Sathyadarsanam

സീറോമലബാർ സഭയുടെ പ്രഥമ പൗരസ്ത്യരത്നം അവാർഡ് മാർ ജോസഫ് പൗവത്തിലിന്

സീറോമലബാർ സഭയുടെ പ്രഥമ പൗരസ്ത്യരത്നം അവാർഡിന് ചങ്ങനാശ്ശേരി അതിരുപതയുടെ ആർച്ചുബിഷപ് എമിരിത്തൂസ് മാർ ജോസഫ് പൗവത്തിൽ അർഹനായി. പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമകല, ആരാധനക്രമ സംഗീതം എന്നിവയിൽ ഏതെങ്കിലും തലത്തിൽ സംഭാവനകൾ നല്കിയവരെയാണ് അവാർഡിനായി പരിഗണിച്ചത്. സീറോമലബാർ ആരാധനക്രമ കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ എന്നിവരടങ്ങിയ നിർണയ കമ്മറ്റിയാണ് അവാർഡ് നിശ്ചയിച്ചത്. സഭയുടെ തനതായ പാരമ്പര്യങ്ങൾ വീണ്ടെടുക്കുന്നതിലും കാത്തുസൂക്ഷിക്കുന്നതിലും ആരാധനക്രമത്തെ സംബന്ധിച്ചു ദൈവജനത്തിന്റെ ഇടയിൽ അവബോധം വളർത്തുതിലും അമൂല്യമായ സംഭാവനകൾ നല്കാൻ ആർച്ചുബിഷപ് മാർ ജോസഫ് പൗവത്തിലിനു സാധിച്ചുവെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ അവാർഡ്, സെപ്തംബർ 12 തിങ്കൾ രാവിലെ 9 മണിക്ക് ചങ്ങനാശേരി അതിരൂപതാകേന്ദ്രത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ ജോർജ് ആലഞ്ചേരി അവാർഡ് സമ്മാനിക്കും. മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് മഠത്തികണ്ടത്തിൽ, മാർ തോമസ് തറയിൽ, നിയുക്ത മെത്രാൻ മാർ തോമസ് പാടിയത്ത് തുട ങ്ങിയവർ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *