വിശുദ്ധ വാരതീർത്ഥാടന കേന്ദ്രമായ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയത്തിൽ പെസഹാ ദിനത്തിൽ തീർത്ഥാടക പ്രവാഹം പെസഹാ ദിനത്തിൽ രാവിലെ ആരംഭിച്ച നീന്ത് നേർച്ചയിൽ ജാതിമതഭേദമന്യേ അനേകായിരങ്ങളാണ് പങ്കെടുക്കുന്നത് പെസഹാ തിരുക്കർമ്മങ്ങളോട് അനുബന്ധിച്ച് ആരംഭിച്ച ദിവ്യകാരുണ്യാരധന വിവിധ വാർഡ് കളുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ നടത്തപ്പെടും പീഡാനുഭവ വെള്ളി- 9.00 വിശുദ്ധ കുരിശിന്റെ വഴി തുടർന്ന് പീഡാനുഭവ സന്ദേശം, ദിവ്യകാരുണ്യ ആരാധന. 2.00ന് ഇടവകയിലെ ഗായക സംഘത്തിന്റെ നേതൃത്വത്തിൽ പീഡാനുഭവ ഗാനശുശ്രൂഷ. 3.00ന് പീഡാനുഭവ തിരുകർമ്മങ്ങൾ തുടർന്ന് തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കൽ, തിരുസ്വരൂപ വണക്കം. 6.15ന് വിശുദ്ധ കുരിശിന്റെ വഴി 7:15ന് പീഡാനുഭവ പ്രദർശനധ്യാനം റവ. ഫാ. ഷാജി തുമ്പേച്ചിറയിൽ സന്ദേശം നൽകും.
വലിയ ശനിയാഴ്ച്ച
വൈകുനേരം അഞ്ചിന് സമൂഹബലി, പുത്തൻ തീ,പുത്തൻ വെള്ളം വെഞ്ചിരിപ്പ്.
ഉയർപ്പു ഞായർ വെളുപ്പിന് 3.00ന് ഉയർപ്പ് തിരുനാൾ കർമ്മങ്ങൾ 6.30ന്- വിശുദ്ധ കുർബാന- ഇടവക പള്ളി, അങ്ങാടി പള്ളി, ഉണ്ണീശോചാപ്പൽ
8.00ന് വിശുദ്ധ കുർബാന ഇടവകപള്ളി
തിരുക്കർമ്മങ്ങൾക്ക്
ആർച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം അസിസ്റ്റന്റ് വികാരിമാരായ റവ.ഫാ. അലോഷ്യസ് വല്ലാത്തറ, റവ.ഫാ. ആന്റണി തറക്കുന്നേൽ, റവ.ഫാ. ജോയൽ പുന്നശ്ശേരി . കൈക്കാരന്മാർ,വിശുദ്ധ വാരാചരണ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും .
കുടമാളൂർ പള്ളിയിൽ തീർത്ഥാടക പ്രവാഹം








Anonymous
0.5