കേരള സഭാപ്രതിഭകൾ-51
എൻ. എം. മാണി നെടുംതടത്തിൽ (ചുരക്കുഴി മാണി)
സാമാന്യ വിദ്യാഭ്യാസം മാത്രം നേടിയ ഒരു കർഷകനാണ് എൻ.എം. മാണി. ചെറുപ്പംമുതലേ പൊതു പ്രവർത്തനത്തിലേർപ്പെട്ട മാണി മലയോര കർഷകരുടെ മണ്ണിലുള്ള അവകാശം നേടിയെടുക്കാനുള്ള സമരത്തിലെ മുഖ്യ പങ്കാളിയായി. നാടിൻ്റെ സമഗ്രവികസനംമാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ച മാണി സ്കൂളുകളും പള്ളികളും സ്ഥാപിക്കുന്നതിനും റോഡു കൾ വെട്ടുന്നതിനും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചു. മലയോര കർഷക രുടെ ഹൃദയവികാരങ്ങൾ ഏറ്റുവാങ്ങി അവരിലൊരുവനായി പ്രവർത്തിച്ചമാണിയുടെ ജീവിതം ത്യാഗത്തിൻറെയും സഹനത്തിൻ്റേതുമാണ്.
മൂവാറ്റുപുഴക്കു സമീപമുള്ള കടവൂർ ഇടവകയിൽ പുന്നമറ്റം കരയിൽ നെടുംതടത്തിൽ മത്തായി-ഏലി ദമ്പതികളുടെ 8-ാമത്തെ സന്താനമായി 1925 മാർച്ച് 5-ാം തീയതി ഭൂജാതനായി. മാതാവ് ഏലി ആര്യപ്പള്ളി കുടുംബാംഗ മാണ്.
പൈങ്ങോട്ടൂർ, കുളപ്പുറം, കലൂർ സ്കൂളുകളിലായിരുന്നു വിദ്യാഭ്യാ സം. മിഡിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ കർഷകവൃത്തിയി ലേക്ക് മാണി തിരിഞ്ഞു. വണ്ണപ്പുറത്തുണ്ടായിരുന്ന കുടുംബവക സ്ഥലത്ത് ജ്യേഷ്ഠൻ മത്തായി ഐപ്പിന്റെ കൂടെ കൃഷിപ്പണികളിൽ പങ്കെടുത്തു. എട്ടു വർഷക്കാലം അവിടെ പ്രവർത്തിച്ച മാണി പുന്നമറ്റത്ത് താമസമുറപ്പിക്കു കയും പാറക്കുന്നേൽ അഗസ്തിയുടെ മകൾ അന്നക്കുട്ടിയെ വിവാഹം കഴി ക്കുകയും ചെയ്തു. പുന്നമറ്റത്ത് താമസിക്കുമ്പോൾ 1952-ൽ നടന്ന പഞ്ചാ യത്ത് തിരഞ്ഞെടുപ്പിൽ പൈങ്ങോട്ടൂർ നിന്നും സ്വതന്ത്രനായി മത്സരിച്ചു. വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. മാണിയുടെ സഹോദരൻ കർഷക നേതാവ് എൻ.എം വർഗ്ഗീസ് മറ്റൊരു വാർഡിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും വിജയം വരിക്കുകയും ചെയ്തു. ജ്യേഷ്ഠൻ വർഗ്ഗീസ് അത്തവണ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടു ക്കുക്കപ്പെട്ടു. ഇന്നത്തേതുപോലെ പൊതു പ്രവർത്തനം ആദായകരമായി രുന്നില്ല അന്ന്. മാണിയുടെ പൊതു പ്രവർത്തനം സാമ്പത്തിക തകർച്ചയ്ക്ക് ഇടം നൽകി. അതിനാൽ സ്വന്തം സ്ഥലം വിറ്റ് വാഴത്തോപ്പിൽ സ്ഥലം വാങ്ങി താമസം മാറ്റി. അന്ന് വാഴത്തോപ്പിൽ ഏതാനും ദിവസം മാത്രമേ അച്ചൻ വന്ന് ദിവ്യബലി അർപ്പിച്ചിരുന്നുള്ളു. ഉടുമ്പന്നൂർ നിന്ന് അച്ചൻ വരികയായി രുന്നു പതിവ്. അവിടെ ഒരു പള്ളി സ്ഥാപിക്കുന്നതിന് മാണി മുന്നിൽ നിന്നും പ്രവർത്തിച്ചു. വാഴത്തോപ്പിൽ ഒരു പഞ്ചായത്ത് സ്കൂൾ സ്ഥാപിക്കുന്നതിനും വാഴത്തോപ്പ് സഹകരണ ബാങ്ക് സ്ഥാപിക്കുന്നതിനും മാണി നേതൃത്വം നൽകി. ഫാ. തോമസ് പീച്ചാട്ട് വികാരിയായി വന്നു. മാർ പോത്താനം മുഴി തിരുമേനിയാണ് പള്ളിക്ക് കല്ലിട്ടത്. മെത്രാനച്ചനെ ജീപ്പിൽ കൊണ്ടു വരു ന്നതിനായി മാണിയുടെ നേതൃത്വത്തിൽ ഒരു ദിവസം കൊണ്ട് വഴിവെട്ടി തീർന്നത് ഒരു വലിയ സംഭവമായിരുന്നു.
സർക്കാർ വകയായ ഏലക്കാട്ടിൽകൂടി വഴിവെട്ടുക അന്ന് നിയമവിരു ദ്ധമായിരുന്നു. പുളിപരപ്പ് നിന്നും ഏലക്കാട്ടിൽ കൂടി കൂട്ടക്കീഴിലേക്ക് അഞ്ചു കിലോമീറ്റർ ദൂരം റോഡ് 500 ആളുകളെ കൂട്ടി മൂന്നു മണിക്കൂർകൊണ്ട് മാണിയുടെ നേതൃത്വത്തിൽ വെട്ടിത്തീർത്തു. മാണിയുടെ പേരിൽ കേസെ ടുത്തു. ഒരു രൂപാ ശിക്ഷയും വിധിച്ചു. ചെറുതോണിയിൽനിന്നും വാഴ ത്തോപ്പുപള്ളിവരെ 4 കിലോമീറ്റർ ദൂരത്തിൽ ശ്രമദാനത്തോടുകൂടി വെട്ടിയ റോഡിൽ കൂടിയാണ് മാർ പോത്തനാംമൂഴി തിരുമേനിയെ വാഴത്തോപ്പിലേക്ക് ആനയിച്ചത്. ഫാ. സഖറിയാസ് തുടിയൻപ്ലാക്കൽ വികാരിയായി വാഴത്തോപ്പിൽ ചാർജെടുത്തു. വാഴത്തോപ്പ്പള്ളി പണി പൂർത്തിയാക്കുന്നതിൽ തുടിയൻപ്ലാക്കലച്ചനോട് ഒപ്പംനിന്ന് മാണിയും പ്രവർത്തിച്ചു. പള്ളിവക സ്കൂൾ സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും സ്കൂൾ കെട്ടിടം സർക്കാർ നിർമ്മിക്കുകയും ചെയ്തു. അവിടെ ഒരു യു.പി. സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.
വാഴത്തോപ്പിൽ താമസമാക്കിയ മാണി വീണ്ടും അവിടെനിന്നും ഉപ്പു തോട്ടിലേക്ക് താമസം മാറ്റേണ്ടിവന്നു. 1960 ൽ ഉപ്പുതോട്ടിൽ താമസമാക്കി. ഉപ്പുതോട് പള്ളി നിർമ്മാണത്തിനും വികാരിയോടൊത്ത് അക്ഷീണം പരി ശ്രമിച്ചു. ഇടുക്കിയിൽ നിന്ന് മരിയാപുരം വിമലഗിരി കൂടി ഉപ്പുതോട്ടിലേയ്ക്ക് റോഡുവെട്ടുന്നതിനും മാണിയാണ് നേത്യത്വം നൽകിയത്. ശ്രമദാനമായി ട്ടായിരുന്നു റോഡുവെട്ടൽ. ഭക്ഷണം മാത്രം നൽകി ജനങ്ങളെ സഹകരി പ്പിച്ചു. മരിയാപുരം, വിമലഗിരി, ഉപ്പുതോട് പള്ളിവികാരിയായി ഫാ. സഖറി യാസ് തുടിയംപ്ലാക്കലും ചാർജെടുത്തു. ഉപ്പുതോട് പള്ളിയുടെ നിർമ്മാ ണത്തിലും വിമലഗിരി പള്ളി നിർമ്മാണത്തിലും വികാരിയോടൊത്ത് സജീ വമായി മാണി പങ്കുചേർന്നു.
ഉപ്പുതോട് സ്കൂളിന് ആവശ്യമായ തടിയുംമറ്റുംകൊണ്ടുവന്ന് രാത്രി യിൽതന്നെ മേയുകയും പണിപൂർത്തിയാക്കുകയും ചെയ്തു. അതിന്റെ പേരിൽ മാണിക്ക് 25 രൂപാ പിഴ ഇട്ടു. ഉടുമ്പന്നൂർ പഞ്ചായത്തിന്റെ 8-ാം വാർഡാണ് ഇന്നത്തെ കഞ്ഞിക്കുഴി പഞ്ചായത്തും വാഴത്തോപ്പ് പഞ്ചാ യത്തും. ഈ വാർഡിൽപ്പെട്ട സ്ഥലമാണ് ചുരുളികീരിത്തോട്. ഈ സ്ഥലം ഇന്ന് കഞ്ഞിക്കുഴി പഞ്ചായത്തിലാണ്. ഒ.വി. ലൂക്കോസ് അന്ന് കർഷകസം ഘടനയുടെ പ്രസിഡണ്ടായിരുന്നു. മച്ചിപശു പ്രസവിച്ചാലും അവിടെ കുടി യിറക്കുണ്ടാകില്ലെന്ന് അദ്ദേഹം തുടരെത്തുടരെ പ്രസംഗിച്ചുകൊണ്ടിരുന്നു.
1964 ൽ എൻ.എം. മാണി ഉടമ്പന്നൂർ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ഉടുമ്പന്നൂർ പഞ്ചായത്ത് ഓഫീസിൽ ഇരിക്കുമ്പോ ഴാണ് ചുരുളികീരിത്തോട്ടു് കുടിയിറക്കും, കർഷകരുടെ കുടിലുകൾ കത്തി ക്കലും പോലീസ് മർദ്ദനവും നടക്കുന്നത്. ഉടനെ ചുരുളി കീരിത്തോട്ടിലേക്ക് മാണി പുറപ്പെട്ടു. വഴിയിൽ കണ്ട ഒരു ലോറിയിൽ കയറി അടിമാലിയിൽ എത്തി, ചുരുളികീരിത്തോട്ടിലേക്ക് പുറപ്പെട്ടു. തമിഴ്നാട് റിസർവ്വ് പോലീ സിനെ അണിനിരത്തിക്കൊണ്ടാണ് കുടിയിറക്ക് നടത്തിയത്. പ്രശ്നസ്ഥല ത്തേക്ക് കടക്കാൻ പഞ്ചായത്ത് പ്രസിഡണ്ടിനെപ്പോലും അനുവദിച്ചില്ല. മാണി യുടെ ജ്യേഷ്ഠൻ എൻ.എം. വർഗീസുമൊന്നിച്ച് ഇരുവരും ചുരുളിയിൽ എത്തി. മലനാട് കർഷകയൂണിയൻ നേതാവ് ജോൺമാഞ്ഞൂരാനെ പോലീസ് മർദ്ദി ക്കുന്നത് കണ്ടുകൊണ്ടിരിക്കുവാൻ വർഗീസിന് സാധിച്ചില്ല. വർഗീസ് തിരി ച്ചടിച്ചു. പിന്നീടുള്ള സംഭവം വിവരിക്കുവാൻ വാക്കുകളില്ല. വർഗീസിനെ പോലീസ് അതിക്രൂരമായി മർദ്ദിച്ചു. വർഗീസിൻ്റെ മീശ ഓരോന്നോരാന്നായി *വലിച്ചുപറിച്ചു. ഷൂസ് ഇട്ട് ചവിട്ടിയപാട് ദേഹമാസകലം കാണാൻ സാധിച്ചു സബ്ജയിലിലേക്കുമാറ്റി. കർഷകർക്കുവേണ്ടി പടപൊരുതിയ വർഗീസ് ആ മർദ്ദനമേറ്റതോടെ നിത്യരോഗിയായി മാറി. അവശനായി വർഷങ്ങൾ ക ഞ്ഞുകൂടി. 1967 ലെ ഇ.എം.എസ്സ്. മന്ത്രിസഭ ചുരുളികീരിത്തോട്ടിൽനിന്നും കുടിയിറക്കിയവർക്ക് 5 ഏക്കർ സ്ഥലം വാഗ്ദാനം ചെയ്തു. ആ വാഗ്ദാനം എൻ.എം. വർഗീസ് നിഷേധിച്ചു. കർഷകർക്കുവേണ്ടി പോരാടിയത് അഞ്ചേ ക്കർ സ്ഥലത്തിനുവേണ്ടിയായിരുന്നില്ല എന്ന നിലപാട് ആയിരുന്നു വർഗീസി ന്റേത്.
വാഴത്തോപ്പ് പഞ്ചായത്തിൻ്റെ സ്ഥാപനത്തിന് എം.എൽ.എ. ആയി രുന്ന എം.എം. തോമസും എൻ.എം. മാണിയുമാണ് മുൻനിന്ന് പ്രവർത്തിച്ച ത്. ഉപ്പുതോടിന്റെ വികസനത്തിൽ ഫാ. ജോസ് കോയിക്കക്കുടി വികാരി യായിരുന്ന കാലമാണ് സുപ്രധാനം. ചിലിസിറ്റി – വെട്ടിക്കാമറ്റം റോഡ് 6 കിലോമീറ്റർ ദൂരത്തിൽ നിർമ്മിച്ചത് അക്കാലത്താണ്. അവിടെ ഹൈസ്കൂൾ ആരംഭിച്ചതും അക്കാലത്തുതന്നെ.
തടിയമ്പാട് ചപ്പാത്തിൻ്റെ നിർമ്മാണത്തിൻ്റെ കൺവീനർ ആയും മാണി പ്രവർത്തിക്കുകയുണ്ടായി. അക്കാലത്ത് ഫോറസ്റ്റുകാർ വീടുകളിൽ കയറി ബലമായി കോഴി തുടങ്ങിയ മൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുമായി രുന്നു. ഒരുവീട്ടിൽ കയറി കോഴിയെ പിടിച്ചുകൊടുക്കാൻ ഫോറസ്റ്റുകാർ ആവ ശ്യപ്പെട്ടപ്പോൾ കുടുംബനാഥ അത് ഗീവർഗീസ് പുണ്യാളന് കൊടുക്കാനു ള്ളതാണെന്നു പറഞ്ഞു. പുണ്യാളന് പിന്നെ കൊടുക്കാമെന്ന് പറഞ്ഞ് ആ കോഴിയേയുംകൊണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പോയി. വിവരം അറിഞ്ഞ എൻ.എം. മാണി ഏതാനും ആളുകളെയും കൂട്ടി ഫോറസ്റ്റ് ആഫീസിൽ എത്തി. വിവരം ആരാഞ്ഞു. ഫോറസ്റ്റുകാർ പുഛിച്ച്, കൊണ്ടുപോയി പരാ തികൊടുക്കുവാൻ മാണിയോട് പറഞ്ഞു. പരാതികൊടുക്കുന്നതിന് അനു മതി ചോദിക്കാനല്ല താനിവിടെ വന്നതെന്ന് ആയിരുന്നു മാണിയുടെ മറുപ ടി. ഫോറസ്റ്റുകാർ അല്പം ഭയന്നു. കോഴിയുടെ ഉടമസ്ഥന് നഷ്ടപരിഹാ രവുമായി എത്തി. നഷ്ടപരിഹാരം വാങ്ങിച്ചില്ല. ഇനി ഇത് ആവർത്തിക്ക രുതെന്ന് മുന്നറിയിപ്പുനൽകി പ്രശ്നം അവസാനിച്ചു. 1984 ൽ കരിമ്പൻ കോ-ഓപ്പറേറ്റീവ് സഹകരണ ബാങ്കിൻ്റെ പ്രസിഡണ്ടായി മാണി തിരഞ്ഞെടുക്കപ്പെട്ടു .









Leave a Reply