ട്രംപിന്റെ രക്തത്തിനു വേണ്ടി ദാഹിച്ചു അലമുറയിട്ട മാധ്യമ മാമകൾ മുതൽ ഫേസ്ബുക്കിൽ ഘോരഘോരം വാരി വിളമ്പുന്ന മലയാളി മാമന്മാർ വരെ അറിയുവാൻ ഒരു വിയോജനക്കുറിപ്പ്…..
നിങ്ങൾ ആവശ്യപ്പെട്ടവനെ ഞാൻ വിട്ടു തന്നിരിക്കുന്നു എന്നും….. നിങ്ങൾ എന്നെ ചൊല്ലി അല്ല നിങ്ങളെയും നിങ്ങളുടെ തലമുറകളെയും ചൊല്ലി കരയുവീൻ എന്ന് എവിടെയോ വായിച്ചത് ഇപ്പോൾ ഇവിടെ വളരെ പ്രസക്തിയുണ്ട്….
പണ്ട് ഒരു വീട്ടിൽ ഒരു നല്ല നായയെ വളർത്തിയിരുന്നു. വീട് കാക്കുവാൻ മിടുക്കനായ നായ സദാ ജാഗരൂകനായിരുന്നു. ഈ നായയെ അവിടെ നിന്ന് ഒഴിവാക്കിയാൽ മാത്രമേ അവിടെ കയറി മോഷ്ടിക്കാൻ കഴിയുകയുള്ളൂ എന്നു ഒരു കള്ളൻ മനസ്സിലാക്കുന്നു. തുടർന്ന് അതിനു വേണ്ടി ഒരു നല്ല പ്ലാൻ തയ്യാറാക്കുന്നു.
ഒരു ദിവസം ഈ വീട്ടുകാർ പുറത്തുപോയ തക്കംനോക്കി വീടിന്റെ ഗേറ്റ് തുറന്ന് ഈ നായയെ കല്ലെറിഞ്ഞ് ഗേറ്റിനു പുറത്ത് എത്തിക്കുന്നു. തുടർന്ന് അയ്യോ നായ കടിക്കാൻ വരുന്നേ, ഓടി വരണം എന്ന് വിളിച്ചു കുകുന്നു. ആളുകൾ ഓടിയെത്തുമ്പോൾ പേപ്പട്ടി വരുന്നേ ഓടിക്കോ എന്ന് അലറി വിളിക്കുന്നു.
അതുകേട്ട് പുരുഷാരം പേപ്പട്ടിയെ തല്ലിക്കൊല്ലാൻ ഓടിക്കുന്നു. കണ്ടവർ കണ്ടവർ വടിയും കോലുമായി പട്ടിയുടെ പുറകെ ഓടി. ചിലർ പത്രക്കാരെ വിളിച്ചു. മറ്റുചിലർ ഫേസ്ബുക്കിൽ ലൈവ് പോസ്റ്റിട്ടു. ഞങ്ങളുടെ പട്ടണത്തിൽ ഒരു പേ പിടിച്ച നായെ തല്ലിക്കൊന്നിരിക്കുന്നു. ഞങ്ങൾ അനേകം പേരെ രക്ഷിച്ചിരിക്കുന്നു.. അങ്ങനെ വടിയും കോലുമായി വന്നവർ പരസ്പരം ആഹ്ലാദിച്ചു സന്തോഷിച്ചു നാടിനെ രക്ഷിച്ചതിന്റെ അഭിമാനത്തിൽ കടന്നുപോയി.
