Sathyadarsanam

കേരള സഭാപ്രതിഭകൾ-101 ബിഷപ്പ് ഡോ. പീറ്റർ ചേനപ്പറമ്പിൽ

കേരള സഭാപ്രതിഭകൾ-101
ബിഷപ്പ് ഡോ. പീറ്റർ ചേനപ്പറമ്പിൽ

അജപാലകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, യുവ ജന നേതാവ്, സാമൂഹ്യ പ്രവർത്തകൻ, വശ്യവചസ്സായ വാഗ്മി, സമർത്ഥനായ ഭരണാധികാരി എന്നിങ്ങനെ വിവിധ നിലകളിൽ മായാത്ത വ്യക്തി മുദ്ര പതിച്ച ബിഷപ്പ് ഡോ. പീറ്റർ ചേനപ്പറമ്പിൽ 1929 ഡിസംബർ 8-ാം തീയതി മനക്കോടത്ത് മൈക്കിൾ – ആനി ദമ്പതിമാരുടെ പുത്രനായി ജനിച്ചു.

തുറവൂർ തിരുമല ദേവസ്വം സ്ക്കൂളിൽ നിന്നും ഹൈസ്ക്കൂൾ വിദ്യാ ഭ്യാസം പൂർത്തിയാക്കിയ പീറ്റർ ആലപ്പുഴ രൂപതയിലെ മൈനർ സെമിനാ രിയിൽ വൈദിക പഠനത്തിനായി ചേർന്നു. അക്കാലത്ത് തത്വശാസ്ത്ര ത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നൽകാൻ അർഹതയുള്ള ഏഷ്യ യിലെ ഏക സെമിനാരി ശ്രീലങ്കയിലെ കാൻഡിയായിരുന്നു. പഠനത്തിൽ സമർത്ഥനായ പീറ്ററിനെ ഉന്നത പഠനത്തിനയച്ചത് കാൻഡി പേപ്പൽ സെമിനാരിയിലേക്കായിരുന്നു. പേപ്പൽ സെമിനാരി പൂനയിലേക്ക് മാറ്റി സ്ഥാപിച്ചപ്പോൾ ബ്രദർ പീറ്ററും പൂനയിൽ വൈദിക പഠനം തുടർന്നു. 1956 ജൂൺ ഒന്നാം തീയതി പൗരോഹിത്യ പദവിയിലേക്കുയർത്തപ്പെട്ടു.

പൂനയിൽ നിന്നും തിരിച്ചെത്തിയ ഫാ. പീറ്റർ ചേനപ്പറമ്പിൽ ആല പ്പുഴ എസ്.ഡി. കോളേജിൽ നിന്നും ബി.എ. ഡിഗ്രിയും കൊല്ലം കർമ്മല റാണി ട്രെയിനിംഗ് കോളേജിൽ നിന്നും ബി.എഡ്. ബിരുദവും നേടി. തുടർന്ന് ഒരു വർഷക്കാലം പുന്നപ്ര സെൻ്റ് ജോസഫ് ഹൈസ്ക്കൂളിൽ അദ്ധ്യാപക നായി സേവനം അനുഷ്‌ഠിച്ചു. സെൻ്റ് മൈക്കിൾസ് കോളേജിൽ മാനേജ രായി സേവനമനുഷ്‌ഠിച്ചുകൊണ്ടിരിക്കെ ബോംബെ അതിരൂപതയിലേക്ക് നിയോഗിക്കപ്പെട്ടു. അഞ്ചു വർഷങ്ങൾക്കു ശേഷം ആലപ്പുഴ തിരിച്ചു വന്ന ഫാ. ചേനപ്പറമ്പിൽ രൂപതയിലെ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഡയറക്ട റായി നിയമിക്കപ്പെട്ടു. തുടർന്ന് രൂപതാ ചാൻസലർ, പ്രൊ- വികാർ ജന റാൾ എന്നീ നിലകളിൽ വിലപ്പെട്ട സേവനങ്ങൾ അർപ്പിച്ചു. അദ്ദേഹത്തിന്റെ മഹത് സേവനങ്ങളെ അംഗീകരിച്ച് പരിശുദ്ധ സിംഹാസനത്തിൽ നിന്നും 1982 -ൽ ഡൊമസ്റ്റിക് പ്രലേറ്റ് എന്ന ബഹുമതി – മോൺസിഞ്ഞോർ സ്ഥാനം നൽകി. ചിട്ടപ്പെടുത്തിയ ജീവിത രീതിയും അടിയുറച്ച ഈശ്വര വിശ്വാ സവും ത്യാഗ പൂർണ്ണമായ സേവനതൃഷ്ണ‌യും മോൺസിഞ്ഞോർ ചേനപ്പ റമ്പൻ്റെ മുഖമുദ്രകളായിരുന്നു.

കാൽ നൂറ്റാണ്ടുകാലം വൈദികനെന്ന നിലയിൽ ആലുപ്പുഴ രൂപതക്ക് അദ്ദേഹം നൽകിയ സേവനം വിലപ്പെട്ടതായിരുന്നു. കാലത്തിന്റെ ചുവരെഴുത്തുകൾ മനസ്സിലാക്കി ജനജീവിതത്തിൻ്റെ ദുരിതപൂർണ്ണവും പ്രശ സങ്കീർണ്ണവുമായ തലങ്ങളിലേക്ക് ആത്മാർത്ഥമായ സ്നേഹത്തിന്റെയും സൗമനസ്യത്തിന്റെയും മന്ദഹാസം പൊഴിച്ചുകൊണ്ട് കടന്നു വന്ന മോൺ ചേനപ്പറമ്പിൽ ആലപ്പുഴ രൂപതയിലെ കയർ വ്യവസായ തൊഴിലാളികളു ടെയും മത്സ്യത്തൊഴിലാളികളുടെയും കേരകർഷകരുടെയും കൈത്തൊ ഴിൽക്കാരുടെയും അത്യുന്നതിക്കു വേണ്ടി അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുകയുണ്ടായി. സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റി, യുവജ്യോതി, കാത്തലിക് അസോസിയേഷൻ, ഫ്രാൻസിസ്‌കൻ അപ്പസ്ത ലേറ്റ് എന്നീ സംഘടനകളുടെ ഡയറക്ടർ എന്ന നിലയിലും രൂപതാ സോഷ്യൽ വെൽഫയർ സൊസൈറ്റിയുടെ ഡയറക്‌ടർ എന്ന നിലയിലും ഒരു ദശവത്സരകാലത്തിലധികം അദ്ദേഹം ചെയ്‌ത സേവനങ്ങൾ തങ്കലിപി കളിൽ ആലേഖനം ചെയ്യപ്പെടുക തന്നെ ചെയ്യും.

അജപാലന തീഷ്‌ണതകൊണ്ട്. പ്രശംസനീയനും സമാദരണീയനു മായ മോൺ ചേനപ്പറമ്പലിനെ ആലപ്പുഴ രൂപതയുടെ സഹായ മെത്രാനായി 1982 നവംബർ 11 ന് നിയമിച്ചു. 1983 സെപ്റ്റംബർ 4-ാം തീയതി മെത്രാഭി ഷേകം നടന്നു. ആലപ്പുഴ രൂപതയുടെ പ്രഥമ മെത്രാനായ മാർ മൈക്കിൾ ആറാട്ടുകുളം 1984 ഏപ്രിൽ 28 ന് സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് ചേനപ്പ റമ്പിൽ തിരുമേനി രൂപതാഭരണം ഏറ്റെടുത്തു.

റോമിൽപോയി അഭിവന്ദ്യ മാർപാപ്പാ ജോൺപോൾ രണ്ടാമൻ തിരു മേനിയെ പല തവണ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അമേരിക്കയിലും യൂറോ പ്യൻ രാജ്യങ്ങളിലും പല തവണ പര്യടനം നടത്തുകയും ചെയ്‌തു. ചേന പ്പറമ്പിൽ പിതാവിൻ്റെ ഭരണകാലത്ത് പല ദേവാലയങ്ങളും വൈദീകസദന ങ്ങളും നിർമ്മിക്കുകയും പുതിയതായി പല ഇടവകകളും ഫൊറോനാപ ള്ളികളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ആലപ്പുഴ കത്തീഡ്രൽ പള്ളിയുടെ ഗോപുരം ഇടിഞ്ഞുവീണതിനെ ത്തുടർന്ന് കത്തീഡ്രൽ ദേവാലയം പുതുക്കി പണിയുകയുണ്ടായി. മൂന്നര ക്കോടിയിലധികം രൂപാ ചെലവ് ചെയ്‌ത്‌ ആധുനിക രീതിയിൽ പണിത പ്രസ്തുത ദേവാലയം ബിഷപ്പ് ഡോ. പീറ്റർ ചേനപ്പറമ്പിലിൻ്റെ ശാശ്വത സ്മര ണയായി എന്നും നിലകൊള്ളും. ജൈവകൃഷി, മത്സ്യസമ്പത്ത് വർദ്ധിപ്പിക്കൽ, കടലാക്രമണം തടയൽ, ടൂറിസം എന്നീ മേഖലകളിൽ പിതാവിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. മെത്രാസനമന്ദിരത്തിന് ചുറ്റുമുള്ള പറമ്പ് ശാസ്ത്രീയ ജൈവകൃഷിതോട്ടമായി മാറ്റി ജൈവകൃഷിയുടെ പുതിയ മാതൃകയും അദ്ദേഹം നൽകി. കൂടകളിൽ മത്സ്യം കൃഷിചെയ്യുക എന്ന ആശയവും അദ്ദേഹം അവ തരിപ്പിച്ചു. പാഴ്ത്തടിയും ഫൈബർ ഗ്ലാസും കൊണ്ടുണ്ടാക്കിയ വഞ്ചിയുടെ ആശയവും ചേനപ്പറമ്പിൽ പിതാവിന്റേതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *