Sathyadarsanam

കരുണയുടെ മികവുറ്റ പാഠപുസ്തകം: പ്രതിഭാധനനായ ഗുരുനാഥന് പ്രാർത്ഥനാഞ്ജലികൾ

സമർഥനായ അധ്യാപകൻ, ദിവ്യകാരുണ്യ ഉപാസകൻ, ഉജ്വലവാഗ്മി, മികച്ച സംഘാടകൻ, എഴുത്തുകാരൻ, ആർദ്രതയുള്ള മനശാസ്ത്രജ്ഞ ൻ…കറതീർന്ന മനുഷ്യസ്നേഹി…. അനേകർക്ക് ഈശോയെ കാട്ടിക്കൊടുത്ത വെള്ളി നക്ഷത്രം..ബുദ്ധിയിൽ തികവുള്ളവൻ, അധികാരികളെ അവസാനശ്വാസം വരെ അനുസരിച്ചവൻ..ആർഭാട ങ്ങളുടെ ലോകത്ത് ലാളി ത്യം മുഖമുദ്രയാക്കിയ താപസൻ..നർമ്മവും നൈപുണ്യങ്ങളും നാഥനിൽ ലയിപ്പിച്ചു പൗരോഹിത്യസരണിയെ സാക്ഷ്യമാക്കി ജനതകൾക്കു മുന്നിൽ അടയാളപ്പെടുത്തിയവൻ.. സഹസ്രങ്ങൾക്കു സൗഖ്യം വിളമ്പിയ വൈദ്യൻ, പാർശ്വവൽക്കരിക്കപ്പെട്ട “മക്കൾ”ക്ക് അപ്പനായി മാറിയവൻ..പ്രിയപ്പെട്ട അച്ചാ.. 52 ആണ്ടുകൾക്കു മുമ്പ് വടവാതൂർകുന്നിൽ അങ്ങ് ആരംഭിച്ച പൗരോഹിത്യ ജീവിതം നെടുംകുന്നത്ത് സംശുദ്ധിയോടെ പൂർത്തിയാക്കുമ്പോൾ- ഉപമകൾക്കും സാദൃശ്യങ്ങൾക്കും ഉപരിയായവൻ അത്യുന്നതങ്ങളിലേക്ക് അങ്ങയെ സ്വീകരിക്കട്ടെ. ഉള്ളും ഉള്ളതുമുഴുവനും സഭാകുടുംബത്തിനു സാദരം സമർപ്പിച്ച മഹാത്മാവേ…പ്രാർത്ഥനയോടെ അങ്ങേയ്ക്കു നന്ദി. സംശുദ്ധവും കരുണയൊ ഴുകുന്നതുമായ അങ്ങയുടെ അഭിഷിക്ത കരങ്ങളിൽ ഈ എളിയ വൈദിക സഹോദരന്റെ- കൃതഞ്ജതാ പ്രണാമം

🌹🙏🏻😘മോബനച്ചൻ

Leave a Reply

Your email address will not be published. Required fields are marked *