കേരള സഭാപ്രതിഭകൾ-49
മോൺ മാത്യു വെള്ളാങ്കൽ
ദൈവശാസ്ത്രജ്ഞൻ, ഗവേഷകൻ, ബഹുഭാഷാ പണ്ഡിതൻ, പ്രഭാഷകൻ, ധ്യാനഗുരു, സാമൂഹ്യപ്രവർ ത്തകൻ, അൽമായമിത്രം എന്നിങ്ങനെ വിവിധനിലകളിൽ പ്രകീർത്തിത നാണ് മോൺ മാത്യു വെള്ളാങ്കൽ. അദ്ദേഹത്തെ ഒരു ബഹുമുഖ പ്രതിഭ യെന്ന് വിശേഷിപ്പിക്കാം. കഠിനാദ്ധ്വാനവും സേവനതൽപരതയും അദ്ദേഹ ത്തിന്റെ ജീവിതത്തെ ധന്യമാക്കി.
മോൺമാത്യുവെള്ളാങ്കൽ 1925 ജനുവരി 15-ന് ആയവന ഇടവകയിൽ (ഇപ്പോൾ രണ്ടാർ) ഔസേപ്പ് അന്ന ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനിച്ചു. ശൈശവ-ബാല്യ-കൗമാരഘട്ടങ്ങളിൽ മത്തായി എന്ന് വിളിക്കപ്പെട്ടു. കളരി വിദ്യഭ്യാസത്തിനുശേഷം ആയവന, വടകര, വാഴക്കുളം സ്കൂളു കളിൽ പഠിച്ച് ഇ.എസ്സ്.എൽ.സി. പാസ്സായി. വിദ്യാഭ്യാസകാലത്ത് സ്പോർട്ട് സിലും ഗെയിംസിലും അതീവതല്പരനായിരുന്നു. ഹൈജംപിലും പോൾ വാട്ടിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വിൻസ്റ്റെൻ്റ് ചർച്ചലിന്റെ പ്രസംഗം മനഃപാഠമാക്കി സ്കൂൾ വാർഷികപരിപാടിയിൽ ഡിക്ലറേഷൻ ആയി അവതരിപ്പിച്ചത് എല്ലാവരുടെയും അഭിനന്ദനത്തിന് വിധേയമായി. പഠനത്തിൽ എന്നും മുതിർന്ന സ്ഥാനം ലഭിച്ചിരുന്നു.
ഒരു മിഷനറി വൈദീകനാകാൻ ചെറുപ്പം മുതൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന മത്തായിയെ വീട്ടുകാർ അതിൽ നിന്ന് പിന്തിരിപ്പിച്ചു. എറണാകുളം മൈനർ സെമിനാരിയിൽ ചേരാനാണ് പിന്നീട് ഒരുങ്ങിയത്. ഒരു വർഷം വീട്ടിൽ നിൽക്കേണ്ടതായി വന്നു. ആ ഒരു വർഷക്കാലം അദ്ധ്വാനത്തിന്റെ കാലഘട്ടമായിരുന്നു. ഒരു ഇടത്തരം കർഷകകുടുംബ ത്തിലെ അംഗമായ അദ്ദേഹം എല്ലാവിധ കാർഷികജോലികളിലും ഏർപ്പെട്ടു. അന്നത്തെ അദ്ധ്വാനജീവിതം, അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കഷ്ടപ്പാടുകളുടെ വിത്തുകൾ അദ്ദേഹത്തിൽ വിതച്ചു. ഒരു വർഷത്തെ കാത്തിരിപ്പിനുശേഷം എറണാകുളത്ത് മൈനർ സെമിനാരിയിൽ പ്രവേശനം ലഭിച്ചു. 1946-ൽ ഉപരിപഠനത്തിന് മംഗലപ്പുഴ സെമിനാരിയിൽ ചേർന്നു. അതേവർഷം ജൂലൈ 16-ന് സഭാവസ്ത്രം സ്വീകരിച്ചു. സെമിനാരിയിലെ എസ്സ്.എച്ച്. ലീഗും, പ്രേഷിത കേരളവും യൗവനത്തിൻ്റെ ബഹുമുഖ സിദ്ധികളെ വികസിപ്പിച്ചു. പ്രീഫെക്ട്ട്, സെരിമണി മാസ്റ്റർ, സാഹിത്യസമാജം സെക്രട്ടറി, ഗായകസംഘാംഗം, പ്രേഷിതകേരളം എഡിററർ എന്നിങ്ങനെ വിവിധ ജോലികൾ സെമിനാരി ജീവിതകാലത്ത് നിർവ്വഹിച്ചു. എല്ലാ വിദ്യാലയങ്ങളിലും ബ്രദർ മാത്യു ഒന്നാമനായിരുന്നു. 1952 ഡിസംബർ 21-ാംതീയതി മംഗലപ്പുഴ സെമിനാരിയിൽവച്ച് മാർ മാത്യു കാവുകാട്ടിൽ നിന്ന് പൗരോഹിത്യം സ്വീകരിക്കുകയും 23-ാം തീയതി പ്രഥമദിവ്യകാരുണ്യ ബലിയർപ്പിക്കുകയും ചെയ്തു. മോൺ വെള്ളാങ്കൽ തൻ്റെ ആത്മകഥയിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. “സെമിനാരി ജീവിതത്തിൽ ആദ്ധ്യാത്മി കതയിൽ വളരാൻ ഏറെ സഹായിച്ചത് പുണ്യശ്ലോകരായ ഔറേലിയസ്, സഖറിയാസച്ചന്മാരുടെ അതിവിശുദ്ധമായ ജീവിതമാതൃകയായിരുന്നു. തലമുറകളെ അവർ ഉദ്ബുദ്ധരും തീഷ്ണതയുള്ള പ്രേഷിതരുമാക്കി ത്തീർത്തു.”
പറവൂർ കൊട്ടേക്കാവുപള്ളിയിൽ അസിസ്റ്റൻ്റ് വികാരിയായി ട്ടായിരുന്നു ആദ്യനിയമനം. തൊഴിലാളികളും പാവപ്പെട്ടവരും ധാരാളം ഉള്ള സ്ഥലമായിരുന്നു കൊട്ടേക്കാവ് ഇടവക. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാൻ പള്ളിയിൽ നിന്നും മൂലധനം മുടക്കി ഏതാനും പദ്ധതികൾ ആസൂ ത്രണം ചെയ്തു. ചകരിശേഖരം ചെളിക്കുഴിയിലാഴ്ത്തി ചീയിച്ച് തല്ലി ചകരി നാരാക്കി വിൽക്കുന്നതായിരുന്നു ഒരു പദ്ധതി. മറെറാന്ന് വെള്ളിപ്പണി യായിരുന്നു. തൊഴിലാളി സമൂഹത്തിന് നൽകപ്പെട്ട വെള്ളിക്കട്ടികൾ അദ്ധ്വാ നത്തിലൂടെ ആഭരണങ്ങളായി രൂപാന്തരപ്പെടുത്തുക. ഈ രണ്ടുരംഗത്തു കൂടി തൊഴിലാളിക്ക് മെച്ചപ്പെട്ട കൂലി ലഭിക്കുമായിരുന്നു. ഫാ. മാത്യുവിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ഇടവക സമൂഹം സംതൃപ്തരായിരുന്നു. ഇടവകയിലെ ബാലികാബാലന്മാരുടെ കലാവാസനകളെയും ഭക്തിചൈ തന്യത്തെയും പ്രോത്സാഹിപ്പിക്കുവാൻ ശ്രമിച്ചു. പ്രമുഖ നാടകകർത്താ വായ ശ്രീ. പറവൂർ ജോർജ്ജ് 12-ാം വയസ്സിൽ കഥകൾ എഴുതുകയും കഥാപ്രസംഗങ്ങൾ നടത്തുകയും ചെയ്തിരുന്നു. പറവൂർ ജോർജ്ജ് പിൽക്കാ ലത്ത് എന്നെ ഞാനാക്കിയത് വെള്ളാങ്കലച്ചനാണെന്ന് പറയുമായിരുന്നു.
