Sathyadarsanam

അഭയ കേസും കൂറുമാറ്റവും….

അഭയ കേസിൽ ജോമോൻ അനുകൂലികൾ എടുത്തിരിക്കുന്ന ഏറ്റവും വലിയ പിടിവള്ളി ആണ് സാക്ഷികളുടെ കൂറുമാറ്റം. സിബിഐ കൊടുത്ത തെളിവുകൾ ഒന്നൊന്നായി കോടതിയിൽ പൊളിഞ്ഞുകൊണ്ട് ഇരിക്കുകയാണ്. കേസ് വെറുതെ വിടും എന്ന് അറിയാവുന്ന സിബിഐ അനുകൂലികൾ ഓടുന്ന പട്ടിക്ക് ഒരുമുഴം മുൻപേ എന്ന മട്ടിൽ കേസ് വെറുതെ വിട്ടുപോയാൽ പ്രതികളെ സഭ വിലയ്ക് വാങ്ങിയെന്നും അതുകൊണ്ട് കേസ് വെറുതെ വിട്ടതാണ് എന്ന് പറയാൻ മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ ആണ് ഈ മൊഴിമാറ്റ വിവരണങ്ങൾ

എന്താണ് കൂറുമാറ്റം???

പോലീസിന്റെ മുൻപാകെ 162 Cr.PC പ്രകാരം കൊടുക്കുന്ന മൊഴിയാണ് സാക്ഷിമൊഴി. ഈ മൊഴിയിൽ സാക്ഷികൾ ഒപ്പിടേണ്ടതില്ല അതുകൊണ്ട് ഈ മൊഴിക്ക് അമിത പ്രാധാന്യം ഒന്നുമില്ല.ഈ മൊഴിക്ക് അനുസരിച് വിശ്വസനീയമായ രീതിയിൽ കോടതിയിൽ വീണ്ടും മൊഴി കൊടുക്കുമ്പോഴാണ് അത് കോടതി യഥാർത്ഥ പരിഗണയ്ക്ക് എടുക്കുന്നത്. മൊഴികൾ രണ്ട് വിധത്തിൽ വരാം

1.പോലീസിനോട് സത്യസന്ധമായി പറഞ്ഞതിന് ശേഷം കോടതിയിൽ പ്രതികൾക്ക് അനുകൂലമായി മാറ്റി പറയുക

2.സാക്ഷി പറയാത്ത കാര്യം കേസ് ബലപ്പെടുത്തുന്നതിനായി പറഞ്ഞതായി പോലീസ് കള്ളം എഴുതി വയ്ക്കുക കോടതിയിൽ ചെല്ലുമ്പോൾ സാക്ഷി സത്യം പറയുക.

ഇതിൽ ആരുപറയുന്നതാണ് ശരി എന്ന് കോടതി വിലയിരുത്തുന്നത് സാക്ഷി പറയാൻ ഇടയായ സാഹചര്യവും സാക്ഷിയുടെ വിശ്വസനീയതയും കണക്കിലെടുത്താണ്. അങ്ങനെ സാക്ഷികൾ മാറിപറഞ്ഞതായി സ്ഥാപിക്കുന്നതിന് പ്രോസിക്യൂഷൻ എടുക്കുന്ന ഒരു നടപടിയാണ് കൂറുമാറ്റം.

അല്ലാതെ പ്രതികൾക്കു വേണ്ടി മനഃപൂർവം മൊഴിമാറ്റി എന്നതല്ല. ഇതിന്റെ അർത്ഥം രണ്ട് വിധത്തിലുമാകാം.

ഈ കേസ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്ത രീതി നോക്കുക പ്രോസിക്യൂഷന് അനുകൂലമായി പറഞ്ഞതെല്ലാം “വിസ്തരിച്ചു വിവരിക്കുക ”
പ്രോസിക്യൂഷന് എതിരായി പറഞ്ഞതെല്ലാം ”കൂറുമാറ്റം” എന്ന ഒറ്റവാക്കിൽ ഒതുക്കുക. എതിർ വിസ്താരത്തിൽ സിബിഐയ്ക്ക് വേണ്ടി പറഞ്ഞ സാക്ഷികളുടെ കള്ളത്തരവും കാപട്യവും വെളിവായതിനു തമസ്കരിക്കുക എന്നതാണ് മാധ്യമങ്ങളുടെ നയം എന്ന സത്യം മനസിലാക്കുക. ഉദാഹരണത്തിന്
-ഏഴാം സാക്ഷി കരുണാകരൻ നായർ പറയുന്നത് കോട്ടൂർ അച്ചൻ തന്നെ സമീപിച്ചു എന്നും നാർകോ അനാലിസിസിൽ നിന്നും തന്നെ രക്ഷപെടുത്തണം എന്നും ആണ്. താൻ സൈക്കോളജിയിലെ പ്രമുഖൻ അല്ല എന്നും തനിക് സൈക്കോളജി പ്രൊഫൊസർ ആയ കോട്ടൂർനെ നാർക്കോ അനാലിസിസിനെ പറ്റി പറഞ്ഞുകൊടുക്കാൻ ഉള്ള പ്രാഗൽഭ്യം ഒന്നുംതന്നെ ഇല്ലാത്ത ആളാണെന്നും, താൻ സ്ഥിരമായി കത്തോലിക്ക പുരോഹിതന്മാർക് എതിരായി കള്ള കേസുകളും കള്ള ആരോപണങ്ങളും നടത്തുന്ന ആളാണെന്നും, പോട്ടാ ധ്യാന കേന്ദ്രത്തിലെ അച്ചന്മാർക് എതിരായിട്ട് കള്ള ആരോപണം നടത്തിയെന്നും ഇപ്രകാരം കള്ള ആരോപണം ഉന്നയിച്ചതിന് സുപ്രീം കോടതി തന്നെ താക്കിത് ചെയ്ത് വിട്ടതാണെന്നും എതിർ വിസ്താരത്തിൽ കോടതിയിൽ പറഞ്ഞിട്ടുണ്ട്. സിബിഐയ്ക്ക് വേണ്ടി പഖ്‌റഞ്ഞിട്ടുള്ളതല്ലാതെ എതിർ വിസ്താരത്തിൽ സിബിഐയ്ക്ക് എതിരായി പറഞ്ഞ എന്തെങ്കിലും വിവരങ്ങൾ മാധ്യമത്തിൽ പ്രസിദ്ധികരിച്ചോ? മാധ്യമങ്ങളിലെ റിപ്പോർട്ടിലെ കള്ളത്തരം ബുദ്ധിമാന്മാരായ പൊതുജനത്തിന് ഇനിയും മനസിലാകാത്തത് എന്ത്?

