ചങ്ങനാശേരി: എസ്.ബി.
കോളജിലെ സുറിയാനി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു കാവുകാട്ടിന്റെ അനുസ്മരണാര്‍ഥം അറമായ – സുറിയാനി ഭാഷകള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്താരാഷ്ട്ര ഏകദിന ശില്പശാല സംഘടിപ്പിക്കും. മാര്‍ മാത്യു കാവുകാട്ടിന്റെ 51-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു ഹെഗിയാന്‍ സുറിയായ എന്ന പേരില്‍ ആരംഭിച്ച ശില്പശാലയില്‍ രണ്ടാമത്തെതാണിത്. ഉച്ചകഴിഞ്ഞു മൂന്നിനു ആരംഭിക്കുന്ന ശില്പശാല അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. അംസ്റ്റര്‍ഡാം, ലയ്ഡന്‍ സര്‍കലാശാലകളിലെ അധ്യാപകനും അറമായ, സുറിയാനി ഭാഷ പണ്ഡിതനുമായ പ്രഫ. ബസ് തെര്‍ ഹാര്‍ റോമ്‌നി പ്രഭാഷണം നടത്തും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സമാപന സന്ദേശം നല്കും. കോളജ് മാനേജര്‍ മോണ്‍ ഡോ. തോമസ് പാടിയത്ത്, പ്രിന്‍സിപ്പല്‍ ഡോ. എം ജേക്കബ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബെന്നി മാത്യു എന്നിവര്‍ പ്രസംഗിക്കും.
അന്താരാഷ്ട്ര ഏകദിന ശില്പശാല








News Editor
5