Sathyadarsanam

കേരള സഭാപ്രതിഭകൾ-68 ഫാ. ജെയിംസ് വെട്ടിക്കാട്ട്

കേരള സഭാപ്രതിഭകൾ-68

ഫാ. ജെയിംസ് വെട്ടിക്കാട്ട്

കേരളത്തിലെ കിഴക്കൻ മലയോരങ്ങളിലും മലബാ റിലെ സ്വകാര്യ വനപ്രദേശങ്ങളിലും അധിവസിച്ചിരുന്ന ഇരുപത്തിയഞ്ചുലക്ഷത്തോളം വരുന്ന കുടിയേറ്റ കർഷകരെ കുടിയിറക്കാ നുള്ള സർക്കാരിൻ്റെ നീക്കത്തിനെതിരെ നടന്ന ബഹുജന പ്രക്ഷോഭണ ത്തിന്റെ മുന്നണി പോരാളികളിൽ ഒരാളായിരുന്ന ഫാദർ ജെയിംസ് ചങ്ങ നാശ്ശേരിക്കു സമീപമുള്ള പായിപ്പാട്ടെ പൗരാണികവും പ്രശസ്തവുമായ വെട്ടി കാട്ട് കുടുംബശാഖയിൽപ്പെട്ട പുത്തൻപുരയ്ക്കൽ പോത്തൻസാറിന്റെയുംറോസമ്മയുടെയും സീമന്തപുത്രനായി 1927 മാർച്ച് 27-ന് ഭൂജാതനായി. പായി പ്പാട്ട് ഗവൺമെന്റ് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. ഹൈസ്‌കൂൾ വിദ്യാഭ്യാസം ചങ്ങനാശ്ശേരി എസ്. ബി.യിലായിരുന്നു. തുടർന്ന് എസ്.ബി കോളേജിൽ ചേർന്ന് ഇൻ്റർമീഡിയറ്റ് പരീക്ഷ പ്രശസ്‌തമായ നിലയിൽ പാസ്സായി. പഠനത്തിലും കലാപരിപാടികളിലും ഉന്നതനിലവാരം പുലർത്തി യിരുന്ന ജെയിംസ് കലാസാഹിത്യമത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടി. നല്ലൊരു വാഗ്മി എന്ന നിലയിൽ പ്രശസ്‌തനായി.

ഒരു വൈദികനാകണമെന്ന ആഗ്രഹം ചെറുപ്പം മുതലേ അദ്ദേഹത്തിൽ നിലനിന്നിരുന്നു. പാറേൽ പെറ്റി സെമിനാരിയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു. തുടർന്ന് ആലുവാ പൊന്തിഫിക്കൽ സെമിനാരിയിൽ ഫിലോ സഫിയും തിയോളജിയും പഠിച്ച് വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കി. പൗരസ്ത്യ തിരുസംഘം പ്രീഫക്ടായിരുന്ന അത്യുന്നതകർദ്ദിനാൾ ടിസറന്റ് തിരുമേനിയിൽനിന്നും 1953 ഡിസംബർ 8-ന് പൗരോഹിത്യം സ്വീകരിച്ചു. എടത്വാ, ഉപ്പുതറ ഫൊറോനാ പള്ളികളിൽ അസിസ്റ്റൻന്റ് വികാരിയായി പ്രവർത്തിച്ച ജെയിംസച്ചന്റെ പിന്നീടുള്ള പ്രവർത്തനം കുടിയേറ്റ പ്രദേശ മായ മേരികുളത്തായിരുന്നു. തുടർന്ന് എരുമേലി, തോട്ടയ്ക്കാട്, തുരുത്തി, നെടുങ്കുന്നം, തിരുവനന്തപുരം, വില്ലൂന്നി, മാന്നില, പെരുന്ന വെസ്റ്റ്, കൊടു നാട്ടുകുന്ന് തുടങ്ങിയ ഇടവകകളിൽ വികാരിയായി പ്രഗത്ഭമായ രീതിയിൽ അജപാലന ശുശ്രൂഷ നിർവഹിച്ചു.

കിഴക്കൻ മേഖലയായ ഹൈറേഞ്ചിൻ്റെ വികസനത്തിൽ ജെയിംസ ച്ചൻ ചെയ്ത സേവനം ഉജ്ജ്വലമായിരുന്നു. ഹൈറേഞ്ച് മേഖലയിൽ നിര വധി ആരാധനാലയങ്ങളും സ്‌കൂളുകളും പോസ്റ്റാഫീസുകളും ബാങ്കുകളും സ്ഥാപിക്കുന്നതിൽ നിർണ്ണായക പങ്കാണ് ജെയിംസച്ചൻ നിർവഹിച്ചിട്ടുള്ള ത്. ആ പ്രദേശം എന്നെന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. ചങ്ങനാ ശ്ശേരി അതിരൂപതാ വൈദിക സെനറ്റ്, പാസ്റ്ററൽ കൗൺസിൽ, സ്കൂ‌ൾ എഡ്യൂക്കേഷൻ കമ്മറ്റി, സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ബോർഡ് ഇവകളിൽ ദീർഘകാലം അച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. പുനയിൽ ചേർന്ന വൈദികരുടെ ദേശീയ ആലോചനാസമിതിയിലും തുടർ കമ്മിറ്റിക ളിലും സേവനം അനുഷ്‌ഠിക്കുകയുണ്ടായി. അതിരൂപത നിയോഗിച്ച പല കമ്മീഷനുകളുടെയും കൺവീനറും ദീർഘകാലം പബ്ലിക് റിലേഷൻസ് ഓഫീസറുമായിരുന്നു. അദ്ദേഹത്തിൽ പ്രകടമായിരുന്ന അഭിപ്രായധീരതയും ആജ്ഞാശക്തിയും പ്രത്യേകം എടുത്തുപറയേണ്ടഗുണങ്ങളാണ്.

കാർഷിക സാമ്പത്തിക മേഖലകളിലും ജെയിംസച്ചൻ നിസ്തുല സേവനം അനുഷ്ഠിക്കുകയുണ്ടായി. 1957ലെ കമ്യൂണിസ്റ്റ് ദുർഭരണത്തിനു ശേഷം അധികാരത്തിലേറിയ ഐക്യജനാധിപത്യമുന്നണി ഗവൺമെന്റിന്റെ ഭരണകാലത്താണ്. അതിക്രൂരമായ കർഷകദ്രോഹനടപടികൾ ആരംഭിച്ച ത്. മലബാറിലെ സ്വകാര്യ വനപ്രദേശങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയമേൽച്ചാർത്ത് സമ്പ്രദായം ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിയെ അരക്കിട്ടുറപ്പിക്കു ന്നവയായിരുന്നു. അതേസമയം കേരളത്തിലെ ഹൈറേഞ്ചിൽ ഭീകരമായ കുടിയിറക്കും നടന്നു. 60-കളിൽ നടന്ന ഉടമ്പൻചോല കുടിയിറക്കും, അമ രാവതിയിലെ കുടിയിരുത്തും ലോകരാഷ്ട്രങ്ങളെപ്പോലും ഞെട്ടിക്കുകയുണ്ടാ യി. തുടർന്ന് അയ്യപ്പൻ കോവിലിലും ചുരുളി കീരിത്തോട്ടിലും നടന്ന കുടി യിറക്കുകൾ കേരളമനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവങ്ങളാണ്. ഈ കർഷ കദ്രോഹനടപടികൾക്കെതിരായി നടന്ന ഐതിഹാസികമായ കൊട്ടിയൂർ ജാഥായും മലനാട് കർഷകയൂണിയൻ രൂപീകരണവും കേരള രാഷ്ട്രീയ ത്തിൽ പുത്തൻ ധ്രുവീരണത്തിനിടനൽകി. ഫാ. വടക്കനും എ.കെ.ജിയും കൂടി ചേർന്ന് നടത്തിയ പ്രക്ഷോഭണങ്ങളും കേരളരാഷ്ട്രീയത്തിൽ കോളി ളക്കം സൃഷ്ടിച്ചു. ഈ സമരത്തിൽ എല്ലാം മുൻപന്തിയിൽ ഫാ. ജെയിംസ് നിലകൊണ്ടു. അയ്യപ്പൻകോവിൽ അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനരം ഗമായിരുന്നു. അക്കാലത്ത് ഹൈറേഞ്ചിൽക്കൂടി നടന്ന വൻ പ്രകടനങ്ങളും പിക്കറ്റിംഗുകളും ഫാ. ജെയിംസിൻ്റെ സംഘടനാപാടവത്തിന്റെ തെളിവുക ളായിരുന്നു. ചെറുകിടകർഷകപ്രശ്‌നങ്ൾക്ക് ഗവൺമെന്റ് നിയോഗിച്ച പാ നക്കമ്മറ്റി അംഗം എന്ന നിലയിലും ജെയിംസച്ചൻ സ്‌തുത്യർഹമായ സേവനം കാഴ്‌ചവെച്ചു.

