Sathyadarsanam

കേരള സഭാപ്രതിഭകൾ-50 ഫാ. എമ്മാനുവൽ തെള്ളി

കേരള സഭാപ്രതിഭകൾ-50

ഫാ. എമ്മാനുവൽ തെള്ളി

സുറിയാനി ഭാഷാപണ്‌ഡിതൻ, കവി, ഗ്രന്ഥ കർത്താവ്, മിഷനറി എന്നീ നിലകളിലെല്ലാം അറിയപ്പെടു ന്ന സി.എം.ഐ. സഭാംഗമായ ഫാ. എമ്മാനുവൽ (ജോർജ്) തെള്ളി പൂഞ്ഞാ ററിൽ തെള്ളിയിൽ കുഞ്ഞാക്കോ – ഏലിയാമ്മ ദമ്പതികളുടെ അഞ്ചാമത്തെ സന്താനമായി 1925 ഫെബ്രുവരി 5 ന് ഭൂജാതനായി. പൂഞ്ഞാർ സെന്റ്റ് ആന്റണീസ് എൽ.പി. സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. എസ്സ്.എം.വി. ഹൈസ്‌കൂളിൽനിന്ന് ഫിഫ്ത്ത്ഫോറം പാസ്സായി. 1942ൽ മാന്നാനം സെന്റ്റ് അപ്രേംസ് ഹൈസ്‌കൂളിൽ 10-ാം ക്ലാസിൽ ചേർന്നു. 10-ാം ക്ലാസിൽ ചേർന്ന ജോർജ്ജ് സി.എം.ഐ. സഭയിലെ ഒരു യോഗാർ ത്ഥിയുമായിരുന്നു. ലത്തീൻ, സുറിയാനി തുടങ്ങിയ ഭാഷകൾ പഠിച്ചതിനു ശേഷം 1945 ൽ അമ്പഴക്കാട്ട് നൊവിഷ്യററിൽ പ്രവേശിച്ചു. കൂനമ്മാവിൽ Rhetonic-o ഫിലോസഫിയും പഠിച്ചു. കൂനമ്മാവിൽ വച്ചായിരുന്നു നിത്യവ്രതം. ഫിലോസഫിയുടെ അവസാനഭാഗവും തിയോളജിയും ചെത്തിപ്പുഴ യായിരുന്നു പഠിച്ചത്. റവ. ഡോ. പ്ലാസിഡ്, ഡോ.കനീഷ്യസ്, ഡോ. ജോനാസ്, ഡോ.ലൂക്കാ തുടങ്ങിയ സി.എം.ഐ. വൈദികരുടെ കീഴിലാണ് വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ആലുവ മംഗലപ്പുഴ സെമിനാരി യിൽവച്ച് 1953 ഡിസംബർ 8 ന് പൗരസ്ത‌്യതിരുസംഘത്തിന്റെ പ്രീഫെക്ട് കാർഡിനൽ ടിസറൻ്റിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു.സുറിയാനിഭാഷയോടും സുറിയാനിറീത്തിനോടും ഫാ. എമ്മാനുവൽ പ്രത്യേകമാംവിധം സ്നേഹം പുലർത്തിയിരുന്നു. 1954 ഡിസംബറിൽ മാന്നാനത്ത് വന്ന് പള്ളിശുശ്രൂഷയിലും സുറിയാനി ഭാഷപഠിപ്പിക്കലിലും ഏർപ്പെട്ടു. 1961 ൽ സുറിയാനി വ്യാകരണം നവീകരിച്ച് പ്രസിദ്ധപ്പെടു ത്തുകയുണ്ടായി. 1964 ൽ ഇറാക്കിനുപോയി മിഷ്യൻ പ്രവർത്തനത്തി ലേർപ്പെട്ടു മൂന്നുവർഷത്തിനുശേഷം കേരളത്തിൽ തിരിച്ചെത്തിയ ഫാ. തെള്ളി മാന്നാനം കോളേജിൽ കുറെക്കാലം സുറിയാനി ഭാഷപഠിപ്പിച്ചു. തുടർന്ന് മുത്തോലി ആശ്രമത്തിൽ യോഗാർത്ഥികളെ സുറിയാനി പഠിപ്പിച്ചു. 1968 ൽ കോഴിക്കോട് ദേവഗിരി കോളേജിൽ സുറിയാനി പഠിപ്പിക്കുകയും അതേസമയം മേരിക്കുന്നിൽ സി.എം.ഐ. സഭയിലെ സെമിനാരിക്കാർക്ക് ക്ലാസ്സെടുക്കുകയും ചെയ്തിരുന്നു. മലബാറിലെ കുടിയേറ്റ കേന്ദ്രമായ കൂടത്തായിയിൽ ഉള്ള സി.എം.ഐ ആശ്രമത്തിൽ ആറുമാസത്തോളം സേവനം അനുഷ്ഠിച്ചു. അക്കാലത്ത് വേനപ്പാറ ക്ലാരിസ്സ് ജൂണിയറേററിൽ ക്ലാസ് എടുക്കുകയും ചെയ്തു. തുടർന്ന് നാലു വർഷക്കാലം പൂഞ്ഞാർ അശ്രമത്തിലായിരുന്നു. അക്കാലഘട്ടത്തിൽ മഠങ്ങളിൽ മാസധ്യാനം നടത്തുവാനും സ്‌കൂളുകളിലും മഠങ്ങളിലും കുമ്പസാരം നടത്താനും സമയം

കണ്ടെത്തി.

1974 മുതൽ 1984 വരെ അമനകര ആശ്രമത്തിലായിരുന്നു സേവനം അനുഷ്ഠിച്ചത്. ഇതിൽ മൂന്നുവർഷക്കാലം സി.എം.ഐ. വക ഐ.റ്റി.സി യുടെ പ്രിൻസിപ്പലായിരുന്നു.

സീറോ-മലബാർ സഭയുടെ യാമപ്രാർത്ഥനാതയ്യാറാക്കുന്നതിന് നിയുക്തമായ സബ്‌കമ്മററിയിൽ 15 വർഷത്തോളം അദ്ദേഹം പ്രവർത്തിക്കു കയുണ്ടായി. യാമപ്രാർത്ഥനാ പ്രസിദ്ധീകരണത്തിന് സഹായിച്ചു. 1984 മുതൽ 89 വരെ പാലാ സെൻ്റ് വിൻസെൻ്റ് ആശ്രമമായിരുന്നു ഫാ.എമ്മാനു വലിന്റെ പ്രവർത്തനമേഖല. നിരവധി ഗ്രന്ഥങ്ങൾ രചിക്കുവാൻ ഈ കാലഘട്ടം സഹായകരമായി.

1989 മുതൽ അഞ്ചുവർഷക്കാലം അമേരിക്കയിൽ അജപാലന

ശുശ്രൂഷനിർവഹിച്ചു. അക്കാലത്ത് ലഭിച്ച മിച്ചസമയം ഉപയോഗിച്ച് സുറിയാനി – ഇംഗ്ലീഷ് മലയാള ലെക്സിക്കൺ നിഘണ്ടുവിന്റെ പണി ആരംഭിച്ചു. 1994 2000 വർഷങ്ങളിൽ പാലായിൽ സെൻ്റ് വിൻസെന്റിൽ താമസിച്ച് നിഘണ്ടുവിൻ്റെ പണി പൂർത്തിയാക്കി പ്രസിദ്ധീകരിച്ചു. പിന്നീട് മൂന്നുവർഷം അമനകര ആശ്രമമായിരുന്നു പ്രവർത്തനരംഗം. അക്കാലത്ത് ആറുമാസത്തോളം മാനന്തവാടി രൂപതയിലും മൂന്നുമാസത്തോളം ദോഹയിലും അജപാലനശുശ്രൂഷനടത്തി. മാനന്തവാടി മൈനർ സെമിനാ രിയിൽ കുറേനാൾ സുറിയാനി പഠിപ്പിച്ചു. An Intre direction to syriac studies എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. 2003 ൽ പൂഞ്ഞാർ ആശ്രമത്തിലേക്ക് സ്ഥലം മാറി. ധാരാളം കവിതകൾ മലയാളത്തിലും ഇംഗ്ലീഷിലുംസുറിയാനിയിലും എഴുതിയിരുന്നു. Whispenings of the wind എന്ന പേരിൽ രണ്ടുചെറുഗ്രന്ഥങ്ങൾ ഇക്കാലത്ത് പ്രസിദ്ധപ്പെടുത്തി. പല കവിതകളും അമേരിക്കയിൽ മത്സരത്തിനായി നൽകിയിട്ടുണ്ട്. ആറുപ്രാവശ്യം കവിതകൾക്ക് പ്രോത്സാഹന അവാർഡുകളും ലഭിക്കുകയുണ്ടായി.

കേരള സഭാപ്രതിഭകൾ

നമ്മുടെ കുർബ്ബാനയിലും സുറിയാനി രീതിയിൽ പലഗാനങ്ങളും രചിക്കുകയും അവ സഭ അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹം രചിച്ച പലഗാനങ്ങളും പ്രസിദ്ധീകരിക്കപ്പെടാതെയുണ്ട്. 85 ൽ അധികം സങ്കീർത്തനങ്ങൾ ഗാനമാക്കി. ലാസറിൻ്റെ പുനരുത്ഥാനം, മുത്തുമാല, കാലത്തിൻ്റെ കാൽപാടുകൾ, അടുക്കളക്കാരി, ബൈബിൾ ഗായകൻ മുതലായ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. സീറോ – മലബാർ സഭാ സിനഡ് ആവശ്യപ്പെട്ടതനുസരിച്ച് സുറിയാനി യാമപ്രാർത്ഥനാ ഗ്രന്ഥത്തിൽ നിന്ന് പൊതുവായവക്കു പുറമേ സുബാററ, ശ്ലീഹാ, കൈത്താ ഏലിയാ സ്ലീവാ മൂശേ, കുദാശ് ഏത്താക്കാലങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ദെനഹാക്കാലവും പണിപൂർത്തിയായിയെന്ന് പറയാം.

ലിററർജിക്കൽ കമ്മീഷൻ ആവശ്യപ്പെട്ടതനുസരിച്ച് പീത്തായിൽ നിന്നുള്ള സങ്കീർത്തനവിവർത്തനത്തിൽ ബഹുമാനപ്പെട്ട ചാൾസ് പൈങ്ങോട്ടച്ചനെ അദ്ദേഹം സഹായിക്കുന്നു. ഗാന്ധിജി യൂണിവേഴ്‌സി റിയിൽ സിറിയക് ബോർഡ് അംഗവും കൂടിയായിരുന്നു ഫാ. തെള്ളി. ആത്മാർത്ഥതയും കഠിനാദ്ധ്വാനവും ആണ് ഫാ. തെള്ളിയുടെ കൈമുതൽ

Leave a Reply

Your email address will not be published. Required fields are marked *