വിശ്വാസ സത്യങ്ങളെ അഴത്തിൽ ഹൃദയത്തിൽ ഉറപ്പികേണ്ട കാലഘട്ടമാണ് വിശുദ്ധ വാരം: മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ.
കുടമാളൂർ സെന്റ് മേരീസ് മേജർ ആക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ഒശാന തിരുകർമ്മങ്ങളിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകിയ മധ്യേ സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവ് വിശ്വസികളെ ഒർമ്മിപ്പിച്ചു.
ഓശാന ഞായറാഴ്ച രാവിലെ വിവിധ വാർഡുകളിൽ നിന്നും ഇടവകാംഗങ്ങൾ കുരുത്തോലയുമേന്തി പ്രദിക്ഷണമായിപള്ളി മൈതാനത്ത് എത്തി. തുടർന്ന് ഓശാന തിരുകർമ്മങ്ങൾ പള്ളി മൈതാനത്തെ സ്റ്റേജിൽ ആരംഭിച്ചു. . സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പ് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു അർച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം ആമുഖ സന്ദേശം നൽകി ഫാ.ജോർജ് മാന്തുരി തിൽ റവ.ഫാ. അലോഷ്യസ് വല്ലാത്തറ, റവ.ഫാ. ആന്റണി തറക്കുന്നേൽ, റവ.ഫാ. ജോയൽ പുന്നശ്ശേരി എന്നിവർ തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികത്വം വഹിച്ചു. ഇന്ന് വൈകുനേരം 4:30 മുതൽ 9:00 വരെ ഫാ. ജിൻസ് ചീങ്കലേലിന്റെ
,നേതൃത്വത്തിലുള്ള ടീം നയിക്കുന്ന പെസഹാ ഒരുക്ക ധ്യാനം നടത്തപ്പെടും.
വിശുദ്ധ വാര കർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ് റവ.ഡോ. മാണി പുതിയിടം അസിസ്റ്റന്റ് വികാരിമാരായ (ജനറൽ കൺവീനർ). കൈക്കാരന്മാരായ പി എസ് ദേവസ്യ പാലത്തൂർ,
സോമിച്ചൻ കണ്ണമത്ര, റോയ് ജോർജ് കുന്നത്തുകുഴി, രാജു തുരുത്തേൽ, പാരിഷ് കൗൺസിൽ സെക്രട്ടറി വി ജെ ജോസഫ് വേളാശേരി, പി ആർ ഓ അഡ്വ. സണ്ണി ചാത്തുകുളം, വോളണ്ടിയർ ക്യാപ്റ്റൻ ജോയി ജോസ് കല്ലമ്പള്ളി വിശുദ്ധ വാര സേവന സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും .








Leave a Reply