Sathyadarsanam

നസ്രാണികളുടെ പുണ്യ പുരാതനമായ മുട്ടുചിറ പള്ളി

ഇന്ത്യയിലെ മാര്‍ത്തോമാ നസ്രാണികള്‍ എന്നറിയപ്പെട്ടിരുന്ന സുറിയാനി ക്രിസ്ത്യാനികളുടെ പുരാതനമായ പള്ളികളിലോന്നാണ് മുട്ടുചിറ റൂഹാദ കുദിശാ ഫോറാനാ പള്ളി ( ചില പുരാതന രേഖകളില്‍ ഞായപ്പള്ളി എന്നും കാണാം ). പൌരാണിക കാലം മുതല്‍ക്കേ തന്നെ മുട്ടുചിറയും തൊട്ടടുത്ത പ്രദേശങ്ങളായ കുറവിലങ്ങാട് , കടുത്തുരുത്തി എന്നിവ പുരാതനമായ ക്രൈസ്തവ സമൂഹങ്ങളുടെ ഈറ്റിലങ്ങളായിരുന്നു .

മുട്ടുചിറ പള്ളി AD510 ല്‍ പന്തകുസ്താ തിരുന്നാളില്‍ പരിശുധാത്മവിന്റെ നാമത്തില്‍ (പരിശുധാത്മവിന്റെ സുറിയാനി നാമമാണ് റൂഹാദ കുദിശാ) സ്ഥാപിതമായി എന്നാണ് പാരമ്പര്യം .ഇന്നും പള്ളിയുടെ കല്ലിട്ട തിരുനാള്‍ പന്തകുസ്തയാണ് . ഇപ്പോഴുള്ള പള്ളിയുടെ മുന്‍ഭാഗത്ത്‌ , കിഴക്കിനഭിമുഖമായി ഉണ്ടായിരുന്ന പുരാതനമായ പള്ളി 1920കളില്‍ കലപ്പഴക്കതിനാല്‍ പൊളിച്ചു മാറ്റിയപ്പോള്‍ ആ പള്ളിയുടെ മദ്ബഹയില്‍ നിന്നും അഞ്ചാം നൂറ്റാണ്ടിലെ മാര്‍ത്തോമാ സ്ലീവ ലഭിച്ചിരുന്നു , മദ്ബെഹയുടെ ഭിത്തിയില്‍ കുമ്മായം കൊണ്ട് മറച്ച നിലയിലായിരുന്നു സ്ലീവ . അതിലെ പുരാതനമായ പഹലേവി ലിപികള്‍ ( ആറാം നൂറ്റാണ്ടിനു മുന്‍പ് പൌരസ്ത്യ ദേശത്തുണ്ടായിരുന്ന പുരാതന ഭാഷയാണ് പഹലവി ) ബലമായി മായിക്കാന്‍ ശ്രമിച്ചതിന്റെയും , സ്ലീവ തകര്‍ക്കാന്‍ ശ്രമിച്ചതിന്റെയും പരിക്കുകള്‍ കാണാന്‍ സാധിക്കും .പോര്‍ച്ചുഗീസ് റോമന്‍ കത്തോലിക്കാ മിഷിനറിമാര്‍ ഭാരതത്തിലെ മാര്‍ത്തോമാ നസ്രാണികളെ ബലമായി പാശ്ചാത്യവത്കരിക്കാന്‍ ശ്രെമിച്ചതിന്റെ ശ്രമഫലമായി ഉദയംപേരൂര്‍ സൂനഹദോസിന് ശേഷം മാര്‍ത്തോമാ സ്ലീവകള്‍ നസ്രാണികളുടെ പള്ളി മദ്ബഹയില്‍ നിന്നും മാറ്റിയിരുന്നു . അത് കൂടാതെ ആ പള്ളിയില്‍ പുരാതനമായ പല കബറുകളും ഉണ്ടായിരുന്നു ( ഇപ്പോഴുള്ള കൊച്ചു പള്ളി ആ കബറുകളുടെ മേലാണ് ).

പള്ളിയുടെ പരിസരങ്ങളില്‍ ഇന്നും പുരതനമായ വട്ടെഴുത്ത് ,കോലെഴുത്ത് ലിപികളുടെ ലിഖിതങ്ങള്‍ കാണാന്‍ സാധിക്കും . അടുത്ത കാലത്ത് പള്ളി പരിസ്സരം വൃത്തിയാക്കിയപ്പോള്‍ ഏതാനും പുരാതന ലിഖിതങ്ങള്‍ കിട്ടിയത് പള്ളിയില്‍ ഇപ്പോഴുമുണ്ട് . വെങ്കലത്തില്‍ (?) നിര്‍മിച്ചിരിക്കുന്ന പുരതമായ ഒരു മാര്‍ത്തോമാ സ്ലീവ മറ്റു പുരാവസ്തുക്കളോടൊപ്പം പള്ളിയുടെ പൂട്ട്‌ മുറിയില്‍ (നിലവറ ) ഇപ്പോഴുമുണ്ട് . പുരതമായ ധാരാളം ഇലച്ചായ ചിത്രങ്ങളുടെ ശേഖരവും പള്ളിയിലുണ്ട് . പള്ളിയുടെ മുറ്റത്തെ പുരാതനമായ കല്‍ കുരിശു അറുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെയുണ്ടായിരുന്ന മരത്താല്‍ നിര്‍മിതമായിരുന്ന കുരിശു മാറ്റി , മാര്‍ ദനഹാ എന്ന കല്‍ദായ മെത്രാനാല്‍ സ്ഥാപിക്കപ്പെട്ടു എന്ന വട്ടെഴുത്ത് ലിഖിതം ഇന്നും പള്ളിയിലുണ്ട് . പ്രധാന തിരുനാള്‍ രാക്കുളിയാണ് ( ദനഹാധെനഹ/പിണ്ടി പെരുന്നാള്‍ ) , പൌരാണിക കാലത്ത് തിരുന്നാളിന് ഉപയോഗിച്ചിരുന്ന രാക്കുളി കുളം ഇന്നും പള്ളിയോടു ചേര്‍ന്നുണ്ടു .

മാര്‍ത്തോമാ നസ്രാണികളുടെ ആദ്യ തദ്ദേശിയ നാട്ടു മെത്രാനായ ( പഴയ കൂര്‍ സമുദായത്തിന്റെ ) പറമ്പില്‍ ചാണ്ടി മുട്ടുചിറ ഇടവകക്കാരനാണ് , കടുത്തുരുത്തി വലിയപള്ളിയില്‍ വെച്ച് മെത്രാഭിഷേഖം സ്വീകരിച്ചതിനു ശേഷം തന്റെ ഇടവകയായ മുട്ടുചിറയില്‍ പ്രഥമ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിച്ചതായും , മുട്ടുചിറയില്‍ നിന്നും നാടുവാഴി കൈമളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് നസ്രാണികളുടെ അകമ്പടിയോടെ കുറവിലങ്ങാട് പള്ളിയിലേക്ക് അദേഹം പോയതായും സെബസ്ത്യനിയുടെ രേഖകളിലുള്‍പ്പെടെ പറയുന്നുണ്ട് . അദ്ദേഹത്തിന്റെ ശ്രമഫലമായാണ്‌ മുട്ടുചിറ പ്രദേശത്തെ പള്ളികളെല്ലാം
കത്തോലിക്കാ സഭയോടൊപ്പം നിന്ന നസ്രാണികളുടെ ഒരു പ്രബല ഭാഗമായ പഴകൂര്‍ സമുദായതോടൊപ്പം നില്‍ക്കുകയും പില്‍കാലത്ത് സിറോ മലബാര്‍ സഭയുടെ ഭാഗമായി മാറുകയും ചെയ്തു . സിറോ മലബാര്‍ സഭക്ക് സ്വതന്ത്ര വികരിയത്ത് അനുവദിച്ചപ്പോള്‍ കുറവിലങ്ങാട്‌ പള്ളി വികാരിയായിരുന്ന നിധീരിക്കല്‍ മണിക്കത്തനാരോടുള്ള വൈരാഗ്യം നിമിത്തം കുറവിലങ്ങാട്‌ പള്ളിക്ക് ഫൊറോന പദവി നല്‍കാതിരിക്കുകയും മുട്ടുചിറക്ക് ഫൊറോനസ്ഥാനം നല്‍കി കുറവിലങ്ങടിനെ മുട്ടുചിറയുടെ കീഴിലാണ് മാര്‍ ചാള്‍സ് ലവീഞ്ഞു മെത്രാന്‍ ഭരണം നടത്തിയിരുന്നത് എന്നതും ചരിത്രമാണ് .

Mebin John

Leave a Reply

Your email address will not be published. Required fields are marked *