ഇന്നലെ(22-12-2020) ഏഷ്യാനെറ്റ് ന്യൂസിൽ അടക്കാ രാജൂ എന്ന കള്ളൻ രാജുവിന്റെ വെളിപ്പെടുത്താൽ ഞാൻ കണ്ടിരുന്നു. അതിന് ശേഷം ഇന്ന് അടക്കാ രാജൂവിന്റെ ഒരു വീഡിയോ വൈറൽ ആയി
അതിലെ പ്രസക്തമായ ഭാഗങ്ങൾ ഇങ്ങനെ
“ഞാൻ അവിടുത്തെ ചന്തക്ക് അകത്തെ പണിക്കാരനാണ്. ചന്തയുമായി ബന്ധപ്പെട്ട് നടക്കുന്നതാണ്. അന്നൊന്നും കള്ള് കുടിക്കുന്ന ആളല്ല, കഞ്ചാവാണ്! കഞ്ചാവ് അടിച്ചിട്ട് രാത്രി അടിച്ചു നൂലായി അതിലെ ഇതിലെ ഒക്കെ നടക്കും. അങ്ങനെ പോയി എന്റെ കണ്ണിൽ പെട്ടതാണ്. എന്നിട്ട് അവർ എന്നെ കള്ളനും ആക്കി…. മയിര്! മനസ്സിലായോ?
പറയുന്നത് ആരാണ് എന്നറിയാമോ? സിബിഐ യുടെ സ്റ്റാർ വിറ്റ്നസ് അടക്കാ രാജു!
ഇതിൽ നിന്ന് എന്ത് മനസിലാക്കണം. കഞ്ചാവ് അടിച്ച് കിറുങ്ങി നൂലായി നടന്ന രാജൂ ആണ് അഭയ കേസിഏക ദൃക്സാക്ഷി? സത്യസന്ധതയുള്ള കഞ്ചാവ് അടിച്ച് കിറുങ്ങി നൂലായി നടക്കുന്നയാളുടെ ഒറ്റ മൊഴിയിൽ ഫാദർ കൊട്ടുരിനെയും, സിസ്റ്റർ സ്റ്റേഫിയും കോടതി ജീവപരന്ത്യം തടവിന് ശിക്ഷിച്ചു.
ഇനി കോടതിയിൽ അടക്കാ രാജൂ നൽകിയ 164 സ്റ്റേറ്റ്മെന്റ് പ്രകാരം നൽകിയ മൊഴിയും,ഇന്നലെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖവും തമ്മിലുള്ള അന്തരം വലുതാണ്.
കോടിക്കണക്കിന് രൂപയുടെ ഓഫർ അടക്കാ രാജുവിന് നൽകിയിട്ടും ഒരു രൂപ പോലും ആരിൽനിന്നും വാങ്ങാത്ത യാൾ ഇന്നലെ മാദ്ധ്യമങ്ങളോട് സംസാരിച്ചതിന്റെ അവസാനം, ക്യാമറക്ക് മുന്നിൽ തന്നെ നിന്ന്, മാദ്ധ്യമ പ്രവർത്തകരോട് കാശ് ചോദിക്കുന്ന മനോഹരമായ ദൃശ്യം!
ചാനൽ ലൈവ് ആയി ടെലികാസ്റ്റ് ചെയ്യുന്നതിനാൽ വീഡിയോ അവസാനിക്കാൻ ഒരു നിമിഷം താമസിച്ചു. സി.അഭയയുടെ കൊലപാതകം നേരിൽ കണ്ടതിന് ശേഷം മോഷണം പോലും ഉപേക്ഷിച്ച് സത്യസന്ധനായി എന്ന് മാദ്ധ്യമങ്ങൾ പറയുന്ന ഇദ്ദേഹമാണ് അഭയാക്കേസിലെ പ്രധാന സാക്ഷി
പറുദീസയിലെ നല്ല അടക്ക തന്നെ, താൻ മോഷണശ്രമത്തിനിടയിലല്ല അഭയ മരിച്ച അന്ന് വൈദീകരെ കണ്ടത്, കഞ്ചാവടിച്ച് കിറുങ്ങി നടക്കുമ്പോഴാണ് എന്ന് മാധ്യമങ്ങൾക്ക് നൽകിയ വിവരണത്തിൽ പറയുന്നു. പറുദീസയിലെ നല്ല അടക്കാ കോടതിയിൽ 164 പ്രകാരം കൊടുത്ത മൊഴി തെറ്റാണെന്ന് സാക്ഷി തന്നെ തുറന്നു സമ്മതിക്കുകയാണ് ഇപ്പോൾ . മാത്രമല്ല, കഞ്ചാവടിച്ച് ബോധമില്ലാത്ത ആളുടെ മൊഴിക്കെന്ത് വിശ്വാസ്യത? കഞ്ചാവടിച്ച് റോഡിലൂടെ പോയ ആളെങ്ങനെ ഉയരമുള്ള മതിൽക്കെട്ടിനകത്ത് നടന്ന സംഭവങ്ങൾ കണ്ടു എന്ന ചോദ്യവും ഉയരുന്നു.
മൂന്ന് തവണ തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും സി ബി ഐ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത് അംഗീകരിക്കാതെ വീണ്ടും അന്വേഷിക്കാൻ ആവശ്യപ്പെട്ടപ്പോൾ, സി.അഭയ കൊല്ലപ്പെട്ട് പതിനാറ് വർഷങ്ങൾക്ക് ശേഷം പെട്ടെന്നാണ് അടക്കാരാജു ദൃക്സാക്ഷിയായി രംഗപ്രവേശം ചെയ്യുന്നത്
മോഷണം നടത്താൻ ഏറ്റവും നല്ല സമയം
കഞ്ചാവടിച്ച്, മോഷണത്തിനാണ് പോയത് എന്ന് വാദിച്ചാൽ പോലും, വെളുപ്പിന് നാലരക്ക് വൈദീകരെ കണ്ടു എന്നാണ് മൊഴി. അഞ്ച് മണി ആകുമ്പോഴേക്കും പല ആളുകളും ഉണർന്നു തുടങ്ങും. ആളുകൾ ഉണരുന്നതിന് വളരേ മുമ്പ് മോഷണം നടത്തി തിരിച്ചു വീട്ടിൽ ചെല്ലാവുന്ന വിധത്തിലേ ലോകത്ത് ഏത് കള്ളനും മോഷണത്തിനിറങ്ങൂ.മോഷണം നടത്തുന്ന കള്ളൻ 12 മണിക്കും 3 മണിക്കും മുൻപ് മോഷണം നടത്തി സ്ഥലം കാലിയാക്കും. അപരിചിതമായ സാഹചര്യത്തിൽ മോഷ്ടിച്ച സാധനങ്ങളുമായി കണ്ടാൽ അപകട സാദ്ധ്യത ഉണ്ടെന്ന് ഏത് കള്ളനും അറിയാം. ആ സ്ഥിതിക്ക് വെളുപ്പിന് നാലരക്ക് മോഷണത്തിനിടയിൽ കണ്ടു എന്നത് എങ്ങനെ വിശ്വസനീയമാകും? നാലരക്കാണ് അഭയ മരിച്ചത് എന്നതിനാൽ സമയം മാറിയാൽ പ്രതികൾ രക്ഷപ്പെടും എന്നതും ഇവിടെ പ്രസക്തമാണ്
നർക്കോ അനലാസിസ് എന്ന പൊറാട്ട് നാടകം
നാർകോ അനാലിസിസിൻ്റെ ആധികാരികതയെ പറ്റി കുറെ ചർച്ചകൾ കണ്ടു. CBI തന്നെ അന്വേഷിച്ച വളരെ വിവാദമായ ആരുഷി തൽവാർ കൊലക്കേസിനെ പറ്റി പറഞ്ഞാൽ ഇത് പെട്ടെന്ന് ആളുകൾക്ക് മനസ്സിലാവും. ആരുഷി കൊലക്കേസിൽ നേപ്പാളികളായ മൂന്ന് പേരെ നാർക്കോ അനാലിസിസിന് വിധേയമാക്കി, അവർ ആരുഷിയെ കൊന്നതാണ് എന്ന് സമ്മതിച്ചു. പക്ഷേ ആര് കൊന്നു, എങ്ങനെ കൊന്നു എന്നതിൽ ചേർച്ചയില്ല, പല വിധത്തിൽ ആണ് പറയുന്നത്. ഒരാളെ തന്നെ രണ്ട് തവണ അനാലിസിസ് നടത്തിയപ്പോൾ രണ്ട് കഥകളാണ് പറഞ്ഞത്. അവസാനം ഇവരെ മൂന്ന് പേരേയും ഒഴിവാക്കി നാർക്കോ അനാലിസിസിൽ ഒരു തെളിവും കിട്ടാതിരുന്ന മാതാപിതാക്കളെയാണ് CBI പ്രതി ചേർത്തത്. അത്രക്കുണ്ട് ആ പരിശോധനയുടെ വിശ്വാസ്യത.
അഭയാ കേസിൽ നടന്നതും, നടക്കുന്നതും മാധ്യമ വിചാരണ
അഭയാ കേസ് നടന്ന കാലം മുതൽ ആരോപണ വിധേയരായ വൈദികർക്കും, സിസ്റ്റർ സ്റ്റേഫിക്കും രാജ്യം വിട്ട് പോകാമായിരുന്നു. അത് ഉണ്ടായില്ല. അവർ മൂവരും അന്വേഷണത്തോട് സഹകരിച്ചു. ബിഷപ്പ് ഫ്രാങ്കോ പിതാവും ഇന്ത്യൻ നീതി ന്യായ വ്യവസ്ഥിതിയോട് ഒപ്പം നിന്ന് വിചാരണ നേരിടുന്നു.
ഇവിടെ നടക്കുന്നത് കത്തോലിക്കാ സഭക്ക് എതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം ആണ്.ഇതിന്റെ പിന്നിലെ അജണ്ട വലുതാണ്. ബിഷപ്പ് ഫ്രാങ്കോയെ ഏത് വിധേയനെയും അകത്താക്കുക, അഭയാ കേസിലെ ആരോപണ വിധേയരായവരെ, അടക്കാ എങ്കിൽ അടക്കാ അയാളെ മാത്രം വിശ്വസിച്ച് ശിക്ഷ വാങ്ങി നൽകുക. ഇത് എന്താണ്?
എവിടെ നാർക്കോ അനലിസിസ് റിപ്പോർട്ട്
നാർക്കോ അനാലിസിസ് നടത്തി സമർപ്പിച്ച സി ഡി ഡോക്ക്യൂമെന്റിൽ മുപ്പതിലധികം സ്ഥലത്ത് തിരുത്തലുകൾ ഉണ്ട് എന്നാണ് തിരുവനന്തപുരം C-DIT കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. യാതൊരു വിധത്തിൽ ഉള്ള എഡിറ്റിങ്ങും ചെയ്യാത്ത സി ഡി കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ട് ഇത് വരെ സമർപ്പിച്ചിട്ടില്ല. വ്യക്തമായ തിരുത്തലുകൾ നടത്തിയ ഈ വീഡിയോ യുട്യൂബിൽ ഇന്നും കിടപ്പുണ്ട്. അത് കണ്ടാൽ അതിൽ തിരുത്തലുകൾ നടത്തിയെന്നത് ആർക്കും വളരെ വ്യക്തമാകും. അബോധാവസ്ഥയിൽ എന്നമട്ടിൽ കണ്ണടച്ച് മയങ്ങി കിടക്കുന്ന സിസ്റ്ററോട് “അച്ചൻ മഠത്തിൽ വന്നോ” എന്ന് ചോദിക്കുന്നതിൻ്റേയും കണ്ണ് തുറന്ന് സുബോധത്തോടെ ഇരിക്കുന്ന സിസ്റ്റർ “ഉവ്വ” എന്ന് ഉത്തരം പറയുന്നതിൻ്റേയും ഇടയിൽ എഡിറ്റിംഗ് നടന്നു എന്ന് മനസ്സിലാക്കാൻ 1-)0 ക്ലാസ്സ് വിവരം മതി .
