Sathyadarsanam

തോമാശ്ലീഹായുടെ കേരള പ്രേഷിതത്വം: ചരിത്രപരത

മിശിഹാക്കാലം 50 ധനു മാസത്തിൽ നമ്മുടെ പിതാവായ മാർത്തോമാ ശ്ലീഹാ കൊടുങ്ങല്ലൂർ (മുസ്സിരിസ്) തുറമുഖത്തിനടുത്തുള്ള മാല്യങ്കരയിൽ എത്തി. സുവിശേഷം അറിയിച്ചും അത്ഭുത പ്രവർത്തികൾ വഴി ചില കുടുംബങ്ങൾ മെശിയാനിക മാർഗത്തിൽ ചേർന്നു. എട്ട് ദിവസങ്ങൾക്കുശേഷം
എന്നിട്ടദ്ദേഹം മൈലാപ്പൂർലേക്ക് പോയി. അവിടെ ഏകദേശം നാലര മാസത്തോളം താമസിച്ചു സുവിശേഷം അറിയിച്ചു. എന്നിട്ട് അദ്ദേഹം ചൈനയിലേക്കു പോയി അവിടെയും ഏകദേശം നാലര മാസത്തോളം താമസിച്ചു സുവിശേഷം അറിയിച്ചു എന്നിട്ട് തിരിച്ചു മൈലാപ്പൂർ എത്തി.

മിശിഹാക്കാലം 51 ധനു മാസത്തിൽ കപ്പൽ മാർഗം മാല്യങ്കരയിൽ തിരിച്ചെത്തി.

മിശിഹാക്കാലം 52-ൽ
സുവിശേഷ വേലയുടെ ഫലമായി പ്രധാനമായി യഹൂദരും വിവിധ ജാതികളിൽ നിന്നും ഉള്ളവർ മിശിഹാ മാർഗ്ഗം സ്വീകരിച്ചു. ശ്ലീഹ ഏഴര പള്ളികൾ ( വിശ്വാസി സമൂഹങ്ങൾ ) രൂപപ്പെടുകയുംചെയ്തു- കൊടുങ്ങല്ലൂർ,പാലയൂർ, കോട്ടയ്ക്കാവ് ( പറവൂർ ), കോക്കമംഗലം , നിരണം , കൊല്ലം, ചായൽ (നിലയ്ക്കൽ) എന്നിവ.

മിശിഹാക്കാലം 72-ൽ മൈലാപ്പൂരിൽ രക്തസാക്ഷിയായി. മൃതദേഹം അവിടെത്തന്നെ സംസ്കരിച്ചു.
(source: റമ്പാൻ പാട്ട്)

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ചരിത്ര തെളിവുകൾ:

മെശിയാനിക മാർഗ്ഗം ആദ്യ ശതകത്തിൽ തന്നെ ഇവിടെ എത്തിയിരുന്നു ( നിലനിന്നിരുന്നു ) എന്നതിന് പ്രത്യക്ഷവും പരോക്ഷവുമായ തെളിവുകൾ ഉണ്ടെങ്കിലും അതു മിശിഹായുടെ ശിഷ്യനായ തോമാ സ്ലീഹായാൽ ബീജാവാപം ചെയ്യപ്പെട്ടതാണെന്നതിനു അനിഷേധ്യ രേഖകളും ( epigraph ) ഖനനപരമായ ( archaeology ) തെളിവുകളും സുലഭമല്ല.

എന്നാൽ, അതിനുള്ള ശക്തമായ സാഹചര്യ തെളിവുകൾ ഉൾക്കൊള്ളുന്ന അസംഖ്യംപുരാത രേഖകളും സാക്ഷ്യങ്ങളും ഹീബ്രു, സുറിയാനി, ഗ്രീക്ക്, ലാറ്റിൻ, ഇംഗ്ലീഷ്ഭാഷകളിൽ കാണാൻ സാധിക്കും. (കൂടാതെ, 1599 – ലെ ഉദയംപേരൂർ സൂനഹദോസിൽ വച്ച്, പോർച്ചുഗീസുകാർ, ഇവിടത്തെ പുരാതന നസ്രാണികൾ ശ്ലൈഹിക കാലം മുതൽ സൂക്ഷിച്ചിരുന്ന, സുറിയാനി, ഹീബ്രു , മലയാളം ഭാഷകളിലുള്ള അമൂല്യ രേഖകൾ നെസ്തോറിയൻ പാഷണ്ഡത ആരോപിച്ചു, നിഷ്കരുണം തീവച്ചു നശിപ്പിക്കുകയുണ്ടായി.)

സഭാ പിതാക്കന്മാരുടെ സാക്ഷ്യങ്ങൾ :

മാർത്തോമ്മാ ശ്ലീഹയുടെ ഇന്ത്യൻ പ്രേഷിതത്വതേയും മൈലാപ്പൂരിലെരക്തസാക്ഷ്യത്തെയും പറ്റി ആദ്യകാല സഭാ പിതാക്കന്മാരായ അപ്രേം, ഗ്രിഗറിനസ്സിയാൻസെൻ, ജെറോം , അംബ്രോസീസ് , ഇസിദോർ തുടങ്ങിയവരുടെ കൃതികളിലും രക്തസാക്ഷി ചരിതങ്ങളിലും ( Martyrology ) അസന്നിഗ്ധമായ പ്രസ്താവിക്കുന്നുണ്ട്.

ലോക സഞ്ചാരികളുടെ പരാമർശങ്ങൾ :

പ്രശസ്ത ലോകസഞ്ചാരികളായ തിയഡോർ, മാർ ഈശോയാബ്, കോസ്മോസ് ഇൻഡിക്കോപ്ലസ്റ്റസ്, മാർക്കോപോളോ, നിക്കോളോ ഡി കോണ്ടി തുടങ്ങിയവർ കേരളതീരത്ത്, പൗരസ്ത്യ മെശിയാനികരെ കണ്ടതായി പ്രസ്താവിക്കുന്നുണ്ട്. ബാബിലോൺ പാട്രിയാർക്കേറ്റുമായി ബന്ധപ്പെട്ടു നിൽക്കുന്ന, പൗരസ്ത്യ സുറിയാനി ആരാധനക്രമം പിന്തുടരുന്ന ഒരു സഭയായിരുന്നു പോർച്ചുഗീസുകാർ വരുമ്പോൾ ഇവിടെ നിലനിന്നിരുന്നത്.

വിദേശീയരും സ്വദേശീയരുമായ ചരിത്രകാരന്മാരുദെ നിഗമനങ്ങൾ :

പ്രശസ്ത ബ്രിട്ടീഷ്ചരിത്രകാരനായ വിൻസെൻറ് സ്മിത്ത്, വിശ്വപ്രസിദ്ധ നരവംശശാസ്ത്രജ്ഞനായ എഡ്ഗാർ തേഴ്സ്റ്റൻ, വിദേശീയ ചരിത്ര പണ്ഡിതന്മാരായമിംഗാന, നഥാലിസ് അലക്സാണ്ടർ, റവുലിൻ, കേണൽ യുൾ, പീറ്റർ ജാറിക്, ഡോക്ടർ ബുക്ക്മാൻതുടങ്ങിയവരും കേരള ചരിത്ര നായകന്മാരായ കെ. പി. പദ്മനാഭമേനോൻ, എ.ശ്രീധരമേനോൻ, സർദാർ കെ.എം. പണിക്കർ. കേരളസഭാ ചരിത്ര പടുക്കളായ ഫാ.ബർനാർദ് തോമ്മാ, പ്ലാസിഡ് പൊടിപാറ, മത്തിയാസ് മുണ്ടാടൻ, ജോർജ് മേനാച്ചേരിതുടങ്ങിയവരും മാർത്തോമായെ ക്കുറിച്ചുള്ള ദക്ഷിണേന്ത്യൻ പാരമ്പര്യത്തെപിന്താങ്ങുന്നവതാണ്.
ഇംഗ്ലണ്ടിലെ മഹാനായ ആൽഫ്രഡ്രാജാവ് (ഒമ്പതാം ശതകം), ഇന്ത്യയിൽ തോമ്മാശ്ലീഹയുടെ ശവകുടീരത്തിലേക്ക് നേർച്ച കൊടുത്തയച്ചതായി ‘ആംഗ്ലോ സാക്സൻക്രോണിക്കി’ളിൽ പറയുന്നുണ്ട്.

പതിമൂന്നാം നൂറ്റാണ്ടിൽ മാർക്കോ പോളോ എന്നവെനിഷ്യൻ സഞ്ചാരി ഭാരതത്തിൽ മാർത്തോമ്മായുടെ ശ്മശാനം സന്ദർശിച്ചതായിരേഖപ്പെടുത്തുന്നു (Travels of Marco Polo. Vol. 2).
“AD രണ്ടാം നൂറ്റാണ്ടിൽ അലക്സാന്ദ്രിയൻ വിദ്യാപീഠത്തിന്റെ തലവനായ പന്തേനൂസ്വികസ്വരമായ ഒരു ക്രിസ്ത്യൻ സമൂഹത്തെ കണ്ടതായി രേഖപ്പെടുത്തുന്നുണ്ടല്ലോ “, കേരളചരിത്രകാരനായ കെ. എം. പണിക്കരുടെ വാക്കുകളാണിവ. (The History of Kerala, p.5). നാലാംശതാബ്ദത്തിൽ നടന്ന നിഖ്യാ സൂനഹദൊസ്സിന്റെ നിശ്ചയങ്ങളിൽ പേർഷ്യൻമെത്രാപ്പോലീത്തയായ മാർ ജോണ് ‘പേർഷ്യയുടെയും ഇന്ത്യയുടെയും മെത്രാൻ’ എന്ന് ഒപ്പുവച്ചതായി വത്തിക്കാൻ ആർക്കൈവ്സിൽ രേഖകളുണ്ട്.