1954 ഒക്ടോബറിൽ പുറപ്പുഴപള്ളിയുടെ വികാരിയായി നിയമിച്ചു. പുറപ്പുഴപള്ളി പണിയുവാൻ തുടക്കം കുറിച്ചപ്പോഴാണ് ആ നിയമനം. ജനങ്ങളുടെ പൂർണ്ണ സഹകരണം തേടി അവരിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ വരെ സംഭാവനയായി സ്വീകരിച്ച് പള്ളി പണി ധൃതഗതിയിലാക്കി. അപ്പോഴാണ് റോമിൽ പഠിക്കാനുള്ള അനുവാദം അദ്ദേഹത്തിന് ലഭിച്ചത്. പള്ളിപണി ഒന്നു രണ്ടു മാസംകൊണ്ട് പൂർത്തിയാക്കി അദ്ദേഹം അവിടെ നിന്നും പിരിഞ്ഞു.
1957 സെപ്റ്റംബർ 26-ാം തീയതി ഒരു സിഡ്നികപ്പലിൽ കൊച്ചിയിൽ നിന്നും റോമിലേക്കു പുറപ്പെട്ട അദ്ദേഹം 14-ാം ദിവസം നേപ്പാൾസിൽ എത്തി. അവിടെനിന്നും ഏതാനും മണിക്കൂറുകൾക്കകം റോമിലും. റോമിലെ വിശ്വവിശ്രുതമായ ഗ്രിഗോറിയൽ സർവ്വകലാശാലയിൽ നിന്നും ഡോക് റേററ് എടുത്തു. കേരളത്തിൽ കമ്മ്യൂണിസം വളർന്നതിന്റെ പശ്ചാത്തലം ആസ്പദമാക്കിയാണ് ഡോക്ടറേറ്റിനുള്ള തീസ്സിസ് തയ്യാറാക്കിയത്. റോമിലെ വാസത്തിനിടയിൽ യൂറോപ്യൻ രാജ്യങ്ങൾ പലതും സന്ദർശിച്ചു.കോതമംഗലം മെത്രാൻ മാർ പോത്തനാംമുഴി തിരുമേനി റോമിൽ ചെന്ന് യൂറോപ്യൻ പര്യടനം നടത്തിയപ്പോൾ ഫാ. വെള്ളാങ്കലിനെയാണ് തന്റെ സെക്രട്ടറിയായി കൊണ്ടുപോയത്. പോത്തനാംമൂഴി തിരുമേനിയോടൊപ്പം മാർപ്പാപ്പാ തിരുമേനിയെ നേരിൽക്കണ്ട് ദീർഘനേരം സംസാരിക്കാനും അദ്ദേഹത്തിന് ഭാഗ്യം സിദ്ധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവർ പഠിക്കുന്ന റോമിലെ ഗ്രിഗോറിയൽ സർവ്വകലാശാല ഒരു ഐക്യരാഷ്ട്രസമിതിയുടെ പകർപ്പുതന്നെയാണ്.
നാട്ടിൽ തിരിച്ചെത്തിയ വെള്ളാങ്കലച്ചനെ 1961-ൽ മൂവാറ്റുപുഴ നിർമ്മലാ കോളേജ് പ്രൊഫസറും ഹോസ്റ്റൽ വാർഡനുമായി നിയമിച്ചു. 13 വർഷക്കാലം ആ ജോലി സ്തുത്യർഹമായി നിർവ്വഹിച്ചു. ഈ കാല ഘട്ടത്തിലാണ് കത്തോലിക്കാ കോൺഗ്രസ്സ് ബിഷപ് ഡലിഗേററായി കെ.സി.ബി.സി. നിയമിച്ചത്. ഒരു വ്യാഴവട്ടക്കാലത്തിലധികം ആ പദവി വഹിച്ചു. കത്തോലിക്കാ കോൺഗ്രസ്സിന് ഒരു യുവജന വിഭാഗം കെട്ടിപ്പെടുക്കുന്നതിന് അദ്ദേഹം നിർണ്ണായകമായ പങ്കുവഹിച്ചു. എ.കെ.സി.സി.യുടെ പ്രവർത്തകയോഗങ്ങളിൽ പങ്കെടുത്ത് ഒരു പുതിയ പ്രവർത്തനശൈലിക്ക് രൂപം കൊടുത്തു. സംഘടനയുടെ ദൈനംദിനകാര്യ ങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നില്ല. ചില സന്ദർഭങ്ങളിൽ കോൺഗ്രസ്സിൽ ഉണ്ടായിട്ടുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹം അസാമാന്യവൈഭവം പ്രകടിപ്പിച്ചു.
1972-ലെ കോളേജ് വിദ്യാഭ്യാസ പ്രക്ഷോഭണം കേരള ചരിത്രത്തിലെ ഒരു പ്രധാന സംഭവമാണല്ലോ. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കപ്പെടു ന്നതിനും സ്വകാര്യകോളേജുകളുടെ പ്രവർത്തനസ്വാതന്ത്യം നിലനിർത്തു ന്നതിനും വേണ്ടി നടന്ന ആ ജനകീയപ്രക്ഷോഭണത്തിന് പങ്കാളികളാകാൻ രാഷ്ട്രീയകക്ഷികൾ ആദ്യം മടിക്കുകയാണ് ചെയ്തത്. ഗവൺമെന്റിന്റെ നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തുവാൻ വേണ്ടി ആദ്യം ശ്രമിച്ചത് അഖിലകേരള കത്തോലിക്കാ കോൺഗ്രസ്സായിരുന്നു. എറണാകുളത്ത് മാസ് ഓഡിറേറാറിയത്തിൽ വിളിച്ചുകൂട്ടിയ മഹാസമ്മേളനം ഉൽഘാടനം ചെയ്തത് മോൺ. വെള്ളാങ്കലായിരുന്നു. ഒരു വലിയ ജനകീയ പ്രക്ഷോഭ ണത്തിന് ജനങ്ങളെ സജ്ജമാക്കാനുതകുന്ന ഒരു പ്രസംഗമാണ് അദ്ദേഹം നടത്തിയത്. ആവേശപൂർവ്വമായിരുന്നില്ല ആ പ്രസംഗം. എന്നാൽ പ്രസംഗം കഴിഞ്ഞപ്പോൾ ജനങ്ങൾ ആവേശഭരിതരായിത്തീർന്നു എന്നതാണ് സത്യം. ഒരു കാര്യം ജനങ്ങളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുന്നതിൽ അദ്ദേഹത്തി നുള്ള കഴിവിൽ എല്ലാവരും അഭിമാനംകൊണ്ടു. സമരരംഗത്ത് വരാൻ മടിച്ചു നിന്ന രാഷ്ട്രീയകക്ഷികളെ സമരത്തിൻ്റെ മുൻനിരയിലേക്കാനയിക്കാൻ മോൺ. വെള്ളാങ്കലിന് സാധിച്ചു. 1972- കോളേജ് വിദ്യാഭ്യാസ പ്രക്ഷോഭ ണത്തിൻറെ സൂത്രധാരകർ എ.കെ.സി.സിയും മോൺ. വെള്ളാങ്കലുമായിരുന്നു. അതു പുറത്ത് പറഞ്ഞ് ആരുടെയും കൈയ്യടി വാങ്ങാൻ അദ്ദേഹം ശ്രമിച്ചില്ലമോൺസിഞ്ഞോർ വികാരി ജനറാളായിരിക്കുമ്പോഴാണ് ചുരുളി കീരി ത്തോട് കുടിയിറക്ക് (1964) നടന്നത്. 7000 ലധികം കുടുംബങ്ങളെ 15 വർഷമായി കുടിയേറി പാർത്തിരുന്ന കർഷകരെയാണ് കുടിയിറക്കിയത്. ശതകണക്കിന് പോലീസുകാരെക്കൊണ്ട് ഒരു ഇരുമ്പു സൃഷ്ടിച്ചുകൊണ്ടാണ് കുടിയിറക്കു നടത്തിയത്. അവിടുത്തെ കർഷകരെ സഹായിക്കാൻ കോതമംഗലം രൂപതയാണ് മുന്നോട്ടു വന്നത്. 1968-69 കാലത്ത് 3000 കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കത്തെയും എതിർത്ത് പരാജയപ്പെടുത്തുന്നതിന് മോൺ വെള്ളാങ്കലിൻ്റെ നേതൃത്വം സഹായിച്ചു. മണിയങ്ങാടൻ കമ്മറ്റി റിപ്പോർട്ടിനെപ്പോലും അവഗണിച്ചാണ് കുടിയിറക്ക് നീക്കം നടത്തിയത്.
1974-ൽ ഹൈറേഞ്ചിലുണ്ടായ ഉരുൾപൊട്ടലിന്റെ ഫലമായി ദുരിതമനു ഭവിച്ചവരെ സഹായിക്കുവാൻ കർമ്മപദ്ധതി മോൺ തയ്യാറാക്കി. മോൺ വെള്ളാങ്കൽ ഉരുൾപൊട്ടലിനെപ്പററി തൻ്റെ ആത്മകഥയിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. “ഇടുക്കിജില്ലയിൽ ഏകദേശം 400 ചതുരശ്രകിലോ മീററർ സ്ഥലത്തുണ്ടായ മേഘപതനങ്ങളും ഉരുൾപൊട്ടലും ജലപ്രളയവും തജ്ജന്യമായ വമ്പിച്ച നാശനഷ്ടങ്ങളും പ്രസ്തുത പ്രദേശത്ത് അണു ബോംബ്കൊണ്ട് തകർന്ന ഹിരോഷിമയുടെ പ്രതീതി ഉളവാക്കി. ജലപ്ര വാഹങ്ങൾ കോൺക്രീററ് പാലങ്ങൾ തച്ചുടച്ചു. വൻമരങ്ങൾ കടപുഴകി ഫർലോംഗുകൾ ദൂരത്തിൽ എറിഞ്ഞിട്ടു. പ്രപഞ്ചാരംഭംമുതൽ പർവ്വതശിഖര ങ്ങളിൽ നിലയുറപ്പിച്ചിരുന്ന വൻപാറകളെ മറിച്ചുരുട്ടി മിനിട്ടുകൾകൊണ്ട് താഴ്വരകളിലും മൈതാനങ്ങളിലും പ്രതിഷ്ഠിച്ചു. നെൽപ്പാടങ്ങളിൽ മണൽ കൂനകൾ ഉയർത്തി നാണ്യവിളകൾ നിറഞ്ഞ കൃഷി ഭൂമികളെ ആഴത്തിലും പരപ്പിലും പിഴുതുകളഞ്ഞു. 34 മനുഷ്യജീവികളെ മരണത്തിൻ്റെ തിരികല്ലിൽ അരച്ചു പൊടിച്ചു. 1000 പാർപ്പിടങ്ങളെ പൂർണ്ണമായോ ഭാഗികമായോ തകർത്തു. 900 ഏക്കർ സ്ഥലത്തെ കരകൃഷികളും നശിപ്പിച്ചു. 200 കിലോ മീററർ റോഡ് ഉപയോഗശൂന്യമായി”
പത്തുകോടിരൂപായുടെ നഷ്ടം സംഭവിച്ചുവെന്നാണ് സർക്കാർ കണക്ക്. വെള്ളാങ്കലച്ചൻ്റെ മനുഷ്യ സ്നേഹവും സാമൂഹ്യദർശനവും അപ്പോഴാണ് നമുക്ക് ദൃശ്യമായത്. വാനുകളിലും ലോറികളിലുമായി വസ്ത്ര ങ്ങളും ആഹാരസാധനങ്ങളുമായി മലയോരങ്ങളിലേക്ക് കുതിച്ച വെള്ളാങ്കൽ തന്റെ മനുഷ്യസ്നേഹപരമായ പ്രവർത്തനങ്ങളിലൂടെ സർക്കാരിന്റെ കുററ കരമായ അനാസ്ഥയെ വെല്ലുവിളിച്ചു. മനുഷ്യസ്നേഹപരമായ ആത്മാർ പ്പണബോധം അനേകം കുതിരശക്തികളായി വെള്ളാങ്കലെന്ന പടുകൂററൻ ട്രാൻസ്ഫോർമറിൽ നിന്ന് കുടിയേറ്റ ഗ്രാമങ്ങളിലേക്ക് പ്രവഹിച്ചു. വൈദികരും അൽമായരുമടങ്ങുന്ന ലൈൻകമ്പികളിലൂടെ.
1977 മുതൽ 1990 വരെ വടവാതൂർ സെമിനാരിയിൽ പ്രൊഫസ്സറും ആദ്ധ്യാത്മികോപദേഷ്ടാവുമായി സേവനം അനുഷ്ഠിച്ചു. സെമിനാരിയിൽനിന്നും റിട്ടയർ ചെയ്ത വെള്ളാങ്കലച്ചന്റെ സേവനം പല രൂപതാദ്ധ്യക്ഷ ന്മാരും ആവശ്യപ്പെട്ടു. മാനന്തവാടി രൂപതാദ്ധ്യക്ഷന്റെ ക്ഷണം സ്വീകരി ക്കുകയും കല്ലൂർ പള്ളി വികാരിയായി നിയമിക്കുകയും ചെയ്തു. കെല്ലൂർ പള്ളിയുടെ സുവർണ്ണകാലഘട്ടമായിരുന്നു മോൺ. വെള്ളാങ്കലിന്റെ ഭരണ കാലഘട്ടം. പള്ളിയിൽനിന്നും അഞ്ചു കിലോമീറററുള്ള അഞ്ചുകുന്നിൽ ഒരു ചെറിയദേവാലയം നിർമ്മിച്ചു. പള്ളിയുടെ സിമിത്തേരി മനോഹരമാക്കി 40 വർഷം പഴക്കമുള്ള പള്ളി പൊളിച്ച് മനോഹരമായ ഒരു ദേവാലയം നിർ മ്മിച്ചു. സമയലഭ്യതയനുസരിച്ച് വിവിധ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പ്രസംഗകനായി – ധ്യാനഗുരുവായി – പോയിട്ടുണ്ട്. ഇടവകയിൽ നടത്തിയ കരിസ്മാറ്റിക് ധ്യാനങ്ങളും ഇടവക കേന്ദ്രമാക്കി നടത്തിയ മദ്യ വിരുദ്ധ സമരവും പ്രത്യേകം എടുത്തുപറയേണ്ടതാണ്.
മാനന്തവാടിയിൽ നിന്നും മാതൃരൂപതയിലേക്ക് തിരികെ പോയ വെള്ളാങ്കലച്ചനെ മൂവാററുപുഴ ഹോളിമാഗിപ്പള്ളി വികാരിയായി നിയമിച്ചു. പള്ളിക്കടുത്തുള്ള മാതാവിൻ്റെ കപ്പേളയുടെ പണിയും മേക്കടമ്പ് സെന്റ് ജൂഡ് പള്ളി സ്ഥാപനവും അദ്ദേഹത്തിൻ്റെ നേട്ടങ്ങളാണ്.
വെള്ളാങ്കലച്ചൻ്റെ മറെറാരു പ്രധാന പ്രവർത്തനരംഗം സെന്റ് വിൻസന്റ് ഡി പോൾ സഖ്യമായിരിക്കും. ആ സംഘടനയുടെ ദേശീയ ഡയറക്ടറായി ദീർഘകാലം പ്രവർത്തിച്ചു. ദേശീയസമ്മേളനങ്ങളിലും അന്തർദ്ദേശീയ സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുക്കുകയും പ്രഭാഷണ ങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. സഖ്യത്തിൻ്റെ പാരീസിൽ നടന്ന സമ്മേളനം വെള്ളാങ്കലച്ചൻ്റെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായി. രൂപതയിൽ ആദ്ധ്യാത്മിക ചൈതന്യം വളർത്തുക, ഭക്തസംഘടനകൾ രൂപവൽക്കരിക്കുക, ഐക്കഫ് എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന് കരുത്തേകുക, അൽമേയയുവജനപ്രസ്ഥാനങ്ങളെ പോഷിപ്പിക്കുക, വിൻസെന്റ് ഡി പോൾ സഖ്യം സോഷ്യൽ സർവ്വീസ് ലീഗം ഭവനനിർമ്മാ ണപദ്ധതിയിൽ വ്യാപിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യപൃതനായിരുന്നു. കോതമംഗലം രൂപതാമെത്രാൻ മാർ പോത്തനാംമുഴിക്കു പകരം കെ.സി.ബി.സി. യോഗങ്ങളിൽ ദീർഘകാലം പങ്കെടുത്തു വെള്ളാങ്കല ച്ചനെ പല പ്രശ്നങ്ങളെപ്പറ്റിയും പഠിക്കാനും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും കെ.സി.ബി.സി. പല പ്രാവശ്യം നിയോഗിച്ചിട്ടുണ്ട്. അതെല്ലാം വിജയകരമായി നിർവ്വഹിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
1977 ൽ അദ്ദേഹത്തിന് പരി. സിംഹാസനം മോൺ. സ്ഥാനം നൽ കിയാദരിച്ചു. രണ്ടായിരാമാണ്ടിൽ മോൺ. മാത്യു വെള്ളാങ്കലിനെ എ.കെ.സി.സി., മഹാജൂബില അവാർഡ് നൽകിയും ആദരിച്ചു.
അദ്ദേഹത്തിന്റെ 75-ാം ജന്മദിനം സ്വന്തം ഇടവകയിലും മൂവാറ്റുപുഴ യിലും അതിഗംഭീരമായി ആഘോഷിച്ചു. പൗരോഹിത്യത്തിൻ്റെ സുവർണ്ണ ജൂബിലിയാഘോഷവും വൈദികമേലദ്ധ്യക്ഷന്മാരുടെയും നേതാക്കളുടെയുംസാന്നിദ്ധ്യത്തിൽ നടത്തുകയുണ്ടായി. വെള്ളാങ്കൽ മോൺ. അച്ചൻ ജൂബിലി വർഷത്തിൽ ഒരു ആത്മകഥ എഴുതി പ്രസിദ്ധീകരിച്ചു. ആത്മകഥയുടെ പേര് “നല്ല ഇടയന്റെ പാതയിൽ” എന്നാണ്. മറ്റുള്ള ആത്മകഥയിൽ നിന്നും വ്യത്യസ്തമാണ് ഈ ആത്മകഥ. തന്നെപ്പറ്റിയുള്ള പ്രശംസയല്ല തന്നോടൊത്ത് പ്രവർത്തിച്ചവരെപ്പറ്റിയുള്ള പ്രശംസയാണ് ഈ പുസ്തക ത്തിൽ ആദ്യന്തം. തൻ്റെ കൂട്ടത്തിൽ പ്രവർത്തിച്ച അസിസ്റ്റന്റ് വികാരിമാ രേയും മററു സഹപ്രവർത്തകരെയും പ്രശംസിക്കുന്നതിൽ – അവരുടെ കഴിവുകളെ അംഗീകരിക്കുന്നതിൽ ഒരു ലോപവും അദ്ദേഹം കാണിച്ചിട്ടില്ല










Leave a Reply