സ്റ്റെപ്നിയായി വച്ച കന്യാ ചർമ്മം
മെഡിക്കൽ പരിശോധനയിൽ കന്യക ആണെന്നോ അല്ലെന്നോ ഉറപ്പിച്ച് പറയാനാവുന്നില്ല എന്ന് മാത്രം പറഞ്ഞതിനെ വളച്ചൊടിച്ച് കന്യാചർമ്മം വച്ച് പിടിപ്പിച്ചു എന്നാക്കി എന്ന് മുൻ S P എബ്രഹാം ചെറിയാൻ ഇന്നലെ മനോരമ ചാനലിൽ പറഞ്ഞപ്പോൾ CBI കേസന്വേഷണം ഏറ്റെടുത്ത് ആദ്യം മുതൽ ഉണ്ടായിരുന്ന പബ്ലിക് പ്രോസക്യൂട്ടർ കെ പി സതീശൻ, ഒരക്ഷരം അതിനെ എതിർത്ത് പറഞ്ഞില്ല. കന്യാചർമ്മം വെച്ച് പിടിപ്പിക്കുന്ന സർജറി ആയ hymenoplasty എന്നൊരു വാക്ക് പോലും ഈ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ല എന്നാണ് ശ്രീ എബ്രഹാം ചെറിയാൻ പറഞ്ഞത് (മേല്പറഞ്ഞ മെഡിക്കൽ റിപ്പോർട്ട് നോക്കിയിട്ട് കിട്ടിയില്ല, റിപ്പോർട്ടോ സാക്ഷി മൊഴികളോ ആരുടെ എങ്കിലും കയ്യിൽ ഉണ്ടെങ്കിൽ ഒന്ന് തരൂ). കന്യകയല്ലെന്ന് തെളിയിക്കപ്പെട്ടാലെ ലൈംഗിക ആരോപണത്തിനും കേസിനും നിലനിൽപൊള്ളൂ എന്നറിയാവുന്ന, അതിൽ ഉറപ്പില്ലെന്ന് പറഞ്ഞതോടെ CBIയുടെ പ്രധാന വാദം തന്നെ പൊളിഞ്ഞു എന്നറിയാവുന്ന, ആരുടേയോ കുബുദ്ധിയിൽ ഉദിച്ചതാണ് hymenoplasty വിചിത്ര കഥ
ശ്രീ എബ്രഹാം ചെറിയാൻ അഭയയെ കൊല്ലാൻ ഉപയോഗിച്ച ആയുധത്തെ പറ്റി പറഞ്ഞതിനും ഉത്തരമുണ്ടായില്ല. അഭയയുടെ മരണത്തിന് ആറ് വർഷത്തിന് ശേഷം CBI ഈ ആയുധം (കോടാലി) കണ്ടെത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. എന്നാൽ ആ കോടാലി കൊണ്ട് അഭയയുടെ തലയിലെ മുറിവുണ്ടാവില്ല എന്ന് തെളിയിക്കപ്പെട്ടതോടെ അഭയയുടെ മരണത്തിന് പതിനെട്ട് വർഷത്തിന് ശേഷം മഠത്തിൽ മറ്റൊരു കൈക്കോടാലി ഉണ്ടായിരുന്നതായും അത് കണ്ടെടുക്കാനായില്ലെന്നും CBI കുറ്റപത്രം സമർപ്പിച്ചു. മരത്തിൽ കയറി കൊമ്പുകൾ വെട്ടാൻ ഉപയോഗിക്കുന്ന കൈക്കോടാലി സാധാരണ കണ്ടുവരുന്ന ഒന്നല്ല. ഒരു മഠത്തിൽ എങ്ങനെ ഈ ആയുധം വന്നു എന്ന ചോദ്യത്തിന് CBI ഇന്നലേയും ഉത്തരം പറഞ്ഞില്ല.
അഭയയുടെ ശരീരത്തിൽ കണ്ട പാടുകൾ conclusive അല്ല. ആത്മഹത്യയോ കൊലപാതകമോ ആവാം എന്നാണ് medical experts പറയുന്നത്. തലക്ക് പിന്നിൽ കണ്ട മുറിവും ആഴത്തിലുള്ളതോ മരണകാരണമോ അല്ല. പരീക്ഷക്ക് പഠിക്കാൻ നേരത്തെ എഴുന്നേറ്റ ആൾ ആത്മഹത്യ ചെയ്യില്ല എന്നാണ് CBI നിഗമനം. അത് speculation ആണ്. ഓരോ വർഷവും പരീക്ഷക്ക് മാർക്ക് കുറഞ്ഞതിനും മറ്റ് നിസ്സാര കാര്യങ്ങൾക്കും പലരും ആത്മഹത്യ ചെയ്യുന്നുണ്ട്. പലപ്പോഴും മുൻകൂട്ടി ആലോചിച്ചുറപ്പിച്ചല്ല, ഒരു നിമിഷത്തെ തോന്നലിൽ സംഭവിക്കുന്നതാണ്. സി.അഭയയെ കൊന്നതല്ലെന്നോ, ആണെന്നോ, ആണെങ്കിൽ ആര് ചെയ്തു എന്നോ, ഒന്നും പറയാൻ ഞാനാളല്ല. ആത്മഹത്യയാണെങ്കിൽ തന്നെ അതിനെ ന്യായീകരിക്കാൻ സിസ്റ്റർ അഭയക്കും, കുടുംബത്തിനും മാനസിക പ്രശ്നം എന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചത് എന്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും
ധാരാളം ചോദ്യങ്ങൾക്കും, ഉപ ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും ഇപ്പോഴും വ്യക്തമായ ഉത്തരമില്ല എന്നത് ഒരു വസ്തുതയാണ്. തെളിവുകളുടെ അഭാവം ഉണ്ട് എന്നുള്ളത് പലരും ചൂണ്ടിക്കാട്ടുന്നു. മേൽക്കോടതിയിൽ തള്ളിപ്പോവാനാണ് സാദ്ധ്യത എന്നും പലരും സൂചിപ്പിക്കുന്നു. ചാരക്കേസുമായി ബദ്ധപ്പെട്ട് നടന്ന മാദ്ധ്യമ വിചാരണയുടെ മറ്റൊരു ആവർത്തനമല്ലേ സി.അഭയകേസിലും നടന്നത് എന്നൊരു സംശയമുണ്ട്. നാർക്കോ അനാലിസിസിലും കേസിൽ പൊതുവേയും സഭക്കെതിരെ പ്രവർത്തിച്ചു എന്ന് ചിലരെങ്കിലും വിശ്വസിച്ച ബിജെപി നേതൃത്വം ഇന്ന് സഭയോടും, സഭ ഒരു പരിധി വരെ തിരിച്ചും അടുക്കാൻ ശ്രമിക്കുന്നു എന്നുള്ളത് വിരോധാഭാസം ആവാം. സി.അഭയക്ക് നീതി കിട്ടിയെങ്കിൽ നല്ലത്, പക്ഷേ നമുക്ക് മുമ്പിലുള്ള തെളിവുകൾ അങ്ങനെ വിശ്വസിക്കാൻ മതിയായവ അല്ല.
കത്തോലിക്കാ സഭക്ക് എതിരെ മാധ്യമ വിചാരണ നടത്തുന്നവരോട്, ഇന്നലെ വിനു വി ജോൺ ന്റെ പ്രസ്താവന കണ്ടു,’സഭയുടേതായ ഒരു പ്രസ്താവന പുറത്ത് കണ്ടില്ല ‘എന്ന്. അടക്കാ രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള വിധിക്ക് സഭയുടെ വിവരണത്തിന്റെ ആവശ്യമില്ല. അടക്കാ രാജൂ എല്ലാം പറഞ്ഞു കഴിഞ്ഞല്ലോ? ഇനി സഭയുടെ ആവശ്യം എന്ത്? അഭയ കഴിഞ്ഞു. ഇനി നമുക്ക് അടുത്ത മാധ്യമ വിചാരണക്ക് ബിഷപ്പ് ഫ്രാങ്കോ നിങ്ങളുടെ മുൻപിൽ ഉണ്ട്, വിചാരണ തുടങ്ങിക്കൊള്ളൂ. അവസാനം ബിഷപ്പ് ഫ്രാങ്കോയെ ഏത് വിധേയനെയും അകത്താക്കാൻ അടക്കാ തന്നെ വേണ്ടി വരുമോ?
മാർട്ടിൻ മേനച്ചേരി
കൊച്ചി










Leave a Reply