Sathyadarsanam

കേരള സഭാപ്രതിഭകൾ-48 ഫാ. ജോർജ് കണ്ടത്തിൽ എസ്സ്. ജെ.

കേരള സഭാപ്രതിഭകൾ-48

ഫാ. ജോർജ് കണ്ടത്തിൽ എസ്സ്. ജെ.

കേരള ക്രൈസ്തവ സഭയ്ക്ക് വൈദിക മേലദ്ധ്യ ക്ഷനടക്കം നിരവധി പ്രമുഖ വൈദികരേയും കന്യാസ്ത്രീ കളേയും അൽമായ പ്രമുഖരേയും സംഭാവന ചെയ്‌തിട്ടുള്ള എറണാകുളം അതിരൂപതയിലെ ചെമ്പ് ഇടവകയിലെ കണ്ടത്തിൽ ജേക്കബ്ബ്-എലിസബത്ത് ദമ്പതികളുടെ പുത്രനായി 1924 ഡിസംബർ 24-ാം തിയതി ഫാ. ജോർജ് കണ്ടത്തിൽ എസ്സ്. ജെ ജനിച്ചു. ചെമ്പ് സെൻ്റ് തോമസ് സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസവും കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിൽ സെക്കന്ററി വിദ്യാഭ്യാസവും നിർവ്വഹിച്ചു. ചങ്ങനാശ്ശേരി സെന്റ്റ് ബെർക്ക്‌മാൻസ് കോളേ ജിലും തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജിലും പഠിച്ച് ഡിഗ്രി എടുത്തു.

ഒരു സന്യാസ വൈദികനാകണമെന്ന ആഗ്രഹം ചെറുപ്പം മുതൽ അദ്ദേഹത്തിൽ വളർന്നു വന്നു. 1941 നവംബർ 13-ാം തീയതി ഈശോ സഭ യിൽ ചേർന്നു. കൊടൈക്കനാലിലെ ഷെമ്പഗന്നൂരിൽ തത്വശാസ്ത്രവും പൂനാ യിലെ ഡിനോബിലി കോളേജിൽ ദൈവശാസ്ത്രവും പഠിച്ചു. 1954 മാർച്ച് 24-ന് പൗരോഹിത്യ സ്വീകരണവും 1959 ഫെബ്രുവരി 2-ാം തീയതി നിത്യ വ്രത വാഗ്ദാനവും നടത്തി. പുനരൈക്യപ്പെട്ട സീറോ-മലങ്കര സഭയിലെ വൈദികർക്ക് ദൈവശാസ്ത്ര പഠനത്തിൽ സഹായിയായി ബഹു. കണ്ടെത്തിലച്ചൻ നിയമിക്കപ്പെട്ടു. തിരുവനന്തപുരത്തെ മെത്രാപ്പോലീത്തൻ പള്ളിയിൽ ആയിരുന്നു ജോലി. തുടർന്ന് ആലപ്പുഴയിലെ സേക്രട്ട് ഹാർട്ട് സെമിനാരി യിൽ അദ്ധ്യാത്മികോപദേഷ്‌ടാവായും ഈശോസഭാ നവസന്യാസികളുടെ അസിസ്റ്റന്റ് ഡയറക്ട‌റായും നിയമിതനായി. ഡിൻഡിഗലിലെ ബെസ്ക്‌കി യിലെത്തി ആ ജോലി ഏറ്റെടുത്തു.

1960-ൽ തിരുവനന്തപുരം മലങ്കര രൂപതയിലേക്ക് പ്രവർത്തനത്തി നായി കണ്ടത്തിലച്ചനെ നിയോഗിച്ചു. ഉണ്ടന്നൂർ ഇടവക വികാരിയായി നിയ മിതനായത് കണ്ടത്തിലച്ചന്റെ വൈദിക ശുശ്രൂഷയിൽ ഒരു വഴിത്തിരിവിന് നിമിത്തമായി. പത്ത് വർഷത്തോളം ഉണ്ടന്നൂരെ ക്രൈസ്‌ത സമൂഹത്തിന് ഉറപ്പും ഉന്മേഷവും വിശ്വാസ ദാർഡ്യവും സ്വജീവിതമാതൃകയിലൂടെയും കർമ്മധീരതയിലൂടെയും പകർന്ന് കൊടുത്തു. അവിടെ നിന്നും ഉപരിപഠന ത്തിനായി അമേരിക്കയിലെ കാലിഫോർണിയായിലേക്ക് യാത്രയായി.

പാസ്റ്ററൽ കൗൺസിലിംഗിൽ Transactional Analysis എന്ന നൂതന മന ശാസ്ത്ര ശാഖയിൽ ഉന്നത ബിരുദം (TM) നേടി. 1973-ൽ കണ്ടത്തിലച്ചൻ കേരളത്തിൽ തിരിച്ചെത്തി. ഒട്ടും താമസിയാതെ അദ്ദേഹം കളമശ്ശേരിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൗൺസിലിംഗ് ആൻഡ് ട്രാൻസാക്ഷണൽ എന്ന സ്ഥാപ നത്തിന് (ICTA) തുടക്കം കുറിച്ചു. കളമശ്ശേരിയിലേക്ക് താമസവും മാറ്റി. ഇന്ന് ഇൻഡ്യയിലും അമേരിക്കൻ ഐക്യ നാടുകളിലും യൂറോപ്പിലും അറി യപ്പെടുന്ന സ്ഥാപനമാണ് കളമശ്ശേരിയിലെ ശാന്തി ഗ്രാം. ICTA യുടെ പരി ശീലന കേന്ദ്രം. മനശാസ്ത്ര രംഗത്ത് ഐ.സി.റ്റി.എയിലൂടെ അറിയപ്പെടുന്ന ഗുരുവും കൗൺസിലറുമാണ് കണ്ടത്തിലച്ചൻ. 85-ാം വയസ്സിലും ആരോഗ്യ വാനായി, സ്വതന്ത്രനായി, അഗാധമായ അത്മീയതയുടെ പര്യായമായി യുവ ത്വത്തിന്റെ ചുറുചുറുക്കോടെ ലളിതവും നിർമ്മലവും സുതാര്യവുമായ ജീവിത ശൈലിയുമായി കണ്ടത്തിലച്ചൻ സജീവ പ്രവർത്തനം നടത്തുന്നു. തിരുവനന്തപുരത്തും ചേർത്തലയിലും തൃശ്ശൂരും കോയമ്പത്തൂരും ചെന്നെ യിലും ദുബായിലും ഹൈദരാബാദിലും കൊൽക്കത്തയിലും നൂറുകണക്കിന് യുവജനങ്ങളെ (വിവിധ തൊഴിൽ മേഖലകളിലും പദവികളിലും കഴിയുന്ന വരെ) ട്രാൻസാക്ഷണൽ അനാലിസിസ് പഠിപ്പിച്ചും ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയും ഈശോ സഭാംഗമായ ബഹു. കണ്ടത്തിലച്ചൻ ആയി രങ്ങളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. “നീയും ഞാനും” എന്ന ICTA പ്രസിദ്ധീകരണത്തിലൂടെ ഏവർക്കും സമീപസ്ഥനാണദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *