കേരള സഭാപ്രതിഭകൾ-25
ബിഷപ് ഡോ. ഹിപ്പോളിറ്റസ് കുന്നുങ്കൽ
ലോകത്തിന്റെ പറുദീസാ എന്നറിയപ്പെടുന്ന കാശ്മീരിലെ ജമ്മുകാശ്‌മീർ രൂപതയുടെ അദ്ധ്യക്ഷനായി രണ്ടുദശാബ്ദക്കാലം സേവനം അനുഷ്‌ഠിച്ചതിനുശേഷം ഭരണങ്ങാനത്ത് വിശ്രമജീവിതം നയിക്കുന്ന ബിഷപ്പ് ഹിപ്പോളിറ്റസ് കുന്നുങ്കൽ ആലപ്പുഴ പൂന്തോപ്പിൽ കുന്നുങ്കൽ കുടുംബത്തിൽ വർക്കി -മേരി ദമ്പതികളുടെ മക നായി 1921 മാർച്ച് 14-ാം തീയതി ജനിച്ചു. കുന്നുങ്കൽ കുടുംബം ശങ്കരപുരി കുടുംബത്തിലെ ഒരു ശാഖയാണ്. പിതാവ് അന്നത്തെ ബ്രട്ടീഷ് കമ്പനി യോട് ചേർന്ന് കയർ വ്യവസായത്തിൽ പങ്കെടുത്തിരുന്നു. കച്ചവടത്തിനായി മദ്രാസ്, പെനാങ്ങ് തുടങ്ങിയ സ്ഥലങ്ങളിൽ പലപ്പോഴും പോകുമായിരുന്നു. കേരളാ ഫ്രാൻസിസ്‌കൻ അൽമായ സഭയുടെ സ്ഥാപകനായ പുത്തൻപറ മ്പിൽ തൊമ്മച്ചനുമായി നല്ലപരിചയം അദ്ദേഹത്തിനുണ്ടായിരുന്നു. കുര്യാ ളശ്ശേരി പിതാവിൻറെ ശിഷ്യനായിരുന്നു പുത്തൻപറമ്പിൽ തൊമ്മച്ചൻ. കുര്യാ ളശ്ശേരിപിതാവും ഹിപ്പോളിറ്റസ് മെത്രാൻ്റെ പിതാവും അടുത്തസുഹ്യത്തു ക്കളായിരുന്നു. മൂന്നാംസഭയ്ക്കുവേണ്ടി ഒരുദേവാലയം പണിയുന്നതിന് പൂന്തോപ്പ് ഭാഗത്ത് 10 ഏക്കർ സ്ഥലം തൊമ്മച്ചന് നൽകിയതും കുന്നങ്കൽ വർക്കി ആയിരുന്നു. അവിടെയാണ് ഫ്രാൻസിസ് അസ്സീസിയുടെ നാമത്തി ലുള്ള കേരളത്തിലെ ആദ്യത്തെ ദേവാലയം പണികഴിപ്പിച്ചത്. പിന്നീട് ആ ദേവാലയം ഇടവകപള്ളിയായിതീർന്നു.
ഹിപ്പോളിറ്റസ് പിതാവിൻ്റെ ജ്ഞാനസ്‌നാനപ്പേര് ആന്റണി എന്നായി രുന്നു. ആന്റണിയുടെ കുടുംബം ഒരു വലിയ കുടുംബമായിരുന്നു. ഇസയേൽ ജനമെന്നായിരുന്നു ആൻ്റണിയുടെ പിതാവ് തൻ്റെ കുടുംബത്തെപ്പറ്റി സുഹ്യത്തുക്കളോട് പറഞ്ഞിരുന്നത്. ആലപ്പുഴയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മാന്നാനത്ത് സി.എം.ഐ. സഭക്കാർ നടത്തിയിരുന്ന ഹൈസ്ക്കൂളിലായിരുന്നു ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് സി.എം.ഐ ക്കാരുടെ ഹോസ്റ്റലിലായിരുന്നു താമസം. സ്പോട്സിലും ഗെയിംസിലും മികച്ച പ്രകടനം കാഴ്‌ചവെച്ചിരുന്ന ആൻ്റണി സ്ക്കൂൾ ടീമിലെ അംഗമായിരുന്നു. നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കുന്നുങ്കൽ കുടുംബ ത്തിലെ ആദ്ധ്യാത്മിക പരിശീലനരീതികൾ പ്രത്യേകം പരാമർശിക്കേണ്ട താണ്. കുടുംബപ്രാർത്ഥന വളരെദീർഘമായിരുന്നു. ദിവസവും പള്ളിയിൽ പോയി ദിവ്യബലിയിൽ പങ്കെടുക്കുമായിരിന്നു. അന്ന് വീട്ടിൽ എത്തുന്ന വൈദികരുടെ കാൽ ചുംബിക്കുകയും ചെയ്യുമായിരുന്നു. ഫ്രാൻസിസ് അസ്സീസിയുടെ ജീവിതചര്യകൾ സ്വജീവിതത്തിൽ പ്രാവർത്തികമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു വൈദികവിദ്യാർത്ഥികളെ പഠിപ്പിക്കുന്ന തിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മഠങ്ങളെ സഹായിക്കു ന്നതിലും ആന്റണിയുടെ പിതാവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഹൈസ്കൂൾ വിദ്യാഭ്യാസാനന്തരം കൊല്ലത്ത് കപ്പൂച്ചിൻ സഭയിൽ ചേർന്നു. ചെറുപ്പകാലത്തുതന്നെ അപ്പനിൽ നിന്നും കപ്പൂച്ചിൻ സഭയെപ്പറ്റി കൂടുതൽ കേട്ടിരുന്നു. കൊല്ലത്തുനിന്നും ലത്തീൻ പഠിക്കുവാനും നൊവിഷ്യറ്റ് നടത്തുവാനുമായി മംഗലാപുരത്തിനുപോയി. വളരെയധികം പ്രായശ്ചിത്തം അനുഷ്ഠിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു അന്നു കപ്പൂച്ചിൻ സഭയിൽ നില നിന്നിരുന്നത്. തെറ്റു ചെയ്യുന്നവർ കുറ്റം ഏറ്റുപറഞ്ഞ് സ്വയം പ്രായശ്ചിത്തം അനുഷ്ഠിച്ചിരുന്നു. നേർത്ത കമ്പിച്ചെയിനുകൾ കൊണ്ടുണ്ടാക്കിയ ചമ്മിട്ടി കൊണ്ട് തന്നത്താൻ കാലിൽ അടിക്കുക പതിവായിരുന്നു. 1945 ഏപ്രിൽ 11-ാം തീയതി ആദ്യവ്രതവും 1947 ൽ നിത്യവ്രതവും അനുഷ്ഠിച്ചതിനുശേഷം തൃശി നാപ്പള്ളിയിലേക്ക് ദൈവശാസ്ത്രപഠനത്തിനായി പോയി. തൃശ്ശിനാപ്പള്ളിയിലെ സെമിനാരി കോട്ടഗിരിയിലേക്കു മാറ്റിയപ്പോൾ പഠനം കോട്ടഗിരിയിലുമായി. 1951 ഏപ്രിൽ 11 ന് വൈദികനായി അഭിഷിക്തനായി.
വൈദികപട്ടമേറ്റതിനുശേഷം കൊല്ലത്തെ തില്ലേരി ആശ്രമത്തിലായി രുന്നു ആദ്യനിയമനം ലഭിച്ചത്. പ്രസംഗം പറയുക, ഇടവകകളിൽ ജോലി ചെയ്യുക, ധ്യാന പരിപാടികൾ നടത്തുക തുടങ്ങിയ ജോലികൾ ഏറ്റെടുത്തു. ഒരുവർഷത്തിനുശേഷം ഭരണങ്ങാനത്തേക്ക് സ്ഥലംമാറ്റം ലഭിച്ചു. സീറോ മലബാർ സഭയിലെ ആദ്യത്തെ കപ്പൂച്ചിൽ ആശ്രമമായിരുന്നു ഇത്. ലളിത ജീവിതമാണ് എല്ലാവരും അനുഷ്‌ഠിച്ചിരുന്നത്. ഭരണങ്ങാനത്തെ ആശ്രമവും മറ്റിതര കെട്ടിടങ്ങളും പണിയുവാൻ ഭിക്ഷാടനം നടത്തുകയായിരുന്നു മാർഗ്ഗം. ഹിപ്പോളിറ്റസ് അച്ചനെ ഭിക്ഷാടനത്തിനായി ആലപ്പുഴയിലേക്കാണ് അയച്ച ത്. മിഷൻ ധ്യാനം നടത്തുക കപ്പൂച്ചിൻ സഭക്കാരുടെ പ്രധാന പ്രവർത്തന രംഗമായിരുന്നു. ആ പരിപാടിയിൽ അദ്ദേഹം സജീവമായി പങ്കെടുത്തു. 1960ൽ കാവാലം സെൻ്റ് തോമസ് ആശ്രമം സുപ്പീരിയർ ആയി നിയമിക്കപ്പെട്ടു. മുരിക്കുംമൂട്ടിൽ ഔതച്ചൻ്റെ സംഭാവനയായിരുന്നു ആ ആശ്രമം. മൂന്നാം സഭാപ്രവർത്തനം, മിഷൻധ്യാനം, കുമ്പസാരം മുതലായവ നടത്തിവന്നു. പലസ്ഥലങ്ങളിലും ഏകാന്തധ്യാനം നടത്തുവാനും നേത്യത്വം നൽകി. 1966 ൽ തൃശൂർ കാൽവരി ആശ്രമത്തിലെ സുപ്പീരയർ ആയി സ്ഥലംമാറ്റം ലഭിച്ചു. അക്കാലത്താണ് അവിടെ ശാന്തിഭവനം നിർമ്മിച്ചത്. അതുപോലെ കാൽവരി സോഷ്യൽ സെന്റർ വളരെ ചെറിയ തോതിൽ ആരംഭിക്കുകയും ചെയ്തു. ഫാ. റെയ്മണ്ടും, ഫാ.ക്ലോഡും ഇതിനുവേണ്ടി വളരെയധികം പ്രവർത്തിച്ചു. ഫാ. ലെംബാർഡി അച്ചൻ്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടി
രുന്ന ബറ്റർ വേൾഡ് മൂവ്മെൻ്റിൽ ചേരുവാൻ അച്ചന് സാധിച്ചു. ഈ പ്രസ്ഥാ നത്തെപ്പറ്റി കൂടുതലായി പഠിക്കുവാൻ ബാംഗ്ലൂർ ഹോളി ഗോസ്റ്റ് സെമിനാ രിയിൽ നടന്ന മൂന്നുമാസത്തെ കോഴ്‌സിൽ പങ്കെടുത്തു. ഈ കോഴ്സിനു ശേഷം അതിൽ പങ്കെടുത്ത 12 പേർ ഈ വിഷയത്തിൽ ഉപരിപരിശീലനം നേടാൻ റോമിലെ റോക്കാ ദി പാപ്പാ എന്ന കേന്ദ്രത്തിൽ എത്തി. വളരെയ ധികം അനുഭവങ്ങൾ നേടിയാണ് കേരളത്തിൽനിന്നുമുള്ള അംഗങ്ങൾ തിരി ച്ചെത്തിയത്. ലത്തീൻ നേതൃത്വത്തിലായിരുന്ന സെന്റ് ജോസഫ് പ്രോവിൻസ് ഔദ്യോഗികമായി സീറോ-മലബാർ സഭയുടെ ഭാഗമായത് 1988 മെയ് 30-ാം തീയതിയാണ്. കേരളത്തിൽ രാഷ്ട്രീയമാറ്റങ്ങൾ അടിക്കടി സംഭവിച്ചുകൊണ്ടിരുന്നു. സാംസ്‌കാരികമേഖലയിലും ആദ്ധ്യാത്മികരം ഗത്തും അനുഷ്ഠാനങ്ങളിലുമെല്ലാം വലിയമാറ്റത്തിൻ്റെ സ്വരം പുറപ്പെട്ടുകൊ ണ്ടിരുന്നു. കമ്മ്യൂണിസ്റ്റ് ആധിപത്യം കേരളത്തിൽ ശക്തിപ്പെട്ടുകൊണ്ടിരു ന്നു. ഈ കാലഘട്ടത്തിൽ കപ്പൂച്ചിൻ സമൂഹം കപ്പൂച്ചിൻ മിഷൻ ധ്യാനം സംഘടിപ്പിച്ചു. അൽമായരെ സഭാകര്യങ്ങളിൽ പ്രബുദ്ധരാക്കി സഭ നേരി ടുന്ന വെല്ലുവിളികളെ നേരിടുവാൻ ജനതയെ ശക്തമാക്കി. അക്കാലത്ത് കേരളത്തിലങ്ങോളമിങ്ങോളം 250 ൽപരം ഇടവകകളിൽ അച്ചൻ ധ്യാനപ്ര വർത്തനങ്ങളിൽ പങ്കെടിത്തിട്ടുണ്ട്. മൂന്നാംസഭയുടെ ശാഖകൾ സ്ഥാപി ക്കുന്നതിനും മറ്റും ഹിപ്പോളിറ്റസ് അച്ചൻ ഇക്കാലങ്ങളിൽ സജീവമായി പ്രവർത്തിക്കുകയുണ്ടായി.
കപ്പൂച്ചിൻ സഭയുടെ പ്രൊവിൻഷ്യാൽ ആയി ഹിപ്പോളിറ്റസ് അച്ചൻ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1972 മുതൽ 1978 വരെ ആ ജോലിയിൽ അദ്ദേഹം തുടർന്നു. പ്രൊവിൻഷ്യൽ ജീവിതത്തിൽ സഭാംഗങ്ങളിലെല്ലാം ഫ്രാൻസിസ്‌കൻ ജീവിതം അനുഭവിക്കണമെന്നും ആത്മീയജീവിത്തിൽ വള രണമെന്നുമുള്ള ആഗ്രഹങ്ങളോടുകൂടിയാണ് പ്രവർത്തിച്ചത്. അന്നത്തെ കപ്പൂച്ചിൻ സഭയിലെ വളരെ മാതൃകാപരവും സജീവമുമായ പ്രൊവിൻസു കളിലൊന്ന് സെന്റ് ജോസഫ് പ്രൊവിൻസാണെന്നുള്ള അംഗീകാരം സഭ യുടെ മേലധികാരികളിൽ നിന്നും ലഭിക്കുകയുണ്ടായി. പ്രൊവിൻഷ്യൻ അച്ചന്റെ സഹപ്രവർത്തകരായ കൗൺസിലർമാരുടെ സ്തുത്യർഹമായസേവനമാണ് ഈ അംഗീകാരം നേടാൻ ഇടയാക്കിയതെന്നാണ് അച്ചന്റെ അഭിപ്രായം. ആന്ധ്രാമിഷനിൽ ആദ്യമായി ദൈവവിളികൾ ഏറ്റെടുക്കാൻ ശ്രമം നടത്തിയത് ഹിപ്പോളിറ്റസ് അച്ചനാണ്. ഇന്ന് ആ പ്രൊവിൻസ് അത വേഗം വളർന്നുകൊണ്ടിരിക്കുകയാണ്. തൻ്റെ പ്രൊവിൻഷ്യൽ ജീവിതകാല ത്തെപ്പറ്റി ഹിപ്പോളിറ്റസ് പിതാവ് തന്റെ ആത്മകഥയിൽ ഇപ്രകാരം എഴുന്ന യിരിക്കുന്നു. “പ്രൊവിൻഷ്യൻസ് ജീവിതം മനോഹരമാക്കിയതിന് മറ്റൊരു കാരണം മൊത്തം സഭാംഗങ്ങൾക്കുമുണ്ടായിരുന്ന ആദ്ധ്യാത്മിക ചൈത ന്യവും ഫ്രാൻസിസ്‌കൻ തിക്ഷ്‌ണതയുമായിരുന്നു. അതുകൊണ്ട് വത്തി ക്കാൻ കൗൺസിലിന്റെ ചൈതന്യത്തിൽ സഭയെ നയിക്കാൻ താരതമ്യേന എളുപ്പമായിരുന്നു. ബറ്റർ വേൾഡ് മൂവ്മെൻ്റിന്റെ അംഗമെന്ന നിലയിൽ എനിക്ക് നാട്ടിലും റോമിലും കിട്ടിയ പരിശീലനംവഴി വത്തിക്കാൻ കൗൺസി ലിന്റെ സുപ്രധാനമായ ആശയങ്ങളും സാമൂഹിക ജീവിതത്തിന്റെ പ്രാധാ ന്യവും വ്യക്തികൾക്ക് കൊടുക്കേണ്ട ബഹുമാനവും പ്രാർത്ഥനയുടെ ആവ ശ്യവും മറ്റു പഠിച്ചറിഞ്ഞതുകൊണ്ട് ജോലി എളുപ്പമായിരുന്നു. പ്രായമായ വരും പ്രായം കുറഞ്ഞവരും തമ്മിലുള്ള വിടവ് അന്ന് സഭയിൽ രൂക്ഷമായി രുന്നു. വത്തിക്കാൻ കൗൺസിലിൽ വരുത്തിയ മാറ്റങ്ങൾ കാരണം പ്രായ മായ പലരും വിഷമസന്ധിയിലായി. അതേസമയംതന്നെ ഉടൻ മാറ്റങ്ങൾ വരുത്താനുള്ള നിർബ്ബന്ധം ചെറുപ്പക്കാർക്കും ഉണ്ടായിരുന്നു. ഇതു തമ്മിൽ സംയോജിപ്പിക്കുന്നതിനും എല്ലാവരേയും ഒരുമിച്ചുചേർത്ത് പരസ്പരധാര ണയുള്ള ഫ്രാൻസിസ്‌കൻ സമൂഹമാക്കുന്നതും പ്രയാസമായിത്തീർന്നു. അപ്പോഴാണ് സംവാദത്തിൻ്റെ ആവശ്യവും ഉപയോഗവും കൂടുതൽ മനസ്സി ലാകുന്നത്. ആ സമയത്ത് ഭരണങ്ങാനം അസ്സീസിയിൽ നടന്ന സുപ്രധാന നവീകരണ ചാപ്റ്റർ റോമിൽ നടന്ന ജനറൽ ചാപ്റ്റർ എന്നീ സമ്മളനങ്ങ ളിൽ നിന്ന് എനിക്ക് കിട്ടിയ ചില ഉൾക്കാഴ്‌ചകൾ പ്രൊവിൻസിന്റെ നന്മയ്ക്ക് സഹായകമായിരുന്നു. അതിലൊന്ന് ജനറൽ പാസ്ക്കൽ റവൻസി നൽ കിയ മുദ്രാവാക്യമാണ് “നല്ലവണ്ണം പ്രാർത്ഥിക്കുക, അദ്ധ്വാനിച്ച് ജോലി ചെയ്യു ക, സന്തോഷമായി ജീവിക്കുക അപ്പോൾ എല്ലാം നന്നായിരിക്കും”
ഇന്ത്യൻ കപ്പുച്ചിൻസഭ പ്രൊവിൻസുകളായി തിരിച്ചതിന് അടിസ്ഥാ നപരമായ കാരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും വീണ്ടും വീണ്ടും പ്രൊവിൻസുകൾ തിരിക്കുന്നത് ഫ്രാൻസിസ്‌കൻ ചൈതന്യത്തിന് ചേർന്ന തല്ലെന്ന അഭിപ്രായക്കാരനായിരുന്നു ഹിപ്പോളിറ്റസച്ചൻ.
ഫാ. ഹിപ്പോളിറ്റസ് കപ്പൂച്ചിൻ സഭാസേവനം കഴിഞ്ഞാൽ പിന്നെ ചെയ്ത മറ്റൊരു പ്രധാനസേവനം സന്യസ്‌തർക്കുവേണ്ടിയുള്ളതായിരുന്നു. 1963 ൽ അച്ഛൻ കാവാലത്ത് പ്രവർത്തിച്ചിരുന്നകാലത്ത് സി.എം.സി. സഭ സംയോജിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും വേണ്ടി പരിശുദ്ധ പിതാവ് അച്ഛനെ പേപ്പൽ ഡലഗേറ്റായി നിയമിക്കുകയുണ്ടായി. നിയമാവലിയുമായി റോമിലെത്തിയപ്പോൾ പോപ്പ് പോൾ ആറാമൻ അച്ഛൻ്റെ സേവനങ്ങളെപ്രത്യേകം പ്രശംസിക്കുകയുണ്ടായി. അച്ചൻ്റെ പ്രവർത്തനങ്ങളിൽ സംത്യ പരായ റോമിലെ അധികാരികൾ ക്ലാരമഠത്തിൻന്റെ സഭാസംയജനത്തിനും പേപ്പൽ ഡലഗേറ്റായി അച്ചനെത്തന്നെ നിയമിക്കുകയുണ്ടായി. കൂടാതെ തിരുക്കുടുംബസഭ, മരിയമക്കളുടെ സമൂഹം, അസ്സീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്, അഗതികളുടെ സിസ്റ്റേഴ്‌സ്, സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് തൃശൂർ എന്നീ സഭകളുടെ സംയോജനത്തിനും അച്ചനെത്തന്നെ കേര ളത്തിലെ മെത്രാൻ സംഘം ചുമതലപ്പെടുത്തുകയുണ്ടായി.
1978 ൽ കപ്പുച്ചിൻ പ്രൊവിൻസിലെ സേവനത്തിനുശേഷം മൂവാറ്റുപു ഴയിലേക്ക് സ്ഥലംമാറി. ശെമ്മാശന്മാരുടെ ചുമതലയായിരുന്നു അച്ചന് നൽകിയിരുന്നത്. അവിടെ ജോലിചെയ്തുകൊണ്ടിരിക്കുമ്പോൾ 1978 ഡിസം ബർ 28-ാം തീയതി ജമ്മുകാശ്മീരിലെ മിഷൻ സേവനത്തിനായി പരിശുദ്ധ സിംഹാസനം അച്ചനെ നിയോഗിച്ചു. മിഷൻ പ്രദേശം കപ്പൂച്ചിൻ സഭയെ ഏല്പിക്കുന്നതിനുള്ള ചർച്ചകൾ റോമും സഭാധികാരികളും തമ്മിൽ നട ന്നുകൊണ്ടിരുന്ന സമയമായിരുന്നു അത്. സഭയുടെ പ്രൊവിൻഷ്യൽ എന്ന നിലയിൽ അച്ചനും ആ ചർച്ചയിൽ പങ്കെടുത്തിരുന്നു. മിഷൻ പ്രദേശത്തിന്റെ പ്രീഫക്ട് അപ്പസ്തോലിക് ആയിട്ടാണ് അച്ചനെ ആദ്യം പരിശുദ്ധ സിംഹാ സനം നിയമിച്ചത്. സുറിയാനിയിൽ എക്‌സാർക്കേറ്റ് എന്നുപറയും. മെത്രാൻപട്ടമില്ലാത്ത മറ്റെല്ലാ അധികാരങ്ങളോടുംകൂടിയ സഭാമേലദ്ധ്യക്ഷൻ എന്നുചുരുക്കം. മിഷൻപ്രദേശത്ത് ജോലി ചെയ്‌ത് പരിചയമില്ലാതിരുന്ന തിരു മേനിക്ക് അഞ്ചുഭാഷകൾ സംസാരിക്കുന്ന ജനങ്ങളുടെയിടയിൽ ജോലി ചെയ്യു ന്നത് പുതിയ ഒരു അനുഭവമായിരുന്നു. അന്ന് സഭയുടെ പ്രൊവിൻഷ്യൻ ആയിരുന്ന ക്ലോഡച്ചൻ്റെ പ്രോത്സാഹനങ്ങൾ ഹിപ്പോളിറ്റസ് പിതാവിന് തുണ യായി. കാശ്മീരിൽ ഒരു കൊച്ചുദേവാലയവും പ്രീഫക്ടിന് താമസിക്കാൻ ഒരു ചെറിയ ഭവനവും ഉണ്ടായിരുന്നു. ശ്രീനഗർ കേന്ദ്രമായി സെന്റ് ജോസ ഫ് പ്രൊവിൻസ് ആദ്യം മിഷൻ പ്രവർത്തനം ആരംഭിച്ചു.
