Sathyadarsanam

കന്യാസ്ത്രീക്കേസിൻെറ വിചാരണയിൽ ആർപ്പു വിളിക്കുന്നവർ!

കന്യാസ്ത്രീ പീഢനകേസിൽ കോടതിവിചാരണ സെപ്റ്റംബർ 16 നു തുടങ്ങുന്നുവെന്നു കേട്ടതോടെ മാധ്യമ വിചാരണകാർക്കും അവരുടെ പിന്നിലെ മത തീവ്രവാദികൾക്കും ഉണർവായി. സഭയെ ഒന്നടങ്കം ആക്രമിക്കാൻ വിചാരണദിനങ്ങൾ ഉപയോഗിക്കാമല്ലോ!അതോടൊപ്പം മാധ്യമങ്ങളുടെയും ജനങ്ങളുടെയും പിന്തുണ ഉണ്ടെന്നു വരുത്തിത്തീർത്ത് കോടതികളെ സ്വാധീനിക്കാനുള്ള തന്ത്രങ്ങളും അവർ പയറ്റും. കോടതികളിൽ നിന്ന് സഭയ്ക്ക് വിരുദ്ധമായി എന്തെങ്കിലും പരാമർശം വന്നാൽ അതും ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാം.
ലക്ഷ്യം ഒന്നുമാത്രം: നൂറ്റാണ്ടുകളായി സ്നേഹത്തിൻെ്റയും അറിവിൻെ്റയും സ്വാതന്ത്ര്യത്തിൻെ്റയും മൂല്യങ്ങൾ നൽകി ഈ സമൂഹത്തെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച കത്തോലിക്കാസഭയെ എങ്ങനെയും ആരോപണങ്ങളുടെ പുകമറയിലാക്കണം! ഒരു നുണ നൂറു പ്രാവശ്യം ആവർത്തിച്ചാൽ ആരെങ്കിലുമൊക്കെ അതു സത്യമായി വിശ്വസിച്ചാലോ?

Leave a Reply

Your email address will not be published. Required fields are marked *