Sathyadarsanam

കേരള സഭാപ്രതിഭകൾ-42 മാത്യു മടുക്കക്കുഴി

കേരള സഭാപ്രതിഭകൾ-42

മാത്യു മടുക്കക്കുഴി

പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, സഹകാരി, സാമ്പത്തിക വിദഗ്ദ്ധൻ എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച മാത്യു മടുക്കക്കുഴി 1924 ഫെബ്രുവരി 25-ാം തീയതി കാഞ്ഞി രപ്പള്ളിയിൽ ജനിച്ചു. അദ്ധ്യാപകനും സഹകാരിയും ഗ്രന്ഥകാരനുമായിരുന്ന എം.എം. മാത്യു പിതാവ് ത്രേസ്യാമ്മ മാതാവും.

മലയാളം ഹയർ, എസ്സ്.എസ്സ്.എൽ.സി. എന്നിവ പാസ്സായതിനുശേഷം ഇന്റർമീഡിയറ്റിന് പ്രൈവറ്റായി പഠിച്ചു. ടൈപ്പ് റൈററിംഗ്, ഷോർട്ട് ഹാൻഡ്, ടെലഗ്രാഫി, ബാങ്കിംഗ് എന്നിവയിൽ പരിശീലനം നേടി. വിദ്യാഭ്യാ സാനന്തരം 1943-മുതൽ കോട്ടയം ബാങ്ക്, പാലാ സെൻട്രൽ ബാങ്ക്, കോമൺ വെൽത്ത് ബാങ്ക് എന്നിവിടങ്ങളിൽ സേവനം അനുഷ്‌ഠിച്ചു. 1957 മുതൽ 1962 വരെ ദീപികയിൽ പത്രപ്രവർത്തനരംഗത്ത് പ്രവർത്തിച്ചു. ഇക്കാലത്ത് പ്ലാൻറേഷൻ കുറിപ്പുകൾ എന്ന ഒരു ലേഖന പരമ്പര ദീപികയിൽ ആഴ്ച്‌ച തോറും തുടർച്ചയായി പ്രസിദ്ധപ്പെടുത്തി. ദീപിക മാനേജിംഗ് എഡിറ്റർ മാരായിരുന്നു റവ.ഫാ. ആൻ്റണി നരിതൂക്കിൽ, റവ. ഫാ. റോമുളൂസ്, റവ.ഫാ. വില്യം തുടങ്ങിയ സി.എം.ഐ. വൈദീകരും മുട്ടത്തുവർക്കി പ്രൊഫ. ജോസഫറം തുടങ്ങിയ സാഹിത്യകാരന്മാരുമായുള്ള ഇടപെടലുകളും അവരിൽ നിന്ന് ലഭിച്ച ഉപദേശവും സഹായവും ഇന്നു മാത്യു സ്മരിക്കുന്നു.

ആയുർവ്വേദവൈദ്യസംബന്‌ധമായ ഗവേഷണങ്ങൾ നടത്തിക്കൊണ്ടി രിക്കുന്ന ഒരു ആയുർവ്വേദ വൈദ്യകുടുംബത്തിലെ അംഗമെന്ന നിലയിൽ ലഭ്യമായ പുരാതനതാളിയോലഗ്രന്ഥങ്ങൾ പശ്ചാത്തലമാക്കി “ഔഷധസസ്യ ങ്ങളുടെ അത്ഭുത പ്രപഞ്ചം” (രണ്ടുഭാഗങ്ങൾ) “രോഗനിർണ്ണയവും ഒറ്റ മൂലികപ്രയോഗങ്ങളും” ആയുർവ്വേദം വീട്ടമ്മമാർക്കൊരുവഴികാട്ടി, അമൂല്യ ആയുർവ്വേദ ചികിത്സാ വിധികൾ (4 ഭാഗങ്ങൾ) എന്നീ ആയുർവ്വേദഗ്രന്ഥ ങ്ങൾ രചിച്ചിട്ടുണ്ട്. ഇതു കൂടാതെ പുരാതന ക്രൈസ്‌തവകേന്ദ്രങ്ങളിലൂടെ (രണ്ടു ഭാഗങ്ങൾ) മുത്തുമണികൾ, മുത്തുച്ചിപ്പികൾ, നിലയ്ക്കൽ, വിജ്ഞാനം വിചിന്തനം, നന്മയുടെ പൂക്കൾ, Queen of Malanadu, ചാലിയാർ പുഴയുംകടന്ന്, ശ്രീയേശു സൂക്തങ്ങൾ (നാലുഭാഗങ്ങൾ) മിന്നാമിനുങ്ങ് (ചെറുകഥ കൾ) എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണ ങ്ങളിൽ തുടർച്ചയായി ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചുകൊണ്ടിരി ക്കുന്നു.

കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ, വിൻസെൻ്റ് ഡിപോൾ സഖ്യം സെൻട്രൻ കൗൺസിൽ, റെഡ്‌ക്രോസ്, ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിററി, എ.കെ.സി.സി., നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് എന്നീ സംഘടനകളിൽ കമ്മറ്റിയംഗമായി പ്രവർത്തിക്കുന്നു. കേരള പ്രൈവറ് ബാങ്കേഴ്‌സ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പറും ബുള്ളറ്റിൻ എഡിറററുമാണ്. സഹകരണാരാമം എന്ന മാസികയുടെ മാനേജിംഗ് എഡിറററായും പ്രവർത്തിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി ഏറത്തയിൽ എബ്രാഹം – ഏലിയാമ്മ ദമ്പതികളുടെ സീമന്തപുത്രി റോസമ്മയാണ് ഭാര്യ

Leave a Reply

Your email address will not be published. Required fields are marked *