Sathyadarsanam

കേരള സഭാപ്രതിഭകൾ-13 ജോർജ്ജ് തെക്കയ്യം

കേരള സഭാപ്രതിഭകൾ-13
ജോർജ്ജ് തെക്കയ്യം

ഹൈസ്‌കൂൾ വിദ്യാഭ്യാസാനന്തരം ഉപരിപഠന ത്തിന് കോളേജിൽ ചേരാൻ ആഗ്രഹിച്ചു. സാഹചര്യങ്ങൾ അനുവദിച്ചില്ല. തുടർന്ന് സാങ്കേതിക വിദ്യാഭ്യാസം നേടി വിദേശരാജ്യങ്ങ ളിൽ ജോലിക്കായി പുറപ്പെട്ടു. തിരികെ വന്നപ്പോഴും ഉപരിപഠനത്തിന് അവ സരം ലഭിച്ചില്ല. ജീവിക്കാനായി വിവിധ തൊഴിലുകളിൽ ഏർപ്പെടേണ്ടിവ ന്നു. അപ്പോഴും ഉന്നതവിദ്യാഭ്യാസം എന്ന ആശയം മനസ്സിൽ സൂക്ഷിച്ചു. കൊണ്ടിരുന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസംകഴിഞ്ഞ് അരനൂറ്റാണ്ട് കഴിഞ്ഞ് 1986 ൽ 68-ാം വയസ്സിൽ കറൻസ്പോണ്ടൻസ് കോഴ്‌വഴി യൂണിവേഴ്സിറ്റി പഠനം ആരംഭിച്ചു. 71-ാം വയസ്സിൽ ബി.എ. ഡിഗ്രിയും 75-ാം വയസ്സിൽ എം.എ. ബിരുദവും നേടി. തുടർന്ന് മൈസൂർ യൂണിവേഴ്‌സിറ്റിയിൽ സോഷ്യോളജിയിൽ എം.എ. ബിരുദവും നേടി. തുടർന്ന് മൈസൂർ യൂണി വേഴ്സിറ്റിയിൽ സോഷ്യോളജിയിൽ എം.എ. ബിരുദത്തിന് പഠനം തുടർന്നു. ഒരു ബസപകടത്തെ തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്നു. ഉന്നതബിരുദ ങ്ങൾ നേടിയതൊന്നും സാമ്പത്തികലക്ഷ്യംവച്ചുകൊണ്ടായിരുന്നില്ല. കൂടു തൽ കൂടുതൽ അറിവു നേടുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. ആ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള ജീവിതം വീരോചിതമായിരുന്നു. സ്വന്തം പരിശ്രമംകൊണ്ട് ഉന്നതങ്ങളിൽ എത്തിച്ചേർന്ന ജോർജജ് തെക്കയ്യമായിരുന്നു ആ വിജ്ഞാനദാഹി. രണ്ടാംലോകമഹായുദ്ധകാലത്ത് സിംഗപ്പൂരിൽ താമ സിച്ചിരുന്ന തെക്കയ്യം നേതാജി സുഭാഷ്‌ചന്ദ്രബോസ് രൂപീകരിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ ചേരുവാൻ പേര് രജിസ്റ്റർ ചെയ്ത‌ിരുന്നു. ജപ്പാൻഗ വൺമെന്റിന്റെ ഇടപെടൽ അതിനുള്ള അവസരവും നിഷേധിച്ചു. ആ സ്വാത ന്ത്ര്യദാഹി ശ്രീ ജോർജ്ജ് തെക്കയ്യം 1918 ജനുവരി 25-ാം തീയതി മാതൃകു ടുംബമായ കടവൂർ തൊടിയിൽ ജനിച്ചു. തൃക്കടവൂർ മഹാക്ഷേത്രത്തിന് രണ്ടുകിലോമീറ്റർ അകലെയുള്ള തെക്കയ്യം കുടുംബത്തിലെ ലിയോൺ പിതാവും എലിസബത്ത് മാതാവുമായിരുന്നു.

ഇംഗ്ലീഷ് മിഡിൽസ്കൂ‌ളിന് തെക്കുഭാഗത്ത് ഒരു സായാഹ്ന ചന്തയു ണ്ടായിരുന്നു. അതിന് തൊട്ടടുത്ത് സാമാന്യം വിസ്ത്യതിയുള്ള ഒരു പുൽത്തകിടിയിൽ വൈകുന്നേരം സ്ഥലവാസികളായ അഭ്യസ്തവിദ്യരും ശ്രോതാക്കളായ ചെറുപ്പക്കാരും ഒന്നിച്ചുകൂടുക സാധാരണമായിരുന്നു. കവി ത്രയങ്ങളുടെ കവിതകൾ വായിച്ച് ചർച്ചാവിഷയമാക്കുന്നതും അർത്ഥം വിവ രിച്ചുകൊടുക്കുന്നതും ജോർജ്ജ് തെക്കയത്തിൻ്റെ പിതാവായിരുന്നു. പണമോ മറ്റു പ്രതാപങ്ങളോ ഇല്ലായിരുന്നുവെങ്കിലും ഒരു വിജ്ഞാനിയായിട്ടുംസാമാന്യം നല്ല പ്രാസംഗികനായിട്ടും പിതാവ് അറിയപ്പെട്ടിരുന്നു. നാട്ടിൽ കൂടെക്കൂടെ അവതരിപ്പിക്കപ്പെടാറുള്ള നാടകങ്ങളിൽ അവതരണ പ്രസംഗ ങ്ങൾ നടത്തുന്നതും പിതാവുതന്നെയായിരുന്നു. പാരമ്പര്യമായി കുടുംബം നടത്തി വന്നിരുന്ന വ്യാപാരാവശ്യങ്ങൾക്കായി പിതാവ് ആലപ്പുഴയ്ക്ക് പല പ്പോഴും പോകുക പതിവായിരുന്നു.

കളരിവിദ്യാഭ്യാസവും പ്രൈമറിവിദ്യാഭ്യാസവും മിഡിൽസ്‌കൂൾ വിദ്യാഭ്യാസവും നടന്നു. ഇതിനിടയിൽ പിതാവ് വിഷബാധയേറ്റ് മരണ മടയുകയും ജോർജിനെയും മാതാവിനെയും സഹോദരങ്ങളെയും മാത്യ ഭവനത്തിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. അന്ന് നാട്ടിൻപുറങ്ങളിൽ തുടർച്ചയായി നടത്തികൊണ്ടിരുന്ന സംഗീതനാടകങ്ങളും ആട്ടക്കഥകളും കാണുക ജോർജിന് വലിയ താല്‌പര്യമായിരുന്നു. ഹൈസ്‌കൂൾ വിദ്യാ ഭ്യാസാനന്തരം ഉപരിപഠനത്തിന് കോളേജിൽ ചേരണമെന്നാഗ്രഹിച്ചെ ങ്കിലും സാധിച്ചില്ല. വീട്ടുജോലകളിൽ ഏർപ്പെട്ട് ദിവസങ്ങൾ തള്ളിനീ ക്കി. വീട്ടിലെ കയർപിരി, ആലപ്പുഴയ്ക്കുള്ള കയർകെട്ട്, തൊണ്ടഴുക്ക്, പുരയിടങ്ങളിൽ നിന്നുള്ള തേങ്ങാവെട്ട് മുതലായ വീട്ടുജോലികളുടെ മേൽനോട്ടംവഹിച്ച് ഒരു വർഷം കഴിഞ്ഞുകൂടി. തുടർന്ന് പറവൂരിലെ സിവിൽ എഞ്ചിനീയറിംഗ് സ്‌കൂളിൽ ചേർന്നു പഠിക്കുകയും രണ്ടുവർ ഷംകൊണ്ട് ഹയർ ഗ്രേഡ് പരീക്ഷപാസ്സാകുകയും ചെയ്തു. ജോർജ്ജ് ഹൈസ്‌കൂൾ വിദ്യാഭ്യാസം നിർവ്വഹിച്ച സെൻ്റ് അലോഷ്യസ് സ്‌കൂളിൽ ലൈബ്രേറിയനായും അദ്ധ്യാപകനായും ഏതാനും മാസം ജോലി നോക്കി. തന്റെ അമ്മാവൻമാരും സുഹൃത്തുക്കളും ബന്ധുക്കളും അക്കാ ലത്ത് സിംഗപ്പൂരിൽ ജോലിനോക്കുന്നുണ്ടായിരുന്നു. ജോർജ്ജിന് സിംഗ പ്പൂരിൽ ജോലി തരപ്പെട്ടതിനാൽ അവിടേക്കുപോയി. വിവിധ കമ്പനിക ളിൽ ജോലി നോക്കി. ഇതിനിടയിൽ ഓസ്ട്രിയായിലെ മെൽബൺ യൂണി വേഴ്‌സിറ്റിയിൽ സിവിൽ എഞ്ചിനീയറിംഗ് കോഴ്‌സിന് ചേർന്നു. അവി ടുത്തെ പഠനം പൂർത്തിയാക്കിയതിനുശേഷം വീണ്ടും സിംഗപ്പൂരിൽ എത്തിച്ചേർന്നു.

വിദേശത്തെ ജോലിയുംമറ്റും ക്ലേശകരവും അതേസമയം ആഹ്ളാദ കരവുമായിരുന്നു. ശ്രീ ജോർജ്ജ് തെക്കയം രചിച്ച തന്റെ ആത്മകഥയായ ഗതകാലസ്മ‌രണകളിൽ അക്കാലത്തെപ്പറ്റി ഇപ്രകാരം എഴുതിയിരിക്കുന്നു. “എൻ്റെ വിദേശ ജീവിതത്തിൽ മറ്റു സഹപ്രവർത്തകർ അധികമൊന്നും കണ്ടി ട്ടില്ലാത്ത ഉൾനാടൻ പ്രദേശങ്ങളും മലമ്പ്രദേശങ്ങളും, വനാന്തരങ്ങളും സന്ദർശിക്കുവാനും വന്യപക്ഷിമൃഗാദികളെയും വനവാസികളെയും കാണു വാനും പരിചയപ്പെടുവാനും അവരോടൊത്ത് ജീവിക്കാനും സാധിച്ചിട്ടുണ്ട്. മലകളും പുഴകളും പാമ്പകളും, വന്യമൃഗങ്ങളും നിറഞ്ഞ വനത്തിൽ വന വാസികളുടെ ആഹാരം കഴിച്ച് ഏതാണ്ട് അവരെപ്പോലെ തന്നെ ഒൻപതു മാസം ചിലവഴിച്ച അനുഭവം എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെഅത്യപൂർവ്വമായ സംഭവമായിരുന്നു.”

ജീവിതമാർഗ്ഗം തേടി സിംഗപ്പൂർ, മലയാ, ഇൻഡോനേഷ്യാ, സരവാ ക്ക്, ബോർണിയോ, ബ്രൂണൈയ് എന്നിവിടങ്ങളിൽ ജീവിക്കാനും പുത്തൻ അനുഭവങ്ങൾ അയവിറക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് ഒരു ജർമ്മൻ മുങ്ങിക്കപ്പലിൽ സുരക്ഷിതമായി മലയാതീരത്ത് എത്തി ച്ചേർന്നു. അവിടെനിന്ന് അദ്ദേഹം സിംഗപ്പൂരിലെത്തി. കോരിത്തരിച്ച ഹൃദയത്തോടെ ജനങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചപ്പോൾ ജോർജ് തെക്ക യവും അവരോടൊപ്പം പങ്കുചേർന്നു. ഇന്ത്യൻ നാഷണൽ ആർമിയിൽ ചേരാനുള്ള ബോസിൻ്റെ ആഹ്വാനത്തിൽ ആകൃഷ്‌ടനായി തെക്കയം അതിനായി പേരു രജിസ്റ്റർ ചെയ്‌തു. ജപ്പാൻ പട്ടാളവകുപ്പിൻ്റെ കോൺ ട്രാക്റ്റിംഗ് കമ്പനിയായ ഓബയാഷിഗുമിയ്ക്ക് വേണ്ടി യൂറോപ്യൻ കോൺട്രാക്‌ടർ ആളുകളെ ശേഖരിക്കുന്ന സന്ദർഭമായിരുന്നു അത്. ആ കമ്പനി ജോർജ്ജ് തെക്കയത്തെ ജോലിക്ക് ക്ഷണിക്കുകയുണ്ടായി. ഇന്ത്യൻ നാഷണൽ ആർമി ക്യാമ്പിൽ നിന്ന് ഉടനെ എത്തണമെന്നുള്ള കത്തും തെക്കയത്തിന് ലഭിച്ചു. ഐ.എൻ.എയിൽ നിന്ന് ലഭിച്ച കത്തു മായി ഓബയഷോഗുമി ഓഫീസിലെത്തി. ഈ വിവരം ജപ്പാൻ ഭരണാ ധികാരികളെ കമ്പനി അറിയിക്കുകയും ജപ്പാൻ ഭരണാധികാരികൾ ഐ. എൻ.എ. ഓഫീസിൽ വിളിച്ച് ജോർജ് തെക്കയത്തിനെ അതിൽനിന്ന് ഒഴി വാക്കണമെന്നഭ്യർത്ഥിക്കുകയും ചെയ്തു‌. ജപ്പാൻ പട്ടാളത്തിന്റെ സുമാ ട്രായിലുള്ള പണിയിൽ ആവശ്യമുണ്ടായിരുന്നതുകൊണ്ടാണ് അവർ അങ്ങനെ നിർദ്ദേശം നൽകിയത്. തെക്കയത്തിൻ്റെ സുഹൃത്തുക്കളിൽ പലരും ഐ.എൻ.എ. ക്യാമ്പിൽ എത്തി പരിശീലനം തുടങ്ങിയിരുന്നു. അവരോടൊപ്പം പരിശീലനം നടത്തുന്നതും ആയുധധാരിയായി ബർമ്മാ അതിർത്തിയിൽ എത്തി യുദ്ധത്തിൽ ഏപ്പെടുന്നതും മറ്റും സ്വപ്നം കണ്ടി രുന്ന തെക്കയം നിരാശനായി ഐ.എൻ.എ. ഓഫീസിൽ നിന്നു മടങ്ങി .

സരവാക്കീൽ ജോലി ചെയ്യാനായി എത്തി ഒരുമാസം കഴിഞ്ഞപ്പോൾ സരവാക്ക് ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ടായി ജോർജ് തെക്കയ്യം ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. അതേത്തുടർന്ന് സര വാക്ക് മുൻസിപ്പൽ അഡ്വൈസറി കൗൺസിലിൽ ഇന്ത്യൻ പ്രതിനിധിയായി തിര ഞ്ഞെടുത്തതും തൈക്കയ്യത്തിനെ ആയിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷ ണർ സരവാക്കീൽ എത്തിയപ്പോൾ അദ്ദേഹത്തിന് അതിഗംഭീരമായ സ്വീക രണം നൽകുന്നതിനും ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നതിനും അസോസിയേഷൻ പ്രസിഡണ്ട് എന്ന നിലയിൽ തെക്കയ്യത്തിന് സാധിച്ചു. സരവാക്കീൽ പിന്നീട് നാലുവർഷത്തേക്ക് സർക്കാർ സർവ്വീസിൽ ജോലി യിൽ പ്രവേശിച്ചു.

സരവാക്ക് ഗവൺമെൻ്ററുമായുള്ള കോൺട്രാക്‌ട് അവസാനിച്ചതിനെത്തുടർന്ന് 20 വർഷത്തെ സംഭവബഹുലമായ വിദേശവാസത്തിനുശേഷം നാട്ടിൽ തിരിച്ചെത്തി. ബിസിനസ്സിൽ ഏർപ്പട്ടു. കോക്കനട് ഓയിൽ മിൽ സ്ഥാപിക്കുകയാണ് ചെയ്ത‌ത്. പിന്നീട് കാൾടെക്‌സ് കമ്പനിയിൽ ജോലി യിൽ പ്രവേശിച്ചു.

1972 ലാണ് കേരള കാത്തലിക് അസോസിയേഷൻ രൂപം കൊള്ളുന്ന

ത്. ആർച്ച് ബിഷപ്പ് കേളന്തറയുടെ സാന്നിദ്ധ്യത്തിൽ സെൻ്റ് ആൽബർട്സ്

കോളേജിൽ ചേർന്ന സമ്മേളനത്തിൽവച്ച് ലാറ്റിൻ കാത്തലിക് അസോസി

യേഷന്റെ പ്രസിഡണ്ടായി ഷെവ. കെ.ജെ. ബർളി തിരഞ്ഞെടുക്കപ്പെട്ടു. കെ.എൽ.സി.എ. മാനേജിംഗ് കമ്മറ്റിയിലേക്ക് കൊല്ലം രൂപതയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരിൽ ഒരാൾ തെക്കയ്യം ആയിരുന്നു. കെ.ജെ. ബർളി 12 വർഷക്കാലം കെ.എൽ.സി.എ. പ്രസിഡണ്ടായിരുന്നു. അതിനു ശേഷം ജോർജ്ജ് തെക്കയ്യം ആണ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം ഒൻപതുവർഷക്കാലം ആ സ്ഥാനത്ത് തുടർന്നു. ജോർജ്ജ് തെക്കയ്യം പ്രസിഡണ്ടായിരുന്ന കാലത്താണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതും അത് ഗവൺമെൻ്റ് അംഗീകരിക്കു ന്നതും അതിൻമേൽ കഴിയുന്നതും വേഗം നടപടി ഉണ്ടാകുമെന്ന് പ്രധാന മന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിക്കുന്നതും. ഇന്ദിരാഗാന്ധിയുടെ നിര്യാണ ത്തിനുശേഷം അധികാരമേറ്റെടുത്ത രാജീവ്‌ഗാന്ധിയും ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് പിന്നോക്കവി ഭാഗങ്ങൾ രാജ്യവ്യാപകമയ പ്രക്ഷോഭം ആരംഭിച്ചു. അതിന് സമാന്തരമാ

യിട്ടാണ് എസ്.എൻ.ഡി.പി. യോഗം പ്രസിഡണ്ടായിരുന്ന ശ്രീ.വിശ്വനാഥന്റെ നേതൃത്വത്തിൽ ഒരു പിന്നോക്ക സമുദായമുന്നണി രൂപംകൊണ്ടത്. അത് പിന്നീട് സംവരണസമുദായമുന്നണിയായി രൂപാന്തരപ്പെട്ടു. ഈ മുന്നണി യിൽ ആദ്യംതന്നെ കെ.എൽ.സി.എ. സജീവ പങ്കാളിയായി. കെ.എൽ.സി. എ.യുടെ പ്രസിഡണ്ട് ജോർജ്ജ് തെക്കയ്യം ആ മുന്നണിയുടെ വൈസ് പ്രസി ഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. സംവരണ സമുദായമുന്നണിയുടെ എറണാ കുളം, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, വിഴിഞ്ഞം, തുത്തൂർ വരെ ഒരു സംവരണജാഥ നടത്തുകയുണ്ടായി. 13 ദിവസം നീണ്ടുനിന്ന പ്രസ്തുതജാഥ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ഒരു പ്രക ടനം നടത്തി. ജാഥക്ക് വിവിധ ഭാഗങ്ങളിൽ അലമായരും വൈദീകരും ചേർന്ന് ഗംഭീര സ്വീകരണങ്ങൾ നൽകുകയുണ്ടായി.

1979 ൽ കൊല്ലത്ത് ലയൺസ്‌ക്ലബ് ഓഫ് ക്വയിലോൺ ഈസ്റ്റ് എന്ന സംഘടന നിലവിൽവന്നു. അതിൻ്റെ സ്ഥാപകാംഗമായ തെക്കയ്യം 1983 ൽ അതിന്റെ പ്രസിഡണ്ടുമായി. അംഗസംഖ്യ ിച്ചതിനെത്തുടർന്ന് ലയൺസ്ക്ര‌ബ്ബ് ഓഫ് കൊല്ലം ഗ്രേറ്റർ എന്ന പേരിൽ 1992 ൽ പ്രവർത്തനമാ രംഭിച്ചു. ഇതിന്റെയും സ്ഥാപകാംഗമാണ് തെക്കയ്യം.

ഉന്നതവിദ്യാഭ്യാസം നേടണമെന്നുള്ള അഭിലാഷം പൂർത്തീകരിക്കാൻഅദ്ദേഹം പ്രൈവറ്റായി ബി.എയും എം.എ യും പഠിച്ചു. മറ്റൊരു എം.എ. ഡിഗ്രിയും കൂടി എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരു ബസപടകടത്തിൽപെടുകയും (1995) തുടർന്നുള്ള പഠനം ഉപേക്ഷിക്കു കയും ചെയ്തു‌.

കാര്യങ്ങൾ വളവും തിരിവുമില്ലാതെ വെട്ടിത്തുറന്നു പറയുന്ന സ്വഭാ വക്കാരനാണ് തെക്കയ്യം. ലത്തീൻ രൂപതകളുടെ നേതൃത്വത്തിൽ കെ.ആർ. എൽ.സി.എ. രൂപീകരിച്ചപ്പോൾ അത് ലത്തീൻ കത്തോലിക്കാ അസോസി യേഷനെ ക്ഷീണിപ്പിക്കുന്നതാണെന്ന് തുറന്നുപറയുവാനും ആ വിവരം കാണിച്ചുകൊണ്ട് ഒരു ലഘുലേഖ പ്രസിദ്ധീകരിക്കാനും തെക്കയ്യം തയ്യാ റായി.

ആൾ ഇന്ത്യാ കാത്തലിക് യൂണിയൻറെ പ്രവർത്തനങ്ങളിലും സജീ വമായി പങ്കെടുത്തിരുന്ന തെക്കയ്യം അതിൻറെ റീജയണൽ സെക്രട്ടറിയായും (ലത്തീൻ റീജിയൻ) പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.

കേരളത്തിൽ തിരിച്ചെത്തിയ തെക്കയ്യം വിവിധരംഗങ്ങളിൽ പ്രവർത്തി ക്കുകയുണ്ടായി. ദക്ഷിണേന്ത്യയിലെ കർണ്ണാടക, ആന്ധ്ര, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ ദിവസം 200ലധികം കിലോമീറ്റർ ട്രെയിനിലും ബസിലും യാത്രചെയ്തും കേരളത്തിലെ തെക്കുമുതൽ വടക്കുവരെയുള്ള ഇടവകക ളിൽ സമുദായപ്രവർത്തനങ്ങളിൽ പങ്കെടുത്തും കഴിഞ്ഞിരുന്ന തെക്കയ്യം ബസപകടത്തെത്തുടർന്ന് പിടിച്ചുകെട്ടപ്പെട്ടതുപോലെ സ്വഭവനത്തിൽ കഴി യേണ്ടിവരുകയാണ്. ഇതിനിടയിലാണ് 1999 ൽ തന്റെ ആത്മകഥ ഗതകാല സ്‌മരണകൾ തയ്യാറാക്കിയത്. ഈ ആത്മകഥയെപ്പറ്റി ഇപ്രകാരം എഴുതി യിരിക്കുന്നു. “സ്വന്തം പരിശ്രമംകൊണ്ട് ഉന്നതതലങ്ങളിൽ എത്തിച്ചേർന്ന കടവൂർ സ്വദേശിയായ ഒരു വ്യക്തിയുടെ ഹൃദയസ്‌പർശിയായ കഥയാണ് ഇതിൽ അനാവരണം ചെയ്യപ്പെടുന്നത്. സിംഗപ്പൂർ, ബോർണിയ, സുമാത്ര, മലേഷ്യ എന്നിവിടങ്ങളിൽ കഴിഞ്ഞുകൂടിയ യുദ്ധകാലത്തെ സംഭവങ്ങൾ ആരെയും ആകർഷിക്കുന്ന വൃത്താന്തമാണ്. യുദ്ധാനന്തരം നാട്ടിൽ മടങ്ങി യെത്തിയ തെക്കയ്യം സമുദായസേവനത്തിന് ദശാബ്ദക്കാലം മുന്നോട്ടിറ ങ്ങിയതും ഒടുവിൽ സംഭവിച്ച ആകസ്‌മികമായ അപകടംമൂലം വീട്ടിനുള്ളിൽ ഏകാകിയായി കഴിയുന്ന അവസ്ഥ വായനക്കാരെ ആർദ്രചിത്തരാക്കുമെന്ന തിന് പക്ഷാന്തരമില്ല. ജീവിതത്തിൻ്റെ സായാഹ്നവേളയിൽ വിദ്യാഭ്യാസം തുട രുകയും ബിരുദവും ബിരുദാനന്തര ബിരുദവും നേടുകയും ചെയ്‌ത ഗ്രന്ഥ കർത്താവിന്റെ ഈ കൃതി ജീവിതത്തിൽ ഔന്നത്യം പ്രാപിക്കണമെന്ന് താല്‌പര്യമുള്ളവർ ഒരു മാർഗ്ഗരേഖയായി കരുതി സൂക്ഷിക്കേണ്ടതാണ്.” ഹൈസ്‌കൂൾ ഹെഡ്‌മിസ്ട്രസായി റിട്ടയർ ചെയ്‌ത മേരിയാണ് ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *