Sathyadarsanam

അഖിലകേരള വിശുദ്ധ അൽഫോൻസാ ഇന്‍റര്‍ സ്‌കൂൾ ക്വിസ് മത്സരം

ചങ്ങനാശ്ശേരി അതിരൂപതാ കെ.സി.എസ് എൽ. – ും എഫ് സി സി ദേവമാതാവ് പ്രൊവിൻസ് ചങ്ങനാശ്ശേരിയും ചേർന്ന് നടത്തുന്ന അഖിലകേരള വിശുദ്ധ അൽഫോൻസാ ഇന്‍റര്‍ സ്‌കൂൾ ക്വിസ് മത്സരം ആദ്യഘട്ടം ഒക്ടോബർ പത്താം തീയതി രാവിലെ 10 ണിക്ക് നടത്തപ്പെടും. ഫൈനൽ മത്സരങ്ങൾ ഒക്ടോബർ 12നും നടത്തപ്പെടുന്നതായിരിക്കും. UP, HS, HSS എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക മത്സരം ഉണ്ടായിരിക്കും.
ഒന്നാം സമ്മാനം 1500 രൂപ.
രണ്ടാം സമ്മാനം 1000 രൂപ.
മൂന്നാം സമ്മാനം 700 രൂപ.
പ്രോത്സാഹന സമ്മാനം 7 പേർക്ക് 400 രൂപ വീതവും നൽകപെടുന്നതായിരിക്കും.
1. സ്‌നേഹബലി- (40%) 2. ബൈബിൾ (20%) (നിയമാവർത്തനം 22 മുതൽ 34 വരെ അധ്യായങ്ങൾ പ്രഭാഷകൻ 18 മുതൽ 22 വരെ അധ്യായങ്ങൾ)3.ലിറ്റർജിക്കൽ കലണ്ടർ-(20%) 4. കെ സി എസ് ചരിത്രം-(20%)(ചരിത്രപഠനസഹായി) എന്നിവയായിരിക്കും പഠന വിഷയങ്ങൾ. സംഘടനയുടെ എല്ലാ യൂണിറ്റുകളിലേക്കും വിഷയങ്ങൾ PDF ആയി അയച്ചിട്ടുണ്ടെന്നും ഇനിയും അവ ലഭിക്കാത്ത മത്സരാർത്തികൾ ദയവായി സ്‌കൂൾ ആനിമേറ്ററുമായി ബന്ധപ്പെടണമെന്നും കെ.സി.എസ്.എൽ. ചങ്ങനാശ്ശേരി അതിരൂപതാ ഡയറക്ടർ ഫാ. ജോസഫ് വേളങ്ങാട്ടുശ്ശേരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *