Sathyadarsanam

കേരള സഭാപ്രതിഭകൾ-31 തോമസ് പൈകട

കേരള സഭാപ്രതിഭകൾ-31

തോമസ് പൈകട

സംസ്കൃത പണ്ഡ്‌ഡതനായ തോമസ് പൈകട കിഴ തടിയൂരിലുള്ള പൈകട തറവാട്ടിൽ 1098 കന്നിമാസം 29-ന് (1922 ഒക്ടോബർ 15) ചാണ്ടി – റോസ ദമ്പതികളുടെ മകനായി ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനുശേഷം 13-ാമത്തെ വയസുമുതൽ സംസ്കൃതം പൂഞ്ഞാർ കൊട്ടാരത്തിൽ സി.എസ്സ്. പരമേശ്വരൻ തമ്പി എന്ന ഗുരുവിൽ നിന്നും അഭ്യസിച്ചു. തുടർന്ന് ആലുവാ അദ്വൈതാശ്രമത്തിലും സംസ്ക തപഠനം നടത്തി. സംസ്കൃതഭാഷയിൽ 65 വർഷത്തെ പഠനം തോമസി നുണ്ട്.

സംസ്കൃതത്തിന്റെറെ ശാസ്ത്ര ശാഖകളായ ജ്യോതിഷം, ആയുർവേദം, വാസ്തു‌ശില്പ‌ം എന്നിവയിൽ അസാമാന്യമായ അവഗാഹം നേടി. അതുകൊണ്ട് വിശ്വസംസ്‌കൃത പ്രതിഷ്‌ഠാനത്തിൻ്റെ ശാസ്ത്രരത്നം എന്ന ബഹുമതിയും ലഭിച്ചു.

വൈദ്യരംഗത്ത് ശ്രദ്ധേയങ്ങളായ ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ച തോമസ് വൈദ്യൻ, പാരമ്പര്യവൈദ്യസംഘടനയുടെ കോട്ടയം ശാഖാരക്ഷാധികാരിയായി വളരെക്കാലം സേവനമനുഷ്‌ഠിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി ഒട്ടേറെ ക്യാൻസർ രോഗികൾ രക്ഷപെടുകയും മരണാന ന്നരായവർക്ക് ആശ്വാസം കിട്ടുകയും ചെയ്‌തിട്ടുണ്ട്. വൈദ്യരംഗത്തെ സേവനങ്ങളെ ആദരിച്ച് പല ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പങ്കജകസ്തൂരി ആയുർവ്വേദ കോളേജിൽ നിന്ന് ശില്പ‌വും പൊന്നാടയും ലഭിച്ചു. കൂടാതെ പല പ്രസ്ഥാനങ്ങളും പൊന്നാട നൽകിയും നിലവിളക്ക് കൊളുത്തിയും അദ്ദേഹത്തെ ആദരിച്ചു.

കത്തോലിക്കാ കോൺഗ്രസ്സ് നടത്തിയ കവിതാമത്സരങ്ങളിൽ തുടർച്ചയായി മൂന്നു പ്രാവശ്യം സമ്മാനം നേടിയിട്ടുണ്ട്. മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുടെ പേരിലുള്ള മത്സരമായിരുന്നു അത്. അതിൽ രണ്ടെണ്ണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. “പാട്ടുകളിൽ പാട്ടിലെ മണാട്ടി ക്രിസ്തു‌വിന്റെ യറുശലേം പ്രവേശനം ഇവയാണ് പ്രസിദ്ധീകരിച്ചത്. ക്രിസ്തുവിന്റെ യറുശലേം പ്രവേശനം എന്ന കവിതയെപ്പററി മഹാകവി വള്ളത്തോൾ ഇപ്രകാരം എഴുതിയിരിക്കുന്നു. ശ്രീമാൻ തൊമ്മൻ പൈക ടയാൻ യേശുമിശിഹായുടെ ജറുസലേം പ്രവേശമാകുന്ന വിശുദ്ധ വിഷയത്തെ അധികരിച്ച് എഴുതിയ ഖണ്ഡകാവ്യം സഹൃദയരെ സമാഹാ ദിപ്പിക്കും.

മഹാകവി കട്ടക്കയം മെഡലിനായി അഖില കേരള കത്തോലിക്കാ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ 1949-ൽ നടത്തപ്പെട്ട കവിതാമത്സരത്തിൽ രണ്ടാമനായി ജയിച്ച ഒരു യുവകവിയാണ് ശ്രീ. പൈകട, ആ വിജയത്തിന് തികച്ചും അർഹൻ തന്നെയാണ്. ശ്രീ. തൊമ്മനെ, ‘ക്രിസ്‌തുവിൻ്റെ യ സലേം പ്രവേശം’ വായിക്കുന്നവർ ഹൃദയപൂർവ്വം അഭിനന്ദിക്കാതിരിക്കു കയില്ല.

Leave a Reply

Your email address will not be published. Required fields are marked *