കേരള സഭാപ്രതിഭകൾ-113
റവ. ഡോ. ജോസഫ് മറ്റം
ഏതാണ്ട് നാലു പതിറ്റാണ്ടു കാലം കേരളസഭ യുടെ വിശിഷ്യാ പാലാ രൂപതയുടെ അത്ഭുതകരമായ വളർച്ചയുടെയും വികസനത്തിന്റെയും ചരിത്രത്തിൽ നിർണ്ണായകമായ പങ്കു വഹിച്ച വ്യക്തിയാണ് വികാരി ജനറാളായിരുന്ന റവ. ഡോ. ജോസഫ് മറ്റം. അജപാലനം, രൂപതാഭരണം, വിദ്യാഭ്യാസം, വൈദിക പരിശീലനം തുടങ്ങി വിവിധങ്ങളായ മേഖലകളിൽ തൻറെ കഴിവും മിഴിവും വ്യക്തിവിലാസവും വ്യക്തമാക്കിയിട്ടുണ്ട് അദ്ദേഹം. പ്രസംഗകനും പ്രബോധകനും കാനൻ നിയമ പണ്ഡിതനുമായ മറ്റത്തിലച്ചൻ തൻ്റെ ദീർഘവീക്ഷണവും ക്രാന്ത ദർശിത്വവും പരിപക്വതയും കാര്യപ്രാപ്ിയും കൊണ്ട് കൈവച്ച മേഖലക ളെയെല്ലാം സുവർണ്ണമാക്കിയിട്ടുണ്ട്. ഏതു പ്രശ്നത്തെയും സൂക്ഷ്മമായും ആഴമായും അപഗ്രഥിക്കാനും പരിഹാരം കണ്ടെത്താനുമുള്ള കഴിവ് അദ്ദേ ഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്. ചിന്തകളിലുള്ള ഔന്ന ത്യവും ജീവിത ശൈലിയിലെ ലാളിത്യവും ദിനചര്യകളിലെ ശിക്ഷണവും നിഷ്ഠയും ആത്മാർത്ഥതയും ആർജ്ജവത്വവും നിറഞ്ഞ സമീപന രീതിയും കറകളഞ്ഞ നീതിബോധവും മറ്റത്തിലച്ചനെ മറ്റുള്ളവരിൽനിന്ന് ഏറെ വ്യതി രിക്തനാക്കുന്നു. വച്ചുതാമസിപ്പിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതി യാണെന്ന് ഏറ്റം അധികം വിശ്വസിക്കുന്ന വ്യക്തിയാണ് മറ്റത്തിലച്ചൻ. പാലാ രൂപതയിലെ മൂന്നു മെത്രാന്മാരുടെയും സഹപ്രവർത്തകനാകാൻ ഭാഗ്യം ലഭിച്ച ഏക വ്യക്തിയാണ് മറ്റത്തിലച്ചൻ. രൂപതയുടെ ആദ്യമെത്രാനായ വയലിൽ പിതാവിൻ്റെ കൂടെ ചാൻസലറായും രണ്ടാമത്തെ മെത്രാ നായ പള്ളിക്കാപ്പറമ്പിൽ പിതാവിന്റെയും ഇപ്പോഴത്തെ മെത്രാൻ കല്ലറങ്ങാട്ട് പിതാവിന്റെയും വികാരി ജനറാളായും പ്രവർത്തിക്കാൻ അദ്ദേഹത്തിനു ഭാഗ്യം ലഭിച്ചു.
കൊഴുവനാൽ മറ്റത്തിൽ ജോസഫ്-ഏലി ദമ്പതികളുടെ മകനായി 1930 ജൂലൈ 5-ന് ഭൂജാതനായി. ജൂലൈ 12-നുതന്നെ ജ്ഞാനസ്നാനവും സ്വീകരിച്ചു. പ്രാഥമിക വിദ്യാഭ്യാസം കൊഴുവനാൽ ഗവ.എൽ.പി. സ്കൂളിലും മിഡിൽ സ്‌കൂൾ വിദ്യാഭ്യാസം കൊഴുവനാൽ സെന്റ് ജോൺസ് നെപ്പുംസ്യാൻസ് സ്‌കൂളിലും മുത്തോലി സെന്റ്റ് ആൻ്റണീസ് സ്കൂളിലും പൂർത്തിയാക്കി. പാലാ സെൻ്റ് തോമസ് ഹൈസ്‌കൂളിൽ (1946-1949) ഹൈ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1949-ൽ അദ്ദേഹം വൈദി കപരിശീലനത്തിനായി ചങ്ങനാശ്ശേരിയിലുള്ള സെൻ്റ് തോമസ് മൈനർ സെമിനാരിയിൽ ചേർന്നു. മേജർ സെമിനാരി പഠനം തൃശ്ശിനാപ്പള്ളി സെന്റ് പോൾസ് സെമിനാരിയിൽ (1949-58) പൂർത്തിയാക്കുകയും 1958-ൽ പൗരോ ഹിത്യം സ്വീകരിക്കുകയും ചെയ്തു.
1958-ൽ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട മറ്റത്തിലച്ചന് ആദ്യത്തെ ആറുമാസം കിട്ടിയ ജോലി വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയുടെ നാമകരണ നടപടിക്രമങ്ങൾ മലയാളത്തിൽനിന്നും ലത്തീൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്യുക എന്നതായിരുന്നു. തുടർന്ന് അദ്ദേഹം കടത്തുരുത്തി താഴത്തുപള്ളിയിൽ അസ്തേന്തിയായി നിയമിതനായി. രണ്ടു വർഷത്തെ സേവനത്തിനുശേഷം 1960-ൽ റോമിൽ ഉപരിപഠനത്തിനായി പുറപ്പെട്ടു. റോമിലെ ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനാർത്ഥം ചേർന്നു. 1964-ൽ കാനൻ നിയമത്തിൽ പ്രശസ്‌തമായ രീതിയിൽ ഡോക്ടറേറ്റ് സമ്പാദിച്ചശേഷം അദ്ദേഹം നാട്ടിൽ തിരിച്ചെത്തി. 1964-ൽ തിരിച്ചെത്തിയ അദ്ദേഹം പാലാ രൂപതയുടെ ചാൻസലർ ആയി നിയോഗിക്കപ്പെട്ടു. ഒപ്പം രൂപതാ കോടതിയിൽ Defensor Vinculi, Promotor of Justice, Vicar Judicial എന്നീ നിലകളിൽ പ്രവർത്തിച്ചു. നാലു കൊല്ലത്തിനുശേഷം 1968 നവം. 1 ന് പാലാ രൂപത യുടെ മൈനർ സെമിനാരി റെക്ടറായി നിയമിക്കപ്പെട്ടു. നീണ്ട പന്ത്രണ്ടു വർഷകാലത്തെ വൈദിക പരിശീലന ശുശ്രൂഷയിലൂടെ നൂറു കണക്കിന് വൈദികരെ അദ്ദേഹം അടിസ്ഥാന പരിശീലനം നൽകി രൂപപ്പെടുത്തി. ഈ കാലഘട്ടത്തിൽ ഒട്ടേറെ മറ്റു ജോലികളും അദ്ദേഹം പ്രശസ്തമായ രീതി യിൽ നിർവഹിച്ചു. 12 കൊല്ലക്കാലവും അദ്ദേഹം രൂപതാ കോടതിയിലെ ജഡ്ജിമാരിൽ ഒരാളായിരുന്നു. 1968 മുതൽ 2005 വരെ തുടർച്ചയായി രൂപതാ കൺസൾട്ടറായി പ്രവർത്തിച്ച ഏക വ്യക്തിയാണ് മറ്റത്തിലച്ചൻ. CBCIയുടെ ആദ്യത്തെ National Advisory Council-ലിൽ സീറോ മലബാർ സഭയുടെ രണ്ടു പ്രതിനിധികളിൽ ഒരാളായി പ്രവർത്തിച്ചു. കേരളാ യൂണിവേഴ്സിറ്റിയുടെ Non-European Languages-ൻ്റെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേരളാ-കാലിക്കറ്റ് യൂണിവേഴ്‌സിറ്റികളിലെ ലത്തീൻ ഭാഷയുടെ ചോദ്യപേപ്പർ രചയി താവ്, ചീഫ് എക്‌സാമിനർ എന്നീ നിലകളിലും അദ്ദേഹം തന്റെ സംഭാവന കൾ നൽകിയിട്ടുണ്ട്.
1980 മെയ് 17-ന് മറ്റത്തിലച്ചൻ രാമപുരം പള്ളിയിൽ വികാരിയായി നിയോഗിക്കപ്പെട്ടു. ഇക്കാലഘട്ടത്തിൽ അൽഫോൻസാമ്മയുടെ നാമകരണ ചടങ്ങുകളുടെ പൊന്തിഫിക്കൽ കമ്മീഷൻ്റെ അഞ്ചു ജഡ്‌ജിമാരിൽ ഒരാളാ യിരുന്നു. തുടർന്ന് അത്ഭുതങ്ങൾ സംബന്ധിച്ചുള്ള ട്രിബ്യൂണലിൻ്റെ ചീഫ് ജസ്റ്റീസായും എപ്പീസ്കോപ്പിൽ ഡലഗേറ്റായും പ്രവർത്തിച്ചു.
1981 ഏപ്രിൽ 11-ന് മറ്റത്തിലച്ചൻ രൂപതയുടെ വികാരി ജനറാളായി നിയമിക്കപ്പെട്ടു. ഒപ്പം പാലാ സെൻ്റ് തോമസ് കോളേജ്, അൽഫോൻസാ കോളേജ്, ബി.എഡ്. കോളേജ് എന്നീ മൂന്നു കോളേജുകളുടെയും മാനേജ രായും ചാർജെടുത്തു. മാനേജർ സ്ഥാനം പതിനഞ്ചു വർഷക്കാലം നീണ്ടു നിന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധികളെ അതിജീവിക്കാനും കോളേജുകളുടെ വളർച്ചയെ ത്വരിതപ്പെടുത്തുവാനും അച്ചൻ്റെ വിദഗ്‌ധമായ നേതൃത്വം കാരണമായി. കൃത്യാന്തരബഹുലമായിരുന്നു മറ്റത്തിലച്ചന്റെ ഔദ്യോഗിക ജീവിതം. 1968 മുതൽ 2005 വരെ പാസ്റ്ററൽ കൗൺസിൽ അംഗം, പ്രസ്ബിത്തേരിയൽ കൗൺസിൽ അംഗം, 1981 മുതൽ 2005 വരെ അതിന്റെ മോഡറേറ്റർ, നാലു കൊല്ലക്കാലം പാസ്റ്ററൽ കൗൺസിൽ സെക്ര ട്ടറി, കൂടാതെ 1981 മുതൽ 2005 വരെ രൂപതാ ഫിനാൻസ് കൗൺസിൽ ডে১০০, ADCP (Association of Diocesan Clergy of Pala) (ร Ě খ, ദീപനാളം സൊസൈറ്റി ചെയർമാൻ, കൊഴുവനാൽ മുട്ടുചിറ ഹോസ്‌പിറ്റ ലുകളുടെ ട്രസ്റ്റ് ചെയർമാൻ, സെൻ്റ് തോമസ് പ്രസ് ട്രസ്റ്റ് ചെയർമാൻ, ബിഷപ്പ് വയലിൽ മെമ്മോറിയൽ ലൈബ്രറി ട്രസ്റ്റ് ചെയർമാൻ, അഡാർട്ട് സൊസൈറ്റി ചെയർമാൻ, സീറോ മലബാർ ലിറ്റർജിക്കൽ കമ്മീഷൻ അംഗം, മേരി ഇമ്മാക്കുലേറ്റ് സെക്കുലർ ഇൻസ്റ്റിട്യൂട്ട് ഡിറക്ടർ, കൊഴുവനാൽ പ്രീസ്റ്റ്സ് ഫ്രറ്റേണിറ്റി പ്രസിഡൻ്റ് എന്നിങ്ങനെ ഒട്ടേറെ തസ്തികകളിൽ മറ്റത്തിലച്ചൻ സമർത്ഥമായ രീതിയിൽ പ്രവർത്തിച്ചിരുന്നു. സുദീർഘമായ രൂപതാ സേവനത്തോടു വിടപറഞ്ഞ് 2005 ജനുവരി 25 ന് പാലാ മെത്രാസ നമന്ദിരത്തിന്റെ പടികളിറങ്ങി വിശ്രമാർത്ഥം കുമ്മണ്ണൂരുള്ള വൈദിക മന്ദി രത്തിലേക്കു പോകുമ്പോൾ മറ്റത്തിലച്ചൻ്റെ ഹൃദയത്തിൽ നിറഞ്ഞുനിന്നത് തന്നെ അത്ഭുതകരമായി നയിച്ച ദൈവത്തോടുള്ള നന്ദിയും ഒപ്പം തികഞ്ഞ ആത്മസംതൃപ്തിയും ആത്മാഭിമാനവും ആയിരുന്നു.









Leave a Reply