പിതാവിന് അവിടെ അടിയന്തിരമായി ചെയ്യണ്ട രണ്ടുകാര്യങ്ങൾ ഉണ്ടാ യിരുന്നു. വൈദികൾ ആവശ്യത്തിന് ഇല്ലാതിരുന്നതിനാൽ രൂപതാവൈദി കരെ വർദ്ധിപ്പിക്കുന്നതിനുവേണ്ടി സെമിനാരിയിലേക്ക് കുട്ടികളെ സ്വീകരി ക്കുകയെന്നതായിരുന്നു ഒന്നാമത്തെ കാര്യം. അതിനായി കേരളത്തിലും തമിഴ്‌നാട്ടിലും എത്തി ദൈവവിളിയുള്ള കുട്ടികളെ കണ്ടുപിടിച്ച് സെമിനാ രിയിൽ ചേർക്കുക. അക്കാര്യത്തിൽ അദ്ദേഹം വിജയിച്ചു. അന്ന് രൂപതയ്ക്ക് സാമ്പത്തിക വരുമാനം ഒന്നും ഇല്ലായിരുന്നു. നല്ല ഉപകാരികളെ കണ്ടുപി ടിക്കുക എന്നതായിരുന്നു മറ്റൊരുകാര്യം. അതിനുവേണ്ടി വിദേശത്തുപോ വുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്‌തു. പല രൂപതകളും വിദേശ
ഏജൻസികളും അതിന് തയ്യാറായി മുന്നോട്ടുവന്നു. 1979ൽ ക്രിസ്ത്യൻ കോളനിയായിരുന്ന കലീറ്റ് എന്ന സ്ഥലത്ത് ആദ്യത്തെ ദേവാലയം സ്ഥാപിച്ചു. മിഷൻ്റെ കേന്ദ്രം ജമ്മുവിലാക്കേണ്ടത്ഒരു ആവശ്യമായിരുന്നു. ജമ്മുവിലുള്ള സൈനികർക്ക് വേണ്ടി ഒരു കുതിര ഷെഡ് ഉണ്ടായിരുന്നത് പള്ളിയായി ഉപയോഗിക്കാൻ അവരുടെ അനുവാദം തേടി. കുതിരകളെ മാത്രം കെട്ടുന്ന ഷെഡുകളിൽ ഞായറാഴ്ച ദിവ്യബലി അർപ്പിച്ചു. പ്രേംനഗറിൽ ഗവൺമെന്റ്റ് വക സ്ഥലത്ത് ഞായറാഴ്ച കുർബാ നയർപ്പിക്കാനുള്ള അവസരം ലഭിച്ചിരുന്നു. തുടർന്ന് കൊച്ചുകൊച്ചു മാ ങ്ങളും സ്കൂളുകളും ഉയർന്നു തുടങ്ങി. ക്രമേണ 22 സന്യാസഭവനങ്ങളുടെ പ്രവർത്തനകേന്ദ്രങ്ങളായി ഈ രൂപത മാറി. 15 സ്‌കൂളുകളും കുറെ ഡിസ്പെൻസറികളും സ്ഥാപിതമായി. 1986-ൽ പ്രീഫക്ടായിരുന്ന ഹിപ്പോ ളിറ്റസ് തിരുമേനിയെ ബിഷപ്പായി നിയമിച്ചു. 1986 ജനുവരി 29-ന് മെത്രാൻപട്ടം റോമിൽ വച്ച് സ്വീകരിച്ചു. അധികം താമസിയാതെ കത്തീഡ്രൽപള്ളി പണി തു. തമിഴ്നാട്ടിൽ നിന്നും പെയിൻ്റർമാരെ കൊണ്ടുവന്ന് ബൈബിൾ ചരിത്രം മുഴുവൻ ആ പള്ളിയിൽ ആലേഖനം ചെയ്തു.
