Sathyadarsanam

സെൻറ് ജോസഫ് ഓർഫനേജ് പ്രസ് & ബുക്സ്റ്റാൾ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു

സെൻറ് ജോസഫ് ഓർഫനേജ് പ്രസ് & ബുക്സ്റ്റാളിന്റെ പുതിയ ഷോറൂം തിരുവല്ല മുത്തൂർ ജംഗ്ഷന് സമീപം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ വെഞ്ചരിപ്പും ഉദ്‌ഘാടനവും നിർവഹിച്ചു. തുടർന്നുള്ള സമ്മേളനത്തിൽ പ്രസ് മാനേജർ റവ. ഫാ. ജസ്റ്റിൻ കായംകുളത്തു ശേരി സ്വാഗതമറിയിച്ചു. അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ സന്ദേശം നൽകി. വികാരി ജനറൽ വെരി റവ. ഡോ. തോമസ് പാടിയത്ത്, തിരുവല്ല മാർത്തോമ്മാസഭ സീനിയർ വികാരി ജനറൽ റവ. ജോർജ് മാത്യു, തിരുവല്ല മുനിസിപ്പാലിറ്റി ചെയർ പേഴ്‌സൺ ശ്രീമതി ബിന്ദു ജയകുമാർ, തിരുവല്ല മുനിസി പ്പൽ കൗൺസിലർമാരായ ശ്രീമതി ഇന്ദു ചന്ദ്രൻ, ശ്രീമതി സാറാമ്മ ഫ്രാൻസിസ്, മെർച്ചൻറ് അസോസിയേ ഷൻ തിരുവല്ല യൂണിറ്റ് പ്രസിഡന്റ് ശ്രീ. സലിം, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ആദ്യവിൽപന തിരുവല്ല മുനിസിപ്പാലിറ്റി ചെയർ പേഴ്‌സൺ ശ്രീമതി ബിന്ദു ജയകുമാറിൽനിന്നും സീറോ മലങ്കര തിരുവല്ല അതിരൂപത വികാരി ജനറൽ വെരി റവ. ഫാ. ഐസക് പറപ്പള്ളി ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *