Sathyadarsanam

കൊറോണ കേരളത്തില്‍

നിപ്പക്ക് ശേഷം ഭീതി വിതച്ച് മറ്റൊരു വൈറസ് കേരളത്തില്‍, ‘കൊറോണ’ . എന്താണ് കൊറോണ? ജനങ്ങള്‍ പാലിക്കേണ്ട ജാഗ്രത നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെ? എങ്ങനെയാണ് കൊറോണ പരക്കുന്നത്? ഇത്തരം ചോദ്യങ്ങളാണ് ഇപ്പോള്‍ സമൂഹത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. കേരളം മറ്റൊരു നിപ്പ കാലത്തിലേക്ക് തിരിച്ചെത്തുകയാണോയെന്ന് ചോദിക്കുന്നവരും കുറവല്ല.

എന്താണ് കൊറോണ

മനുഷ്യര്‍, മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയ സസ്തനികളില്‍ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. സാധാ പനി മുതല്‍ മരണഹേതുവായ സിവിയര്‍ അക്യൂട്ട് റെസ്‌പെറേറ്ററി സിന്‍ഡ്രം വരെയുണ്ടാക്കാന്‍ മാത്രം ശക്തിശാലിയായ ഗോളാകൃതിയിലുള്ള വൈറസാണ് കൊറോണ വൈറസുകള്‍.
പ്രതിരോധമാര്‍ഗം

കൃത്യമായ മുന്‍കരുതല്‍ എടുക്കുക, ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രത നിര്‍ദ്ദേശം പാലിക്കുക എന്നിവയാണ് കൊറോണയെ പ്രതിരോദിക്കുവാനുള്ള ഏക മാര്‍ഗം. കാരണം കൊറോണക്കെതിരായി പ്രതിരോദ വാക്‌സിനുകളോ, പ്രത്യേക ചികിത്സ രീതിയോ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം.

എങ്ങനെ പകരുന്നു

മനുഷ്യന്റെയും പക്ഷിമൃഗാധികളുടെയും ശരീര സൃവങ്ങളില്‍ നിന്നാണ് വൈറസ് പകരുന്നത്. വൈറസ് ബാധയുള്ളവരുടെ സാന്നിദ്ധ്യം മൂലവും സ്പര്‍ശനം മൂലവും വൈറസ് ബാധയുണ്ടാവാം. കൂടാതെ അവര്‍ സ്പര്‍ശിച്ച് വസ്തുവില്‍ സ്പര്‍ശിക്കുന്നവരില്‍ കൂടിയും വൈറസ് പകരാന്‍ സാധ്യതയുണ്ട്. തുമ്മുമ്പോഴും ചുമക്കുമ്പോഴും വൈറസ് വായുില്‍ പരക്കുകയും അത് അടുത്തുള്ളവരിലേക്ക് ബാധിക്കുകയും ചെയ്യും. സാധാരണ ജലദോഷത്തന്റെ 15% മുതല്‍ 30 % വരെ കാരണം കൊറോണ ഇത്തരം വൈറസ് ആണ്.

ലക്ഷണങ്ങള്‍

സാധാരണ ജലദോഷ പനിയുടെ ലക്ഷണങ്ങള്‍ തന്നെയാണ് കൊറോണ ബാധിതരിലും കണ്ടുവരുന്നത്. പനി ബാധിച്ചവരെ പോലെതന്നെ ശ്വാസനാളിയേയാണ് വൈറസ് ബാധിക്കുക. ജലദോഷം, ന്യുമോണിയ ഇവയൊക്കെയാണ് പ്രാധമിക ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ചിച്ചാല്‍ സാര്‍ക്ക്, വൃക്കസ്തംഭനം മുതലായവയുമുണ്ടാകാനും മരണം സംഭവിക്കാനുമിടയുണ്ട്.

ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന കൊറോണ വൈറസാണ് ഇപ്പോള്‍ മനുഷ്യരില്‍ പടര്‍ന്നു പിടിക്കുന്നത്. ഇത്തരം വൈറസ് ആദ്യമായാണ് മനുഷ്യരില്‍ കണ്ടുവരുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 14 ദിവത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. ഈ 14 ദിവസമാണ് ഇന്‍ക്യുബിലേഷന്‍ പിരിയഡ്. വൈറസ് പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ പനിയുടെ ആദ്യലക്ഷണങഅങള്‍ പോലെ തന്നെ തുമ്മല്‍, ജലദോഷം മൂക്കൊലിപ്പ, ക്ഷീണം, തൊണ്ടവേദന എന്നിയുണ്ടാകും.

ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളില്‍ നിന്നു 1937ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 70 വര്‍ഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടര്‍ക്കി, കുതിര, പന്നി, കന്നുകാലികള്‍ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകള്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നര്‍ഥം.

ആഷ്ലി മാത്യു

Leave a Reply

Your email address will not be published. Required fields are marked *