ചങ്ങനാശ്ശേരി അതിരൂപതയിലെ സീനിയർ വൈദികരിൽ ഒരാളായ ബഹു. സിറിയക് കൂട്ടുമ്മേൽ അച്ചൻ (80) നിര്യാതനായി. നിരവധി ഇടവകകളിൽ സേവനം ചെയ്തിട്ടുള്ള അദ്ദേഹം നിലവിൽ CCCHI യുടെ സെക്രട്ടറിയായി സേവനം ചെയ്തു വരികയായിരുന്നു. നീണ്ടകര ആയിരുന്നു അവസാന കാലയളവിൽ അദ്ദേഹത്തിന്റെ സേവനമേഖല.
നെടുമുടി നസ്രത്ത് സെന്റ്. ജെറോംസ് ഇടവകാംഗമാണ്.1939 സെപ്. 7 ന് ജനിച്ച അദ്ദേഹം പാറേല്‍, ആലുവ എന്നിവിടങ്ങളിലായി സെമിനാരി പഠനം പൂര്‍ത്തിയാക്കി മാര്‍ മാത്യു കാവുകാട്ടുപിതാവില് നിന്നും 1966- ല്‍ പൗരോഹിത്യപട്ടം സ്വീകരിച്ചു. തത്തംപള്ളി, മുട്ടാര്‍ എന്നിവിടങ്ങളില്‍ അസി. വികാരിയായും മുക്കോട്ടുകല്,മഞ്ഞാലുമ്മൂട്,മലൈകോട്, മുഞ്ചിറ, നീണ്ടകര എന്നിവിടങ്ങളില്‍ വികാരിയായും സിറിയക്കച്ചന് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മൃതസംസ്കാര ചടങ്ങുകള്‍ നെടുമുടിയിലെ അദ്ദേഹത്തിന്റെ സ്വ: വസതിയില്‍ വെച്ച് ആരംഭിക്കും. ശേഷം 10.30 വി. കുര്‍ബാന ഉണ്ടായിരിക്കും.








Anonymous
2