കേരള സഭാപ്രതിഭകൾ-43
റവ.ഡോ. ഗീവർഗീസ് പണിക്കർ
പ്രമുഖവിദ്യാഭ്യാസപ്രവർത്തകനും ദൈവശാസ്ത്ര ജ്ഞനും പ്രഭാഷകനും ലേഖകനുമായ റവ.ഡോ. ഗീവർഗീസ് പണിക്കർ കാർത്തികപള്ളി താലൂക്കിൽ കാരിച്ചാൽ ഗ്രാമത്തിൽ (ഹരിപ്പാട്) 1924 മാർച്ച് 31-ാം തീയതി ജനിച്ചു. മാവേലിക്കര പണിക്കർ കുടുംബമാണ് അദ്ദേഹത്തിന്റെ തറവാട്. മാതാപിതാക്കൾ പ്രൈമറിസ്കൂൾ അദ്ധ്യാപകരായിരുന്നു. ഗീവർഗീസിന്റെ ജനനത്തെത്തുടർന്ന് മാതാവ് ജോലി യുപേക്ഷിച്ചു. മൂത്തപുത്രനായ അദ്ദേഹത്തെ ഗീവർഗീസ് പണിക്കർ എന്നു വിളിച്ചു. പുനരൈക്യപ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ മാർഇവാനിയോസ് പിതാ വിന്റെയും പേര് ഗീവർഗീസ് പണിക്കർ എന്നായിരുന്നു. അദ്ദേഹത്തിന്റെയും തറവാട് മാവേലിക്കര പണിക്കർ കുടുംബമായിരുന്നു. മാതാപിതാക്കൾ ഓർത്തഡോക്സ് സിറിയൻ സഭാംഗങ്ങളായിരുന്നു.
പ്രൈമറി വിദ്യാഭ്യാസം കാരിച്ചാലിലും ഹൈസ്കൂൾ വിദ്യാഭ്യാസം കരുവാറ്റായിലുമായിരുന്നു നിർവ്വഹിച്ചത്. ഒരു വൈദികനാകണമെന്നുള്ള ആഗ്രഹം മാതാപിതാക്കളെ അറിയിച്ചപ്പോൾ ഓർത്തഡോക്സ് സുറിയാനി സഭയിൽ വൈദീകനാകാൻ നിർദ്ദേശിച്ച. പണിക്കർ കുടുംബത്തിൽപ്പെട്ട മാർ ഇവാനിയോസ് സ്ഥാപിച്ച മലങ്കരകത്തോലിക്കാസഭയിൽ വൈദികനാകുന്നതിനായിരുന്നു ഗീവർഗീസ് പണിക്കർക്ക് താല്പര്യം. മാതാപിതാക്കൾഅതിനെ ആദ്യം എതിർത്തെങ്കിലും അവർ പിന്നീട് അതിനു സമ്മതിക്കേണ്ടിവന്നു. ഗീവർഗീസ് പണിക്കർ തിരുവനന്തപുരത്തെത്തി മാർ ഇവാനിയോസിനെ സന്ദർശിച്ച് വിവിരം ധരിപ്പിച്ചു. മാർ ഇവാനിയോസ് അദ്ദേഹത്തെകത്തോലിക്കാസഭയിൽ ചേർക്കുകയും സെൻ്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്ന് പഠിക്കുവാൻ അനുവദിക്കുകയും ചെയ്തു. 1940 മുതൽ1942 വരെ മൈനർ സെമിനാരിയിൽ പഠിച്ചു. 1942 ൽ മാർ ഇവാനിയോസ്സിലോണിൽ കാൻഡിയിലുള്ള പേപ്പൽ സെമിനാരിയിൽ ഉപരപഠനത്തിനയച്ചു. തത്വശാസ്ത്രത്തിൽ എൽ.പി.എച്ച്. ഡിഗ്രിയും തിയോളജിയിൽ എൽ.റ്റി.എച്ച്. ഡിഗ്രിയും പണിക്കർക്ക് ലഭിച്ചു. 1949 ഓഗസ്റ്റ് 24-ാം തീയതി അദ്ദേഹം വൈദികപട്ടം സ്വീകരിച്ചു. 1950 ഡിസംബറിൽ തിരുവനന്തപുരത്ത് തിരിച്ചെത്തി. പള്ളിയിലെ ജോലിക്കുപുറമെ പള്ളിയിൽ താമസിച്ചുകൊണ്ട് യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് സാഹിത്യം ഐഛികമായി എടുത്ത് ബി.എ. ഓണേഴ്സിന് പഠിക്കാൻ നിർദ്ദേശിച്ചു. 1953 ൽ ബി.എ. ഓണേഴ്സ് ഡിഗ്രിലഭിച്ചു. തുടർന്ന് മാർഇവാനിയോസ് കോളേജിൽ അദ്ധ്യാപകനായുംഹോസ്റ്റൽ വാർഡനായും നിയമിക്കപ്പെട്ടു. 1953 ൽ മാർ ഇവാനിയോസ്ദിവംഗതനായി. അദ്ദേഹത്തിന്റെ പിൻഗാമി ആർച്ച് ബിഷപ്പ് ബനഡിക്ട്മാർഗ്രിഗോറിയോസ് തിരുമേനി, ഗീവർഗീസ് പണിക്കരച്ചനെ ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് സമ്പാദിക്കാനായി അമേരിക്കയിലെ വാഷിംഗ്ടൺഡി.സി യിലുള്ള കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക എന്ന യൂണിവേഴ്സിറ്റിയിലേക്കയച്ചു. ബനഡിക്ട് തിരുമേനി തൻ്റെ അമേരിക്കൻ യാത്രയിൽ പണിക്കരച്ചനെ കൂട്ടിക്കൊണ്ടുപോവുകയും യൂണിവേഴ്സിറ്റിയിൽചേർക്കുകയും ചെയ്തു. 1955 മുതൽ 1959 വരെ അവിടെ പഠിച്ച് ഡോക്ടറേറ്റ് നേടി. 1959 ൽ തിരുവനന്തപുരത്ത് തിരിച്ചെത്തിയ പണിക്കരച്ചനെമാർ ഇവാനിയോസ് കോളേജിൽ വൈസ്പ്രിൻസിപ്പലായും ഇംഗ്ലീഷ് പ്രൊഫസറായും ഹോസ്റ്റൽ വാർഡനായും നിയമിച്ചു. മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പലായിരുന്ന മോൺ.ഫ്രാൻ സിസ് കാളാശ്ശേരി 1961 ൽ ചങ്ങനാശ്ശേരി എസ്സ്.ബി. കോളേജിൽ പ്രിൻസിപ്പ ലായി പോയപ്പോൾ ഫാ. ഗീവർഗീസ് പണിക്കരെ പ്രിൻസിപ്പാളായി നിയ മിച്ചു. 1961 മുതൽ 1979 വരെ പ്രിൻസിപ്പാളായി പ്രവർത്തിച്ചു. അക്കാല ത്താണ് മാർ ഇവാനിയോസ് കോളേജിൽ ബിരുദാനന്തര ഡിഗ്രികളും ചില വിഷയങ്ങളിൽ പി.എച്ച്.ഡിയ്ക്കായുള്ള ഗവേഷണപഠനരീതിയും ആരംഭി ച്ചത്. മാർ ഇവാനിയോസ് കോളേജ് അക്കാഡമിക് തലത്തിലും പാഠ്യേതര തലത്തിലും സ്പോർട്സ് & ഗെയിംസ് തലങ്ങളിലും ഉന്നതമായ നിലവാരം
അക്കാലത്ത് പുലർത്തിയിരുന്നു. 1979 ൽ റവ.ഡോ.ഗീവർഗീസ് പണിക്കർ കോളേജിൽ നിന്നും സ്വയം മാറി. (Voluntary Retirement) അഞ്ചുവർഷം മുൻപേയാണ് സ്വയം വിരമിച്ചത്.










Leave a Reply