Sathyadarsanam

ഫാദർ ഗബ്രിയേൽ നദഫ്, ഇസ്രായേൽ പലസ്തീൻ തർക്കം വീക്ഷിക്കുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട വ്യക്തിത്വം

പലസ്തീൻ ക്രിസ്ത്യാനികളുടെ വിമോചകൻ ആണ് ഈ ഗ്രീക്ക്-ഓർത്തോഡോക്സ് വൈദികൻ. ഇദ്ദേഹം ചെയ്ത ശ്രേദ്ധേയമായ കാര്യം അറബ് ദേശീയത എന്ന വ്യാജ ഐഡന്റിറ്റിയിൽ കുടുങ്ങിക്കിടന്ന പലസ്തീൻ ക്രിസ്ത്യാനികളെ യേശുവിന്റെ ഭാഷയായ അറമായ പൈതൃകം പേറുന്ന അറമായിക് ക്രിസ്ത്യൻസ് ആയി അവരുടെ വ്യക്തിത്വം വീണ്ടെടുത്തു എന്നുള്ളതാണ്.
ഇനി കുറച്ചു ഫ്ലാഷ്ബാക്ക്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന എത്നിക് ഗ്രൂപ്പ് ആണ് ഇന്ന് പലസ്‌ഥിനിലുള്ള ക്രിസ്ത്യാനികൾ. ഇതിൽ ഒന്നാം നൂറ്റാണ്ടിലെ തദ്ദേശീയ ക്രിസ്ത്യാനികൾ തുടങ്ങി,1009 ൽ യേശുവിന്റെ കല്ലറ അടങ്ങിയ പള്ളി (holy sepulchre church) തകർക്കപ്പെട്ടതിനു ശേഷം വിശുദ്ധ നഗരത്തിന്റെ സംരക്ഷണത്തിനായി പ്രതിജ്ഞ എടുത്തു എത്തിയ knight കളുടെ പിന്മുറക്കാർ തുടങ്ങി വളരെ ഭൃഹുത്തായ സമൂഹത്തിന്റെ ഭാഗമാണവർ. എന്നാൽ ഇന്നവർ കേവലം 2.5% താഴെ മാത്രം വരുന്ന സമൂഹമാണ്.
കലാകാലങ്ങളായി അറബിവത്കരണം ഏറ്റുവാങ്ങിയ സമൂഹം ഇസ്രായേൽ രൂപീകരണ ശേഷവും അറബ് ദേശീയത ഉയർത്തിപിടിച്ചു.പക്ഷേ ഇസ്രായേൽ രാജ്യം എല്ലാ പൗരന്മാർക്കും തുല്യ അവകാശം കൊടുക്കുകയും ക്രിസ്ത്യാനികൾക്ക് അവരുടെ സ്കൂളുകളും മറ്റു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിന് പ്രോത്സാഹനം കൊടുക്കുകയും ചെയ്തു. ഇത്തരം നയങ്ങൾ പലസ്തീൻ ക്രിസ്ത്യാനികളെ സാമുഹികമായും ഉയർന്ന നിലയിൽ എത്തിച്ചു. കണക്കുകൾ പ്രകാരം ജൂതന്മാരെ വരെ മറികടന്നു ഏറ്റവും ഉന്നത വിദ്യാഭാസം,കുറഞ്ഞ തൊഴിലില്ലായ്മ എന്നിവയിൽ ഇസ്രായേലിലെ മികച്ച സമൂഹമായി. പ്രശസ്തരായ പല വ്യക്തികളും ഈ സമൂഹത്തിൽ നിന്നും പിറവി കൊണ്ടു.
അതേ സമയം തന്നെ പലസ്‌ഥിനിലുള്ള അറബികൾ വിദ്യാഭ്യാസവും മറ്റു സേവനങ്ങളും ബഹിഷ്കരിക്കുകയും ചെയ്തു.ജൂതന്മാരോടുള്ള അജന്മ വൈരാഗ്യവും വേണ്ടത്ര കുടുംബാസൂത്രണമില്ലാതെ ജനന നിരക്ക് കൂടിയതും പലസ്തീനികൾ പുരോഗമിക്കാത്ത ഒരു സമൂഹമായി തുടരുന്നതിനു കാരണമായി.
കാലം മാറിയപ്പോൾ ഇസ്രയേലിനെ അംഗീകരിക്കാൻ ശ്രമിച്ച druz,ക്രിസ്ത്യൻ minority ഒക്കെ പലസ്‌ഥിനികൾ ഒറ്റപ്പെടുത്താൻ തുടങ്ങി.അങ്ങനെ ഫാദർ ഗബ്രിയേൽ ഒരു ഇസ്രായേൽ – ക്രിസ്ത്യൻ ഫോറം മുന്നോട്ട് വെക്കുകയും അത് ഇസ്രായേൽ അനുരൂപണത്തിന് തുടക്കമിട്ടു. ഇതു വൻ വിജയമാവുകയും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു, ഇസ്രായേൽ പ്രതിരോധ മന്ത്രാലയം, മന്ത്രിസഭ എന്നിവയുടെയൊക്കെ പിന്തുണ ഗബ്രിയേലിന് ലഭിക്കുകയും ചെയ്തു.ഇസ്രായേൽ ആവട്ടെ അറമായ ക്രിസ്ത്യൻസ് എന്ന അംഗീകാരം കൊടുത്തു. അക്രമണോൽസുകരായ പാലസ്‌ഥിനികൾ ഗബ്രിയേലിന്റെ മകനെ ഇരുമ്പു ദണ്ഡുകൊണ്ട് ക്രൂരമായി മർദിച്ചു. ഗബ്രിയേലിന്റെ ആശയം ആഗോള മുസ്‌ലിംകൾക്കിടയിൽ ചർച്ചയാവുകയും അറബ് നേതാക്കൾ ഗ്രീക്ക് ഓർത്തഡോക്സ്‌ പാത്രിയർക്കീസിനെ സമ്മർദ്ദം ചെലുത്തി ഗബ്രിയേലിനെ തത്സ്ഥാനത്ത് നിന്ന് നീക്കുക, ക്രിസ്ത്യൻസ് എല്ലാവരും ഗബ്രിയേലിന്റെ പ്രവർത്തനങ്ങളെ തള്ളിപറയുക എന്നി ആവശ്യങ്ങൾ മുന്നോട്ട് വെച്ചു. ഇതേ സമയം തന്നെ ഗബ്രിയേലിനെ കൊല്ലാനുള്ള ആഹ്വാനങ്ങൾ വരാൻ തുടങ്ങി. 3 ലക്ഷം ഡോളർ ഇദ്ദേഹത്തിന്റെ തലക്ക് ഒരു തീവ്രവാദി സംഘടന വിലയിട്ടു. പലസ്തീൻ ക്രിസ്ത്യാനികളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലെത്തി. വളരെ ദുർബലമായ ക്രിസ്ത്യൻ സമൂഹത്തിന്റെ സുരക്ഷ മാനിച്ച് പാത്രിയർക്കീസ് ഗബ്രിയേലിനെ തരംതാഴ്ത്താൻ തീരുമാനിച്ചു.പക്ഷേ ഇസ്രായേൽ പ്രധാനമന്ത്രി തന്നെ നേരിട്ട് ക്രിസ്ത്യൻ സമൂഹത്തിന്റെ സംരക്ഷണം ഉറപ്പുകൊടുത്തു. പകരം ഗബ്രിയേലിനെതിരെയുള്ള നടപടി ഒഴിവായി.
ഇന്ന് ഗബ്രിയേൽ നദാഫിന്റെ സംരക്ഷണം ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് എന്ന IDF ന്റെ കയ്യിലാണ്. IDF നൽകിയ panic button കയ്യിൽ ധരിച്ചാണ് ഇദ്ദേഹം ദൂരയാത്ര ചെയ്യുന്നത്.
ഒരു കാലത്തു കൂടെയുള്ള പാലസ്ഥിനികളെ ഭയന്ന് ഇസ്രായേൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ മടിച്ച ക്രിസ്ത്യൻ സമൂഹം ഇന്ന് IDF ലും മറ്റു നാഷണൽ സ്കീമുകളിലും സജീവമായി ജോലി ചെയ്യുന്നു. അറമായ ക്രിസ്ത്യൻസ് എന്ന പ്രത്യേക പദവി സൃഷ്ടിച്ചതിലും ക്രിസ്ത്യൻ സമൂഹത്തിന്റെ ഇസ്രായേൽ ലയനത്തിലും ഫാദർ ഗബ്രിയേൽ നദാഫ് വലിയ പങ്കുവഹിച്ചു.ക്രിസ്ത്യൻ സമൂഹത്തിന്റെ ഏതൊരു ആവശ്യത്തിനും ഇന്ന് ഇസ്രായേൽ ശ്രദ്ധ കൊടുക്കുന്നു.തുടർന്ന് ഇസ്രായേൽ സ്വതന്ത്ര ദിനത്തിൽ ദിപശിക തെളിയിക്കാൻ ഇസ്രായേൽ ക്ഷെണിച്ചത് മറ്റാരെയുമല്ല ഗബ്രിയേലിനെയാണ്.

Leave a Reply to Anonymous Cancel reply

Your email address will not be published. Required fields are marked *