അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രശോഭയിൽ വി. തോമസ് മൂറ് ദിനാചരണവും. സുവർണ്ണ ജൂബിലി സന്ദേശ പേടക പ്രയാണത്തിനാരഭവും കുടമാളൂർ ഫെറോനായുടെ ആതിഥേയത്വത്തിൽ വില്ലൂന്നി യുണിറ്റിൽ വെച്ച് നടത്തപ്പെട്ടു.
ചങ്ങനാശ്ശേരി അതിരൂപതയിലെ മുഴുവൻ ഫെറോനകളിലെയും യുവജനങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ സീറോ മലബാർ സഭ കൂരിയ ബിഷപ്പ് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉത്ഘാടനം കർമ്മം നിർവഹിക്കുകയും സുവർണ ജൂബിലി സന്ദേശ പേടകങ്ങൾ ഫൊറോനകൾക്ക് കൈമാറുകയും ചെയ്തു. അതിരൂപത പ്രസിഡന്റ് ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റവ.ഫാ.ജോസഫ് വാണിയപ്പുരക്കൽ മുഖ്യ പ്രഭാഷണവും, ആർച്ച് പ്രീസ്റ്റ് വെരി.റവ.ഫാ.ഡോ.മാണി പുതിയിടം അനുഗ്രഹ പ്രഭാഷണവും നിർവഹിച്ചു. അതിരൂപത അസിസ്റ്റന്റ് ഡയറക്ടർ റവ.ഫാ.സോണി പള്ളിച്ചിറയിൽ കുടമാളൂർ ഫൊറോന ഡയറക്ടർ റവ.ഫാ.ആന്റണി കാട്ടൂപ്പാറ, ഇടവക വികാരി റവ.ഫാ.ജേക്കബ് അഞ്ചുപങ്കിൽ കുടമാളൂർ ഫൊറോനാ പ്രസിഡന്റ് ജോർജ് തയ്യിൽ, അതിരൂപത ജനറൽസെക്രട്ടറി ടോം തോമസ്,അതിരൂപതാ വൈസ് പ്രസിഡന്റ് രേഷ്മ ദേവസ്യ എന്നിവർ സംസാരിച്ചു. സുവർണ്ണ ജൂബിലി വർഷത്തിന്റെ സന്ദേശവുമായി അതിരൂപതയിലെ മുഴുവൻ ഇടവകകളിലും ഫെറോനാ സമിതികളുടെ നേതൃത്വത്തിൽ പേടകം എത്തിച്ചേരുകയും ജൂബിലി ആഘോഷങ്ങൾ യൂണിറ്റ് തലത്തിൽ ക്രമീകരിക്കപ്പെടുകയും ചെയ്യും.
സുവർണ്ണ ജൂബിലി സന്ദേശ പേടക പ്രയാണത്തിനാരഭം കുറിച്ച് യുവദീപ്തി എസ് എം വൈ എം ചങ്ങനാശ്ശേരി അതിരൂപത








Leave a Reply