കേരളസഭാപ്രതിഭകൾ – 104
ഫാ. തോമസ് വിരുത്തിയിൽ
(വഴിയച്ചൻ)
പ്രാർത്ഥനയും പ്രവർത്തനവും ഒരുമിച്ചുപോകണം. ദൈവം നിത്യ സ്നേഹവും നിത്യകർമ്മവുമാണ്. ഈ തത്വശാസ്ത്രവുമായി ജനോ പകാരപ്രദങ്ങളായ പ്രവർത്തനങ്ങളുമായി മുന്നോട്ടുനീങ്ങുന്ന ഫാ.തോമസ് കോട്ടയം ജില്ലയിൽ കല്ലറ പഞ്ചായത്തിൽ വിരുത്തിയിൽ കുടുംബത്തിൽ പത്രോസ്-അന്നമ്മ ദമ്പതികളുടെ പുത്രനായി 1930 ജനുവരി 10-ാം തീയതി ജനിച്ചു. അദ്ദേഹത്തെ വീട്ടിൽ വിളിച്ചിരുന്നത് തോമാച്ചൻ എന്നായിരുന്നു. കല്ലറ, കടത്തുരുത്തി സെന്റ്റ് മൈക്കിൾസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ജ്യേഷ്‌ഠൻ ഫാ.സെബാസ്റ്റ്യൻ വിരുത്തിയിലിന്റെ പാത പിന്തുടർന്ന് സെമിനാരിയിൽ ചേർന്നു. വിജയപുരം ലത്തീൻ രൂപതയ്ക്കുവേണ്ടി ആലുവാ പൊന്തിഫിക്കൽ സെമിനാരിയിൽ ചേർന്നു. 1961 ൽ വൈദിക പട്ടം സ്വീകരിച്ചു.
കോട്ടയം ഹോളിഫാമിലി പള്ളിയിൽ അസിസ്റ്റൻ്റ് വികാരിയായിട്ടാ യിരുന്നു ആദ്യനിയമനം. തുടർന്ന് ആണ്ടൂർ, പെരുവ, മണ്ണക്കനാട്, കവള ങ്ങാട്ട് തുടങ്ങി പല ദേവാലയങ്ങളിലും സേവനം അനുഷ്‌ഠിച്ചു. മണ്ണക്കനാട് ദേവാലയത്തിന്റെ വികാരിയായിരുന്നപ്പോൾ ആണ് ഇലക്കാട് ദേവാലയം നിർമ്മിച്ചത്. ദേവാലയശുശ്രൂഷക്കിടയിലും സാമൂഹ്യരംഗത്ത് ശ്രദ്ധപതി പ്പിച്ചു. ഇക്കാലത്തേപ്പോലെ യാത്രാസൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ റോഡുകളും പാലങ്ങളും നിർമ്മിക്കുവാൻ സർക്കാരിനും പഞ്ചായത്തുകൾക്കും ഫണ്ടില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ, നാടിന്റെ വികസനത്തിന് റോഡുകൾ കൂടുതലുണ്ടാകേണ്ടത് ആവശ്യമാണെന്ന് അച്ചൻ മനസ്സിലാക്കി. അതിനുവേണ്ടി ആരെയും പഴിക്കാതെ ബഹുജന സഹകരണത്തോടെ വഴിവെട്ടുവാൻ അദ്ദേഹം ഇറങ്ങിത്തിരിച്ചു. ആയിരം കിലോമീററർ റോഡ് വെട്ടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കഴിഞ്ഞ 4 ദശാബ്ദക്കാലത്തെ പ്രവർത്തനഫലമായി ഏതാണ്ട് ലക്ഷ്യത്തി ലെത്തിച്ചേർന്നു. വഴിവെട്ടിനിടയിൽ നാട്ടുകാർ സ്നേഹപൂർവ്വം അദ്ദേഹത്തിന് വഴിയച്ചൻ എന്ന പേരു നൽകി. റോഡുനിർമ്മാണത്തിനിടയിൽ തന്നെ ഏതാണ്ട് 8 പാലങ്ങൾകൂടി പണികഴിപ്പിച്ചപ്പോൾ മലയാള മനോരമ “പാതകളിലെ വിളക്കുമരം” എന്ന് വിശേഷിപ്പിച്ച് സണ്ടേസപ്ലിമെന്റിൽ ലേഖനം എഴുതി. അതുപോലെ The Week മാസിക Mooving faith എന്ന തല ക്കെട്ടിലും ലേഖനം എഴുതിയപ്പോൾ ഇന്ത്യയിലെ, പല ഭാഷകളിലുംഅച്ചനെപ്പററി ലേഖനങ്ങൾ വന്നു.
പഞ്ചായത്തുകൾക്ക് വരുമാനമൊന്നുമില്ലാതിരുന്ന കാലഘട്ടത്തിൽ എം.സി.റോഡിനെയും എൻ.എച്ച്. 47നെയും ബന്ധിപ്പിച്ച് ഏറ്റുമാനൂർ- വെച്ചൂർ ഹൈവേനിർമ്മിച്ചു. ആയതിൻ്റെ കല്ലറ മുതൽ വെച്ചൂർ വരെയുള്ള പകുതിയിലധികം ഭാഗം പാടത്തുകൂടിയായിരുന്നു കടന്നുപോയത്. വിജയപുരം രൂപതയിലെ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും, സി.ആർ.എസ്സിൻ്റെയും സഹകരണത്തോടെ മണ്ണിട്ടുയർത്തി 12 മീററർ വീതിയിൽ പണിപൂർത്തിയാക്കി. ജെ.സി.ബി., ടിപ്പർ ഇവയൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് ഈ റോഡുകൾ പലതും പണിതീർത്ത തെന്ന് പ്രത്യേകം എടുത്തുപറയേണ്ടതാണ്. മനുഷ്യപ്രയത്നം എന്തുമാത്രം വേണ്ടിവന്നുവെന്നും ആ മനുഷ്യശേഷി സമാഹരിക്കുന്നതിന് വഴിയച്ചൻ എന്തുമാത്രം ബദ്ധപ്പെട്ടുവെന്നും വിവരിക്കുവാൻ വാക്കുകൾ ഇല്ല. ഈ റോഡ് പിന്നീട് സർക്കാർ കുമരകം – കമ്പം ഹൈവേയുടെ ഭാഗമാക്കിമാറ്റി എന്നതിനാൽതന്നെ റോഡിൻ്റെ പ്രാധാന്യം മനസ്സിലാക്കാം ചെറുതുരു ത്തുകളെ ബാഹ്യലോകവുമായി ബന്‌ധിപ്പിക്കുന്ന ഒരു കണ്ണി കൂടിയാണ് ഈ റോഡ്. കോട്ടയത്തുനിന്നും ആലപ്പുഴ, ചേർത്തല, അർത്തുങ്കൽ എന്നിവിട ങ്ങളിലേക്കും പടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്ന് ഹൈറേഞ്ചിലേക്കും ഏററം എളുപ്പവഴിയാണിത്. കല്ലറ-വെച്ചൂർ റോഡിലെ കൊടുതുരുത്ത് പാലം, തോട്ടാപ്പള്ളിപാലം, പറവൻതുരുത്ത്, ചാത്തനാംകടവ് പാലം, നീണ്ടൂർ മാളിയേക്കൽ താഴെ പാലം, കുളമ്പുകാട്ട് കാക്കത്തുരുത്ത് പാലം, ഇവയൊ ക്കെയാണ് വഴിയച്ചൻ നിർമ്മിച്ച പ്രധാനപാലങ്ങൾ കല്ലറ – വെച്ചൂർ റോഡ്, ആയാംകുടി-അപ്പാഞ്ചിറ റോഡുകൾ എന്നിവയും ഏററം പ്രാധാന്യമർഹി ക്കുന്നതാണ്. ആപ്പാഞ്ചിറ-വെച്ചൂർ റോഡ്, പുല്ലപ്ര-മുത്തോലപുരം റോഡു കളും അച്ചന്റെ ശ്രമഫലമായി രൂപംകൊണ്ടതാണ്.
വഴിവെട്ടുന്നതിൽമാത്രമല്ല പെൻഡുലം ഉപയോഗിച്ച് കിണറിന് സ്ഥാനം കാണുന്നതിനും രോഗനിർണ്ണയം നടത്തുന്നതിനും അച്ചൻ വിദഗ്ധ നാണ്. ഇതിനകം ആയിരത്തിലധികം കിണറുകൾക്ക് അച്ചൻ സ്ഥാന നിർണ്ണയം നടത്തിയിട്ടുണ്ട്. പെൻഡുലം ഉപയോഗിച്ച് നിരവധി രോഗികളുടെ രോഗനിർണ്ണയവും അദ്ദേഹം നടത്തിയിട്ടുണ്ട്.
പളളിജോലികളും, റോഡ്‌നിർമ്മാണവും നടത്തിയതിനിടെ പ്രകൃതി യിൽ നിന്നുള്ള പഠനവും വായനയും വഴി മൂന്നുപുസ്‌തകങ്ങൾ അദ്ദേഹം എഴുതി പ്രസദ്ധീകരിക്കുകയുണ്ടായി. മൂന്നാമത്തെ പുസ്‌തകമായ മണ്ണും മരങ്ങളും പിന്നെ വൈദ്യുതിയും 2005ലാണ് പ്രസിദ്ധീകരിച്ചത്. ലോകത്ത് ഒരു ശാസ്ത്രജ്‌ഞനും പറയാത്ത 28 കാര്യങ്ങൾ പുതിയതായി ഈ പുസ്ത കത്തിൽ അവതരിപ്പിച്ചിരിക്കുന്നു. വൈദ്യുതകാന്തതരംഗങ്ങൾ ഭൂമിയിൽ നിന്നും പ്രവഹിക്കുന്നതിനെപ്പറ്റിയും, തീ മുകളിലേക്ക് കത്തുന്നതിനെ പ്പറ്റിയും ആധികാരികമായി ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.ശുദ്ധജലം കാണുന്നതിന് മരങ്ങളിലെ പൂപ്പലുകളും ഇലകളുടെ ഹരി തകനിറവും വീക്ഷിച്ചാൽ മതിയെന്ന് അദ്ദേഹം കണ്ടെത്തി. “കുടിവെള്ള ത്തിന് മരത്തിൽ തെരയുക ഇതാണ് അച്ചൻ്റെ തത്വം. ദൈവാനുഗ്രഹം ഒ ന്നുകൊണ്ടുമാത്രമാണ് ഇതെല്ലാം സാധിച്ചത് എന്ന് അച്ചൻ പറയുന്നു. അ ച്ചൻ രചിച്ച മറ്റു രണ്ടുഗ്രന്ഥങ്ങൾ മരങ്ങളിൽ ഭൂമി നടത്തുന്ന ഫോട്ടോണി ക്സ് സ്പ്രേ, മരങ്ങളിലെ പമ്പിംഗ് സിസ്റ്റവും ഫംഗസ് മാർക്കുകളും എന്നി വയാണ്.”
വായനയിൽ അതീവതല്പരനായ അച്ചൻ ഭാരതീയ തത്വചിന്താ കൃതികൾ വായിക്കുന്നു. പുസ്‌തകങ്ങൾ ആവേശം പകരുന്നവയാണ്. ഉത്സാ ഹംകുറയുമ്പോൾ പുസ്‌തകം നല്ലൊരു മരുന്നാണ്. അച്ചന്റെ അഭിപ്രാ യമിതാണ്. 25 ഓളം ക്രിസ്തീയ ഭക്തിഗാനങ്ങൽ രചിച്ചിട്ടുള്ള അച്ചൻ 2 ക്രിസ്തീയഗാന കാസററുകൾക്ക് ഗാനരചന നിർവ്വഹിച്ചിട്ടുമുണ്ട്.
കേരളത്തിലെ പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാരുടെ സംഘടന സൗജന്യ പാസ്സ് നൽകി അച്ചൻ്റെ സേവനങ്ങളെ ആദരിച്ചു. അഖിലകേരള കത്തോലിക്കാ കോൺഗ്രസ്സ് 1991 ലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് നൽകി. ഫാ. പോൾ പഴേമ്പള്ളി സ്‌മാരക ഗാന്‌ധിഗ്രാം അവാർ ഡും അച്ചന് ലഭിച്ചിട്ടുണ്ട്. കേരളാ ക്രിസ്‌ത്യൻ ഫെഡറേഷനും വൈക്കം റോട്ടറിക്ലബും മികച്ച സാമൂഹ്യപ്രവർത്തകനുള്ള അവാർഡും നൽകിയിട്ടുണ്ട്.









Leave a Reply