Sathyadarsanam

ബൈബിള്‍ ചിത്രകഥാപ്രകാശനവും വചനം വിരല്‍തുമ്പില്‍ മത്സര സമ്മാനദാനവും

ങ്ങനാശേരി: മദ്ധ്യസ്ഥന്‍ ബുക്ക്‌സും, ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റും ചേര്‍ന്ന് തയ്യാറാക്കിയ ബൈബിള്‍ ചിത്രകഥകളുടെ പ്രകാശനവും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഓണ്‍ലൈനായി നടത്തിയ വചനം വിരല്‍തുമ്പില്‍ ക്വിസ്മത്സര സമ്മാനദാനവും 2020 നവം.24ന് വൈകുന്നേരം 4 മണിക്ക് അഭി. ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അരമനയില്‍ വച്ച് നിര്‍വ്വഹിക്കുന്നു.

ബൈബിളിലെ 25 കഥാപാത്രങ്ങളെ 20 മള്‍ട്ടിക്കളര്‍ ചിത്രകഥകളിലൂടെ 2000 രൂപ പ്രി പബ്ളിക്കേഷന്‍ ‍ വിലയില്‍ എല്ലാവര്‍ക്കുമായി എത്തിക്കുന്നു. സൃഷ്ടി, നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ്, ജോസഫ്, മോശ, ജോഷ്വാ, സാമുവേല്‍, ഗിദയോന്‍, സാംസണ്‍, റൂത്ത്, സാവൂള്‍, ദാവീദ്, സോളമന്‍, ദാനിയേല്‍, യോനാ, ഏലിയാ, ജോബ്, എസ്ര, നെഹമിയ, ഏലീഷാ, എസ്‌തേര്‍, യൂദിത്ത് തുടങ്ങിയ ചിത്രകഥകളാണ് ഉള്ളത്.

ലോഗോസ് ക്വിസ് വചനഭാഗത്തെ ആസ്പദമാക്കി ലോക്ക് ഡൗണ്‍ കാലത്തുനടത്തിയ 4 വചനം വിരല്‍തുമ്പില്‍ മത്സരത്തില്‍ 1000-ല്‍ അധികം ആള്‍ക്കാര്‍ പങ്കെടുത്തിരുന്നു. സമ്മാനാര്‍ഹര്‍ അന്നേ ദിവസം 4 മണിക്കു മുന്‍പായി അരമനയില്‍ എത്തണമെന്നഭ്യര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *