ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആര്‍ച്ച് ബിഷപ്സ് ഹൗസില്‍ ഊഷ്മളമായ സ്വീകരണം നൽകി. പൂച്ചെണ്ട് നല്കി ആര്‍ച്ച് ബിഷപ്സ് ഹൗസിലേക്ക് സ്വീകരിച്ച മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത ഗവര്‍ണര്‍ക്ക് ഏലയ്ക്കാ മാലയും സമ്മാനിച്ചു.
മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലി നിറവിലുള്ള ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തയെ ഗവര്‍ണര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. തന്റെ സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി അരമന വളപ്പില്‍ ഫലവൃക്ഷത്തൈ നട്ടുപിടി പ്പിച്ചു.
അതിരൂപത വികാരി ജനറാള്‍മാരായ വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, വെരി റവ. ഡോ. തോമസ് പാടിയത്ത്, ചാന്‍സിലര്‍ വെരി റവ. ഡോ. ഐസക് ആലഞ്ചേരി, പ്രൊക്യുറേറ്റര്‍ വെരി റവ. ഫാ. ചെറിയാന് കാരിക്കൊമ്പില്‍ എന്നിവരും ഡിപ്പാർട്ട്മെൻറ് ഡയറക്റ്റേഴ്സും മറ്റ് അതിഥികളും സന്നിഹിതരായിരുന്നു. ആര്‍ച്ച് ബിഷപ്സ് ഹൗസില്‍ ഒരുക്കിയ ഉച്ചഭക്ഷണത്തിലും പങ്കുചേര്‍ന്ന ശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്.








Leave a Reply