Sathyadarsanam

കണ്ണുകളെ ഈറനണിയിച്ച ചലചിത്രം – The Least of These

ണ്ണുകളെ ഈറനണിയിച്ച ചലച്ചിത്രം……..
ഭാരതത്തിലെ ക്രൈസ്തവ രക്തസാക്ഷിത്വത്തിന്റെ പ്രതീകങ്ങളിലൊന്നാണ് കത്തിയമർന്ന ഒരു സ്റ്റേഷൻ വാഗൺ…..
ഇരുപതു വർഷങ്ങൾക്കു മുൻപ് ജനുവരി 22ന് ഒറീസ്സയിലെ ക്വാഞ്ചാർ ജില്ലയിലെ മനോഹരപൂറിലെ രാത്രിയിൽ സ്റ്റേഷൻ വാഗണുന്നുള്ളിൽ ക്രിസ്തുവിനെ പ്രതി കത്തിയമർന്ന മൂന്നു ജീവനുകളുണ്ടായിരുന്നു.
ഓസ്ട്രേലിയയുടെ മണ്ണിലെ സുഖസൗകര്യങ്ങൾ വിട്ടെറിഞ്ഞു ഭാരതത്തിലേയ്ക്കു കടന്നു വന്ന് 35 വർഷം കുഷ്ഠരോഗികളെ മാറോടണച്ചുപിടിച്ച ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിന്റെയും അദ്ദേഹത്തിന്റെ മക്കളായ ഒമ്പതു വയസ്സുകാരായ തിമോത്തിയുടെയും ഏഴുവയസ്സുകാരനായ ഫിലിപ്പിന്റെയും ജീവനുകൾ…
ആ ചരിത്രം വെള്ളിത്തിരയിൽ ദ് ലീസ്റ്റ് ഓഫ് ദീസ് എന്ന ചലച്ചിത്രമായി പുനരാവിഷ്ക്കരിക്കപ്പെട്ടപ്പോൾ ഒരു പ്രേക്ഷകനായി കടന്നു ചെന്നു …..
എന്നിലെ നിറകണ്ണുകളിലൂടെയാണ് ഒരോ രംഗവും കടന്നു പോയത്…..

തന്റെ ജീവിതത്തിലെ 35 വർഷം കുടുബത്തിനോടപ്പം ചേർന്നു നിന്ന് കുഷ്ഠരോഗികളെ പരിപാലിച്ച മനുഷ്യൻ.
സമൂഹം കുഷ്ഠരോഗിയെ പുറന്തള്ളുമ്പോൾ ആ രോഗിയ്ക്ക് ചിതയൊരുക്കി മരിച്ചു ജീവിക്കാൻ വിധിക്കുമ്പോൾ ഒരു ക്രിസ്തുവായി ഗ്രഹാം സ്റ്റെയിൻസ് ചേർത്തു പിടിച്ചു.അവരുടെ മുറിവുകളെ വച്ചുകെട്ടി….
സ്വയം തൊഴിൽ പഠിപ്പിച്ചു…. ഭാര്യ ഗ്ലാഡിസും മകൾ എസ്തേറും ചെറിയ കുട്ടികളായ തിമോത്തിയും ഫിലിപ്പും ഗ്രഹാം സ്റ്റെയിൻസിന് ഒത്തിരി പിന്തുണ നൽകിയിരുന്നു… എന്നെ സ്പർശിച്ച ഒരു രംഗമുണ്ട്… ഫിലിപ്പിന്റെയും തിമോത്തിയുടെയും ക്രിക്കറ്റ് കളിയിൽ ജയിക്കാൻ 2 റൺസ് വേണ്ടയിടത്ത് അവർ കളി കണ്ടുകൊണ്ടിരിക്കുന്ന വികലാംഗനായ കുട്ടിയ്ക്ക് ബാറ്റ് കൈമാറി പ്രോത്സാഹിപ്പിച്ച് കളി ജയിക്കുന്നു……
ദൂരെ ഒരു ജംഗിൾ ക്യാംപിൽ തന്റെ സ്റ്റേഷൻ വാഗണിൽ ഉറങ്ങിയ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ തിമോത്തിയേയും ഫിലിപ്പിനെയും തീവ്ര ഹിന്ദുത്വ പ്രവർത്തകർ ആ വണ്ടി കത്തിച്ച് കൊല്ലുന്നു.
രാത്രിയിൽ തങ്ങളെ കൊല്ലാൻ തീപന്തങ്ങളുമായി കടന്നു വന്നവർക്കു മുമ്പിൽ ആ വണ്ടിക്കകത്ത് തന്റെ മക്കൾക്കു വേണ്ടി നിലവിളിക്കുന്ന ഗ്രഹാമിലെ അപ്പനെ കാണുമ്പോൾ ചങ്കു തകർന്ന് കണ്ണുകൾ വിങ്ങിപ്പൊട്ടും……
തുടർന്ന് അനാഥരാക്കപ്പെട്ട ഗ്ലാഡിസ് സ്റ്റൈയിൻസും മകൾ എസ്തേറും കൊലയാളികൾക്ക് മാപ്പു നൽകുന്നു….
ശർമ്മൻ ജോഷിയുടെ ബാനർജി എന്ന മാധ്യമ പ്രവർത്തകൻ ഒരു നിർണ്ണായകമായ ശക്തിയായി നിലകൊള്ളുന്നു…..
കഴിയുന്നവരൊക്കെ ഈ ചിത്രം കണ്ടിരിക്കണം…..
ക്രിസ്തുവിനു വേണ്ടി ജീവൻ ബലിയായി നൽകിയ ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതം നിങ്ങൾ അറിഞ്ഞിരിക്കണം….
ഒരു മിഷനറിയുടെ ജീവിതം നിങ്ങൾ അനുഭവഭേദ്യമാക്കണം…….
പിൻകുറിപ്പ്: സോഷ്യൽ മീഡിയിലെ ക്രൈസ്തവ തിരുത്തൽ വിപ്ലവ സിംഹങ്ങൾ ചെറിയ മിഷൻ ഇടങ്ങളിൽ പോകുന്നത് നല്ലതാണ്. ക്രിസ്ത്യൻ പേരും സേഫ് സോണിലും ഇരുന്നുള്ള സഭാ വിരുദ്ധ പ്രവർത്തനം ഇതുപോലൊരു മിഷൻ മേഖലയിൽ ചെന്ന് ക്രിസ്തുവിനെ പ്രതി പീഡിപ്പിക്കപ്പെടുമ്പോൾ തീർന്നോളും….പിന്നെ മതപരിവർത്തന വാദം പറയുന്ന ഫേക്ക് ട്രോളൻമാരോട് …..
മദർ തേരേസയും ഗ്രഹാം സ്റ്റെയിൻസും നിങ്ങൾ പറയുന്നതുപോലെ കൂട്ട മതപരിവർത്തനം ചെയ്തിരുന്നുവെങ്കിൽ ബംഗാളും ഒറീസ്സയും എന്നേ ………………..


✍ Clinton N C Damian

Leave a Reply to Anonymous Cancel reply

Your email address will not be published. Required fields are marked *