2008ൽ ഖാൻ മുഹമ്മദ് എന്ന മയക്കുമരുന്ന് ദല്ലാളായ താലിബാനിയെ അമേരിക്കൻ കോടതിയിൽ വിചാരണ ചെയ്ത് ഇരട്ട ജീവപര്യന്തം ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. വിധി കേട്ട് ദയനീയമായി മോങ്ങിക്കൊണ്ട് തന്നെ വെറുതേ വിടണമെന്ന് അവൻ കെഞ്ചി. അവൻ കുറ്റം സമ്മതിച്ചിരുന്നു. അമേരിക്കയിലേക്ക് മൂന്ന് ബില്യൻ വിലവരുന്ന ഹെറോയിൻ ആണ് അയാൾ കയറ്റുമതി ചെയ്തത്. അമേരിക്കൻ ജനങ്ങളെ ജിഹാദിന്റെ ഭാഗമായി കൊന്നൊടുക്കാനാണ് ആ ഹെറോയിൻ കയറ്റിയയച്ചതെന്ന് അയാൾ സമ്മതിക്കുന്ന ശബ്ദരേഖ കോടതിയിൽ തെളിവുകളുടെ കൂട്ടത്തിൽ ഹാജരാക്കിയിരുന്നു.
വേഷം മാറി റെക്കോഡിങ്ങ് ഉപകരണം ധരിച്ച് ചെന്ന പോലീസ് ഉദ്യോഗസ്ഥനോട് മുഹമ്മദ് ഇങ്ങനെ പറഞ്ഞു “കറുപ്പ് വാങ്ങിയ ശേഷം ഹെറോയിൽ വിൽക്കാൻ മൊഹമ്മദ് സന്നദ്ധനായി. അയാൾ പലതവണ പറഞ്ഞു “ഇത് അമേരിക്കയിലേക്കയയ്ക്കുന്നതു കൊണ്ട് ജിഹാദാണ് നടക്കുന്നത്. അള്ളാ അവരെ ഇപ്പോൾത്തന്നെ ഉന്മൂലനം ചെയ്യട്ടെ! നമ്മളും അവരെ ഉന്മൂലനം ചെയ്യും. കറുപ്പ് വഴിയായാലും വെടിവച്ചായാലും കാഫിറുകളെ ഉന്മൂലനം ചെയ്യുക തന്നെ പൊതുവായ ഉദ്ദേശം”
2016 ജൂൺ മാസം പഞ്ചാബിലെ അതിർത്തി ഗ്രാമത്തിൽ നിന്ന് പാകിസ്ഥാനി മയക്കുമരുന്ന് കച്ചവടക്കാരൻ റംസാനെ പോലീസ് പിടികൂടി. അവനും ഇത് തന്നെയാണ് പറഞ്ഞത്. “കാഫിറുകളുടെ യുവതലമുറയെ ഇല്ലാതാക്കാനാണ് ഞാൻ ഈ മയക്കുമരുന്ന് കടത്ത് നടത്തുന്നത് “. (അന്ന് ട്രിബ്യൂൺ പത്രത്തിൽ വന്ന വാർത്ത ചിത്രത്തിൽ) ഇന്ന് മയക്കുമരുന്നിൽ കഴുത്തറ്റം മുങ്ങി നശിച്ച പഞ്ചാബ് യുവതയെ നമുക്കറിയാം.
കേരളത്തിലെ ബിജെപിയുടെ മുഖമാസികയാണ് ‘ചിതി’. ആ മാസികയിൽ 2020 ഓഗസ്റ്റ് മാസം ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു.
“ഇവിടെയാണ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മറ്റൊരു പേർ ഉയർന്ന് കേൾക്കേണ്ടത്. സുവർണ്ണ ചന്ദ്രക്കല (Golden Crescent). ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ കറുപ്പ്-ഹെറോയിൻ മയക്കുമരുന്നുൽപ്പാദനകേന്ദ്രങ്ങളെ അന്താരാഷ്ട്രതലത്തിൽ വിളിക്കുന്ന പേരാണിത്. ഈ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കറുപ്പ് ഉപയോഗിച്ചുണ്ടാക്കുന്ന ഹെറോയിൻ, ഹാഷിഷ്, മോർഫിൻ തുടങ്ങിയ മയക്കുമരുന്നുകൾ അന്താരാഷ്ട്ര തലത്തിൽ വിതരണം ചെയ്യപ്പെടുന്നത്. പക്ഷെ ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ട് യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ കയറ്റിയയയ്ക്കുക സാദ്ധ്യമല്ല. ഇറാൻ ഇറാഖ് യുദ്ധത്തെത്തുടർന്ന് മയക്കു മരുന്നുകളുടെ യൂറോപ്പിലേക്കുള്ള സ്വാഭാവിക വിപണന മാർഗ്ഗമായിരുന്ന ബാൾക്കൻ വഴികൾ അടഞ്ഞു. അപ്പോഴാണ് മയക്കുമരുന്ന് മാഫിയ ഇന്ത്യ വഴിയുള്ള കടത്തലിനെപ്പറ്റി ആലോചിക്കുന്നത്.
ഇന്ത്യയിലാണെങ്കിൽ ഭീകരവാദം, മാവോയിസം പോലെയൊക്കെ നിയമവിരുദ്ധമായി പണമുണ്ടാക്കാൻ വഴികൾ തേടുന്ന വലിയ സമാന്തര മാഫിയാ സംവിധാനങ്ങൾക്ക് പഞ്ഞവുമില്ല. ഒപ്പം കറുപ്പിൽ നിന്ന് ഹെറോയിൻ വേർതിരിച്ചെടുക്കാൻ വേണ്ടുന്ന രാസവസ്തുക്കൾ ഇന്ത്യയിൽ വേരുള്ള രാസനിർമ്മാണശാലകളിൽ നിന്ന് സുലഭമായി ലഭിക്കുകയും ചെയ്യും. രാസവസ്തുക്കൾ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്ന സുവർണ്ണ ചന്ദ്രക്കല രാജ്യങ്ങളിലേക്കും മയക്കുമരുന്നുകൾ തിരിച്ചും എത്തിക്കാൻ ഒരു പാത മാത്രം മതി. അങ്ങനെ മയക്കുമരുന്നിന്റെ സുവർണ്ണ ചന്ദ്രക്കല രാജ്യങ്ങളിൽ നിന്ന് ബാൾക്കൻ വഴിയിലൂടെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഒഴുകിയിരുന്ന കറൂപ്പ്-ഹാഷിഷ്-ഹെറോയിൻ തുടങ്ങിയ മയക്കുമരുന്നുകൾ ഇന്ത്യയിലേക്ക് ഒഴുകാൻ തുടങ്ങി.
കൊളംബിയയിലും മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നും യു എസ് എയിലേക്കുള്ള കൊക്കെയ്ൻ കടത്തിൽ മെക്സിക്കൻ മയക്കുമരുന്ന് കാർട്ടലുകളെന്നപോലെ സുവർണ്ണ ചന്ദ്രക്കല ഭാഗത്തുനിന്നുള്ള മയക്കുമരുന്ന് കടത്തലിൽ ഹിസ്ബുൾ മുജാഹിദീൻ, ലഷ്കർ തുടങ്ങിയ ജിഹാദികളും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് ഭീകരരും മുംബൈ അധോലോകത്തിലെ ഡി കമ്പനിയുമെല്ലാം ലാഭം കൊയ്യാൻ തുടങ്ങി.
ബാൾക്കൻ വഴി അടഞ്ഞപ്പോൾ ഈ സുവർണ്ണ ചന്ദ്രക്കല ഭാഗത്തു നിന്ന് ഇന്ത്യയിലെത്തുന്നത്തുന്ന മയക്കുമരുന്ന് ആംസ്റ്റർഡാമിലും സൂറിക്കിലും ലണ്ടനിലും മാഡ്രിഡിലുമെല്ലാം എത്തിക്കുകയായിരുന്നു ദാവൂദ് ഇബ്രാഹീമിന്റെ ഡി കമ്പനിയുടെ പ്രധാന ജോലി. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിലൂടെയാണ് ഈ മയക്കുമരുന്ന് ഇന്ത്യയിലെത്തുന്നത്. ജമ്മു കാശ്മീരിലെ ഭീകരസംഘങ്ങൾ, പഞ്ചാബിലെ ഖാലിസ്ഥാനി ഗ്രൂപ്പുകൾ, അതിർത്തി ഗ്രാമങ്ങളിലെ ഉൾഫയും നാഗാ ഭീകരവാദികളും മുതൽ മാവോവാദികൾ വരെയുള്ള ഭീകരർ, ഒട്ടകങ്ങളുടേയും ആടുകളുടേയും പുറത്ത് കെട്ടിവച്ചുമുതൽ തുരങ്കങ്ങളിലൂടെയും ഇപ്പോൾ ഡ്രോണുകൾ ഉപയോഗിച്ചുമെല്ലാം മയക്കുമരുന്ന് അതിർത്തി കടത്തുന്നു.
ഈ മയക്കുമരുന്ന് ഡൽഹിയിലും (പ്രധാനമായും ആഭ്യന്തര വിപണിയ്ക്കായി) മുംബൈയിലും എത്തിക്കുന്നു. ഇന്ത്യയിൽ നിന്ന് പുറത്തേക്ക് കടത്തുന്നത് ഇന്ത്യയിൽ സജീവമായ നൈജീരിയൻ കെനിയൻ സിൻഡിക്കേറ്റ് വഴിയാണ്. അവർ വഴിയും മുംബൈയിലും മറ്റ് വിമാനത്താവളങ്ങളിലും പ്രധാന തുറമുഖങ്ങളിലും വിശ്വസ്തരായവരെ സ്വാധീനിച്ച് കാർഗോകൾ വഴിയും മറ്റ് മാർഗ്ഗങ്ങളിലൂടേയും കാനഡ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ഈ മയക്കുമരുന്ന് എത്തിക്കുന്നു. ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ (പ്രധാനമായും കേരള, കർണ്ണാടക, തമിഴ്നാട് വനാന്തരങ്ങളിൽ) വിളയുന്ന കഞ്ചാവും ഇതുപോലെ വിദേശ രാജ്യങ്ങളിലെത്തിക്കുന്നു. നേപ്പാൾ വഴിയും മയക്കുമരുന്നുകൾ വിദേശരാജ്യങ്ങളിലെത്തിക്കുന്നുണ്ട്.
ഈ മയക്കുമരുന്നിന് എങ്ങനെ പ്രതിഫലം നൽകും? രൂപയിലോ പൗണ്ടിലോ ഡോളറിലോ ഒക്കെ വില നൽകുക അസാദ്ധ്യമാണ്. ഒരു ബാങ്ക് വഴിയും ആ പണം ഇന്ത്യയിലെത്തിക്കാനാകില്ല. ഇന്ത്യയിലെന്നല്ല ഒരിടത്തുമെത്തിക്കാനാകില്ല. പണത്തിന്റെ ഉത്ഭവം കാട്ടാതെ ബാങ്കുകൾ വഴി പണം കൈമാറ്റം ചെയ്യാനാകില്ല. ഇത്രയും പണം സ്യൂട്ട്കേസിൽ നിറച്ചും അയയ്ക്കാനാകില്ല. അപ്പോൾ മയക്കുമരുന്നുകൾ യൂറോപ്പിലെ നഗരങ്ങളിലെത്തുമ്പോൾ ആ മയക്കുമരുന്ന് കടത്തലിനു കൂലിയായാണ് ദുബായ് വഴി സ്വർണ്ണം ഭാരതത്തിലെത്തിക്കാൻ തുടങ്ങിയത്.
ദാവൂദ് ഇബ്രാഹിം ആണ് മയക്കുമരുന്നിനു കൂലിയായി ദുബായ് കേന്ദ്രീകരിച്ച് സ്വർണ്ണം ഇന്ത്യയിലെത്തിക്കുന്ന “കലാപരിപാടിയുടെ” ഉപജ്ഞാതാവ്. അതായത് ദാവൂദ് ഒരു ശരാശരി സ്വർണ്ണക്കടത്തുകാരനായിരുന്നില്ല. അയാളുടെ മയക്കുമരുന്ന് കടത്തലിന്റെ കൂലിയായിരുന്നു സ്വർണ്ണം.
ഇന്ത്യൻ ആഭ്യന്തര സ്വർണ്ണാഭരണ മാർക്കറ്റ് അതിഭീകരമായി വലുതായതുകൊണ്ട് ഈ കൊണ്ടുവരുന്ന സ്വർണ്ണം ആഭരണശാലകളിലൂടെ മാർക്കറ്റിൽ വളരെയെളുപ്പത്തിൽ ഒഴുക്കിച്ചേർക്കാം. ആർക്കും ഒരു സംശയവും തോന്നുകയില്ല. ആ പണം നാട്ടിലും വിദേശത്തും റിയൽ എസ്റ്റേറ്റിലെ കുമിളകളിൽ ചേർക്കാം. യഥാർത്ഥത്തിൽ ദുബായിലെ റിഫൈനറികൾ ഈ മയക്കുമരുന്ന് കടത്തലിന് കൂലിയായി സ്വർണ്ണമുണ്ടാക്കുന്ന കമ്മട്ടങ്ങളാണ്.
ആഫ്രിക്കൻ രാജ്യങ്ങളിലെ അടിമഖനികളിൽ നിന്ന് ദുബായിലേക്ക് അസംസ്കൃത സ്വർണ്ണം കള്ളക്കയറ്റുമതി ചെയ്യുന്നത് മതഭീകരസംഘങ്ങളാണ് എന്ന് കണ്ടു. ഇതേ ഭീകരസംഘങ്ങളാണ് സുവർണ്ണചന്ദ്രക്കല പ്രദേശത്തെ ഏറ്റവും വലിയ മയക്കുമരുന്ന് ഉൽപ്പാദകരും. ഇവർ തന്നെയാണ് ബാൾക്കൻ വഴി അടഞ്ഞപ്പോൽ മയക്കുമരുന്ന് ഭാരതം വഴി യൂറോപ്പിലും കാനഡയിലും അമേരിക്കയിലും ആസ്ട്രേലിയയിലുമൊക്കെയെത്തിക്കുന്നത്. ഇവർ തന്നെയാണ് അതിന്റെ പ്രതിഫലമായി ദുബായിലെത്തുന്ന പണം സ്വർണ്ണമാക്കി മലദ്വാരത്തിലൂടെ മുതൽ ഡിപ്ളൊമാറ്റിക് ബാഗേജിലൂടെ വരെ തിരികെ ഭാരതത്തിലെത്തിക്കുന്നത്.”
ചുരുക്കിപ്പറഞ്ഞാൽ കഴിഞ്ഞ കൊല്ലം ആഗസ്റ്റ് മാസത്തിൽ ബിജെപിയുടെ മുഖമാസിക കഴിഞ്ഞയാഴ്ച പാലാ ബിഷപ്പ് പറഞ്ഞ നാർകോടിക്സ് ജിഹാദിനെപ്പറ്റി തെളിവുകളോടെ വ്യക്തമായി വിളിച്ചു പറഞ്ഞിരുന്നു. ഈ നാർകോടിക്സ് ജിഹാദിൽ പാലാ ബിഷപ് ഹൌസിനെ ഭീഷണിപ്പെടുത്താൻ സമരം വിളിക്കാൻ പോയ ഓരോരുത്തന്റേയും ഷെയറുണ്ട്. അതിലുപരി കേരളം ഭരിക്കുന്ന സി പി എം എന്ന പാർട്ടിക്കും ഷെയറുണ്ട്. പാലാ ബിഷപ് പറഞ്ഞ നാർകോ ടെററിസം ഫണ്ട് ചെയ്യാനാണ് സ്വർണ്ണം കടത്തുന്നത്. അതിന്റെ അച്ചാരം വാങ്ങി ഞൊട്ടുന്ന കങ്കാണിമാരാണ് സി പി എം.
ചങ്ങല വ്യക്തമല്ലേ?
അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യലോകത്തിനൊരു വിചാരമുണ്ട്. അവർ കണ്ടെത്തുമ്പോഴേ എന്തും സംഭവിക്കൂ എന്ന്. ഇസ്ലാമിക ജിഹാദെന്ന പാമ്പുകൾക്ക് പാലുകൊടുക്കരുതെന്ന് എത്രയോ പതിറ്റാണ്ടുകളായി ഭാരതം ലോകത്തോട് കേഴുന്നു? 1950കൾ മുതൽ ഇസ്ലാമിക ഭീകരവാദത്തിന്റെ വ്യാപ്തിയെപ്പറ്റി നാം പറയുന്നു പക്ഷേ അവസാനം ട്വിൻ ടവറുകളിൽ വിമാനം കയറിയപ്പോഴാണ് പാശ്ചാത്യന് ബോദ്ധ്യമായത്. നാർകോ ജിഹാദ് ഉൾപ്പെടെയുള്ള ഭീകരതയെപ്പറ്റി ഈ രാഷ്ട്രസ്നേഹികളായ മനുഷ്യർ എത്രയോ കാലമായി പറയുന്നു. ഇന്ന് പാലാ ബിഷപ്പിനത് ബോദ്ധ്യമായി.
ഈ ദേശത്തെ തകർക്കുന്ന ഏത് ശക്തികൾക്കെതിരേയും അതിശക്തമായ പ്രതിരോധമുയർത്താൻ തന്നെയാണ് സംഘം എന്ന സ്ഥാപനത്തെ കൊടിയ വേദനകളും ത്യാഗവും സഹിച്ച് ഈ ഭൂമിയിൽ വേരുറപ്പിച്ചത്. പാലാ ബിഷപ്പ് കൂടെയുണ്ടായാലും പാളയം ഇമാം കൂടെയുണ്ടായാലും നിങ്ങളുണ്ടെങ്കില്‍ നിങ്ങളോടൊപ്പം, നിങ്ങളില്ലെങ്കില്‍ നിങ്ങളെക്കൂടാതെ, നിങ്ങളെതിര്‍ത്താല്‍ നിങ്ങളെ ചെറുത്തുകൊണ്ട് ഈ രാഷ്ട്രനന്മയ്ക്കായി ശബ്ദിക്കുന്നവരോടൊപ്പം സമാജത്തിന്റെ നന്മയ്ക്കായി ആഗ്രഹിക്കുന്നവർക്കൊപ്പം ശക്തിദുർഗ്ഗമായിത്തന്നെ ഞങ്ങളുണ്ടാകും.
സത്യം പറഞ്ഞു തന്നെ. അതെ, സംഘികളായിത്തന്നെ










Leave a Reply