Sathyadarsanam

കേരള സഭാപ്രതിഭകൾ-9 ഫാ. ഗബ്രിയേൽ സി.എം.ഐ

കേരള സഭാപ്രതിഭകൾ-9

ഫാ. ഗബ്രിയേൽ സി.എം.ഐ

‘ഉന്നത വിദ്യഭ്യാസ വിചക്ഷണനും,ശിഷ്യഗണ ത്തിൻ്റെ സ്നേഹാദരവുകൾക്ക് അർഹനുമായ പൂജ്യ ഗുരുവും,ശാസ്ത്ര ലോകത്ത് ചിരപ്രതഷ്ഠ നേടിയ ഗവേഷകനും,കലാ സാംസ്കാരിക നായകനും, അഗതികളുടേയും നിരാലംബരുടേയും വിമോ ചകനും, ആതുരരുടെ ശുശ്രൂഷകനും, സർവ്വോപരി വിശുദ്ധിയും വിജ്ഞാ നവും വികസനോന്മുഖ പ്രവർത്തനങ്ങളും സമജ്ജസമായി സമന്വയിപ്പി ക്കുന്ന നിഷ്കാമ കർമ്മയോഗിയും ആത്മീയാചാര്യനുമായ ബഹു.ഗബ്രി യേൽ സി.എം.ഐ” എന്നാണ് ആളൂർ ബെറ്റർലൈഫ് മൂവ്‌മെൻ്റ് കേരള സഭാതാരം അവാർഡ് നൽകി ആദരിച്ചപ്പോൾ ഗബ്രിയേലച്ചനെ വിശേ ഷിപ്പിച്ചിരിക്കുന്നത്.

ബഹുമുഖ പ്രതിഭയായ ഫാ. ഗബ്രിയേൽ,തൃശ്ശൂർ ജില്ലയിലെ അരണാട്ട് കരയിൽ നിന്ന് മണലൂർ താമസമാക്കിയ ചിറമൽ പെരിങ്ങോട്ടുകരക്കാരൻ പാവു-കുഞ്ഞില ദമ്പതികളുടെ പുത്രനായി 1914 ഡിസംബർ 14-ന് ജനിച്ചു. നാലു വയസ്സുള്ളപ്പോൾ മാതാവ് നിര്യാതയായി. പിതാവിൻ്റെ സംരക്ഷണ യിൽ ഉത്തമ ക്രൈസ്‌തവ വിശ്വാസത്തിൽ ഗബ്രിയേൽ വളർന്നു വന്നു.

മണലൂർ സർക്കാർ സ്‌കൂളിലായിരുന്നു പ്രീപ്രൈമറി വിദ്യഭ്യാസം. തുടർന്ന് കണ്ടശ്ശാംകടവ് ഹൈസ്‌കൂളിൽ ചേർന്നു. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ തൻ്റെ ദൈവവിളി തിരിച്ചറിഞ്ഞ് സി. എം.ഐ സഭയിലെ ഒരു യോഗാർത്ഥിയായി ചേരുകയും പാവറട്ടി സെന്റ് ജോസഫ് ഹൈസ്‌കൂളിൽ ചേർന്ന് പഠനം ആരംഭിക്കുകയും ചെയ്തു. 193 -ൽ ഹൈസ്‌കൂൾ വിദ്യഭ്യാസം പൂർത്തിയാക്കി. തുടർന്ന് അമ്പഴക്കാട് സന്യാസ ഭവനത്തിൽ ചേർന്നു. ബഹു ബർത്തലോമിയോ പെരുമാലിൻനവസന്യാസ ഗുരുവായി അക്കാലത്ത് നിയമിതനായി. പുണ്യ ശ്ലോകനായ ബർത്തലോമിയോ അച്ചൻ്റെ നേതൃത്തിലുള്ള നവസന്യാസ പരിശീലനകാലം ഗബ്രിയേലിൻ്റെ ജീവിതത്തിൽ പുതിയ പ്രബുദ്ധതയും അദ്ധ്യത്‌മിക ദർശ നവും ഉളവാക്കി. 1933 നവംബർ 24-ന് വ്രത വാഗ്ദാനം നടത്തി. ഭാഷാ പഠ നത്തിനായി പിന്നീട് കൂനമ്മാവിലെ പഠന ഗൃഹത്തിൽ പോയി.ലത്തീൻ,സ റിയാനി ഭാഷകളിലും അലങ്കാര ശാസ്ത്രത്തിലും പ്രാവീണ്യം നേടി. ഭാഷ- പഠനത്തിനു ശേഷം മുത്തോലിയിലെ തത്വശാസ്ത്ര പഠന ഗൃഹത്തിലും തുടർന്ന ചെത്തിപ്പുഴയിലെ തിരുഹൃദയ പഠന ഗൃഹത്തിലും ചേർന്നു.ഡോ. പ്ലാസ്സിഡ് പൊടിപ്പാറയായിരുന്നു അവിടത്തെ പ്രധാന പ്രൊഫസ്സർ. ഫാ. പ്ലാസിഡിന്റെ അതിരില്ലാത്ത പാണ്ഡ‌ിത്യത്തിൻ്റെ മടിതട്ടിലിരുന്നാണ് അദ്ദേഹം വേദശാസ്ത്രത്തിൻ്റെ പൊരുൾ ഹൃദിസ്ഥമാക്കിയത്.സുദ്ദീർഘമായ വൈദിക ശാസ്ത്ര പഠനം കഴിഞ്ഞ് 1942 മെയ് 30-ന് മാർ ജെയിംസ് കാളാ ശ്ശേരിയിൽ നിന്നും തിരുപട്ടം സ്വീകരിച്ചു.ജൂൺ രണ്ടിനാണ് അദ്ദേഹം പ്രഥമ ദിവ്യബലി അർപ്പിച്ചത്.

ചമ്പക്കുളം യു.പി സ്‌കൂളിൽ അദ്ധ്യാപകനായിട്ടായിരുന്നു ആദ്യ നിയ മനം.ഒരു വർഷത്തിനുശേഷം മാന്നാനം ആശ്രമത്തിൽ അദ്ധാപകനായി.തു ടർന്ന് ചങ്ങനാശ്ശേരി സെൻ്റ് ബെർക്കുമാൻസിൽ ചേർന്ന് ഇൻന്റർമീഡിയറ്റ് പഠനം ആരംഭിച്ചു. 1944-ൽ മദ്രാസ് പ്രസിഡൻസ്സിയിൽ സുവോളജിയിൽ ഓണേഴ്സിന് ചേർന്നു. 1949-ൽ ബി.എസ്സ്.സി ഓണേഴ്‌സിൽ ബിരുദം കര സ്ഥമാക്കി.പല വൈദികരും ഓണേഴ്‌സ് പരീക്ഷക്ക് പരാജയപെട്ടതിനാൽ ഇനി ആരെയും ഓണേഴ്‌സിന് അയക്കേണ്ടെന്നായിരുന്നു സഭാധികാരിക ളുടെ തീരുമാനം.ഫാ.ഗബ്രിയേൽ ഇൻ്റർ മീഡിയറ്റിന് റാങ്കോടെ പാസ്സായ തിനാലാണ് അധികാരികൾ അദ്ദേഹത്തെ ഓണേഴ്‌സിന് അയക്കാൻ സമ്മ തിച്ചത്. 1949-ൽ തേവര കോളേജിൽ ബയോളജി വകുപ്പു മേധാവിയായും 1952-ൽ സുവോളജി പ്രൊഫസ്സറായും നിയമിക്കപെട്ടു.അധ്യാപനത്തോ ടൊപ്പം ഗവേഷണത്തിലും അദ്ദേഹം ഏർപ്പെട്ടു.ക്ലാസ്സു മുറിയിലും ലബോറ ട്ടറികളിലും മാത്രമായി അധ്യാപനം ഒതുക്കി നിർത്താൻ ഗബ്രിയേലച്ചൻ തയ്യാറായില്ല. കടലോരങ്ങളിലും കായലോരങ്ങളിലും ചുറ്റി സഞ്ചരിച്ച്, ജന്തു ക്കളെ അവയുടെ സ്ഥായിസ്ഥാനങ്ങളിൽ തന്നെ കണ്ടെത്തുകയും നിരീക്ഷി ക്കുകയും ചെയ്യുകയെന്ന അദ്ധ്യാപനരീതി ഗബ്രിയേലച്ചൻ സ്വീകരിച്ചു. ക പ്പൽ തുളയ്ക്കുന്ന ഒരു പുതിയ ജീവിയെ കണ്ടെത്തുവാൻ അദ്ദേഹത്തിന് സാധിച്ചു. അന്ന് മദ്രാസ്സ് സർവ്വകലാശാലയിൽ ഗവേഷണം നടത്തിയിരുന്ന ഡോ.ബാലകൃഷ്ണ‌ണൻ നായർ ആ ജീവിക്ക് ബാങ്കിയ ഗബ്രിയേല എന്ന് നാമ കരണം ചെയ്തു.ഫാ.ഗബ്രയേലിൻ്റെ ഗവേഷണത്തോടുള്ള ബഹുമാന സൂച കമായിരുന്നു ആ നടപടി.

1953-ൽ സി.എം.ഐ സഭയെ സംബന്ധിച്ചടത്തോളം ഒരു പ്രധാന ഘട്ടമായിരുന്നു. സി.എം.ഐ സഭയ മൂന്ന് പ്രധാന പ്രൊവിൻസുകളായിവിഭജിക്കപെട്ടു.ഗബ്രിയേലച്ചൻ സ്വഭാവികമായി തൃശ്ശൂരുള്ള ദേവമാത പ്രൊവിൻസിലേക്ക് ചേരേണ്ടതായിരുന്നുവെങ്കിലും സേക്രട്ട് ഹാർട്ട് പ്രൊവിൻസിന്റെ ആവശ്യവും നിർബന്ധവും പരിഗണിച്ച് മൂന്ന് വർഷം അവിടെ തുടർന്നു. പിന്നീട് തൃശ്ശൂർ പ്രൊവിൻസിൽ ചേർന്നു.

ഇരിങ്ങാലക്കുടയിൽ ഒരു കോളേജ് ആരംഭിക്കാനുള്ള ശ്രമം നടന്നു. കണ്ടംകുളത്തി കെ.പി ജോൺ, അദ്ദേഹത്തിൻ്റെ ഇളയപ്പൻ തുടങ്ങിയവരു മായി പ്രാഥമിക കൂടിയാലോചന ഗബ്രിയേലച്ചൻ നടത്തി.അവരുടെ സമീ പനം അച്ചന് ആവേശമായി മാറി. നിരന്തര പരിശ്രമത്തിൻ്റെ ഫലമായി കോളേജ് പ്രവർത്തനം 1956 ജൂൺ 16-ന് ആരംഭിച്ചു.

ഫാ.ഗബ്രിയേൽ പ്രിൻസിപ്പലായി ചാർജെടുത്തു. തുടർന്ന് കോളേ ജിന് അഭൂതപൂർവ്വമായ വളർച്ചയാണുണ്ടായത്. ബിരുദകോഴ്സുകളും ബിരു ദാനന്തര കോഴ്സുകളും ആരംഭിക്കുകയും ക്രൈസ്റ്റ് കോളേജിൽ വനിതാ വിഭാഗം ആരംഭിക്കുകയും ചെയ്തു‌. വനിതാ വിഭാഗം പിന്നീട് സെന്റ് ജോസഫ് കോളേജായി മാറി. ഒരു സ്പോർട്സ് പ്രേമിയായ ഗബ്രിയേല ച്ചന്റെ ഭരണകാലത്ത് ക്രൈസ്റ്റ് കോളേജ് കലയ്ക്കും കായിക വിനോദത്തിനും മുൻനിരയിലായിരുന്നു. കണ്ടംകുളത്തിൽ ലോനപ്പൻ മെമ്മോറിയൽ ടൂർണ്ണ മെന്റ് 1956-ൽ ആരംഭിക്കുകയും ചെയ്തു‌. പിൽക്കാലത്ത് ഡിഗ്രി കോഴ്സിന് ഫിസിക്കൽ എഡ്യൂക്കേഷൻ ഐഛിക വിഷയമായി എടുക്കാവുന്ന സംസ്ഥ നത്തെ ഏക കോളേജായി ക്രൈസ്റ്റിന് വളരാൻ കഴിഞ്ഞത് കായിക വിദ്യ ഭ്യാസത്തിന് ആദ്യം മുതൽക്കേ കൊടുത്ത ഈ അടിത്തറയുടെ ഫലമാണ്. കലാരംഗത്താണെങ്കിൽ സർവ്വകലാശാലാ യുവജനോൽസവത്തിൽ ഒന്നാം സ്ഥാനം പലവട്ടം ക്രൈസ്റ്റ് കരസ്ഥമാക്കിയിട്ടുണ്ട്. സെൻ്റ് ജോസഫ് വനിതാ കോളേജിന്റെ സ്ഥാപനത്തിന് മുന്നോട്ട് വന്ന ഹോളി ഫാമിലി സഹോദരി കളുടെ പിൻപിൽ ഉറച്ച് നിന്ന് പ്രവർത്തിച്ചത് ഫാ,ഗബ്രിയേലായിരുന്നു.

കാലക്രമേണ വിദ്യാർത്ഥികൾ രാഷ്ട്രീയ സാമൂഹ്യ നേത ത്വത്തിന്റെ ആകർഷണവലയത്തിലേക്ക് നീങ്ങികൊണ്ടിരുന്നു. കാമ്പസിന് പുറത്ത് അവരെ കണ്ടെത്താൻ വേണ്ടിയാണ് ഇരിങ്ങാലക്കുട കാത്തലിക് സെന്റർ അദ്ദേഹം ആരംഭിച്ചത്. 1975 മാർച്ച് 31-ന് ഫാ.ഗബ്രിയേൽ ക്രൈസ്റ്റിൽ നിന്ന് വിരമിച്ചപ്പോൾ അദ്ദേഹത്തിന് നൽകിയ യാത്രയയപ്പ് അതിഗംഭീരമായിരുന്നു.

ട്രാവൻകൂർ യൂണിവേഴ്‌സിറ്റിയിലും കാലിക്കട്ട് യൂണിവേഴ്‌സി റ്റിയുലുമുള്ള ഔദ്യോഗിക സമിതികളായ ബോർഡ് ഓഫ് സ്റ്റഡീസിലും അക്കാഡമിക് കൗൺസിലിലും സെനറ്റിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. റിട്ടയർ ചെയ്തതിനുശേഷം കാലിക്കട്ട് സർവ്വകലാശാലാ സിൻഡിക്കേറ്റി ലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തത് അദ്ദേഹത്തിൻ്റെ വിദ്യഭ്യാസ രംഗത്തെ പ്രവർത്തനത്തിന്റെ അംഗീകാരമായിട്ട് കാണാം. 1972-ലെ കോളേജ് സമ രത്തെപ്പറ്റി ടി.ആർ ശങ്കുണ്ണി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.”പ്രൈവറ്റ് കോളേജ് അദ്ധ്യാപകർക്ക് നേരിട്ട് ശമ്പളം നേടിയെടുക്കാനുള്ള ആ അവകാശ സമരത്തിൽ ഗവൺമെൻ്റിനും മാനേജ്‌മെൻ്റിനും ഒരുപോലെ സ്വീകാര്യമായ വ്യവസ്ഥകൾ രൂപപെടുത്താൻ എൻ്റെ എളിയ സേവനം ഉപ കരിച്ചിട്ടുണ്ട്. ഈ വ്യവസ്ഥകൾ രൂപം കൊണ്ടത് ഇരിങ്ങാലക്കുടയിലുള്ള ശ്രീ കെ.പി ജോണിൻ്റെ ഭവനത്തിലും ക്രൈസ്റ്റ് കോളേജിലും നടന്ന ചർച്ച കളിലാണ് എന്ന് ഞാൻ ഓർക്കുന്നു. ഈ വ്യവസ്ഥകൾ ഉന്നത വിദ്യഭ്യാസ രംഗത്ത് ശാശ്വത സമാധാനം നിലനിർത്താൻ പര്യാപ്തമായി എന്ന് കൂടി പറയട്ടെ “.

കാലിക്കട്ട് സർവ്വകലാശാലയുടെ വിവിധ സമിതികളിൽ കാലി ക്കട്ട് സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകൾക്ക് അർഹ മായ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. ഇത് പരിഹരിക്കാനായി സർവ്വകലാ ശാലയുടെ കീഴിലെ ക്രൈസ്‌തവ കോളേജുകളെ തൃശ്ശൂർ ബിഷപ്പിൻ് നേത്യത്തിൽ സംഘടിപ്പിച്ച് അവർക്കായി ഒരു ഹയർ എഡ്യൂക്കേഷൻ കൗൺസിൽ 1986-ൽ ഫാ.ഗബ്രിയേൽ രൂപീകരിച്ചു. ഈ സംഘടന ഉന്നത വിദ്യഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്നതിനും തിരഞ്ഞെടു പ്പുകളിലൂടെ സർവ്വകലാശാല സമിതികളിൽ അർഹമായ പ്രാതിനിധ്യം നേടിയെടുക്കുന്നതിനും കഴിവുള്ള ശക്തമായ സംഘടനയായി നിലകൊ ണ്ടു. ഈ കൗൺസിലിൻ്റെ സൂത്രധാരനായ അദ്ദേഹം ദീർഘകാലം അതിന്റെ പ്രസിഡണ്ടായും പ്രവർത്തിച്ചു. നാടിന്റെ വളർച്ചയിൽ ക്രൈസ്തവ സമൂഹത്തിൻ്റെ സംഭാവനയെ കുറിച്ച് പഠിക്കുന്നതിനും ഗവേഷണം ഏറ്റെടുക്കുന്നതിനും വേണ്ടി 1983-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്‌ത്യൻ സ്റ്റഡീസ് എന്ന ഒരു സൊസൈറ്റിക്ക് ഗബ്രിയേലച്ചൻ രൂപം നൽകി. ഈ സമിതിയുടെ ആഭിമുഖ്യത്തിൽ കാലിക്കട്ട് സർവ്വക ലാശാലയിൽ 1986-ൽ ഒരു ക്രൈസ്‌തവ വിദ്യാപീഠം സ്ഥാപിക്കാൻ ശ്രമി ച്ചു. സി.എം.ഐ സഭയിൽ നയരൂപികരണത്തിനായി സ്ഥാപിതമായ സി. എം.ഐ ബോർഡിൻ്റെ ആദ്യത്തെ സെക്രട്ടറിയും പിന്നീട് ദീർഘകാലം അതിന്റെ പ്രസിഡണ്ടും അദ്ദേഹമായിരുന്നു.

ഇതിനിടയിൽ അദ്ദേഹം സി.എം.ഐ സഭയിൽ പല ഉത്തരവാദിത്വ ങ്ങളും ഏറ്റെടുത്ത് പ്രവർത്തിക്കുകയുണ്ടായി. ക്രൈസ്റ്റ് ആശ്രമത്തിന് പുതിയ ആസ്ഥാനം കണ്ടുപിടിച്ചത് അദ്ദേഹമാണ്. സി.എം.ഐ സഭയുടെ കൗൺസി ലർ ആയും വികാർ പ്രൊവിൻഷ്യലും ആയും 1966-ൽ അദ്ദേഹം തിരഞ്ഞെ ടുക്കപ്പെട്ടു. ഈ കാല ഘട്ടത്തിലാണ് പൗരോഹിത്യ രജത ജൂബിലി ആഘോ ഷിച്ചത് ഇരിങ്ങാലക്കുടയിലെ സ്നേഹസദനം ആരംഭിച്ചതും ഇദ്ദേഹമാണ്. 1974-ൽ ആർട്സ് കേരള ഉൽഘാടനവും നടന്നു.

1975-ൽ ഗബ്രിയേൽ അച്ചൻ ദേവമാതാ പ്രവശ്യയുടെ പ്രൊവിൻ ഷ്യൽ ആയി തിരഞ്ഞെടുക്കപെട്ടു. പാലക്കുടിയിൽ ഒരു വിദ്യഭ്യാസ സമു ച്ചയം പടുത്തുയർത്താൻ നാട്ടുകാരുടെ സഹകരണത്തോടെ ശ്രമിച്ചു. 1925ജൂൺ ഒന്നിന് കാർമൽ സ്‌കൂൾ ആരംഭിച്ചു. കേരള ഗവർണ്ണർ ആണ് ഉൽഘ ടനം നിർവഹിച്ചത്. 1975 ആഗസ്റ്റ് 21 ന് അദ്ദേഹം വിദേശ പര്യടനത്തിന് പുറപ്പെ ട്ടു.ദേവമാതാ പ്രൊവിൻസിൻ്റെ ആഭിമുഖ്യത്തിൽ ഒരു ആശുപത്രി തുട ങ്ങണമെന്നുള്ള ആശയം രൂപം കൊണ്ടു.

തൃശ്ശൂർ ബിഷപ്പ്മായി ഇക്കാര്യം ചർച്ച ചെയ്‌തു.അനുകൂലമായ നില പാടാണ് ബിഷപ്പ് സ്വീകരിച്ചത്. 1976-ൽ അമല ആശുപത്രി സ്ഥാപിക്കാൻ നയപരമായ തീരുമാനം എടുത്തു.തുടർന്ന് അമലയുടെ പ്ലാൻ, കൗൺസിൽ അംഗീകരിക്കുകയും തൃശ്ശൂരിൽ പ്രവർത്തനം ആരംഭിച്ചിരുന്ന കാൻസർ സൊസൈറ്റിമായി ഒരു ഉടമ്പടിക്ക് രൂപം കൊടുക്കുകയും ചെയ്‌തു. അമല യുടെ നിർമ്മാണ പ്രവർത്തനം 1976 സെപ്റ്റംബറിൽ ആരംഭിച്ചു. 1978-ൽ അമ ലയുടെ ആശിർവാദകമ്മം നിർവഹിച്ചു. 1976-ൽ നടത്തിയ വിദേശപര്യടന ത്തിൽ ജർമ്മനി,ആസ്ട്രിയ, സ്വിറ്റ്സർലൻ്റ്, ഫ്രാൻസ്,ബെൽജിയം,ഇംഗ്ലണ്ട്,അ യർലന്റ്,ഇറ്റലി മുതലായ യൂറോപ്യൻ രാജ്യങ്ങളും അമേരിക്ക,കാനഡ തുട ങ്ങിയ രാജ്യങ്ങളും സന്ദർശിച്ചു. ആ സന്ദർശനം അമലയുടെ സാമ്പത്തിക നേട്ടത്തിന് കളമൊരുക്കി.

അനേകം രോഗികളെ കിടത്തി ചികിൽസിക്കുവാനുള്ള ഒരു ക്യാൻസർ ആശുപത്രിയുടെ ആവശ്യങ്ങൾ ദേശീയ തലത്തിലുള്ള പരിശ്ര മങ്ങളിൽ ഒതുങ്ങി നിൽക്കുന്നതല്ല എന്ന് അദ്ദേഹത്തിന് മനസ്സിലായതുമൂലം അന്തർദേശീയ സമൂഹത്തിൻ്റെ സഹകരണം കൂടി ലഭ്യമാക്കാനുള്ള പരി ശ്രമം 1977-ൽ തന്നെ ആരംഭിച്ചു. 1978 മാർച്ച് 25-ന് അമല ആശുപത്രിയുടെ ആശിർവാദ കർമ്മം തൃശ്ശൂർ ബിഷപ്പ് മാർ ജോസഫ് കുണ്ടുകുളം നിർവ ഹിച്ചു. ഔപചാരികമായ ഉൽഘാടനം രാഷ്ട്രപതി നീലം സജ്ജീവറെഡ്ഡി 1978 ഏപ്രിൽ 25-ന് നിർവഹിച്ചു. കേരള ഗവർണ്ണർ ജ്യോതി വെങ്കടാചല ഖ്യമന്ത്രി എ.കെ ആൻ്റണി തുടങ്ങിയവർ പങ്കെടുത്തു. 1979 ജൂലൈ ഒന്നിൽ ഫാ.ഗബ്രിയേൽ അമലയുടെ ഡയറക്‌ടറായി ചാർജെടുത്തു.

1979-ൽ സി.എം.ഐ സെൻ്റ് ജോസഫ് പ്രൊവിൻസിൻ്റെ വിഭജനം സംബന്ധിച്ച കമ്മീഷനിൽ ഗബ്രിയേലച്ചൻ അംഗമായി. ഗബ്രിയേലച്ചൻ നേത്യത്തിൽ അമല ആശുപത്രി ഒന്നിനൊന്ന് വികസിച്ച് കൊണ്ടിരുന്നു. 199 ജനുവരിയിൽ നേഴ്‌സിംഗ്‌ സ്‌കൂൾ ആരംഭിച്ചു. 1981 ഒക്ടോബറിൽ ആയുർവേദ യൂണിറ്റിന് തറക്കല്ലിടുകയും റേഡിയേഷൻ തെറാപ്പി ബ്ലോക് ഉൽഘാടനം ചെയ്യുകയും 1982-ൽ ഗവേഷണ വകുപ്പ് ആരംഭിക്കുകയും ചെയ്തു. 1982-ൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, അമലക് അംഗീകാരം നൽകി. 1982 ജൂൺ 18-ന് ആയുർവേദ ഗവേഷണ കേന്ദ്രം അം മിച്ചു. അതേ വർഷം ഡിസംബർ 12-ന് അമല ഫെല്ലോഷിപ്പ് ഉൽഘാടക ചെയ്തതു. 1963 നവംബർ 20-ന് ഫാ.ഗബ്രിയേൽ റിസർച്ച് ബ്ലോക്ക് ഉൽഘട നോ ചെയ്തതു 1989 നവംബർ 24-ന് ഫാംഗബ്രിയേൽ വ്രത വാഗ്‌ദാനം ത്തിയതിന്റെ സുവർണ്ണജൂബിലി ആഘോഷിക്കാൻ യുണ്ടായി.1984-ൽപ്രത്യേക ഗവേഷണ സൊസൈറ്റി രജിസ്റ്റർ ചെയ്‌ത്‌ പ്രവർത്തനം ആരം ഭിച്ചു. 1985 ൽ കാലിക്കട്ട് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം നേടുകയുണ്ടാ യി. അമലയിൽ 1985 നവംബർ 23-ന് ടെറാട്രോൺ 780 ഉൽഘാടനം ചെയ്തു. 1987 ജനുവരി നാലിന് അമല മൊബൈൽ യൂണിറ്റ് ഉൽഘാടനം ചെയ്തു. അതേ വർഷം ഡിസംബർ 14-ന് പുതിയ കാൻസർ വാർഡിന് തറക്കല്ലിട്ടു. 1988-ൽ ആയുർവേദ ചികിൽസാഭവനുകൾ ആരംഭിക്കുകയും 1990-ൽ ഹോമി യോപ്പതി യൂണിറ്റ് പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു. 1990-ൽ സേക്രട്ട് ഹാർട്ട് പ്രൊവിൻസ് വിഭജനം സംബന്ധിച്ചുള്ള കമ്മീഷനിൽ അംഗമായി. 1992 മെയ് 30-ന് പൗരോഹിത്യത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. സി.എം.ഐ സഭ മൂന്നായി വിഭജിക്കപ്പെട്ടപ്പോൾ ദേവമാതാ പ്രവിശ്യയുടെ ആവേശമുൾകൊണ്ട് ഒരു യുവവൈദികനായിരുന്നു അദ്ദേഹം. പ്രവിശ്യയുടെ ജീവധാരയിൽ പൂർണ്ണമായി ലയിക്കുകയും അതിൻ്റെ വളർച്ചക്ക് വേണ്ടി സ്വയം അർപ്പിക്കുകയും ചെയ്‌തിട്ടുണ്ട് . കോയമ്പത്തൂർ റീജിയൺ ഉടലെടു ക്കാനും അതുവളരാനും ആത്മാർമായി അദ്ദേഹം പ്രവർത്തിക്കുകയുണ്ടാ യി .കോയമ്പത്തൂർ റീജിയണിലെ ആദ്യകാല സ്ഥാപനങ്ങളായ ലിറ്റിൽ ഫ്ളവർ മിഷൻ സെൻ്റർ, പൊള്ളാച്ചി വിശ്വദീപ്‌തി സ്‌കൂൾ, പാലക്കാട് ഭാരത മാതാ സ്‌കൂൾ മുതലായ സ്ഥാപനങ്ങളുടെ വളർച്ചയിൽ ആദ്ദേഹം നിർണ്ണാ യക പങ്ക് വഹിച്ചിട്ടുണ്ട്.

1953-നു ശേഷമുള്ള എല്ലാ പ്രവിശ്യ കൗൺസിലുകളിലും പൊതു സംഘങ്ങളിലും ഇടമുറിയാതെ തിരഞ്ഞെടുക്കപ്പെടാനും അതുവഴി സഭയെ ദീർഘകാലം സേവിക്കാനും അദ്ദേഹത്തിന് സാധിച്ചു. സംഘത്തിൽ നിന്ന് നിശ്ചയിച്ച സമിതികളിലൂടെ സഭയുടെ നയപരിപാടികൾക്ക് രൂപം കൊടു ക്കാനും നിർണ്ണായക തീരുമാനങ്ങളിൽ പങ്കുചേരാനും അദ്ദേഹത്തിനു സാധിച്ചു. പുതിയ ഭരണഘടനക്ക് രൂപം കൊടുത്ത പൊതുസംഘത്തിലെ കമ്മിറ്റിയംഗമെന്ന നിലയിലും നിയമ നിർമ്മാണത്തിൽ നിർണ്ണായക പങ്കു വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ദേവഗിരി കോളേജിലെ ചില ആഭ്യ ന്തര പ്രശ്ന‌ങ്ങൾ പരിഹരിക്കാനും ബാഗ്ലൂരിലെ ധർമ്മരാം പഠന ഗൃഹത്തോ ടനുബന്ധിച്ച് സർവ്വകലാശാല കോളേജ് ആരംഭിക്കാനും ധർമ്മാരം കോളേ ജിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും നിയമിക്കപെട്ട് ഉന്നതാധികാര സമിതിയിലെ മെമ്പറായോ കൺവീനറായോ അദ്ദേഹം പ്രവർത്തിച്ചിട്ടു ണ്ട്.സഭയിലെ പ്രവിശ്യ വിഭജനത്തോടനുബന്ധിച്ച് വരുന്ന അതിർത്തി തർക്ക ങ്ങളും മറ്റ് വിവാദങ്ങളും പരിഹരിക്കാൻ നിയമിക്കപെടുന്ന മിക്കവാറും എല്ലാ കമ്മീഷനുകളിലും ഫാ.ഗബ്രിയേൽ പ്രവർത്തിച്ചിട്ടുണ്ട്. 1979-ൽ സെൻറ് ജോസഫ് രണ്ടായി വിഭജിക്കപെട്ടപ്പോഴും 1985-ൽ കോയമ്പത്തൂർ റീജിയൺ പ്രേഷിത വൈസ് പ്രോവിൻസായി തിരിച്ചപ്പോഴും 1990-ൽ സേക്രട്ട് ഹാർട്ട് പ്രൊവിൻസ് തിരിക്കാനുള്ള നിർദ്ദേശം വന്നപ്പോഴും അദ്ദേഹം അതിർത്തി കമ്മീഷനിലെ സംഗമായിരുന്നു.ഗബ്രിയേലച്ചൻ്റെ വിവിധരംഗങ്ങളിലെ സേവനങ്ങൾ കണക്കിലെടുത്ത് തൃശ്ശൂരിലെ സാംസ്‌കാരിക സദസ്സ് അദ്ദേഹത്തെ അവാർഡ് നൽകി ആദരി ച്ചു. അഖില കേരള കത്തോലിക്കാ കോൺഗ്രസ്സ് 1993-ൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ മികച്ച പ്രവർത്തനങ്ങളെ ആധാരമാക്കി ഗബ്രി യേലച്ചന് അവാർഡ് നൽകി.ആളൂർ ബെറ്റർ ലൈഫ് മൂവ്മെന്റ് 2000-മാണ്ട് കേരള സഭാതാരം അവാർഡ് നൽകിയും ഗബ്രിയേലച്ചനെ ബഹുമാനിക്കു കയുണ്ടായി.കേരള സഭാതാരം പുരസ്‌കാര പത്രികയിൽ ഇപ്രകാരം രേഖ പ്പെടുത്തിയിരിക്കുന്നു. 1954-ൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ആരംഭി ച്ചപ്പോൾ ഗബ്രിയേലച്ചൻ അതിൻ്റെ പ്രിൻസിപ്പൽ ആയി ചുരുങ്ങിയ കാലം കൊണ്ട് അതിനെ കേരളത്തിലെ എണ്ണപ്പെട്ട വിദ്യാലയങ്ങളിൽ ഒന്നാക്കി വളർത്തി.ബഹു.അച്ചൻ്റെ ആത്മാർത്ഥതയും അർപ്പണബോധവും കാര്യക്ഷ മതയും കൃത്യനിഷ്‌ഠയും കർമ്മധീരതയും ആരുടേയും പ്രശംസ പിടിച്ച് പറ്റുന്നതാണ്.ഏവർക്കും മാതൃകായോഗ്യവുമാണ്. പ്രതിബന്ധങ്ങളിൽ പത റാതെ,ദൈവത്തിന്റെ ശക്തിയിലാശ്രയിച്ച്, ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി ലക്ഷ്യം നേടിയെടുക്കുക എന്നതായിരുന്നു ബഹു.അച്ചൻ്റെ പ്രവർത്തനശൈ ലി.തൊട്ടതെല്ലാം പൊന്നാക്കുന്ന കൃപ സർവ്വശക്തൻ അച്ചന് നൽകിയിരി ക്കുന്നു എന്ന് പറഞ്ഞാൽ അതിശോയക്തിയില്ല “.

വിദ്യഭ്യസ രംഗത്തും ആതുരശുശ്രൂഷാരംഗത്തും സാംസ്കാ രികരംഗത്തും സമൂഹത്തിലെ നിരാലംബർക്ക് താങ്ങാകാൻ അച്ചൻ കച്ച കെട്ടിയിറങ്ങിയപ്പോൾ ഇരിങ്ങാലക്കുട മങ്ങാടികുന്നിലും, തൃശ്ശൂർ വിലങ്ങൽ താഴ് വാരയിലും, ചാലക്കുടി പരിസരത്തും, കേരളത്തിൽ മറ്റ് പലയിടങ്ങളിലും ദൈവാനുഗ്രഹത്തിന്റെ്റെ പൂമഴ പെയ്‌തു.ക്രൈസ്റ്റ് കോളേജും അമല ക്യാൻസർ ആശുപത്രിയും കാർമ്മൽ ഹൈസ്‌കൂളും ഉയർന്ന് പൊങ്ങി.അമ്പഴക്കാട്ടും കടലുണ്ടിയിലും ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിച്ചു. ഇരിങ്ങാല ക്കുട കാത്തലിക് സെൻ്റർ, തൃശ്ശൂർ കലാവിഹാർ,കെസ്സ്,കുരിയിച്ചിറ ഗലീലി ചേതന,ജ്യോതി ബുക്ക് സെൻ്റർ,അഴീക്കോട് ആശുപത്രി,കോഴിക്കോട് ദീപ്തി ഭവൻ, പാലക്കാട് സ്നേഹഭവൻ, പൊള്ളാച്ചി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിങ്ങനെ എത്രയോ സ്ഥാപനങ്ങൾ ബഹുമാനപ്പെട്ട അച്ചനിലൂടെ ദൈവാനുഗ്രഹത്തിന്റെ ചാലുകീറി

പ്രമുഖ സാഹിത്യകാരനായ ടി.ആർ ശങ്കുണ്ണി ഫാ.ഗബ്രിയേലു മായി ഒരു അഭിമുഖം നടത്തി. ഫാ.ഗബ്രിയേൽ എന്ന പേരിൽ ഒരു ഗ്രന്ഥം 1992-ൽ പ്രസിദ്ധീകരിക്കുകയുണ്ടായി അഭിമുഖത്തിന് ഒരാമുഖം എന്ന ശീർഷകത്തിൽ അദ്ദേഹം എഴുതിയിരിക്കുന്ന ലേഖനത്തിലെ ഒരു ഭാഗം താഴെ ചേർക്കുന്നു. “അഹങ്കാര സ്‌പർശമില്ലാത്തതും ദൈവസ്‌നേ ഹവും നിർമ്മലമായ സേവനോൽസുകതയും ദൃഢ നിശ്ചയം തിളങ്ങുന്ന കർമ്മകുശലതയും അത്യപൂർവ്വവും അവാച്യവുമായ ഏത്താ മാസഫ കത്തിൽ ഉൾചേർന്നതാണ് ഋഷി തുല്യനായ ഫാ.ഗബ്രിയേലിൻ്റെവിസ്‌മയം ജനിപ്പിക്കുന്ന വ്യക്തിത്വം. പൗരോഹിത്യത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷിച്ച ആത്മീയാചാര്യൻ,ഉന്നത വിദ്യഭ്യാസ രംഗത്ത് വ്യാഴവട്ട ചതുഷ്‌ടയം തികച്ച വിദ്യഭ്യാസ വിചക്ഷണൻ,കലാലയ പഠന ത്തിന്റെ രജതജൂബിലി കൊണ്ടാടിയ അദ്ധ്യാപക വരേണ്യൻ, ഐ തിഹാസിക പ്രസ്ഥാനങ്ങൾക്ക് ചുവടൊരുക്കിയ സംഘാടക ശ്രേഷ്‌ഠൻ,ജ നഹൃദയങ്ങളിൽ അശ്വമേധം നടത്തിയ പൊതുപ്രവർത്തകൻ—ഋതുദ ശക സമാപ്തിയിൽ ശതാഭിഷ്ക്തനാവാനിരിക്കുന്ന ദീർഘായുഷ്‌മാനായ ഗബ്രിയേലച്ചൻ എന്തൊക്കെ തുറകളിൽ തലയൂർത്തി നിൽക്കുന്നില്ലിയു ഗപ്രഭാവന്റെ കർമ്മയോഗവും ത്രികാലജ്ഞാനിയുടെ ക്രാന്തദർശനി ത്വവും നിർലോപൻ്റെ നിരാമയിത്വവും ജൈവസാഹസികന്റെ കർമ്മ ബന്ധുരതയ്ക്ക് ഊടും പാവുമൊരുക്കുന്നു. പാദധൂളികളിൽ നിന്ന് അപ്സര ലാവണ്യങ്ങളെ ഉയർത്ത് എഴുന്നേൽപ്പിക്കുവാൻ കഴിവുള്ള ഇതി ഹാസ നായകനായ ശ്രീരാമനെ പോലെ തൻ്റെ ചവുട്ടടികളിൽ ഐതി ഹാസിക പ്രസ്ഥാനങ്ങൾക്ക് ജന്മം നൽകാൻ ഫാ. ഗബ്രിയേലിന് നിരായസം സംസാധ്യമായിരുന്നു. ഇരിങ്ങാലക്കുടയിലെ മങ്ങാടിക്കുന്നി ലദ്ദേഹം ക്രൈസ്റ്റ് കോളേജ് പടുത്തിയർത്തിയത് അറബിക്കഥയിലെ അത്ഭുത വിളക്കിനുടമയായ അലാവുദ്ദീൻ്റെ കയ്യടക്കം കാട്ടികൊണ്ടാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന യവനനായകനായ മൈഡസ്സിൻറെ കൈപുണ്യം കരതലത്തിലൊരുക്കി വിലങ്ങൻ താഴ്‌വാരയിലെ കന്നിമ ണ്ണിലദ്ദേഹം അമലയ്ക്ക് വിത്തിറക്കി. തെർമോമീറ്ററിൽ മെർക്കുറി ഉയ രുന്നത് അതിന്റെ ചൂടുകൊണ്ടല്ല, സമ്പർക്ക മാധ്യമത്തിന്റെ ഊഷ്മാവ് കൊണ്ടാണ് എന്ന വെളിപാട് ഏറ്റ് കൊണ്ട് ജനസഹകരണത്തിന്റെ ക്രമ ജ്ജ്വാലകൊണ്ടദ്ദേഹം തൻ്റെ കർമ്മരംഗങ്ങൾക്ക് ഊഷ്‌മള ചൈതന്യം പങ്കിട്ട് നൽകി.വിജയ വീഥികൾ തേടുന്ന അദ്ദേഹത്തിൻ്റെ കർമ്മപദ്ധതി കളിലെ തന്നെ ജനപങ്കാളിത്തത്തിൻ്റെ എല്ലുറപ്പ് അന്തർലീനമായിരുന്നു”.

ആ ഗ്രന്ഥത്തിന്റെ അവസാനം ഡോ. ശങ്കുണ്ണി ചോദിച്ച രണ്ടു ചോദ്യങ്ങളും അവയ്ക്ക് ഫാ.ഗബ്രിയേൽ നൽകിയ മറുപടിയും ചേർത്തിട്ടുണ്ട്. ആചോദ്യങ്ങളും അവയ്ക്ക് നൽകിയ ഉത്തരങ്ങളും ഉദ്ധരിച്ചുകൊണ്ട് ഈ
ലേഖനം ഉപസംഹരിക്കുകയാണ്. ചോദ്യം?. ഒരു പുരുഷായുസ്സിൽ ചെയ്‌ത്‌ തീർക്കാവുന്നതിലപ്പുറം കാര്യങ്ങൾ ചെയ്ത‌്‌ തീർത്ത അങ്ങയോട് ചോദിക്കട്ടെ:ഇനിയൊരു ജന്മമു ണ്ടെങ്കിൽ ഏതുരംഗത്താണ് കർമ്മനിരതനാവുക.?

ഉത്തരം: ഇനിയൊരു ജന്മമെന്നത് എൻ്റെ വിശ്വാസ പ്രമാണത്തിലി ല്ലകഴിയുന്നടത്തോളം വേഗം ഈശ്വരസന്നിധിയിൽ എത്തി ചേരണമെന്ന വംഗതയിലാണ് ഞാൻ എങ്കിലും, ചോദ്യത്തിൻ്റെ സത്ത ഉൾകൊണ്ട് കൊണ്ട്. പറയട്ടെ കഴിവും ചുറ്റുപാടും അനുസരിച്ചേ ആർക്കും പ്രവർത്തിക്കനാ ഒരു പരിധി വരെ സാഹചര്യത്തെ നിയന്ത്രിക്കാനാവുമെങ്കിലും ഒരുവന്റെപ്രവർത്തന വിജയത്തിൽ സാഹചര്യത്തിന് വലിയൊരു സ്ഥാനമുണ്ട്. ഒരു വനെ ഒരുവനാക്കുന്നത് മറ്റുള്ളവരാണ്. ഇതാണെൻ്റെ ദർശനം. ഇന്നത്തെ ക്രൈസ്തവ സമൂഹത്തിലെ വലിയൊരു പോരായ്‌മ,കലാ-സാംസ്ക‌ാരിക- സാഹിത്യ മണ്‌ഡലങ്ങളിലെ ശുഷ്‌കത-അല്ലെങ്കിൽ പിന്നോക്കാവസ്ഥ ആണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈ മണ്‌ഡലത്തിൽ മുന്നേറാതെ ക്രൈസ്ത‌വർക്ക് ഈ മണ്ണിൽ ചുവടുറപ്പിക്കാനാവില്ല. ക്രൈസ്തവ ദർശനം സ്വീകരിക്കപെടുകയുമില്ല. ക്രൈസ്‌തവ സമൂഹത്തെ ഭാരതീയ സംസ്കാര ത്തിലൂടെ വളർത്തുക എന്നതായിരിക്കണം അടുത്ത തലമുറ ചെയ്യേണ്ട ശ്രമകരമായ കാര്യം.

Leave a Reply

Your email address will not be published. Required fields are marked *