കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ന്യൂനപക്ഷങ്ങൾക്ക് ധാരാളം ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. അറിവില്ലായ്മകൊണ്ട് പലപ്പോഴും ക്രൈസ്തവർക്ക് അത് വാങ്ങിയെടുക്കാൻ കഴിയുന്നില്ല. അവരെ അത് പഠിപ്പിച്ചുകൊടുക്കണമെന്ന് ജസ്റ്റിസ് ജെ ബി കോശി കൊച്ചിയിൽ പറഞ്ഞു. ഓൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷന്റെ (ACCA ) ഒഫീഷ്യൽ ലോഗോ പ്രകാശനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ എറണാകുളം ജില്ലയുടെ ‘ ACCA ചെയർമാൻ എം ഒ ഫ്രാൻസി മൂലൻ, പ്രഥമ ഫൗണ്ടർ മെമ്പർഷിപ്പ് സർട്ടിഫിക്കറ്റും,ഫലകവും ജസ്റ്റിസ് ജെ ബി കോശിയിൽ നിന്ന് ഏറ്റുവാങ്ങി.
ഓൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഡോ. ബെഞ്ചമിൻ ഈശോ അധ്യക്ഷത വഹിച്ച യോഗത്തിൽ ‘അക്ക’ കേന്ദ്ര ക്കമ്മിറ്റി ഭാരവാഹികളായ ഡോ. പോൾ പി വർഗീസ്, കെ എം തോമസ്, സി വി ജോസ്, ബാബു കെ വർഗീസ്, ഫാ. ലിജോ ജോർജ് ഉമ്മൻ, ജോയ്‌സ് സി ജോർജ്, ഡോ. സാജൻ സി ജേക്കബ്, ലാലി ജോസ്, സിജി ജോൺ, നോബിൾ ജോർജ്, ബേബി മുല്ലമംഗലം എന്നിവർ പങ്കെടുത്തു.
സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ക്രൈസ്തവരെ പഠിപ്പിക്കണം: ജസ്റ്റിസ് ജെ ബി കോശി










Leave a Reply