Sathyadarsanam

ആലപ്പുഴ രൂപതാ മുൻഅധ്യക്ഷൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലം ചെയ്‌തു

ആലപ്പുഴ രൂപതാ മുൻഅധ്യക്ഷൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിര്യാതനായി. 77 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് അർത്തുങ്കൽ സെൻറ് സെബാസ്റ്റ്യൻ വിസി റ്റേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതസംസ്‌കാരകർമങ്ങൾ ഏപ്രിൽ 12 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നടക്കും.

1944 മെയ് 18 ന് ആലപ്പുഴ ചേന്നവേലിൽ പെരുന്നേർമംഗലം ഇടവകയിൽ യൗസേഫ് – ബ്രിജിറ്റ് ദമ്പതികളുടെ മകനായി ജനിച്ചു. 1969 ഒക്ടോബർ 5ന് ബിഷപ് മൈക്കിൾ ആറാട്ടു കുളത്തിൽനിന്ന് പൗരോഹിത്യപട്ടം സ്വീകരിച്ചു. പെരുന്നേർമംഗലം സെൻറ് തോമസ് എൽ.പി. സ്‌കൂൾ, അർത്തുങ്കൽ സെൻറ് ഫ്രാൻസിസ് ഹൈസ്‌കൂൾ, ആലപ്പുഴ ലിയോ തേർട്ടീൻത് ഹൈസ്‌കൂൾ, തിരുഹൃദയ സെമി നാരി, പൂനെ പേപ്പൽ സെമിനാരി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസവും സെമിനാരി പരിശീ ലനവും. തിരുഹൃദയ സെമിനാരി പ്രീഫെക്‌ട്, ഓമനപ്പുഴ, പൊള്ളേത്തൈ, തുമ്പോളി പള്ളികളിൽ വികാരി, സെമിനാരി റെക്റ്റർ, ലിയോ തേർട്ടീൻത് സ്‌കൂൾ മാനേജർ, ആലുവ സെമിനാരി അധ്യാപ കൻ, പ്രൊക്യൂറേറ്റർ, രൂപതാ കൺസൾട്ടർ എന്നീ നിലകളിൽ സേവനം ചെയ്‌തു.

രൂപതാ സോഷ്യൽ സർവീസ് ഡയറക്ടർ ആയിരിക്കുമ്പോഴാണ് സഹായമെത്രാനായി വി. ജോൺ പോൾ മാർപാപ്പ നിയമിച്ചത്. 2001 ഫെബ്രുവരി 11 ന് ആലപ്പുഴ രൂപതയുടെ മൂന്നാമത് മെത്രാനായി. ഓമനപ്പുഴ പള്ളിയിൽ വികാരിയായിരിക്കുമ്പോഴാണ് ഫാ. സ്‌റ്റീഫൻ മത്സ്യത്തൊഴിലാളികളുടെ ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ട് പൊതുരംഗത്ത് സജീവമായത്. 2004 ലെ സുനാമിയെത്തുടർന്ന് ആലപ്പുഴ നഗരം കണ്ട വലിയ സമരത്തിന് നേതൃത്വം വഹിച്ചത് അദ്ദേഹമായിരുന്നു. 2019 ഒക്ടോബർ 11 ന് ബിഷപ് ഡോ. ജയിംസ് റാഫേൽ ആണാപറമ്പിലിന് രൂപതാമെത്രാൻസ്ഥാനം കൈമാറി വിശ്രമജീവിതത്തിലേയ്ക്ക് പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *