Sathyadarsanam

കേരള സഭാപ്രതിഭകൾ-39 ലിയോ പോൾഡ് വിതയത്തിൽ

കേരള സഭാപ്രതിഭകൾ-39

ലിയോ പോൾഡ് വിതയത്തിൽ

“മണികിണി നോക്കാത്ത ജീവിതം” എന്ന ഗ്രന്ഥ രചനയിലൂടെ മലയാളികളുടെ ശ്രദ്ധയാകർഷിച്ച ലിയോ പോൾഡ് വിതയത്തിൽ തൃശൂർ ജില്ലയിലെ കാട്ടൂരിൽ വിതയത്തിൽ ജോസഫ്-കുഞ്ഞന്ന ദമ്പതികളുടെ പുത്രനായി 1923 നവംബർ 23-ന് ജനിച്ചു.

ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ബാങ്ക് ഉദ്യോഗസ്ഥനായി ട്ടാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. പിന്നീട് റെയിൽവേ സർവ്വീ സിൽ ജോലി നോക്കി. രണ്ടാ ലോകമഹായുദ്ധകാലത്ത് ഇന്ത്യൻ സൈന്യ ത്തിൽ ചേർന്നു. 1947-ൽ എറണാകുളം കോ-ഓപ്പറേററീവ് ഇൻസ്പെക്ട റായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് സെൻ്റ് തോമസ് കോളേജിൽ (തൃശൂർ) ചേർന്ന് പഠിച്ച് ബി.എ. ബിരുദം നേടി. തുടർന്ന് ഹാൻഡ‌ം ഡവ ലപ്മെന്റ് ഓഫീസർ, അസി. കോ-ഓപ്പറേററീവ് രജിസ്ട്രാർ, സെൻട്രൽകയർ മാർക്കറ്റിംഗ് കോ-ഓപ്പറേററീവ് സെക്രട്ടറി, റിസർവ്വ് ബാങ്ക് സ്പെ ഷ്യൽ ഓഫീസർ, ജില്ലാ വ്യവസായ ഓഫീസർ, വ്യവസായ പ്രോജക്‌ട് ഓഫീ സർ, ഡപ്യൂട്ടി കമ്മീഷണർ, വ്യവസായ ഡെപ്യൂട്ടി ഡയറക്‌ടർ എന്നീ പദവി കളിലൂടെ കടന്നുവന്ന് വ്യവസായ ജോയിന്റെ ഡയറക്ടറായി റിട്ടയർ ചെയ്തു.

1946-ൽ കാട്ടൂരിൽ ആരംഭിച്ച ആഗസ്റ്റ് ക്ലബ്ബിന്റെ സ്ഥാപക ഡയറക്ടറായ അദ്ദേഹം തൃശൂർ അതിരൂപതാപാസ്റ്ററൽ കൗൺസിൽ അംഗം, തൃശൂർ മെട്രാപോളിററൻ കത്തീഡ്രൽ ട്രസ്റ്റി, പെരിങ്ങണ്ടൂർ മന്ദബുദ്ധികേന്ദ്രം കമ്മററി മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

സംഭവബഹുലമായ ജീവിതത്തിനിടയിലും സാഹിത്യ പരിശ്രമ ങ്ങൾക്ക് ലിയോപോൾഡ് സമയം കണ്ടെത്തിയിരുന്നു. 1960-ൽ എക്സ്പ്രസ്സ് പത്രത്തിൽ വന്ന ക്രിസ്‌തുമസ് ട്രീ എന്ന ലേഖനമാണ് ആദ്യമായി പ്രസിദ്ധീ കരിക്കപ്പെട്ട സാഹിത്യ രചന. മുൻമന്ത്രിയും തൻ്റെ ഭാര്യാപിതാവുമായ സി.ആർ. ഇയ്യുണ്ണിയുടെ ജന്മശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്റെ ജീവചരിത്രം ലിയോ പോൾഡ് രചിച്ചു. ആ ഗ്രന്ഥത്തിൻ്റെ പേര് മണികിണി നോക്കാത്ത ജീവിതം എന്നാണ്. രാഷ്ട്രീയവും, സാമുദായികവും സാംസ്കാ രികവുമായ ചരിത്രം വിവരിക്കുന്ന പ്രസ്‌തുത ഗ്രന്ഥം ജീവചരിത്രശാഖയ്ക്ക് ഒരു വിലപ്പെട്ട സംഭാവനയാണ്.

Leave a Reply

Your email address will not be published. Required fields are marked *