കേരള സഭാപ്രതിഭകൾ-1
ഫാ. അബ്രാഹം വലിയപറമ്പിൽ
പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ഭരണകർത്താവുമായ ഫാ. അബ്രാഹം വലിയപറമ്പിൽ ഭരണങ്ങാനം ഇടവകയിൽ വർഗീസ്-മറിയം ദമ്പതികളുടെ മകനായി 1905 ജൂലൈ 16-ന് ജനിച്ചു. ഭരണങ്ങാനം, പാലാ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പാളയംകോട് സെന്റ് സേവിയേഴ്സിൽ നിന്ന് കോളേജ് വിദ്യാ ഭ്യാസം പൂർത്തിയാക്കി. കാൻഡി പേപ്പൽ സെമിനാരിയിലായിരുന്നു വൈദിക വിദ്യാഭ്യാസം. 1937 ൽ ബിഷപ്പ് മാർ റെനോയിയിൽനിന്നും പൗരോഹിത്യം സ്വീകരിച്ചു.
ഭരണങ്ങാനം സ്കൂകൂളിൽ അദ്ധ്യാപകനായിട്ടായിരുന്നു ആദ്യനിയമനം. തുടർന്ന് ചങ്ങനാശ്ശേരി സെന്റ്റ് ജോസഫിലും സെൻ്റ് ബർക്കുമാൻസിലും അദ്ധ്യാപകനായിരുന്നു. ഭരണങ്ങാനം, പ്ലാശനാൽ എന്നീ സ്കൂളുകളിൽ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ച അദ്ദേഹം റിട്ടയർമെന്റിനുശേഷം നീലൂർ ഇംഗ്ലീഷ്മീഡിയം സ്കൂളിലും അരുവിത്തുറ ജോർജിയൻ കോളേജിലും പ്രധാനാദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. ഭരണങ്ങാനം സ്കൂളും വിശാലമായ ഗ്രൗണ്ടും നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയത് അദ്ദേഹമാണ്. കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിച്ച അദ്ദേഹം സ്കൂളുകളിൽ പാഠ്യേതരപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. കായിക-കലാമത്സരങ്ങളിൽ ഉജ്ജ്വലവിജയം നേടുന്നതിനും പരിശ്രമിച്ചു. പ്രൈവറ്റ് സ്കൂളുകളോട് സർക്കാരും മാറിമാറിവരുന്ന ഉദ്യോഗസ്ഥന്മാരും കാട്ടുന്ന ദ്രോഹപരമായ നയങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നതിൽ അദ്ദേഹം കാണിച്ചിട്ടുള്ള ധീരത ആർക്കും വിസ്മരിക്കുവാൻ സാധിക്കുകയില്ല. അത്യുദ്ധ്വാനത്തിന്റെയും അർപ്പണമനോഭാവത്തിന്റെയും അടിപതറാത്ത ആത്മധീരതയുടെയും പര്യായമായി വിലയപറമ്പിലച്ചൻ ഇന്നും നിലകൊള്ളുന്നു. ആയിരങ്ങൾക്ക് വിജ്ഞാനം വിളമ്പിയ, ആയിരങ്ങളെ ലക്ഷ്യബോധമുള്ളവരും കർമ്മനിരതരുമാക്കിയ ഒരു വലിയ വിദ്യാഭ്യാസ പ്രവർത്തകനാണ് വലിയപറമ്പിലച്ചൻ.
1976 ൽ അമ്പാറനിരപ്പേൽ പള്ളിവികാരിയായി നിയമിതനായി. വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയുമായി അടുത്തുപരിചയമുള്ളയാളായിരുന്നു വലിയപറമ്പിലച്ചൻ. അൽഫോൻസാമ്മയുടെ സഹനത്തെപ്പറ്റിയും അവളുടെ വിശുദ്ധിയെപ്പറ്റിയും മറ്റുള്ളവരോടുള്ള പെരുമാറരീതി യെപ്പറ്റിയുമെല്ലാം അദ്ദേഹം അൽഫോൻസാമ്മയുടെ നാമകരണ സ്മര ണികയിൽ എഴുതിയിട്ടുണ്ട്.
1950 ൽ അഭിവന്ദ്യകാവുകാട്ടുപിതാവിൻ്റെയും വയലിൽ പിതാവിൻ്റെയും മെത്രാഭിഷേകചടങ്ങിൽ പങ്കെടുക്കുവാൻ ഫാ. അബ്രാഹം വലിയ പറമ്പിലച്ചനും റോമിന് പോയിരുന്നു. തിരികെവരുംവഴി അദ്ദേഹം കറാച്ചി വഴി ബോംബെയിലും അവിടെ നിന്ന് മദ്രാസിലും വന്നെത്തി. തൻ്റെ സഹയാത്രികനായ കാവുകാട്ടുകൊച്ചും അച്ചനും കൂടി കൊച്ചിക്കുള്ള വിമാനത്തിൽ കയറാനായി മദ്രാസ് വിമാനത്താവളത്തിൽ എത്തി. രണ്ടുപേർക്ക് സീറെറാ ഴുവില്ല ഒരാളെ മാത്രം വിമാനത്തിൽ കയററ്റാം എന്ന് വിമാനാധികൃതർ അറിയിച്ചു. രണ്ടുപേരും കൂടി ഒന്നിച്ചുമാത്രമേ പോകുന്നുള്ളുവെന്ന് അവർ മറുപടി പറഞ്ഞു. അങ്ങനെയെങ്കിൽ അടുത്ത ഫ്ളൈററിൽ വിടാമെന്ന് അധികൃതർ പറഞ്ഞതിനാൽ അവർ പിന്തിരിഞ്ഞു. അവരെ സീറ്റില്ലാത്തതിൻ്റെ പേരിൽ കയറാതെ പുറപ്പെട്ട വിമാനം കോട്ടഗിരിയിൽ വച്ച് തകർന്നു വീണു. ആ വിമാനത്തിൽ യാത്ര ചെയ്തിരുന്ന എല്ലാവരും മരണപ്പെട്ടു. ദൈവത്തിൻ്റെ അനന്തകരുണയിൽ ആ മഹാദുരന്തത്തിൽനിന്നും വലിയപറമ്പിലച്ചൻ രക്ഷപെട്ടു. ഭരണങ്ങാനം ഫൊ. പള്ളിവികാരി ഫാ. കുര്യാക്കോസ് നരിതൂക്കിൽ ദീപനാളം വാരികയിൽ എഴുതിയ ലേഖനത്തിലെ ഏതാനും ഭാഗം ഉദ്ധരിക്കട്ടെ. “മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ, ഈ നൂറാം വയസ്സിലും അച്ചൻ്റെ നർമ്മബോധം കേൾവിക്കാരെ വിസ്മയിപ്പിക്കത്ത ക്കതാണ്….. 1985 ൽ അച്ചൻ ദീർഘനാൾ ഭരണങ്ങാനം മേരിഗിരി ആശുപത്രിയിൽ കോമായിൽ കടന്നതാണ്. അന്ന് അത്യാസന്നനിലയിൽ എന്ന് പത്രത്തിൽ അറിയിപ്പുവന്നതാണ്. അതെല്ലാം അതിജീവിച്ച് 1986 ഫെബ്രുവരി 8 ന് വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയുടെയും വാഴ്ത്തപ്പെട്ട ചാവറകുര്യാ ക്കോസ് ഏലിയാസച്ചൻ്റെയും നാമകരണ ചടങ്ങുകളിൽ ആദ്യന്തം പങ്കെടുക്കുവാൻ ബഹു. വലിയപറമ്പിലച്ചന് ഭാഗ്യം ലഭിച്ചു. അച്ചൻ പള്ളിമുറിയിൽ വിശ്രമിക്കുന്ന കാലങ്ങളിൽ നടക്കുവാൻ ബുദ്ധിമുട്ട് ഉള്ളപ്പോഴും എല്ലാദിവസവും ഉച്ചകഴിഞ്ഞ് കൃത്യം 4.30 ന് അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ച് പ്രാർത്ഥിച്ചിരുന്നു.
അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു കാണാനുള്ള ഭാഗ്യവും ആയുസ്സും ദൈവം പ്രദാനം ചെയ്യുമെന്നു ഉറച്ചവിശ്വാസത്തിലാണ് 100-ാം വയസ്സിലും വലിയപറമ്പിലച്ചൻ കഴിഞ്ഞിരുന്നത്. അദ്ദേഹം 21-12-2006 ൽ മരണമടഞ്ഞു. ഭരണങ്ങാനം പള്ളി യുടെ സഹസ്രാബ്ദിസമ്മേളനത്തിൽവച്ച് കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ അച്ഛനെ പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി. അച്ചന്റെ ശിഷ്യ ഗണത്തിൽപ്പെട്ടവരിൽ പ്രമുഖനാണ് ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂംകുഴി.
കേരള സഭാപ്രതിഭകൾ-1 ഫാ. അബ്രാഹം വലിയപറമ്പിൽ










Leave a Reply