കേരള സഭാപ്രതിഭകൾ -122
പ്രൊഫ. ജോസഫ് മററം
ഇസങ്ങളുടെ ലക്ഷണശാസ്ത്രനിബന്‌ധനകൾക്ക നുസൃതമായോ പ്രസ്ഥാനങ്ങളുടെ വീശിവരുന്ന കാററിന് ചേർന്നവിധമോ സാഹിത്യരചന നടത്തുകയും മൈക്കും സദസ്സും പുരസ് കാരങ്ങളും കാണുമ്പോൾ ഓടിയടുക്കുകയും ചെയ്യുന്ന ചില സാഹിത്യ കാരന്മാരുണ്ട്. ഏതുവേഷംകെട്ടാനും ഏതു ചമയം അഴിക്കാനും അവർക്ക് ഒരു മടിയും കാണുകയില്ല. ഇത്തരമാളുകളുടെ ഗണത്തിൽ സദാ പിൻ ബഞ്ചുകാരനായ-ഒരിക്കലും പേരുവരാത്ത-ഒരു എഴുത്തുകാരനാണ് പ്രൊഫ. ജോസഫററം. പ്രസാദാത്മകമാണ് അദ്ദേഹത്തിന്റെ ജീവിതവീക്ഷണം. തമസല്ല, ശുഭപ്രതീക്ഷയുടെ വെളിച്ചമാണദ്ദേഹം സ്വകൃതികളിലൂടെ പ്രസരിപ്പിക്കുന്നത്.
ഇതിനകം നൂറോളംകൃതികൾ – കഥകളും നോവലുകളും വിവർത്ത നങ്ങളും ജീവചരിത്രങ്ങളും – രചിച്ച പ്രൊഫ.മററം സാഹിത്യജീവിതം ആരം ഭിച്ചിട്ട് അരനൂറ്റാണ്ടുകഴിഞ്ഞു. ഇക്കാലമത്രയും അദ്ദേഹത്തിന്റെ തൂലിക സൽപഥങ്ങളിലൂടെയേ നീങ്ങിയിട്ടുള്ളു. അപഥസഞ്ചാരം ഭൂഷണമല്ലെന്ന ദൃഢവിശ്വാസമാണദ്ദേഹത്തിന്. ശുഭകരമായ ഈ ജീവിതദർശനത്തിന് ഉത്തമോദാഹരണമാണ് അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ “അപ്പംകൊണ്ടുമാത്രം” എന്നനോവൽ. കുമിഞ്ഞുകൂടിയ ധനംകൊണ്ട് എല്ലാമായി എന്ന് വിചാരിച്ച ഒരു മനുഷ്യൻ, കടുത്തു നിരാശയിൽ, ആത്മഹത്യാമോഹത്തോടെ നഗരത്തിന്റെ തിരക്കിലേക്കു പാഞ്ഞുപോയെങ്കിലും, ഹോട്ടലിലെ റൂംബോയി അന്തിക്കൂട്ടിന് ഏർപ്പാടുചെയ്‌തുകൊടുത്ത ഒരു “കാൾഗേളിൻ്റെ” സദുപദേ ശത്തിൽ, പ്രത്യാശനിറഞ്ഞ പുതുജീവിതത്തിലേക്കും സ്നേഹമയിയായ സഹധർമ്മിണിയുടെ സമീപത്തേക്കും മടങ്ങിപ്പോകുന്ന അസാധാരണമായ കഥയാണത്. വഷളൻ കഥകൾ എഴുതി വിലസി നടക്കുന്ന നമ്മുടെ പ്രസി ദ്ധരായ എഴുത്തുകാരാണ് ഈ പ്രമേയം നോവലാക്കിയിരുന്നതെങ്കിൽ എന്തെല്ലാം കളിമേളങ്ങൾ മസാലകൂട്ടുകളിൽ നമുക്ക് കാണാമായിരുന്നു. ഇലയ്ക്കും മുള്ളിനും കേടുകൂടാതെ ഇതിലെ മുഖ്യ കഥാപാത്രങ്ങളെ മറ്റം രക്ഷിച്ചെടുത്തു. ഏതു പുരുഷനെയും വീഴ്ത്താൻ മേനകവേഷം കെട്ടിയാ ടുന്ന ഒരു സ്വൈരിണിക്കുസമീപം അസിധാരവ്രതം എടുത്തവനെപ്പോലെ ഒരു രാത്രി കഴിഞ്ഞ ജോസഫ്‌കുഞ്ഞ് എന്ന കഥാപാത്രം മലയാള സാഹിത്യ ത്തിലെ ഒരു അത്ഭുതപ്രതിഭാസമാണ്. പക്ഷേ ഈ നോവൽ എത്രപേർ വായിച്ചിട്ടുണ്ടാകും? പലർക്കും വേണ്ടത് ഇതിൽ ഇല്ല എന്നതാവും നിരൂപകദൃഷ്ടിയിൽ ഇതിൻ്റെ പോരായ്മ.
പേനയുടെ മുന എഴുതാനും പടവെട്ടാനും മാത്രമല്ല അത്യാ വശ്യസന്ദർഭങ്ങളിൽ ശസ്ത്രക്രിയയ്ക്കും ഉപയോഗിക്കാം എന്നു വിശ്വ സിക്കുന്ന ഈ നോവലിസ്റ്റിൻ്റെ ഖ്യാതി വർദ്ധിപ്പിച്ച പ്രസിദ്ധ നോവലാണ് ലോകം പിശാചു ശരീരം. ഇതുകൊണ്ടദ്ദേഹം രക്തംചിന്താത്ത ഒരു ലേസർ ശസ്ത്രക്രിയയാണ് ക്രൈസ്‌തവസമൂഹഗാത്രത്തിൽ നിർവഹിച്ചിരിക്കുന്നത്. പക്ഷേ പ്രസിദ്ധപ്പെടുത്തി മുപ്പത്തിയഞ്ചുകൊല്ലം കഴിഞ്ഞപ്പോൾ ആ ശസ്ത്ര ക്രിയയുടെ പാടുകളിൽ വിരലോടിച്ച് രസിക്കുകയാണ് ചിലർ ഇന്നും.
പാലായ്ക്കുസമീപം ചേർപ്പുങ്കൽ മറ്റത്തിൽ കുടുംബത്തിൽ അബ്രാഹം അന്നമ്മ ദമ്പതികളുടെ മകനായി 1930 ഒക്ടോബർ 31 ന് പ്രൊഫ. ജോസഫ് മററം ജനിച്ചു. കെഴുവംകുളം, മുത്തോലി, കിടങ്ങൂർ സ്കൂളു കളിൽ പഠിച്ച് 1948 ൽ ഇ.എസ്സ്.എൽ.സി. പാസ്സായി. പാലാ സെൻ്റ് തോമസ് കോളേജിന്റെ പ്രഥമബാച്ചിൽ പഠിച്ച് 1952 ൽ ഇൻ്റർമീഡിയറ്റും തുടർന്ന് ആദ്യ ഡിഗ്രിബാച്ചിൽ പഠിച്ച് 1954 ൽ ധനതത്വശാസ്ത്രത്തിൽ ബി.എ.യും പാസ്സായി. മലയാളത്തിന് സ്റ്റേറ്റ് ഫസ്റ്റ് ക്ലാസ്സോടെയായിരുന്നു വിജയം. മണലുങ്കൽ, കൂട്ടിക്കൽ എന്നീ സ്ഥലങ്ങളിൽ ഹൈസ്‌കൂൾ അദ്ധ്യാപകനായി സേവനം അനുഷ്‌ഠിച്ചു. രണ്ടുവർഷത്തെ അദ്ധ്യാപകജോലിക്കുശേഷം ദീപിക പത്രാധിപസമിതിയിൽ നിയമനം കിട്ടി. പന്ത്രണ്ടുവർഷം ആ ജോലി തുടർന്നു. ജോലിക്കിടയിൽ കിട്ടുന്ന സമയം ഉപരിപഠനത്തിന് വിനിയോഗി ക്കണമെന്ന ചിന്തയിൽ എസ്സ്.ബി. കോളേജിൽ മലയാളം എം.എ.യ്ക്കു ചേർന്ന് 1967 ൽ പാസ്സായി. 1967 ഓഗസ്റ്റിൽ പാലാ സെൻ്റ് തോമസ് കോളേജിൽ ലക്‌ചററായി. 1986 ൽ റിട്ടയർ ചെയ്തു.1953 ൽ കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ ലേഖനങ്ങളും കഥകളും എഴുതി. കോളേജ് മാസികക്കുവേണ്ടി എഴുതിക്കൊടുത്ത ഇംഗ്ലീഷി ലുളള ലേഖനവും കഥയും ചീഫ് എഡിററർ വായിച്ചുനോക്കുകയും ലേഖനം പ്രസിദ്ധീകരിക്കുകയും കഥ തിരികെ കൊടുക്കുകയും ചെയ്തു. ആ കഥ ദീപിക ആഴ്‌ചപ്പതിപ്പിന് അയച്ചുകൊടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. അതാണ് ആദ്യം അച്ചടിമഷിപുരണ്ട ചെറുകഥ. തുടർന്ന് ദീപിക, സത്യദീപം, ജയഭാരതം, ജയകേരളം, ലോകവാണി (മദ്രാസ്) ചന്ദ്രിക, മലയാ ളരാജ്യം, കുങ്കുമം, മലയാളമനോരമ, മംഗളം, മനോരാജ്യം എക്സ്പ്രസ്സ് (തൃശ്ശൂർ) ദീപനാളം, കുടുംബദീപം, അമ്മ, അസ്സീസി, കർമ്മലകുസുമം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കഥകളും ലേഖനങ്ങളും നോവലുകളും എഴുതി. ആദ്യനോവൽ ദീപികയിൽ വന്ന മണവാട്ടിയാണ്. ഇതിനകം നൂറോളം കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നോവൽ, കഥ, ജീവചരിത്രം, വിവർത്തനങ്ങൾ എന്നീ സാഹിത്യശാഖകളിലാണ് മിക്ക കൃതികളും. കുടുംബജീവസ്‌പർശിയായ രണ്ടു ഗ്രന്ഥങ്ങളും ഇതിൽപ്പെടും. ഇന്നുമുതൽ മരണം വരെ, മണവറയിൽ അവർ തനിച്ചായപ്പോൾ എന്നിവയാണ് അത്. കുടുംബജീവിതത്തിലേക്ക് വലതുകാൽവച്ച് കയറുന്ന വധുവരന്മാർക്കു മാത്രമല്ല, സൗഭാഗ്യകുടുംബം കെട്ടിപ്പടുക്കാമെന്ന് മോഹിക്കുന്ന ആർക്കും ഉപകരിക്കുന്നവയാണ് ഈ ഗ്രന്ഥങ്ങൾ.
നെയ്വിളക്ക്, പന്നഗംതോട്, ഭൂമിയുടെ ഉപ്പ്, വിളക്കുമെടുത്ത് തനിയെ, ഇലപൊഴിയുംകാലം, പാപികളുടെ കൂടാരം, ലോകം പിശാച് ശരീരം, അപ്പം കൊണ്ടുമാത്രം, പ്രണയപരവശേശുഭം, ഓടിട്ട വീട്, സ്വന്തം, കറുത്തപൊന്ന് തുടങ്ങിയവയാണ് മറ്റം രചിച്ച പ്രധാന നോവലുകൾ.
വൈവിദ്ധ്യമുള്ള പ്രമേയങ്ങൾ, കഥാപാത്രങ്ങൾ, മദ്ധ്യതിരുവിതാം കൂറിലെ ക്രൈസ്‌തവകർഷകകുടുംബങ്ങളിൽ നിന്ന് കണ്ടെടുത്ത പ്രമേയ ങ്ങൾ, അദ്ധ്യാപകരുടെ ജീവിതം. മണ്ണിൻ്റെ കരൾ മാന്തിയെടുത്ത് ചട്ടിയും കലവും നിർമ്മിക്കുന്ന വേളാന്മാരുടെ കഥപറയുന്ന, അതിന് മുൻപ് ആരും എഴുതിയിട്ടില്ലാത്ത, കഥയാണ് പന്നഗംതോട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. ആദർശവാനായ രാമൻപിള്ളസാറും പ്രായോഗികതയിൽ വിശ്വസിക്കുന്ന ഭാര്യശ്രീമതിയും രണ്ടുപെൺമക്കളുമടങ്ങുന്ന ഒരു കുടുംബത്തിന്റെ പത നാദയങ്ങളുടെ കഥയാണ് ഇലപൊഴിയും കാലം. തനാണ് ഭൂമിയുടെ ഉപ്പിലെ കഥാനായകൻ. ആദർശപുരോഹി
വിധവയും രണ്ടുമക്കളുടെ അമ്മയും പ്രൗഢയുമായ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥയുടെ ദുരന്തകഥയാണ് പ്രണയപരവേശ ശുഭം. തിരുവിതാംകൂർ ക്രിസ്ത്യാനികൾ നാല്‌പതുകളിൽ നടത്തിയ സാഹസികമായ മലബാർ കുടിയേറ്റത്തിന്റെ ഇതിഹാസമാനമുള്ള കഥയാണ് “കറുത്തപൊന്ന്.” അരമനക്കോടതിയിലൂടെ വിവാഹബന്‌ധം വേർപെടുത്തിയെങ്കിലും തന്റെ മുൻഭർത്താവിന് അനുയോജ്യയായ ഒരു പെൺകുട്ടിയെ ഭാര്യയായി കിട്ടാൻമുൻകൈയെടുക്കുകയും ആ വിവാഹം നടത്തിക്കൊടുക്കുകയും ഒടുവിൽ പുതുമണവാട്ടിയുടെ പരിഹാസശരങ്ങളുടെ ശയ്യയിൽ വീണ് തകരുകയും ചെയ്ത പ്രേമവതിയായ ഒരു പത്നിയുടെ കഥയാണ് “വിളക്കുമെടുത്തു തനിയെ”
പ്രലോഭനങ്ങളുടെ കാറിൽ കാലിടറിയെങ്കിലും തന്നോടും താനുൾ പ്പെടുന്ന ലോകത്തോടും പ്രലോഭകനായ പിശാചിനോടും പാപഹേതുവായ സ്വന്തം ശരീരത്തോടും ഒറ്റയ്ക്കു സമരം ചെയ്ത് കന്യാത്വവും വ്രതശുദ്ധിയും കാത്തുസൂക്ഷിച്ച് വിജയം വരിച്ച സിസ്റ്റർ ഗ്ലോറിയായുടെ ഭാവാർദ്രമുഖം, തേജോമയമായ ചിത്രം, വരച്ചുകാണിക്കുന്ന നോവലാണ് “ലോകം പിശാച് ശരീരം”
നാല്പതിലധികം കൃതികൾ വിവർത്തനം ചെയ്‌തിട്ടുണ്ട്. ഷെർലെ ക്ഹോംസ്, അഗതാക്രിസ്റ്റി, മിഖായേൽ ഷോളോവീവ്, റസ്കിൻ, ഫുൾട്ടൻ ഓസർ, റോബിൻസൺ,ഗുസ്‌താവ്, ഫ്ളാബേർ, റോബർട്ട് ലൂയി സ്റ്റീവൻസൺ, കസൻദ്സാക്കീസ്, കാതറിൻഹം എന്നിങ്ങനെ വിശ്വ സാഹിത്യത്തിലെ പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികളാണ് പ്രൊഫ. മററം വിവർത്തനം ചെയ്തിട്ടുള്ളത്.
പരിഭാഷകളിൽ ഏററം പ്രശസ്‌തം കസൻദ്സാക്കീസിന്റെ Gods ‘Pauper’ (ദൈവത്തിൻ്റെ നിസ്വൻ) ആണ്. സെയിൻ്റ് ഫ്രാൻസീസി എന്ന പേരിലാണ് അത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മലയാളത്തിലെ പ്രസിദ്ധരായ പല നിരൂപകരും ഈ നോവലിനെ മുക്തകണ്ഠം പ്രശംസിച്ചിരിക്കുന്നു. “ഭാരിച്ച ആത്മീയ സാന്നിദ്ധ്യം വായനക്കാരിൽനിന്ന് ആവശ്യപ്പെടുന്ന നോവൽ എന്നു കെ.പി. അപ്പനും, ഈ പുസ്‌തകം വായിച്ചുതീർക്കുമ്പോ ഴേക്കും നിങ്ങൾ ഒരു രണ്ടാം പിറവിയിലൂടെ കടന്നുപോകുന്നുവെന്ന് ഒ.വി. വിജയനും മനസ്സ് കലുഷമാകുമ്പോൾ ഓരോ മലയാളിയും കൈയിലെ ടുക്കേണ്ട കൃതി എന്ന് എം. മുകുന്ദനും, ആത്മാവ് സ്വയം ശുദ്ധികൊണ്ട് വിശ്വം വിളക്കുന്ന സൂര്യമഹസ്സായി പരിവർത്തനപ്പെടുന്നതിൻ്റെ പുളകോ ദ്‌മകാരിയായ കഥ എന്ന് ഒ.എൻ.വി. കുറുപ്പും, ഈ പുസ്‌തകം എന്നെ കരയിച്ചു, രാത്രി ഉറക്കമില്ലാതാക്കിത്തീർത്തു, ഇതിലധികം മറെറന്താണ് ഞാൻ ഇതിനെപ്പറ്റി പറയേണ്ടത്” എന്ന് സുഗതകുമാരിയും ഇതിനെ വാഴ്ത്തുന്നു. മഹത്തായ ഒരു സാഹിത്യകൃതിയുടെ വിവർത്തനത്തിനായി അർപ്പിക്കപ്പെട്ട യത്നംകൊണ്ട് പ്രൊഫ. ജോസഫ്‌മറം കേരളീയർക്ക് നൽകുന്നത് ഇത്രയും വലിയൊരു വരമാകുന്നു; തപസ്സ് ചെയ്‌തത് അദ്ദേ ഹം, “വരം നേടിയത് നമ്മളും” എന്നാണ് ഡോ.എം.ലീലാവതിയുടെ പ്രശംസ, കൈരളിക്ക് അമൂല്യമായ ഒരു കണ്ഠാഭരണം എന്നാണ് പി. ഗോവിന്ദപ്പിള്ള ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കുന്നത്.
മറുപ്രധാനപരിഭാഷകൾ കാർഡിനൽ, കന്യാസ്ത്രീ, സുവർണ്ണ നദിയുടെ രാജാവ്, മഹാപ്രേഷിതൻ (സെൻ്റ് പോൾ) ഓശാനബൈബിളിന്റെവെളിപാട് ഉൾപ്പെടെ അവസാനത്തെ നാലഞ്ചുപുസ്‌തകങ്ങൾ, പി.ഒ.സി. ബൈബിൾകറസ്പോണ്ടൻസ് കോഴ്‌സിലെ മത്തായി, മർക്കോസ്, ലൂക്കാ എന്നിവരുടെ സുവിശേഷം, വാസുലായുടെ “ദൈവത്തിലുള്ള വിശ്വാസം” (5-ാം ഭാഗം) ഫ്രാൻസിസ് കരാച്ചിയോളാ, ക്ലാര, വിയാനി, കോൾബേ, ചെറു പുഷ്‌പം തുടങ്ങിയവരുടെ ജീവിതങ്ങളെ ആസ്‌പദമാക്കി രചിച്ച കൃതികൾ, ഹിറ്റ്ലറുടെ നാസി ക്യാമ്പിൽ വിഷവാതകംശ്വസിച്ച് മരിക്കാൻ വിധിക്കപ്പെട്ട ആയിരക്കണക്കിന് യഹൂദരിൽ ഒരാളായ ഈഡിത്ത് സ്റ്റെയിൻ എന്ന കന്യാസ്ത്രീയുടെ കഥയാണ് “വിഷഗുഹയിലെ വിശുദ്ധ നക്ഷത്രം.”
പഴയനിയമകഥകളുടെ പുനരാഖ്യാനമാണ് കറൻ്റ് ബുക്‌സ് പ്രസിദ്ധീ കരിച്ച ബൈബിൾ കഥകൾ. പുതിയനിയമത്തെ ആസ്‌പദമാക്കി രചിച്ച ക്രിസ്‌തുകേന്ദ്രീകൃത ആഖ്യായികയാണ് “അത്രമേൽ സ്നേഹിക്കയാൽ.”
ആനുകാലികങ്ങളിൽ ധാരാളം ചെറുകഥകൾ പ്രസിദ്ധപ്പെടുത്തി യിട്ടുണ്ട്. ആദ്യത്തെ കഥാസമാഹാരം മൂന്നുനിഴലുകൾ പിന്നെ, മാവുപൂത്തു വിലക്കപ്പെട്ട കനി, പാപം, അശുദ്ധാത്മാക്കളുമായി ഒരു സംവാദം എന്നിവ യാണ്.
