കേരള സഭാപ്രതിഭകൾ-40
സി. മേരി ഇസ്പിരിത്ത് എസ്.എ.ബി.എസ്.
വിവിധ രൂപതകളിൽ വ്യാപിച്ചുകിടന്ന ആരാധനാസന്യാസിനി സമൂ ഹത്തെ സംയോജിപ്പിച്ച് ആലുവായിലെ സെനക്കിൾ കേന്ദ്രമാക്കി ഒരു സുപ്പീ രിയർ ജനറലിന്റെറെ അധീനതയിലാക്കാൻ ശ്രമിക്കുകയും വിജയം വരിക്കു കയും ചെയ്ത സി.മേരി ഇസ്പിരിത്ത് ചങ്ങനാശ്ശേരി അതിരൂപതയിലെ ചമ്പ ക്കുളം കല്ലൂർക്കാട് ഇടവകയിൽ പോരൂക്കരപുത്തൻപുരയിൽ (പേരയിൽ) ഈപ്പച്ചന്റെയും അന്നമ്മയുടെയും അഞ്ചാമത്തെ സന്താനമായി 1924 ജനു വരി 3-ാം തീയതി ജനിച്ചു. ത്രേസ്യാ എന്നായിരുന്നു ജ്ഞാനസ്നാനപ്പേര്. കുഞ്ഞമ്മ എന്ന ഓമനപ്പേരിലാണ് വിളിക്കപ്പെട്ടിരുന്നത്. മലയാളം ഹയറുംഇ.എസ്സ്.എൽ.സി.യും പാസ്സായതിനുശേഷം വി.കുർബ്ബാനയുടെ ആരാധനാ സന്യാസിനീസമൂഹത്തിൽ ചേരുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഡിഗ്രി എടുത്തതിന് ശേഷം മഠത്തിൽ പോയാൽ മതിയെന്ന് ജ്യേഷ്ഠസഹോദരൻ പറഞ്ഞെങ്കിലും മാതാപിതാക്കൾ ആഗ്രഹത്തിന് വഴങ്ങി. 1946 ൽ വി.കുർബാ നയുടെ ആരാധനാ സന്യാസിനി സമൂഹത്തിൽചേർന്ന് സി.മേരി ഇസി രിത്ത് എന്ന പേരിൽ സഭാവസ്ത്രം സ്വീകരിച്ച് ആദ്യവ്രത വാഗ്ദാനവും 1951 ൽ നിത്യവ്രത വാഗ്ദാനവും നടത്തി.
വാഴപ്പള്ളി സെന്റ്റ് തെരേസാസ് ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂളിൽ നിന്നും റ്റി.റ്റി.സി. പാസ്സായതിനുശേഷം വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂൾ, തുരുത്തി സെൻ്റ് മേരീസ് യു.പി. സ്കൂൾ (എച്ച്.എം.) തത്തംപള്ളി സെന്റ് മൈക്കിൾസ് സ്കൂൾ തുടങ്ങിയ സ്കൂളുകളിൽ 7 വർഷത്തോളം അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു. തുടർന്ന് ഹിന്ദിസാഹിത്യവിശാ രദ് പാസ്സായി. പിന്നീട് ഉപരിപഠനാർത്ഥം അമേരിക്കയിലേക്ക് പോയി. അമേ
രിക്കയിലെ ചിക്കാഗോയിലുള്ള Mundelein വനിതാകോളേജിൽ നിന്ന് ബി. എ. (ഇംഗ്ലീഷ് ലിറ്ററേച്ചർ) ഡിഗ്രിയും 1959 ൽ ചിക്കാഗോയിലെ ഡിപോൾ യൂണിവേഴ്സിറ്റിയിൽനിന്ന് എം.എ. ഡിഗ്രിയും എടുത്തു. 1959 മുതൽ 1965 വരെ ചങ്ങനാശ്ശേരിയിലെ അസംപ്ഷൻ കോളേ ജിൽ ഇംഗ്ലീഷ് ലക്ചററായി ജോലി ചെയ്തു. നാലുവർഷക്കാലം അസം പ്ഷൻ ഹോസ്റ്റലിന്റെ വാർഡനായും ഇക്കാലയളവിൽ പ്രവർത്തിച്ചു. അതേ സമയം കോളേജിലെ കാത്തലിക് സ്റ്റുഡൻ്റ് സ് യൂണിയന്റെ ചാപ്ലൈനായി പ്രവർത്തിക്കാനും അവസരം ലഭിച്ചു. തുടർന്ന് അമലഗിരി ബിഷപ്പ് കുര്യാളശ്ശേരി കോളേജിൻ്റെ ആരംഭംമുതൽ 5 വർഷം (1965-70) വൈസ് പ്രിൻസിപ്പലായും 1970 മുതൽ ഒൻപതുവർഷക്കാലം പ്രിൻസിപ്പലായും സേവനംഅനുഷ്ഠിച്ചു.
കേരളത്തിൽ സ്ത്രീകൾക്കും ഉന്നതവിദ്യാഭ്യാസം നേടാനുള്ള സൗകര്യം പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ തീർത്തും അപര്യാപ്തമായി രുന്നതുകൊണ്ട് ആ കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമ ലഗിരി ബിഷപ്പ് കുര്യാളശ്ശേരി കോളേജ് സ്ഥാപിച്ചത്. (B.K. College) സ്ത്രീ വിദ്യാഭ്യാസത്തിലൂടെ നാടിനെ സംസ്കാരസമ്പന്നമാക്കുക എന്ന സ്ഥാപക പിതാവ് ദൈവദാസൻ തോമസ് കുര്യാളശ്ശേരിയുടെ വിദ്യാഭ്യാസദർശനവും ഇതിന് പ്രചോദനമായി. ഈ കോളേജ് ആരംഭിക്കുന്നതിനും അതിന്റെ പുരോ ഗതിക്കും വേണ്ടി യത്നിക്കുന്നതിനും സി.മേരി ഇസ്പിരിത്ത് വളരെയേറെ പരിശ്രമിച്ചിട്ടുണ്ട്. കോളേജിന്റെ ആദ്യത്തെ മാനേജരും സി.മേരി ഇസി രിത്ത് തന്നെയായിരുന്നു. 1976 മുതൽ 1982 വരെ വി. കുർബ്ബാനയുടെ ആരാ ധനാ സന്യാസിനി സമൂഹത്തിൻ്റെ ചങ്ങനാശ്ശേരി സെൻ്റ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ എന്ന നിലയിലും കോളേ ജിന്റെ മാനേജർസ്ഥാനം വഹിച്ചിട്ടുണ്ട്. ആരാധനാ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ആയിരുന്നപ്പോൾ തലശ്ശേരിയിലെ കൂത്തുപറമ്പ് നിർമ്മല ഗിരി കോളേജിന്റെ സ്ഥാപനത്തിനും കോളേജിൻ്റെ ആദ്യകാല പ്രവർത്തന ങ്ങൾക്കും തലശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി തിരു മേനിയോട് സഹകരിച്ച് പ്രവർത്തിക്കുവാനും സിസ്റ്ററിന് അവസരമുണ്ടായി.
വിവിധ രൂപതകളിലായി വ്യാപിച്ചുകിടന്ന ആരാധനാ സന്യാസിനി സമൂഹത്തെ സംയോജിപ്പിച്ച് ആലുവായിലെ സെനക്കിൾ കേന്ദ്രമാക്കി ഒരു സുപ്പീരിയർ ജനറലിന്റെ അധീനതയിലാക്കാൻ ഉള്ള ശ്രമത്തിന് നേതൃത്വം നൽകിയതും സി.മേരി ഇസ്പിരിത്ത് ആണ്. 1963 സെപ്റ്റംബർ 15ന് അത് യാഥാർത്ഥ്യമായി. ഏകീകരിക്കപ്പെട്ട ആരാധനാ സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ എന്ന നിലയിൽ പത്തുവർഷക്കാലം (രണ്ട് ടേം) സമു ഹത്തിന് നേതൃത്വം കൊടുക്കാൻ സിസ്റ്ററിന് സാധിച്ചു. സമൂഹത്തിന്റെ വിവിധ പ്രോവിൻസുകൾ തമ്മിലും സമൂഹാംഗങ്ങൾ തമ്മിലും സ്നേഹവും കൂട്ടായ്മയും വളർത്തുവാൻ സഹായകരമായ പരിപാടികൾ ഈ കാലഘട്ട ത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. ഏകീകരണവേളയിൽ കേവലം നാലു പ്രോവിൻസുകൾ മാത്രമുണ്ടായിരുന്ന ആരാധനാ സന്യാസിനി സമൂഹത്തിന് ഇപ്പോൾ പതിനേഴു പ്രൊവിൻസുകളും 4500 ഓളം അംഗങ്ങളുമുണ്ട്. ഇന്ത്യ യുടെ വിവിധ ഭാഗങ്ങളിലും വിവിധരാഷ്ട്രങ്ങളിലും ക്രിസ്തുസന്ദേശം എത്തി ക്കാൻ സമൂഹാംഗങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സി. മേരി ഇസ്പിരിത്ത് സുപ്പീരിയർ ജനറൽ പദവിയിലിരിക്കുമ്പോൾ 1968 ഫെബ്രവരി 11 ന് ആരാ ധനാസന്യാസിനി സമൂഹത്തിന് പൊന്തിഫിക്കൽ പദവി ലഭിക്കുകയുണ്ടാ യി. 1969 നവംബറിൽ റോമിൽ വച്ചുനടന്ന അന്തർദ്ദേശീയ സുപ്പീരിയേഴ്സ് मी (International Superiours Conference) സിസ്റ്ററിന് സാധിച്ചു. തുടർന്ന് പരിശുദ്ധപിതാവ് ആറാംപോൾ മാർപാപ്പാ യെ വ്യക്തിപരമായിക്കണ്ട് സംസാരിക്കുവാനും സിസ്റ്ററിന് ഭാഗ്യം സിദ്ധി ച്ചു. ജർമ്മനി, അമേരിക്ക, ഇംഗ്ലണ്ട്, അയർലണ്ട്, ആസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളും ഫാത്തിമായിൽ പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ട സ്ഥലവും സന്ദർശിക്കാനും സിസ്റ്ററിന് സാധിച്ചു.
1976 മുതൽ 1982 വരെ രണ്ടുതവണകളായി ചങ്ങനാശ്ശേരി പ്രോവിൻ സിൻ്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി സേവനമനുഷ്ഠിക്കുകയുണ്ടായി.
ആരാധനാസന്യാസിനി സമൂഹത്തിൻ്റെ സ്ഥാപനവളർച്ചയുടെ ഇതി ഹാസം സഭാംഗങ്ങൾക്ക് പരിചിതമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി സി. ബഞ്ചമിൻ മേരിയുടെ ഭാഗഭാഗിത്വത്തോടെ കാലിത്തൊഴുത്തിൽനിന്ന് സെഹി യോനിലേയ്ക്ക് എന്ന ചരിത്രഗ്രന്ഥത്തിനും ആരാധനാ സന്യാസിനിസമു ഹത്തിന്റെ സ്ഥാപകനും വി. കുർബാനയുടെ പ്രേഷിതനുമായ ദൈവദാസൻ തോമസ് കുര്യാളശ്ശേരിയുടെ വി. കുർബാനയിൽ കേന്ദ്രീകൃതമായ ജീവിതം നയിക്കുവാൻ ദൈവജനത്തിന് പ്രചോദനം നൽകുന്ന “ഓർമ്മകളുടെ ഓള ങ്ങളിൽ” എന്ന ഗ്രന്ഥത്തിനും രൂപംകൊടുക്കുവാൻ പ്രവർത്തിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതുവാനും വിവിധവേദി കളിൽ പ്രഭാഷണങ്ങൾ നടത്തുവാനും സിസ്റ്ററിന് സാധിച്ചിട്ടുണ്ട്.
വി.കുർബ്ബാനയുടെ വിവിധമാനങ്ങളും ദൈവദാസൻ മാർ തോമസ് കുര്യാളശ്ശേരിയുടെ ജീവിതത്തെ പ്രകാശിതമാക്കുന്ന ഇഗ്ലീഷിലും മലയാള ത്തിലുമുള്ള ലേഖനങ്ങളും ഉൾപ്പെടുന്ന Eucharistic Frame ൻറെ എഡിറ്ററായി 1991-2004 കാലങ്ങളിൽ സിസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്.
സി.ആർ.ഐ യുടെ കോട്ടയം യൂണിറ്റിൻ്റെ വൈസ് പ്രസിഡണ്ട്, പ്രസി ഡണ്ട്, കേരള മേജർ സുപ്പീരിയേഴ്സ് കോൺഫറൻസിന്റെ വൈസ്പ്രസി ഡണ്ട് എന്നീ നിലകളിലും സിസ്റ്റർ സമയം കണ്ടെത്തി.
ദൈവദാസൻ തോമസ് കുര്യാളശ്ശേരിയുടെ നാമകരണ നടപടി കൾക്കുള്ള വൈസ്പോസ്റ്റലേറ്ററായി 1985 മുതൽ 20 വർഷക്കാലം സിസ്റ്റർ പ്രവർത്തിക്കുകയുണ്ടായി. ദൈവദാസൻ മാർ മാത്യു കാവുകാട്ടു തിരുമേ നിയുടെ നാമകരണ പ്രവർത്തനങ്ങളുടെ വൈസ് പോസ്റ്റുലേറ്ററായും സിസ്റ്റർ പ്രവർത്തിക്കുകയുണ്ടായി.









Leave a Reply