പട്ടണം ഖനനം :

കൊടുങ്ങല്ലൂരിനടുത് (മുസിരിസ് ), K C H R – ൻറെ ആഭിമുഖ്യത്തിൽ നടത്തിയ ഉൽഖനന ഫലങ്ങളും, തോമാ സ്ലീഹായുടെയും പന്തേനൂസിന്റെയും സന്ദർശനത്തെ ക്കുറിച്ചുള്ള മെശിയാനിക പാരമ്പര്യത്തെ സ്ഥിരീകരിക്കുന്നതാണ്.

ആരാധനാ ക്രമത്തിലെ തെളിവുകൾ :

കേരളത്തിൽ ആദ്യ നൂറ്റാണ്ടുകൾ മുതൽ ഉപയോഗത്തിലിരുന്നതും, പൗരസ്ത്യസുറിയാനിയിൽ എഴുതപ്പെട്ടതുമായ ‘യാമ പ്രാർഥന’ യിൽ തോമ്മാ ശ്ലീഹായേക്കുറിച്ചുള്ള പ്രത്യേക ഭാഗങ്ങൾ ചേർത്തുകാണുന്നു. കാനോൻ ജപം 8 ആം ഖണ്ഡികയിലെ ‘ലെലിയ’ (രാത്രിജപം ) യിൽ മാർത്തോമ്മായുടെ ഭാരത പ്രേ ഷിതത്വത്തെയും മരണത്തേയും വ്യക്തമായി പരാമർശിക്കുന്നുണ്ട്.
നാലാം ശതാബ്ദത്തിൽ ജീവിച്ചിരുന്ന വിശുദ്ധ അപ്രേം ഇവിടെ തോമ്മായുടെ തിരുനാൾ ഭക്തി പൂർവ്വം കൊണ്ടാടുന്നതായും മേൽപ്പറഞ്ഞ ‘യാമപ്രാർഥനകൾ’ ഉപയോഗിക്കുന്നതായും പ്രതിപാദിക്കുന്നുണ്ട്.

സ്മാരക ലക്ഷ്യങ്ങൾ :

തോമ്മാ ശ്ലീഹാ ഇവിടെ ക്രിസ്തുവേദം പ്രസംഗിച്ചതിനെ സംബന്ധിച്ച തെന്നിന്ത്യൻപാരമ്പര്യത്തിന്റെ ഏറ്റവും ശക്തമായ തെളിവ്, അപ്രകാരം അവകാശം ഉന്നയിക്കുന്നമറ്റൊരു ജനസമൂഹം ലോകത്തിൽ ഇല്ല എന്നതു തന്നെ.

തോമ്മാശ്ലീ സ്ഥാപിച്ചതായി വിശ്വസിക്കുന്ന ഏഴു പള്ളികളും അവയോടനുബന്ധിച്ചുള്ളപാരമ്പര്യവും , മാർ തോമാ നസ്രാണികൾ’ എന്ന പേര് ( ക്രിസ്ത്യാനികൾ എന്നസബ്ജ്ഞ പ്രബലമാകും മുമ്പ് : അ.പ്ര.24/5), ഇവയും നമ്മുടെ മാർത്തോമ്മാപാരമ്പര്യത്തെ സ്ഥിരീകരിക്കുന്നു.

മൈലാപ്പൂരിലെ കബറിടം :

പോർച്ചുഗീസുകാർ, പുരാവസ്തുവകുപ്പിന്റെ സഹകരണത്തോടെ 1523 – ലും, പിന്നീട് 1970 ലും നടത്തിയ ഖനനങ്ങൾ, കബറിടത്തിന്റെ ആധികാരികതെയേയും ചരിത്രപരതയേയും പറ്റി വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട്. കല്ലറയുടെ കിഴക്കുഭാഗം കെട്ടിയഇഷ്ട്ടിക,1ആം നൂറ്റാണ്ടിലെ റോമൻ വ്യാപാര തുറമുഖമായിരുന്ന അരിയ്ക്കമേടിൽ (പോണ്ടിച്ചേരി ) നിന്നും ഖനനം ചെയ്യപ്പെട്ട ഇഷ്ട്ടികയുടെ അതേ സ്വഭാവവും അളവുകളും ഉള്ളതാണെന്നു പുരാവസ്തു വിദഗ്ധർ കണ്ടെത്തുന്നു.

എന്നാൽ, ഇതിനേക്കാളെല്ലാം വലിയ തെളിവാണ് രണ്ടു സഹസ്രാബ്ദമായി കേരള തീരത്തുനിലനില്ക്കുന്ന ശക്തമായ നസ്രാണി സാന്നിധ്യം.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Leave a Reply to Anonymous Cancel reply

Your email address will not be published. Required fields are marked *