ജമ്മുവിന്റെ വിവിധഭാഗങ്ങളിൽ സ്‌കൂളുകളും ദേവാലയങ്ങളും വൈദി കമന്ദിരങ്ങളും ഉയർന്നു. പുരുഷന്മാരുടെ സന്യാസസമൂഹമായ ഒ.എഫ്. എം.(Cap) ഐ.എം.എസ്., മോണ്ടിഫോർട്ട് ബ്രദേഴ്‌സ്, സി.എം.ഐ., ജസ്യൂട്ട് തുടങ്ങിയ സന്യാസസമൂഹങ്ങൾ ജമ്മുവിൽ പ്രവർത്തനത്തിനായി എത്തി. പൂഞ്ചുഭാഗം സഭാപ്രവർത്തനത്തിനും വികസനത്തിനുമായി സി.എം.ഐ സഭയെ ഏല്പ്‌പിച്ചു. സി.എം.സി. സിസ്റ്റേഴ്‌സും അവിടെ സഹായത്തിനെ ത്തി. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രദേശമായ ലേയിൽ ഒരു ദേവാ ലയം നിർമ്മിച്ചു. 1978 മുതൽ 1998 വരെ ജമ്മു കാഷ്‌മീരിൽ അദ്ദേഹം സേവനം ചെയ്തു. റിട്ടയർമെൻ്റിനുള്ള അപേക്ഷ കൊടുത്തെങ്കിലും കാലാ വധി മൂന്നു വർഷത്തേക്കുകൂടി നീട്ടി. 1998 സെപ്റ്റംബർ 16-ാം തീയതി തന്റെ പിൻഗാമിയായി ബിഷപ്പ് സെലസ്റ്റിനെ വാഴിച്ചശേഷം 10-ാം തീയതി ആലുവാ സെന്റ് ജോസഫ് പ്രോവിൻസിലേക്കു തിരികെ പോന്നു. ആ സമയമായപ്പോഴേക്കും വിശ്വാസികളുടെ എണ്ണം 15000 ആയി ഉയർന്നു. 30 ഓളം സന്യാസസന്യാസിനീ സമുഹങ്ങളും രണ്ടു ആശുപത്രികളും ഒരു നിത്യാരാധനാ മഠവും അവിടെ സ്ഥാപിക്കപ്പെട്ടു.
നാട്ടിൽ തിരിച്ചെത്തിയ ഹിപ്പോളിറ്റസ് പിതാവ് മൂവാറ്റുപുഴ ലൊരേത്ത് ആശ്രമത്തിലും രണ്ടുവർഷം താമസിച്ചു. പുസ്തകമെഴുത്തിലും വായന യിലുമായിരുന്നു പിന്നീട് ശ്രദ്ധ ചെലുത്തിയത്. ദൈവം നൽകിയ ആരോ ഗ്യവും ഓർമ്മശക്തിയും കാഴ്‌ചയും ഉപയോഗിച്ചുകൊണ്ട് ധാരാളം നല്ല പുസ്തകങ്ങൾ വായിക്കുകയും ഏതാണ്ട് 5 പുസ്‌തകങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും രചിക്കുകയും ചെയ്‌തു. ഇപ്പോൾ എഴുത്തും വായനയുമായി ഭരണങ്ങാനം ആശ്രമത്തിൽ കഴിയുന്നു. അദ്ദേഹത്തിന്റെ ആത്മകഥയാണ് ദൈവപരിപാലനയിൽ എന്റെ തീർത്ഥയാത്ര എന്ന ഗ്രന്ഥം.










Leave a Reply