നല്ലൊരു വാഗ്മിയും മികച്ച സംഘാടകനും സാംസ്‌കാരികസാമൂഹ്യ പ്രവർത്തകനുമാണദ്ദേഹം. ദിനപത്രങ്ങളിലും ആനുകാലികങ്ങളിലുമായി നിരവധി ലേഖനങ്ങൾ എഴുതി ജനങ്ങളെ ഉൽബുദ്ധരാക്കിയിട്ടുണ്ട്. കുടും ബപ്രേഷിതരംഗത്ത് ഫലപ്രദമായ സേവനം കാഴ്‌ചവെച്ച ജെയിംസച്ചൻ കൊണ്ടോടി- വെട്ടിക്കാട്ട് കുടുംബയോഗത്തൻ്റെ മുഖ്യ ഉപദേഷ്ടാവ്, കൺസോൾ ഇന്ത്യാ നാഷണൽ ട്രസ്റ്റ് രക്ഷാധികാരി എന്നീ നിലകളിൽ സേവനനിരതനാണ്.

കേരള ട്രാൻസ്പോർട്ട് മന്ത്രി കെ. നാരായണക്കുറുപ്പ് ദീപികയിൽ സപ്തതിയാഘോഷത്തോടനുബന്ധിച്ച് എഴുതിയ ലേഖനത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. “ആദ്ധ്യാത്മിക മേഖലയിൽ മാത്രമായി പ്രവർത്തനം ഒതുക്കി നിർത്തിയ വൈദികനെയല്ല ഇക്കഴിഞ്ഞ വർഷങ്ങളിൽ കേരളീ യർ വെട്ടിക്കാട്ടച്ചനിൽ കണ്ടത്. മലയോരകർഷകർ അദ്ദേഹത്തിൽ തങ്ങ ളുടെ നേതാവിനെയും വക്താവിനെയും ദർശിച്ചു. അദ്ദേഹം കയറിയിറ ങ്ങാത്ത പ്രദേശങ്ങൾ ഇടുക്കി ജില്ലയിൽ ഉണ്ടാവുമെന്നു തോന്നുന്നില്ല. പാവ പ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ അദ്ദേഹം അവരുടെ ഇടയി ലേയ്ക്ക് ഇറങ്ങിച്ചെന്നു. താൻ കണ്ടെത്തിയ കാര്യങ്ങൾ പിന്നീട് അദ്ദേഹം അധികൃതശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. അസാധാരണ ബുദ്ധി വൈഭവം ആ വ്യക്തിത്വത്തിന് കരുത്തു പകരുന്നു. ഒരേ ബഞ്ചിൽ ഒരുമി ച്ചിരുന്ന് പഠിച്ച് രണ്ടുവഴിക്ക് പിരിഞ്ഞു പോയവരാണ് ഞങ്ങൾ. ഇന്നു രണ്ടു മേഖലകളിൽനിന്ന് സഹജീവികൾക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ട് ഞങ്ങൾഈശ്വരസേവ ചെയ്യുകയാണ്. സമ്പത്തിൻ്റെയും സമയത്തിന്റെയും പാതി അന്യർക്കായി മാറ്റി വയ്ക്കണമെന്ന പുരാണവാക്യം അദ്ദേഹം പാലിച്ചിട്ടു ണ്ട്. എന്നെ പ്രസംഗത്തിൽ തല്‌പരനാക്കിയതും അദ്ദേഹമാണെന്നത് മറ ക്കാൻ കഴിയില്ല.

സപ്തതിയാഘോഷത്തിൽ അദ്ധ്യക്ഷം വഹിച്ച കാഞ്ഞിരപ്പള്ളി രൂപ താദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ ജെയിംസച്ചനെ ഹൈറേഞ്ചിന്റെ ശില്പി എന്നാണ് വിശേഷിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *