Sathyadarsanam

അതിരൂപതാ പ്രസ്‌ബിറ്റേറിയവും മാർ തോമസ് പാടിയത്ത് പിതാവിന് സ്വീകരണവും

ഇന്ന് രാവിലെ 9:30 ന് ചങ്ങനാശേരി സെൻറ് മേരീസ് കത്തീഡ്രൽ പള്ളിയുടെ ഓഡിറ്റോറിയത്തിൽ അതിരൂപതാ പ്രസ്‌ബിറ്റേറിയം ആരംഭിച്ചു. ഉച്ചകഴിഞ്ഞ് 2.00 ന് ഷംഷാബാദ് രൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ തോമസ് പാടിയത്ത് പിതാവിന് സ്വീകരണവും തുടർന്നു പൊതുസമ്മേളനവും നടക്കും. അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തിൽ അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. സംസ്ഥാന ജലവകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം നിർവഹിക്കും. ബംഗ്ലാദേശ് മുൻ വത്തിക്കാൻ പ്രതിനിധി മാർ ജോർജ് കോച്ചേരി, ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം.പി., ശ്രീ. ജോബ് മൈക്കിൾ എം.എൽ.എ., ചങ്ങനാശേരി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സന്ധ്യ മനോജ്, അസംപ്‌ഷൻ കോളേജ് പ്രിൻസിപ്പൽ ഡോ. അനിത ജോസ്, CRI പ്രസിഡന്റ് റവ.സി. മേഴ്സിൻ ASMI, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപ്പറമ്പിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. അതിരൂപതാ വികാരി ജനറാൾ വെരി റവ. ഫാ. ജോസഫ് വാണിയപ്പുരക്കൽ സമ്മേളനത്തിനു കൃതജ്ഞത അർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *