– യാഥാസ്ഥിതികരും അധികാരമത്ത് പിടിച്ചവരുമായ സഭാദ്ധ്യക്ഷന്മാര്, അവരെ അന്ധമായി അനുസരിക്കുന്ന പുരോഹിതവൃന്ദം
– ക്രൈസ്തവസഭകളുടെ ഉന്നതതലങ്ങളില്‍ നടക്കുന്ന വന്‍ അഴിമതികള്‍, ഭൂമികുംഭകോണങ്ങള്‍ എന്നിവ കണ്ടു മടുത്തു
– സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കന്യാസ്ത്രീകള്ക്കുമെതിരേയുള്ള മെത്രാന്മാരുടെയും പുരോഹിതരുടെയും ലൈംഗികാതിക്രമവാര്‍ത്തകള്‍ കേട്ടുമടുത്തു
– നീതിയുടെ വിരല്‍ ചൂണ്ടുന്നവരെ സംഘടിതമായി തകര്‍ക്കാന്‍ നോക്കുന്ന അനീതിയുടെ ബീഭത്സമുഖമാണ് സഭാനേതൃത്വത്തിന്റേത്
നോക്കൂ… ചര്‍ച്ച് ആക്ടിനുവേണ്ടി വാദിക്കുന്നവരുടെ വിലയിരുത്തലുകളുടെ നിലവാരം നോക്കൂ…. വെറും വൈദികവിരോധവും അധികാരവിദ്വേഷവും മാത്രമാണ് ഇവരെ ഭരിക്കുന്നത്. ചര്‍ച്ച് ആക്ടിന് വേണ്ടി വാദിക്കുന്നവരാരും തന്നെ ഒരു ക്രൈസ്തവസഭയുമായും ആരോഗ്യകരമായ ബന്ധം പുലര്‍ത്തുന്നവരോ വിശ്വാസജീവിതം നയിക്കുന്നവരോ അല്ല എന്നത് പരിശോധിച്ചാല്‍ മനസ്സിലാകും. ഒരിക്കല്‍പ്പോലും ക്രൈസ്തവസഭാനേതൃത്വവുമായി ബന്ധപ്പെട്ട് ഇവരുന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് – അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍ – പരിഹാരമുണ്ടോ എന്ന് അന്വേഷിച്ചിട്ടുള്ളവരല്ല ഇവരാരും എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ ഒരു ക്രൈസ്തവസഭയുടെയും അംഗമല്ലാത്ത വത്സന് തമ്പുവും സദാ സമയവും സഭാനേതൃത്വത്തെ കുറ്റം പറയുന്ന കുറച്ച് നാമമാത്ര വിമതസംഘടനകളും സ്വന്തം സന്യാസസമൂഹത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷവും അവരുടെ സന്യാസവസ്ത്രം ധരിച്ച് നടക്കുന്ന സ്ത്രീയും പിന്നെ ഇതരമതസ്ഥരായ വേറെ ചിലരുമാണ് ചര്‍ച്ച് ആക്ടിന് വേണ്ടി വാദമുയര്‍ത്തുന്നത്, പ്രക്ഷോഭങ്ങള്‍ ഇളക്കി വിടുന്നത്.
വൈദികരോടും സഭാനേതൃത്വത്തോടുമുള്ള പകയില്‍ നിന്ന് മാത്രം രൂപം കൊള്ളുന്നതാണ് ഇവരുടെ വാദഗതികള്‍. സഭാനേതൃത്വം ഇല്ലാതാകുന്നതിലൂടെ സഭയുടെ കെട്ടുറപ്പും ഐക്യവും നൂറ്റാണ്ടുകളുടെ പാരമ്പര്യവും ഇല്ലാതാക്കാമെന്ന പൈശാചികമായ കണക്കുകൂട്ടലുകളും ഇതിന് പിന്നിലുണ്ട്. തുടര്‍ദിവസങ്ങളില്‍ അവ കൂടുതല്‍ വിശദീകരിക്കുന്നതാണ്.
ചര്‍ച്ച് ആക്ട് വാദം വെറും തട്ടിപ്പാണെന്ന് വിശ്വാസസമൂഹം മനസ്സിലാക്കിയില്ലെങ്കില്‍ കേരളത്തിലെ ക്രൈസ്തവസഭകളുടെ ഭാവിസുരക്ഷിതത്വം അനിശ്ചിതത്വത്തിലേക്ക് വഴുതിവീഴുമെന്ന് തീര്‍ച്ച.
വിനാശത്തിന്റെ അശുദ്ധലക്ഷണം നില്ക്കരുതാത്തിടത്ത് നില്‍ക്കുന്നത് കാണുമ്പോള്‍ – നമുക്ക് പ്രാര്‍ത്ഥിക്കാം.
നോബിള്‍ തോമസ് പാറയ്ക്കല്‍










Leave a Reply