സാക്ഷി സഞ്ജു മാത്യു മൊഴിമാറ്റിയതായി പ്രോസിക്യൂഷൻ ആരോപിക്കുന്നു. സഞ്ജുമാത്യു സംഭവം നടന്ന 1992 മുതൽ 2009 വരെ ഏകദേശം 17 വർഷം താൻ തനിക് ഈ കേസിനെ കുറിച്ച് ഒന്നും അറിയില്ല എന്നും പ്രതികളും കേസുമായുള്ള ബന്ധത്തെ കുറിച്ച് ഒന്നും അറിയില്ല എന്നും ക്രൈം ബ്രാഞ്ചും സിബിഐയും ഉൾപ്പെടെ ഏതാണ്ട് 9ഓളം അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. മിക്കവാറും എല്ലാവരും രേഖപെടുത്തിയിട്ടുമുണ്ട്. സംഭവം സ്ഥലത്തിനടുത്തുള്ള അയൽവാസിയായ ചെറുപ്പക്കാരൻ എന്ന നിലയിൽ കൊടിയ മർദ്ദനത്തിന് ഇരയാകേണ്ടിവന്ന ആളാണ് സഞ്ജു. 17 വർഷത്തിന് ശേഷം വീണ്ടും സഞ്ജുവിന് വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയി മർദ്ദനത്തിന് ഇരയാക്കി ഭീഷണിപെടുത്തിയതിന്റെ അടിസ്ഥാനത്തിൽ താൻ മൊഴി കൊടുത്തതാണെന്നു സഞ്ജു വ്യക്തമാക്കിയിട്ടുണ്ട്. മൊഴികൊടുക്കുന്നതിന്റെ തലേ ദിവസം സിബിഐ സഞ്ജുവിനെ വീട്ടിൽനിന്നും പിടിച്ചുകൊണ്ടു പോകുന്നതും അപ്പോൾ സിബിഐ dysp നന്ദകുമാരൻ നായർ ഫയൽ കൊണ്ട് മുഖം മറച്ചുപിടിക്കുന്നതുമായ ഫോട്ടോ എല്ലാ പത്രത്തിലും എല്ലാ ചാനലുകളിലും വന്നിട്ടുണ്ട്. അപ്പോൾ ആരായിരിക്കും സത്യവിരുദ്ധമായി മൊഴി മാറ്റിയത്
സിബിഐയോ സഞ്ജുവോ? പ്രതികൾ ഈ കേസിന് 500 കോടി രൂപ മുടക്കാൻ തയ്യാറായിട്ടും (സിബിഐ അനുകൂലികൾ പറയുന്നത് പോലെ )അതിൽ അഞ്ചോ പത്തോ കോടി കൈപറ്റി പ്രതികൾക്കു അനുകൂലമായി മൊഴി പറയുന്നതിന് പകരമായി ‘സത്യസന്ധമായി മൊഴികൊടുത്ത മോഷ്ടാവ് അടയ്ക്ക രാജുവിന്റെ സത്യ സന്ധതയും നീതിബോധവും ധാർമികതയും പ്രശംസനാര്ഹമാണ്. ബുദ്ധിമാന്മാരും, നീതി ബോധവുമുള്ള പൊതുജനങ്ങളെ ഇനിയെങ്കിലും നിങ്ങൾ കേരളത്തിലെ മാധ്യമങ്ങളുടെ ഏകപക്ഷെയമായ റിപ്പോർട്ട്‌ വിലയിരുത്തി സത്യസന്ധമായി കേസ് വിലയിരുത്താൻ ശ്രമിക്കു..

Leave a Reply

Your email address will not be published. Required fields are marked *