Vital Statistics Division, Department of Economics and Statistics, Government of Kerala എല്ലാ വർഷവും ഇറക്കുന്ന ANNUAL VITAL STATISTICS REPORT സൂചന ആയി വെച്ച് രേഖപെടുത്തുന്നു.
2012, 2013, 2014, 2015, 2016, 2017 വർഷങ്ങളിലെ ANNUAL VITAL STATISTICS REPORT പ്രകാരം കേരളത്തിൽ ഈ പ്രസ്തുത വർഷങ്ങളിൽ ജനിച്ച കുട്ടികളുടെ മതം തിരിച്ചുള്ള കണക്ക്.
ക്രിസ്ത്യൻ മുസ്ലിം ഹിന്ദു
2012 18.6% 31.9% 38.9%
2013 15.78% 39.9% 44%
2014 15.6% 40.8% 43.2%
2015 15.4% 41.44% 42.8%
2016 15.3% 42.5% 41.8%
2017 14.96% 43% 41.7%
അതായത് 2012 ലെ റിപ്പോർട്ടും 2017ലെ റിപ്പോർട്ടും തമ്മിൽ താരതമ്യപെടുത്തുമ്പോൾ.
കുട്ടികളുടെ ജനനനിരക്ക്
ക്രിസ്ത്യൻ : 18.6-14.96=3.64% 3.64% കുറവ് രേഖപെടുത്തുന്നു.
മുസ്ലിം : 31.9-43=-11.1%
11.1% വർധന രേഖപെടുത്തുന്നു.
ഹിന്ദു : 38.9-41.7=-2.8%
2.8% വർധന രേഖപ്പെടുത്തുന്നു.
അപകടകരമാം വിധം ക്രിസ്ത്യൻ കുട്ടികളുടെ ജനനനിരക്ക് കുറയുവാൻ ഉണ്ടായ ചില കാരണങ്ങൾ ബോധിപ്പിക്കുന്നു.
1)ക്രിസ്ത്യൻ പുരുഷൻമാരുടെയും സ്ത്രീകളുടെയും വിവാഹ പ്രായം 30 വയസിനു മുകളിൽ ഉയരുന്നു.
-സുറിയാനി ക്രിസ്ത്യാനികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു. അതിനാൽ ഉന്നത വിദ്യാഭ്യാസത്തിനു ലോൺ എടുക്കേണ്ടി വരുന്നു. തൊഴിൽ സംബന്ധമായി സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല അത് മൂലം psc, upsc, ssc തുടങ്ങിയ പ്രവേശന പരിക്ഷകളിൽ ന്യുനപക്ഷങ്ങളിൽ ന്യുനപക്ഷമായ ഈ സമൂഹത്തിനു എങ്ങും ഒരു മുൻഗണന ലഭിക്കുന്നില്ല അതിനാൽ പിന്തള്ളപ്പെട്ടു പോകുന്നു. തൊഴിൽ ലഭിക്കാത്തതു മൂലം ലോൺ തിരിച്ചടവ് മുടങ്ങുന്നു കടക്കെണിയിൽപെടുന്നു അത് ബാധ്യത ആയി തീരുന്നു അതിനാൽ വിവാഹം വൈകുന്നു.ഇതിനൊരു ഉചിത തീരുമാനം എന്ന വണ്ണം ദയവായി സർക്കാർ ആനുകൂല്യങ്ങളും സംവരണവും സുറിയാനി ക്രിസ്ത്യാനികൾക്കും നൽകണം. നികുതി നൽകുന്ന ഈ സമൂഹത്തെ അറിഞ്ഞു കൊണ്ട് ഇല്ലായ്മയിലേക്ക് തള്ളിവിടരുത്.
2) കുട്ടികളുടെ ഉന്നത പഠനത്തിനും ജോലിക്കും സർക്കാർ അനൂകുല്യങ്ങൾ നിഷേധിക്കപെടുന്നതിനാൽ സ്വന്തമായി നല്ലൊരു സമ്പത്ത് കുട്ടികൾക്ക് വേണ്ടി നീക്കിവെയ്ക്കേണ്ടി വരുന്നു. അത്തരത്തിൽ ഒരു സാമ്പത്തിക ഭദ്രത ക്രിസ്ത്യൻ കുടുംബങ്ങളിൽ ഇല്ലാത്തതു മൂലം കുട്ടികളെ വളർത്താൻ മാതാപിതാക്കൾ ആശങ്കപെടുന്നു.
3) സ്വന്തം നാട്ടിൽ സർക്കാർ വക ഒരു പരിഗണനയും ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും ലഭിക്കാത്തതിനാൽ നാട് വിട്ട് പോകേണ്ടി വരുന്നു. ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവർക്കും തുല്യ പരിഗണന കൊടുക്കേണ്ട സർക്കാർ ഒരു ജനത്തെ നിർബന്ധിത നാട് കടത്തലിനു വഴിയൊരുക്കുന്നു.
4) വിവാഹം കഴിച്ചാൽ കുടുംബംപോറ്റണം അതിനു പണം വേണം പണത്തിനു തൊഴിൽ വേണം തൊഴിലിനു പ്രവേശനമത്സര പരീക്ഷകളെ അഭിമുഖികരിക്കണം ഉന്നത മാർക്ക് ലഭിച്ചാലും നിലവിൽ ഉള്ള സംവരണ മുൻഗണന പട്ടിക പ്രകാരം ലിസ്റ്റിൽ നിന്ന് പുറത്താക്കുന്നു. വർഷങ്ങൾ ഇങ്ങനെ കയറി ഇറങ്ങി കാത്തിരിക്കുന്നു. നല്ലോരു പരിശീലന കേന്ദ്രത്തിൽ പഠിക്കണമെങ്കിൽ സർക്കാർ തലത്തിൽ നിന്ന് മതിയായ ഒരു സഹായം നൽകുന്നില്ല. പരിശീലന കേന്ദ്രങ്ങളിൽ പൂർണമായും മുസ്ലിം കേന്ദ്രികൃത പ്രദേശങ്ങളിൽ ആയതിനാലും 80% മുസ്ലിം കുട്ടികൾക്ക് സംവരണപെടുത്തുന്നതിനാലും ക്രിസ്ത്യാനി ആയതിന്റെ പേരിൽ അവസരം നിഷേധിക്കപ്പെടുന്നു. അതിനാൽ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കണം അതിന് പണം വേണം പണത്തിനായി തൊഴിൽ ഇല്ല എന്നതാണ് സത്യം. അങ്ങനെ കുറെ ആളുകൾ ജോലി കിട്ടാതെ എന്നാൽ ഏറെ ബാധ്യതകൾ നിലനിൽക്കുകയും ചെയ്യുന്നതിനാൽ അവസാനം നാട് വിടേണ്ടി വരുന്നു. മാതാപിതാക്കളെയും സഹോദരങ്ങളെയും എല്ലാവരെയും വിട്ട് അന്യ നാട്ടിൽ അഭയം പ്രാപിക്കുന്നവർ. നല്ല വിദ്യാഭ്യാസം ഉണ്ടെങ്കിലും വേതനം കുറഞ്ഞ താഴ്ന്ന ജോലികൾ ചെയ്യുവാൻ നിര്ബന്ധിതർ ആകുന്നവർ. ബഹുഭൂരിപക്ഷം ആളുകൾക്കും കുറച്ചു കാലത്തേക്കെങ്കിലും ഉറപ്പുള്ള ഒരു ചെറിയ ജോലിയെങ്കിലും കിട്ടുന്നത് 30 കഴിഞ്ഞാണ്.
5)ഒരു പരിഗണയും ലഭിക്കാത്ത സമൂഹം ആണ് ജനസംഖ്യയിൽ കുറയുന്നത് എന്നത് വിസ്മരിക്കരുത്.
സാമ്പത്തിക രംഗത്തെ സംബന്ധിച്ച് ചിലതു ചേർക്കുന്നു. ജനസംഖ്യയിൽ 18%ൽ താഴെ ഉള്ള ക്രിസ്ത്യാനികൾ 30%ൽ അധികം സ്വകാര്യ ബാങ്ക് ലോൺ എടുത്തവരുടെ പട്ടികയിൽ വരും. അതായതു സാമ്പത്തികമായി സർക്കാർ സഹായങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടുന്നു. പലർക്കും കടത്തിൻ മേൽ കടം ആയി വീടും സ്ഥലവും നഷ്ടപ്പെടുന്നു. കർഷക ആത്മഹത്യകൾ അഭിമുഖികരിക്കുന്ന ഒരു സമൂഹം ആയി മാറുന്നു.
മുസ്ലിം പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച സച്ചാർ കമ്മീഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട് മുസ്ലിം ജനസംഖ്യ നിരക്ക് വർധിക്കുന്നില്ല അത് ഇനി സന്തുലിതമായേ പോവുകയുള്ളു എന്ന്. എന്നാൽ കേരളത്തിൽ വെറും 4 വർഷം മുൻപും ശേഷവും ഉള്ള താരതമ്യത്തിൽ (2012&2017) മുസ്ലിം കുട്ടികളുടെ ജനനനിരക്കിൽ 11.1% ആണ് വർധന ഉണ്ടായത്. അതായത് ആനുകൂല്യങ്ങൾ കൂടുതൽ അനുവദിക്കുമ്പോൾ ജനസംഖ്യ വർദ്ധനവ് ആ സമൂഹത്തിൽ ഉണ്ടാകുന്നു. അതല്ലെങ്കിൽ ആനുകൂല്യങ്ങൾ ഇല്ലാത്ത സമൂഹം ജനസംഖ്യയിൽ കുറയുന്നു. 3.69% ആണ് ക്രിസ്ത്യൻ കുട്ടികളുടെ ജനനനിരക്ക് കുറഞ്ഞത്. ന്യുനപക്ഷങ്ങളിൽ ന്യുനപക്ഷമായ ഈ സമൂഹത്തെ ഈ രാജ്യത്ത് നിന്ന് തുടച്ചു നീക്കാൻ ഉള്ള ഒരു സമീപനം ആണ്. ഈ സമൂഹത്തിന് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നത്.
തൊഴിൽ
Secretariat assistant 2019
Ranked list No. 242A/2019/ER VI
Cat. No. 545/2017.
സർക്കാരിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു പദവിയിലേക്ക് നടത്തപ്പെട്ട psc ടെസ്റ്റിൽ 1മുതൽ 500വരെ ഉള്ള ലിസ്റ്റിൽ സംവരണം ഇല്ലാത്ത ക്രൈസ്തവ സമൂഹത്തിൽ ഉള്ളവർ 36 പേരാണ്. അതായത് 900 നിയമനങ്ങൾ നടന്നാൽ ആണ് 36 പേർക്ക് കിട്ടുകയുള്ളു. ജനസംഖ്യയിൽ 18.38%വരുന്ന ഈ ന്യുനപക്ഷ സമൂഹത്തിൽ നിന്ന് വെറും 4% മാത്രമാണ് പ്രാതിനിധ്യം.
-നാട്ടിൽ അവസരങ്ങൾ ഇല്ല സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.
-വിദ്യാഭ്യാസ പരമായി പറയുമ്പോൾ ഉന്നത വിദ്യാഭ്യസ scholarship ലഭിക്കാത്തതു മൂലം ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് പിന്തിരിയുന്നു. വായ്പ എടുത്തു ഉന്നത വിദ്യാഭ്യാസം നേടുന്നവർക്ക് കടത്തിന്റെ ബാധ്യത ഭാരമാകുന്നു.
-വിദ്യാഭ്യാസ ആനുപാതികമായി തൊഴിൽ ലഭിക്കുന്നില്ല.
-ഈ കഴിഞ്ഞ 27/06/2019ൽ lok sabha യിലെ തൊഴിലില്ലായ്മ കണക്കിന്റെ ചോദ്യത്തിന് മന്ത്രി മുക്താർ അബ്ബാസ് നഖ്വി നൽകിയ മറുപടി റിപ്പോർട്ടിൽ ഏറ്റവും അധികം തൊഴിലില്ലായ്മ നേരിടുന്ന സമൂഹം ക്രിസ്ത്യൻ സമൂഹം ആണ്.
സാമൂഹികം :
-ദളിത് ക്രിസ്ത്യാനികളെ sc/st വിഭാഗത്തിൽ ഉൾപ്പെടുത്തണം. ഇന്ത്യൻ ഭരണഘടനയുടെ article 25 പ്രകാരം മനഃസാക്ഷിക്കനുസരിച്ച് സ്വതന്ത്രമായ മത വിശ്വാസത്തിനും മതാചാരണത്തിനും മതപ്രചാരണത്തിനും ഉള്ള സ്വാതന്ത്ര്യം പൗരന്മാർക്ക് നൽകുന്നതിനെ അട്ടിമറിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ദളിത് സമൂഹത്തിനു അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപെടുന്നത് ന്യായമല്ല. കഴിഞ്ഞ കാലങ്ങളിൽ സിഖ് ബുദ്ധ മതത്തിൽ ഉള്ള ദളിത് വിഭാഗങ്ങൾക്ക് പട്ടിക ജാതി സംവരണം നൽകിയിട്ട് ക്രിസ്ത്യാനി ആയതിന്റെ പേരിൽ ഒരു വിഭാഗത്തിന് സംവരണം നിഷേധിക്കുന്നത് തുറന്ന അനീതി ആണ്.
-ഭരണ രാഷ്ട്രീയ സർക്കാർ തലങ്ങളിൽ ക്രിസ്ത്യൻ പ്രാതിനിധ്യം നന്നേ കുറയുന്നു.
-ആരോഗ്യ രംഗത്ത് അനൂകുല്യങ്ങൾ കുറവായതിനാൽ ഈ സമൂഹത്തിലെ ഏറെ ആളുകൾക്കു അത് ഒരു ബാധ്യത ആയി മാറുന്നു.
-സാമ്പത്തിക ഭദ്രത ഇല്ലായ്മ്മ മൂലം കുട്ടികളുടെ ജനനനിരക്ക് കുത്തനെ താഴുന്നു.
-അവസരങ്ങളുടെ കുറവും ബാധ്യതകളും മൂലം യുവാക്കൾ നാട് കടത്തപെടുന്നു.
-സുറിയാനി ഭാഷയ്ക്ക് പ്രാധാന്യം നൽകണം അതിനെ പരിപോഷിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കണം.
സാമൂഹികമായി ദുരിതം പേറുന്ന കുട്ടനാടൻ പ്രദേശങ്ങളിലും മലപ്രദേശങ്ങളിലും ആണ് ഈ സമൂഹം കൂടുതൽ ആയി ഉള്ളത്. കഴിഞ്ഞ കാല പ്രളയത്തിൽ ഏറ്റവും ദുരിതം അനുഭവിച്ച സമൂഹം ആണ് എന്നത് തന്നെ ഇവരുടെ സാമൂഹിക സാഹചര്യങ്ങളെ എടുത്തു കാട്ടുന്നതാണ്. കൂടുതൽ ആയും കാർഷിക മേഖലയിൽ ജീവിക്കുന്ന ഈ സമൂഹം കാർഷിക വിലത്തകർച്ചയിലും അടിസ്ഥാന സൗകര്യങ്ങളുടെ ധൗർലഭ്യം മൂലം വലയുന്നവരാണ്. കൂടുതലായും സ്വകാര്യ ബാങ്ക് ലോണുകളെ ആശ്രയിക്കുന്ന ഈ സമൂഹം വീടും സ്ഥലവും നഷ്ട്ടപെട്ടു കടക്കെണിയിലേക്ക് പോകുന്നതിനും ആത്മഹത്യയിലേക്കു നയിക്കുന്നതിനും ഉത്തരവാദിത്തത്തിൽ ഒരു പങ്ക് സർക്കാരിനാണ് ഇവരെ പരിഗണിക്കാതിരിക്കുന്നതിന്.
ന്യുനപക്ഷ കമ്മീഷന്റെ അനീതി.
1) ‘ന്യുനപക്ഷങ്ങളുടെ “സമഗ്രമായ” വിദ്യാഭാസ പുരോഗതിക്കും ക്ഷേമത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ് സംസ്ഥാന ന്യുനപക്ഷ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത്. ‘
-പിന്നെ എന്തുകൊണ്ട് 80:20 അനുപാതം നടപ്പിൽ ആക്കുന്നു. 80:20 അനുപാതം തികച്ചും അശാസ്ത്രീയമാണ്.
2)സംസ്ഥാന ന്യുനപക്ഷക്ഷേമ വകുപ്പ് സംസ്ഥാന ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ
-ആകെ എണ്ണം 13
-80% മുസ്ലിം വിഭാഗത്തിന് മാറ്റി വെച്ചിരിക്കുന്നത് 9 എണ്ണം. ഇതിൽ 2 എണ്ണം പൂർണമായും മുസ്ലിം വിഭാഗത്തിന് മാറ്റി വെച്ചിരിക്കുന്നു.
-3 എണ്ണം പൊതുവായതു ആണ്.
-2 എണ്ണത്തിൽ മാത്രം ആണ് ക്രിസ്ത്യൻ പ്രാതിനിധ്യം ഉന്നയിക്കാൻ പറ്റുന്നത്. ഒന്ന് BPL വിധവകളെ പരിഗണിക്കുന്ന പദ്ധതിയിലും രണ്ട് BPL ആയ കുട്ടികളെ പരിഗണിക്കുന്ന ജോസഫ് മുണ്ടശ്ശേരി ഒറ്റ തവണ സ്കോളർഷിപ്പിലും.
3) 17 പരിശീലന കേന്ദ്രങ്ങളിൽ ഭൂരിപക്ഷവും മുസ്ലിം കേന്ദ്രീകൃത പ്രദേശങ്ങളിൽ ആണ് നിലകൊള്ളുന്നത്.
20 ഉപകേന്ദ്രങ്ങൾ പൂർണമായും മുസ്ലിം കേന്ദ്രികൃത സ്ഥാപനങ്ങൾ ആണ്.
-ക്രിസ്ത്യൻ വിഭാഗത്തെ തിരസ്കരിക്കരുത്.
4)കേന്ദ്ര ന്യുനപക്ഷ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്താൽ വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതികൾ മൾട്ടി സെക്ടറൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം (എം.എസ്.ഡി.പി ) 90 ന്യുനപക്ഷ കേന്ദ്രികൃത ജില്ലകളെ (MCD) ഉൾപ്പെടുത്തുന്ന പദ്ധതികളിൽ. 52 കോടിയുടെ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ – ക്രിസ്ത്യൻ സാന്ദ്രത പ്രദേശങ്ങളെയും പരിഗണിക്കണം.
5) കേരള സംസ്ഥാന ന്യുനപക്ഷ കമ്മീഷൻ ആക്ട്.
i. അധ്യായം III (കെ ) ‘ന്യുപക്ഷങ്ങൾക്ക് ജനസംഖ്യനുപാതികമായ പങ്ക് ഉറപ്പാക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കുക.’
-80:20 അനുപാതം ഈ പ്രസ്താവനയ്ക്ക് ചേർന്നുപോകുന്നതല്ലല്ലോ. ഇതോടൊപ്പം അധ്യായം III (സി)യും (എഫ്)ഉം പരിഗണിക്കുക.
6)ഇസ്ലാമിക സാഹിത്യവും പഠനവും ലക്ഷ്യം വെച്ച് ഇസ്ലാമിക് ചെയർ രൂപീകരിച്ചതുപോലെ ക്രൈസ്തവ പഠനങ്ങൾ ലക്ഷ്യം വെച്ച് ചെയർ രൂപീകരിക്കണം.
7) മദ്രസ അധ്യാപകർക്ക് പെൻഷൻ, വിവാഹ, ഭവന, വായ്പ അനൂകുല്യങ്ങൾ നൽകുന്നതുപോലെ സൺഡേ സ്കൂൾ അദ്ധ്യാപകർക്കും നൽകണം.
8) ഉറുദു ഭാഷ പഠിച്ചു A+ നേടുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡ് കൊടുക്കുന്നതുപോലെ സുറിയാനി ഭാഷയെ പ്രോത്സാഹിപ്പിക്കാൻ ക്യാഷ് അവാർഡുകൾ നൽകണം.
കൂടുതൽ വിവരങ്ങൾ കൈമാറുക…
9446459821(amal cyriac jose)










News Editor
5