നെയ് വിളക്കും പന്നഗംതോടും പ്രണയപരവശേശുഭവും കോളേജു ക്ലാസ്സുകളിൽ പാഠപുസ്‌തകങ്ങളായിരുന്നു. ഗാന്‌ധിജിയൂണിവേഴ്‌സിറ്റി യുടെ മലയാളം ബോർഡ് ഓഫ് സ്റ്റഡീസിൽ രണ്ടുതവണ അംഗമായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിലിൽ രണ്ടുവട്ടവും അംഗ മായിരുന്നു. പാലാ സെൻ്റ് തോമസ് കോളേജ് പി.ററി.എ. സെക്രട്ടറി, പ്രസി ഡണ്ട്, അലുംനി അസോസിയേഷൻ പ്രസിഡണ്ട് എന്നീ നിലകളിൽ സേവ മനുഷ്ഠിച്ചിട്ടുണ്ട്. കോളേജിൽനിന്ന് വിരമിച്ച ശേഷം ദീപനാളം വാരികയുടെ ചീഫ് എഡിറററായി ആറുവർഷം പ്രവർത്തിച്ചു. കഴിഞ്ഞ 16 വർഷമായി ശാസ്ത്രപഥം മാസികയുടെ (പാലാ) ചീഫ് എഡിറററാണ്. 1953-54 കാലത്ത് കൈയിലെടുത്ത പേനയുമായി ഇന്നും സജീവസാഹിത്യരംഗത്തുണ്ട്. സമൂ ഹത്തിൽ നടമാടുന്ന കൊള്ളരുതായ്‌മകൾക്ക് ചൂട്ടുതെളിച്ചു കാണിക്കുന്ന ഇന്നത്തെ മൂല്യധ്വംസകരുടെ പട്ടികയിൽ ഒരിക്കലും മറ്റത്തിന്റെ പേര് ഉണ്ടാവുകയില്ല. PASSION ഉദ്ദീപിപ്പിക്കുകയല്ല അനുവാചകരുടെ ഹൃദയ ത്തിൽ Compassion ൻ്റെ നേർത്ത ഉറവകൾ ഉണർത്തുകയും അവരെ പരിവർ ത്തിപ്പിക്കുകയും ചെയ്യുകയാണ് സാഹിത്യകാരൻ്റെ ധർമ്മം എന്ന് വിശ്വസി ക്കുന്ന എഴുത്തുകാരനാണദ്ദേഹം. വൈരൂപ്യം ചിത്രീകരിക്കരുതെന്നല്ല, അതിന് ആരാധ്യപീഠം നൽകരുതെന്നാണ് അദ്ദേഹത്തിൻ്റെ മതം. സദ്‌വി കാരങ്ങൾ ഉണർത്താനും വായനക്കാരെ നന്മയിലേക്ക് രൂപാന്തരം ചെയ്യു വാനും കഴിഞ്ഞില്ലെങ്കിലും തൻ്റെ തൂലികയുടെ പ്രേരണകൊണ്ട് ആരും തിന്മയിലേക്ക് ചായരുതെന്ന് അദ്ദേഹത്തിന് നിർബന്‌ധമുണ്ട്.
ഒരു പാർട്ടിയിലും സംഘടനയിലും അദ്ദേഹം അംഗമല്ല. ഭാരവാ ഹിയുമല്ല. അതുകൊണ്ടായിരിക്കാം ചുരുക്കം സുഹൃത്തുക്കളേ അദ്ദേഹത്തിന് ഉള്ളു. മറ്റത്തിൻ്റെ സാഹിത്യസംഭാവനകളെ അംഗീകരിച്ചുകൊണ്ട്, കെ.സി.വൈ.എം., അഖിലകേരളകത്തോലിക്കാ കോൺഗ്രസ്സ്, കുങ്കുമം, ഐ.സി. ചാക്കോ, കുടുംബദീപം, ചാവറ, മേരിബനീഞ്ഞ, കെ.സി.ബി.സി. എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പിശാച് ശരീരത്തിനാണ് കുങ്കുമം അവാർഡ്. ചാവറയുടെ പ്രസിദ്ധമായ ഒരു നല്ല അപ്പൻ്റെ ചാവരുളിനാണ് ചാവറ അവാർഡ്. പേരറിയാത്ത മരത്തിനാണ് കുടുംബദീപം പുരസ്കാരം. ഭാര്യ നെടുന്തകടി കുടുംബാംഗമായ ലീലാമ്മ. അവർ ഏറ്റുമാനൂർ ഗവ. എച്ച്.എസ്സിൽ അദ്ധ്യാപികയായിരിക്കെ അന്തരിച്ചു.









Leave a Reply