ഇതു തന്നെയാണ് ഇന്ന് അമേരിക്കയിൽ നടക്കുന്നത്. ബിസിനസ് നടത്തി ധനാഢ്യനായ ഒരു മനുഷ്യൻ അനേക വർഷം ഈ രാജ്യത്തെ രാഷ്ട്രീയക്കാർ ഭരിച്ചു മുടിച്ചു നശിപ്പിക്കുന്നത് കണ്ട് മനം മടുത്തു. ഇവിടെ പ്രസിഡന്റായി നിൽക്കാൻ തീരുമാനിച്ചു. അതിനു പ്രധാന കാരണം ഈ രാജ്യം മറ്റു രാജ്യങ്ങളുടെ കളിപ്പാവയായി പരിണമിച്ച തിന്നാലും ലോബിയിസ്റ്റുകളുടെ കയ്യിൽ നിന്ന് പണം വാങ്ങി അവർക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു രാജ്യത്തെ മുടിച്ചു വരുന്നതിനാലും മറ്റു രാജ്യങ്ങളിൽ പോയി യുദ്ധം ചെയ്ത് അനേകം ജീവനും ധനവും നഷ്ടപ്പെടുന്നതിനാലും ഈ രാജ്യത്തിൻറെ താൽപര്യങ്ങൾ സംരക്ഷിക്കാതെ മറ്റു പലയിടത്തും പോയി അടിയറ വെക്കുന്ന സാഹചര്യമുള്ളതിനാലും അദ്ദേഹം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
അതെ, അത് പലർക്കും കയ്യിട്ടു വാരൽ നടക്കുകയില്ല എന്ന് മനസ്സിലായി….. ഭരണം നേടിയപ്പോൾ തന്നെ വാഷിംഗ്ടണിലെ എല്ലാ ലോബിയിസ്റ്റുകളെയും പുറത്താക്കി. ബിസിനസ്സുകാർക്ക് ഉള്ള ചുവപ്പ് നാട കുരുക്കൾ ഒഴിവാക്കി. മെക്സിക്കോയും കാനഡയും ആയി ഉണ്ടാക്കിയിരുന്ന ബിസിനസ് എഗ്രിമെൻറ് റദ്ദാക്കി. കാരണം അത് ധാരാളം സാമ്പത്തികനഷ്ടം രാജ്യത്തിന് വരുത്തിവെക്കുന്നത് ആയിരുന്നു.
ചൈനയുമായുള്ള പല വ്യാപാര ബന്ധങ്ങളും അമേരിക്ക വൻപിച്ച നഷ്ടം വരുത്തി വെക്കുന്നത് കൊണ്ട് പുതുക്കി എഴുതേണ്ടി വന്നു. ഒരു യുദ്ധത്തിനും പോകാതെ രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി തീരുമാനങ്ങളെടുത്തു. പലയിടത്തുനിന്നും അമേരിക്കൻ പട്ടാളത്തെ തിരിച്ചുവിളിച്ചു. അമേരിക്കയിൽ നിന്ന് നഷ്ടപ്പെട്ട പല ബിസിനസുകളും രാജ്യത്തേക്ക് മടങ്ങി വന്നു. അങ്ങനെ തൊഴിലില്ലായ്മ എക്കാലത്തേക്കാളും ഏറ്റവും കുറഞ്ഞത് ആയിത്തീർന്നു. അമേരിക്കയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ സാമ്പത്തിക രംഗം ഏറ്റവും മികച്ചതായി തീർന്നു.
ഐ എസ് ഐ എസ് ൽ ഉണ്ടായിരുന്ന പലരും റെഫ്യൂജിയായി യൂറോപ്പിലേക്ക് എത്തുന്നത് കണ്ടുകൊണ്ട് അവർ അമേരിക്കയിലേക്ക് എത്താതിരിക്കാൻ വേണ്ടി ആറ് രാജ്യങ്ങളിൽനിന്നുള്ള ഇമിഗ്രേഷൻ താൽക്കാലികമായി തടഞ്ഞു. അദ്ദേഹത്തിനെതിരെ എഴുതിക്കൊണ്ടിരുന്നു മാധ്യമ പടകളെല്ലാം അത് മുസ്ലിം ബാൻ ആയി ചിത്രീകരിച്ചു അദ്ദേഹത്തെ പഴിചാരി അപമാനിച്ചു.
പ്രസിഡണ്ടായി നില്ക്കുന്നതിനു മുൻപ് എല്ലാവരുമായും വളരെ സൗഹൃദം ഉണ്ടായിരുന്ന ട്രംപ് കറുത്ത വംശജരുടെ യുവാക്കളുടെ ഇടയിൽ നടത്തിയ നല്ല പ്രവർത്തനങ്ങൾക്ക് അവാർഡ് ലഭിക്കുകയും കൂടാതെ റോസ പാർക്കർ, മുഹമ്മദലി എന്നിവരോടൊപ്പം ബ്ലാക്ക് കമ്മ്യൂണിറ്റിയിൽ നിന്നുതന്നെ അവാർഡ് ലഭിക്കുകയും ചെയ്ത ആളാണ്.
എന്നാൽ പ്രസിഡണ്ട് ആയപ്പോൾ അദ്ദേഹത്തെ വംശവെറിയൻ എന്നും അഭാസനുമായി ചിത്രീകരിച്ചു. അതേസമയം ജോ ബൈഡൻ ക്രൈം ആക്ട് 94 എന്ന ബില്ല് കൊണ്ടുവന്ന് ചെറിയ കുറ്റങ്ങൾ പോലും ചെയ്ത് അനേകം ആയിരങ്ങളെ ജയിലിൽ തള്ളി.
അതേസമയം ട്രംപ് “റീഫോം ആക്ട്” പ്രകാരം അനേകം അക്രമണ സ്വഭാവമില്ലാത്ത ജയിലിലുള്ള കുറ്റവാളികളെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു. “എനിക്ക് വോട്ട് ചെയ്യുന്നില്ല എങ്കിൽ താങ്കൾ കറുത്ത വർഗ്ഗക്കാരൻ അല്ല” എന്ന് പരസ്യമായി ടിവിയിലൂടെ പറഞ്ഞ ബൈഡൻ കറുത്തവർഗ്ഗക്കാരുടെ രക്ഷകനായി അവതരിക്കുന്നു.
അതുപോലെതന്നെ കമല ഹാരിസും കാലിഫോർണിയയിൽ നിയമം നിർമ്മിച്ച് ചെറിയ കുറ്റങ്ങൾ പോലും ചെയ്ത അനേകം ആയിരങ്ങളെ ജയിലിൽ തള്ളിയ വ്യക്തിയാണ്. അവരാണ് ഇന്ന് കറുത്തവർഗ്ഗക്കാരുടെ രക്ഷകരായി അവതരിച്ചിരിക്കുന്നത്.
എനർജി ഇൻഡിപെൻഡ് ആയി ഈ രാജ്യത്തെ മാറ്റിയതിൽ ട്രംപിൻറെ പങ്കു ചെറുതല്ല. തന്മൂലം ഇവിടെനിന്ന് ഓയിലും അനുബന്ധ പ്രൊഡ്ക്ടുകളും കയറ്റി അയയ്ക്കുവാൻ തുടങ്ങി. അതേസമയം ഓയിൽ എക്സ്പോർട്ട് ചെയ്തുകൊണ്ടിരുന്ന ഗൾഫ് രാജ്യങ്ങൾക്ക് അമേരിക്ക ഒരു ഭീഷണിയായി.അമേരിക്ക അവരെ ആശ്രയിക്കുന്ന സാഹചര്യംഇല്ലാതെ ആയി മാറി. അങ്ങനെ ട്രൂമ്പിനെ തകർക്കേണ്ടത് അവരുടെ ഒരു ആവശ്യമായി മാറുന്നു.
ഒബാമയും ബൈഡനും കൂടി ഇറാനു വേണ്ടി രഹസ്യത്തിൽ എല്ലാം ചെയ്തുകൊടുക്കുകയും അവരോട് മൃദുസമീപനം തുടരുകയും ചെയ്തു. എന്നാൽ ട്രംപ് അതെല്ലാം മാറ്റി കർക്കശ സ്വഭാവത്തിൽ ഇടപെട്ടതിനാൽ ട്രംപിനെ മാറ്റേണ്ടത് ഇറാനിന്റെ ആവശ്യമായി മാറി.
ചൈനയുടെ വ്യാപാര ഇടപാടുകളിൽ അവർ ഉദ്ദേശിക്കുന്ന കള്ളത്തരങ്ങളും അനീതിയും നടത്തുവാൻ ട്രംപ് അനുവദിക്കാത്തതിനാൽ ട്രംപ് തുടരുന്നത് ചൈനയ്ക്ക് ഭീഷണിയായി മാറി. അദ്ദേഹത്തിന്റെ ജനപിന്തുണയിലും രാഷ്ട്രീയത്തിൽ കയ്യിട്ടു വാരൽ നടക്കാത്തതിനാലും ശത്രുക്കൾ ദിവസേന കൂടിക്കൊണ്ടിരുന്നു. അതിൻറെ ഫലമായാണ് റഷ്യ തിരഞ്ഞെടുപ്പിൽ ഇടപെട്ടു എന്നും തുടർന്നു വന്ന ഇംപീച്ച് നാടകങ്ങളും നമ്മൾ കണ്ടത്. അങ്ങനെ പലപ്രാവശ്യം അദ്ദേഹത്തെ ഭരണത്തിൽ നിന്ന് ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. അദ്ദേഹം വീണ്ടും വൻപിച്ച ഭൂരിപക്ഷത്തോടെ ജയിച്ചു കയറും എന്നുള്ള സാഹചര്യം ഉണ്ടായപ്പോൾ കള്ളവോട്ടുകളിലൂടെ മാത്രമേ അദ്ദേഹത്തെ പരാജയപ്പെടുത്തുവാൻ കഴിയുകയുള്ളൂവെന്ന് ശത്രുക്കൾ തിരിച്ചറിയുന്നു. അദ്ദേഹത്തെ മാറ്റേണ്ടത് ഈ രാജ്യത്തിനകത്ത് ഉള്ള ശത്രുക്കൾക്കും രാജ്യത്തിനു പുറത്തുള്ള ശത്രുക്കൾക്കും അത്യാവശ്യമായ കാര്യമാണ്.
ആദ്യം നൂറുകണക്കിന് എക്സിറ്റ് പോളുകൾ ഇറക്കി ട്രംപ് തോൽക്കുമെന്ന് മനുഷ്യരുടെ മനസ്സിനെ പാകപ്പെടുത്തുന്നു. പിന്നീട് സ്വിങ് സ്റ്റേറ്റുകളിൽ മാത്രം ലക്ഷക്കണക്കിന് പോസ്റ്റൽ വോട്ടുകൾ മരിച്ചവരുടെയും പട്ടിയുടെയും പൂച്ചയുടെയും പേരിൽ വരെ ഒരു വീട്ടിൽ പതിനേഴും ഇരുപതും വെച്ച് അയച്ചു കൊടുക്കുന്നു. കോവിഡ് ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന പല ഡെമോക്രാറ്റിക് സ്റ്റേറ്റുകളിലും പോസ്റ്റൽ വോട്ടുകൾ ധാരാളമായി കൊടുക്കാതെ ജയിക്കുമോ എന്നു സംശയമുള്ള സ്റ്റേറ്റുകളിൽ മാത്രം കള്ള വോട്ടിന് പ്ലാൻ ചെയ്യുന്നു. ഡെമോക്രാറ്റിക് ഉറപ്പുള്ള ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‍സി കാലിഫോർണിയാ മുതൽ ഉള്ള എല്ലാ സ്റ്റേറ്റുകൾ കൃത്യമായി 10 മണിക്ക് മുൻപ് ഫലം വരുന്നു.
സ്വിങ് സ്റ്റേറ്റുകളിൽ എല്ലായിടത്തും വോട്ടെണ്ണൽ നടക്കുമ്പോൾ ട്രംപിന് മജോരിറ്റി കിട്ടുന്ന സാഹചര്യത്തിൽ വോട്ടെണ്ണൽ നിർത്തിവെയ്ക്കുന്നു. വീണ്ടും പുനർ സ്ഥാപിക്കുമ്പോൾ ബൈഡന്റെ ലീഡ് വളരെ പതിനായിരങ്ങൾ കൂടുന്നു. അങ്ങിനെ വളരെ നാടകിയമായി ട്രമ്പിനെ തകർക്കുന്നു…
ഒരിക്കലും തിരിച്ചു കൊണ്ടുവരാൻ കഴിയാത്ത ചില (irreversible change) തീരുമാനങ്ങൾ ബൈഡൻ- കമല കൂട്ടുകെട്ട് അമേരിക്കയിൽ ഉണ്ടാകുമോ എന്നതാണ് സാധാരണ ജനങ്ങളുടെ ഭയം. അതിൽ പ്രധാനമായും
1. ട്രംപ് നിർത്തിവെച്ചിരിക്കുന്നു ആറ് രാജ്യങ്ങളിലെ എമിഗ്രേഷൻ പുനഃസ്ഥാപിക്കപ്പെടുകയാണെങ്കിൽ പതിനായിരക്കണക്കിന് അഭയാർത്ഥികൾ, അതിലൂടെ നുഴഞ്ഞുകയറുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും കടന്നുവന്നു താമസിയാതെ അമേരിക്കയെ മറ്റൊരു ഫ്രാൻസ് ആക്കി തീർക്കുന്ന കാലം വിദൂരമല്ല എന്ന് ഭയക്കുന്നു.
2. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായ യുവാക്കളുടെ താളത്തിനൊത്ത് തുള്ളി ഈ രാജ്യത്തിന്റെ എക്കണോമി തകർക്കുകയും തുടർന്ന് ഇതിനെ ശിഥിലമാക്കുകയും ചെയ്യുവാനുള്ള താൽപര്യങ്ങൾ പല രാജ്യങ്ങൾക്കും ഉണ്ട് എന്നുള്ളത് ഭയാനകമായ കാര്യമാണ്.
3.”ന്യൂ ഗ്രീൻ ഡീൽ” എന്ന ആശയം നടപ്പിലാക്കുകയും അതിലൂടെ അതി ഭീമമായ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുകയും ഇവിടെയുള്ള ഊർജ്ജസ്രോതസ്സുകൾ അടച്ചുപൂട്ടുകയും ചെയ്യുമ്പോൾ ലക്ഷക്കണക്കിന് ആൾക്കാരുടെ ജോലി നഷ്ടപ്പെടുകയും പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വലിയ വില കൂടുകയും അതിഭീകരമായ സാമ്പത്തിക തകർച്ച നേരിടുകയും ചെയ്യും
4. ഈ രാജ്യത്ത് വംശീയ വിദ്വേഷം കുത്തിവച്ചു കലാപങ്ങളിലൂടെ ഈ രാജ്യത്തെ തകർക്കുക എന്നതും ഈ രാജ്യത്തിന്റെ പതനം ആഗ്രഹിക്കുന്ന പല ഛിദ്ര ശക്തികളുടെയും താൽപര്യം നടപ്പിലാക്കാൻ സാധിക്കും.
5. മനുഷ്യ മനസ്സുകളിൽ നിന്ന് ആത്മീയത എടുത്തു മാറ്റിയ ശേഷം ഇസ്ലാമ വൽക്കരിക്കാനുള്ള രഹസ്യ അജണ്ടയുമായി മറ്റു ചില തൽപരകക്ഷികൾ രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുന്നു. അതിൻറെ ഉദാഹരണമാണ് ജയിലിൽ നിന്നും പുറത്തു വരുന്ന 18.5 %ബ്ലാക്ക് വംശജർ ഇസ്ലാമിലേക്ക് ആകൃഷ്ടരാകുന്നു എന്നുള്ളത്. കൂടാതെ ഭ്രൂണഹത്യയും സ്വവർഗരതിയും മുതലായ സാമൂഹിക തിന്മകൾക്ക് വളം വച്ചു കൊടുക്കുന്ന ഒരു ലോബിയുടെ ശക്തമായ പിടിയിലാണ് ഡെമോക്രാറ്റിക് പാർട്ടി എന്നുള്ളത് ഏവർക്കും അറിയാമല്ലോ.
ഇതിനൊക്കെ എതിരെ പോരാടിയിരുന്ന ട്രംപിന്റെ ഭരണത്തെ പിറകിൽ നിന്നും കുത്തിമലർത്തിയാൽ പലർക്കും കാര്യങ്ങൾ എളുപ്പമാകും. നാം ഇന്ന് കാണുന്ന അമേരിക്ക ആയിരിക്കുകയില്ല അടുത്ത 10 വർഷം കഴിയുമ്പോൾ. അമേരിക്ക ക്ഷീണിച്ചാൽ ഡോളറിന് വില ഇടിയുകയും ആഗോള സാമ്പത്തികം തകരുകയും ചെയ്യും. അപ്പോൾ ചൈനയ്ക്ക് മാത്രമാകും മുൻതൂക്കം ലഭിക്കുക അതുമാത്രമല്ല ലോകത്തിലെ ഒന്നാം നമ്പർ ആയുധ ശക്തിയായ അമേരിക്കയെ തകർക്കുന്നത് ലോക സമ്പത്ത് വ്യവസ്ഥ മാത്രമല്ല ലോക ശക്തികളിൽ വിള്ളലുകൾ ഉണ്ടാക്കുകയും ചെയ്യും. ഈ രാജ്യത്തിനു വേണ്ടി നിലനിന്ന ഒരു നല്ല നേതാവിനെ ഇല്ലാത്ത കള്ളങ്ങൾ ആരോപിച്ച് ഇറക്കി വിടുമ്പോൾ ഓർക്കുക ഒരു നല്ല മനുഷ്യനെ നിങ്ങൾ ക്രൂശിച്ചിരിക്കുന്നു…..!
ഈ കുറിപ്പ് എഴുതുമ്പോഴും ട്രംപിന് വോട്ട് ചെയ്തവർക്ക് ഒരു പ്രത്യാശ മനസ്സിലുണ്ട്..
സുപ്രീംകോടതി നിശ്ചയമായും ഈ വിഷയത്തിൽ നീതിപൂർവ്വമായ ഒരു തീരുമാനം എടുക്കും എന്ന് ചിന്തിക്കുന്നു. എന്തായാലും അദ്ദേഹത്തിനു വേണ്ടി വോട്ട് ചെയ്ത ഏകദേശം 70 മില്യൺ ആൾക്കാർക്ക് ഒരു കാര്യത്തിൽ ഉറപ്പുണ്ട്. അദ്ദേഹം പറഞ്ഞതുപോലെ പ്രവർത്തിച്ചു എന്നുള്ളത്……!
അദ്ദേഹം ജനങ്ങൾക്ക് എന്തു വാഗ്ദാനം ചെയ്തു അത് നിറവേറ്റുവാൻ അശ്രാന്ത പരിശ്രമം ചെയ്ത ഒരു നല്ല നേതാവ് എന്ന് ലോകം ഇന്നല്ലെങ്കിൽ നാളെ അത് തിരിച്ചറിയും നിശ്ചയം…










Leave a Reply