Sathyadarsanam

മാര്‍ത്തോമ്മ വിദ്യാനികേതന്‍ വാര്‍ഷികവും മാര്‍ത്തോമ പുരസ്‌കാര സമര്‍പ്പണവും നടത്തപ്പെട്ടു

ചങ്ങനാശേരി: അല്മായര്‍ക്കുവേണ്ടിയുളള ഉന്നത ദൈവശാസ്ത്ര പഠനകേന്ദ്രമായ മാര്‍ത്തോമാ വിദ്യാനികേതന്റെ 29-ാമത് വാര്‍ഷിക സമ്മേളനം ചങ്ങനാശേരി അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യ്തു. മാര്‍ത്തോമാ ശ്ലീഹായുടെ പാരമ്പര്യവും പൈതൃകവും മുറുകെപ്പിടിക്കാന്‍ സഭയെന്നും പ്രതിജ്ഞാബദ്ധമാണെന്നും ആയതില്‍ അല്മായരുടെ പങ്ക് പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പതിനൊന്നാമത് മാര്‍ത്തോമ പുരസ്‌കാരം മാര്‍ ജോസഫ് പവ്വത്തില്‍ ഏറ്റു വാങ്ങി. റവ. ഡോ. തോമസ് പാടിയത്ത് അധ്യക്ഷം വഹിച്ചു. പുതിയ ബാച്ചുകളുടെ ഉദ്ഘാടനം പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ ഉദ്ഘാടനം ചെയ്യ്തു. മാര്‍ത്തോമാ വിദ്യാനികേതന്റെ സത്യദര്‍ശനം പുതിയ വെബ് സൈറ്റിന്റെ ഉദ്ഘാടനം സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. മാര്‍ ജോസഫ് പവ്വത്തിലിന്റെ നാളേയ്ക്കായി എന്ന പുസ്തകത്തിന്റെ കോപ്പി ഡോ. കുര്യാസ് കുമ്പളക്കുഴിക്ക് നല്‍കി പ്രകാശനം ചെയ്യ്തു. സമ്മേളനത്തിന് മുന്നോടിയായി നടന്ന സെമിനാര്‍ മാര്‍ത്തോമാ ക്രിസ്ത്യാനികളും നവോത്ഥാനവും എന്ന വിഷയത്തെക്കുറിച്ച് ഡോ. കുര്യാസ് കുമ്പളക്കുഴിയും ഉദയമ്പേരൂര്‍ സൂനഹദോസും നസ്രാണി സഭാ വിജ്ഞാനിയവും: ഒരു പുനര്‍വിചിന്തനം എന്ന വിഷയത്തേക്കുറിച്ച് റവ. ഡോ. മാത്യു ഉഴിക്കാട്ടും പ്രബന്ധം അവതരിപ്പിച്ചു. റവ. ഫാ. ജയിംസ് കൊക്കാവയലില്‍ വാര്‍ഷിക റിപ്പോട്ട് അവതരിപ്പിച്ചു. റവ. ഡോ. ജോസഫ് കൊല്ലാറ, അഡ്വ. ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, അഡ്വ. റോയി തോമസ്, ജയ്‌സന്‍ അറയ്ക്കല്‍, എം. ഒ. മത്തായി, ജോര്‍ജ.് കെ, പോള്‍ കോലത്തുകുടി, പ്രെഫ. സെബാസ്റ്റ്യന്‍ വര്‍ഗീസ്, സ്‌നേഹാ മാത്യു എന്നിവര്‍ പ്രസംഗിച്ചു. മാര്‍ത്തോമാശ്ലീഹായെ അനുസ്മരിക്കുന്ന നിരവധി കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു.

Leave a Reply to Anonymous Cancel reply

Your email address will not be published. Required fields are marked *