കേരള സഭാപ്രതിഭകൾ-20
അഡ്വ. ജെയിംസ് മാക്കീൽ
അഭിഭാഷക പ്രമുഖനായ അഡ്വ. ജെയിംസ് മാക്കീൽ കോട്ടയത്തെ പുരാതനവും പ്രസിദ്ധവുമായ മാക്കീൽ കുടുംബത്തിൽ തോമസ് മറിയാമ്മ ദമ്പതികളുടെ പുത്രനായി 1920 മേയ് 14-ന് ജനിച്ചു. മഹത്തായ ചരിത്രവും പാരമ്പര്യവും സംസ്ക്കാരവു മുള്ള ക്നാനായ സമുദായത്തിൻ്റെ സർവ്വതോന്മുഖമായ പുരോഗതിയ്ക്കും പ്രശസ്തിക്കും വേണ്ടി പ്രവർത്തിക്കുകയും അംഗങ്ങളിൽ സമുദാ യബോധവും ആത്മാഭിമാനവും വളർത്തുന്നതിന് നിർണ്ണായകമായ പങ്കു വഹിക്കുകയും ചെയ്ത ക്നാനായ കത്തോലിക്ക കോൺഗ്രസിന്റെ സ്ഥാപക പിതാക്കളിൽ ഒരാളും സ്ഥാപക വൈസ് പ്രസിഡണ്ടുമാണ് അദ്ദേഹത്തിന്റെ പിതാവ്. സഭയ്ക്ക് മാർ മത്തായി മാക്കിൽ മെത്രാനടക്കം പ്രഗത്ഭരായ വൈദികരെയും കന്യാസ്ത്രീകളെയും അൽമായ പ്രമുഖരെയും സംഭാവന ചെയ്ത് കുടുംബമെന്ന നിലയിൽ മാക്കിൽ കുടുംബം പ്രസിദ്ധമാണ്.
കോട്ടയത്തെ എം.ഡി. സെമിനാരി സ്കൂൾ, സി.എം.എസ്സ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളത്തെ മഹാരാ ജസ് കോളേജിൽ ചേർന്ന് ബിരുദവും തിരുവനന്തപുരത്ത് ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. തുടർന്ന് അഭിഭാഷകനായി എൻറോൾ ചെയ്തു. 1959-ൽ അസോസിയേഷൻ ഓഫ് പ്ലൻ്റേഴ്സ് ഓഫ് കേരള (എ.പി. കെ) യിൽ ജോലി സ്വീകരിച്ചു. എ.പി.കെ യുടെ അഡ്വൈസറായി ഇപ്പോഴും പ്രവർത്തിക്കുന്നു. ഇൻഡസ്ട്രിയൽ ലോയിലാണ് അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചത്. “മാക്കീൽസ് ഗൈഡ് റ്റു ഇൻഡസ്ട്രിയൽ ലോ” എന്ന ഗ്രന്ഥം രചിച്ചു. അതിന്റെ അഞ്ചു പതിപ്പുകൾ പുറത്തിറങ്ങി. അഖിലേന്ത്യാടിസ്ഥാ നത്തിൽ നിയമജ്ഞരുടെയിടയിൽ വളരെയധികം ശ്രദ്ധപിടിച്ചു പറ്റിയ ഈ ഗ്രന്ഥത്തിന്റെ തുടർ പതിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ ആരോഗ്യപരമായ കാരണങ്ങളാൽ സാധിച്ചില്ല.
നിയമജ്ഞനായ അഡ്വ. ജെയിംസ് മാക്കീൽ ഒരു ബൈബിൾ പണ്ഡി തൻ കൂടിയായിരുന്നു. ദൈനംദിന വായനക്കു വേണ്ടി ബൈബിൾ ഭാഗങ്ങൾ ചെറു പുസ്തകങ്ങളായി പ്രസദ്ധീകരിക്കുകയുണ്ടായി. സാധാരണക്കാരെ ഈ ചെറു പുസ്കങ്ങൾ വളരെയധികം ആകർഷിച്ചും,
ക്നാനായ കത്തോലിക്കാ സമുദായത്തിൻ്റെ ഔദ്യോഗിക സംഘടന യായ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളിൽ സാജി വമായി പങ്കുചേരുകയുണ്ടായി. രണ്ടു പ്രാവശ്യം അദ്ദേഹം ക്നാനായ കത്തോലിക്കാ കോൺഗ്രസിൻ്റെ പ്രസിഡണ്ട് സ്ഥാനം വഹിച്ചു. സംഘടനയ്ക്ക് ഒരു പുതു ജീവൻ നൽകുന്നതിനും കോൺഗ്രസിൻ്റെ പോഷക സംഘടനകൾ ശക്തിപ്പെടുത്തുന്നതിനും അദ്ദഹം ശ്രമിച്ചു. മാർപാപ്പയുടെ ഭാരത സന്ദർശാവസരത്തിൽ അഡി. ജെയിംസ് മാക്കീൽ ക്നാനായ കത്തോ ലിക്കാ കോൺഗ്രസ് പ്രസിഡണ്ടായിരുന്നു. കത്തോലിക്കാ കോൺഗ്രസ്സ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കു ചേർന്ന അദ്ദേഹം എ.കെ.സ.സി. ഇല്കഷൻ ബോർഡിലും ഇല്കഷൻ ട്രൈബ്യൂണലിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
ക്നാനായ സമുദായത്തിൻ്റെ ഔദ്യോഗിക വക്താവെന്ന നിലയിൽ ചെറു ഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായി. മാക്കിൽ പിതാവിന്റെ ദെമത്തി നെപ്പറ്റി അദ്ദേഹം രചിച്ച ഗ്രന്ഥം പ്രസിദ്ധമാണ്. മാർ മാക്കീൽ രചിച്ച ദ കത്ത് പുസ്തകത്തിൻ്റെ പൂർണ്ണമായ പേര് താഴെ ചേർക്കുന്നു. “ചങ്ങനാ ശ്ശേരി ശ്ലീഹായ്ക്കടുത്ത വികാരിയാത്തിലെ പള്ളി ഭരണത്തിനായി വിശ സം, വൈദികർ, വിശ്വാസികൾ, കൂദാശകൾ, ദേവാലയങ്ങൾ. പെരുന്നാൾ പള്ളിക്കും പട്ടക്കൾക്കുമുള്ള വരുമാനങ്ങൾ മുതലായി മറ്റും പല സംഗതി കൾ സംബന്ധിച്ചുള്ള നിയമങ്ങളും കല്പനകളും അടക്കിക്കൊള്ളുന്ന ദശകത്ത് പുസ്തകം”.
മാർ മാത്യു മാക്കീലിൻ്റെ ദാത്തു പുസ്തകത്തിൻ്റെ ചരിത്രപരവും നിയമപരവുമായ പഠനം ആദ്യം നടത്തിയത് അഡ്വ. ജെയിംസ് മാക്കിലായി രുന്നു. ആ ഗ്രന്ഥം അതിനാൽ തന്നെ പ്രാധാന്യം അർഹിക്കുന്നുണ്ട്. അതിനു ശേഷം ഫാ. മാത്യു മൂലക്കാട്ട് (ഇപ്പോഴത്തെ ആർച്ച് ബിഷപ്പ്) ഒരു പഠന വിപുലമായി തോതിൽ നടത്തിയിട്ടുണ്ട്.
ഇപ്പോൾ ജെയിംസ് ഒരു ക്യാൻസർ രോഗ ബാധിതനാണ്. ക്യാൻസർ രോഗം ബാധിച്ചതിനെ തുടർന്ന് അദ്ദേഹം “ഒരു ക്യാൻസർ രോഗിയുടെ ആസ കഥ” എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചു. ഈ ഗ്രന്ഥം അനേകർക്ക് ആവാസം നൽകുന്ന ഒരു ഗ്രന്ഥമാണ്.
അഡ്വ. ജെയിംസ് മാക്കീലിൻ്റെ സേവനങ്ങളെ ആദരിച്ച് പ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1988-ൽ പ്രൊ-എക്ലേസിയ എത് പൊന്തി ഫിച്ചെ എന്ന ബഹുമതി നൽകി ആദരിച്ചു.









Leave a Reply