
നോബിള്‍ തോമസ്
പാറയ്ക്കല്‍
തിരുസ്സഭാജീവിതത്തിന് അച്ചടക്കം അനിവാര്യമാകുന്നതെങ്ങനെയാണ് എന്ന് ഒന്ന് പരിശോധിക്കാം:
ഈശോയുടെ പ്രബോധനം:
മത്തായിയുടെ സുവിശേഷം 18-ാം അദ്ധ്യായം15 മുതലുള്ള വാക്യങ്ങളില്‍ സഹോദരന്റെ തെറ്റ് അവന് മനസ്സിലാക്കിക്കൊടുക്കണമെന്ന് ഈശോ
ആവശ്യപ്പെടുന്നുണ്ട്ധാര്‍മ്മീകമായ വീക്ഷണങ്ങളുള്ള ഒരു സമൂഹത്തില് തെറ്റ് സംഭവിക്കുന്നവരെ തിരുത്താനും സംവിധാനമുണ്ടാകേണ്ടത് അനിവാര്യമാണല്ലോ. തിരുത്തല്സ്വീകരിക്കാത്തവനെ രണ്ടാ മൂന്നോ പേരോടുകൂടി വീണ്ടും സമീപിക്കാനും അവരെയും അനുസരിക്കാത്ത പക്ഷം സഭയോട് പറയാനും സഭയെപ്പോലും അനുസരിക്കാത്തവരെ വിജാതീയരെപ്പോലെ പരിഗണിക്കാനുമാണ് ഈശോ ആവശ്യപ്പെടുന്നത്. വിജാതീയനെന്നാല്‍ ഉപേക്ഷിക്കപ്പെട്ടവനെന്ന അര്‍ത്ഥം ഇവിടെയില്ല. അവന്കൂട്ടായ്മയിലേക്ക് മടങ്ങിയെത്താനുള്ള മാര്‍ഗ്ഗങ്ങള്അവലംബിക്കുകയും വഴികള്‍ തേടുകയുംചെയ്യേണ്ടവനാണ്. 1 കോറി. 5,4-ല് പൗലോസ് അപ്പസ്‌തോലന് ഈശോയുടെ ഈ നിര്ദ്ദേശത്തെ ഗൗരവമായി പരിഗണിക്കാന്‍ കോറിന്തോസിലെസഭയോട് ആവശ്യപ്പെടുന്നുമുണ്ട്.അച്ചടക്കം വിവിധനാമങ്ങളില്‍ തിരുസ്സഭയില് അച്ചടക്കത്തെക്കുറിച്ചുള്ള ചിന്തപ്രബോധനത്തിന്റെ തലത്തിലുംപ്രയോഗത്തിലുംതിരുത്തലുകളിലും പ്രകടമാകാറുണ്ട്. സഭാംഗങ്ങള്‍ക്ക് സഭാധികാരികള്‍ നല്കുന്ന മുന്നറിയിപ്പുകള്മുതല്സ്ഥാനമാറ്റം വരെ പ്രായോഗികമായ അച്ചടക്കത്തിന്റെ ഭാഗമായി സഭയില്പ്രകടമാണ്. വിവിധ രീതികളിലാണ് അച്ചടക്കത്തെക്കുറിച്ചുള്ള ചിന്തയും വ്യാഖ്യാനവുമെങ്കിലുംഅതില്ലാത്ത സഭാ-സമൂഹ ജീവിതം തികച്ചും പരാജയമായിരിക്കുമെന്ന് തീര്ച്ചയാണല്ലോ.എല്ലാ സംവിധാനങ്ങളും സ്ഥാപനങ്ങളും നിര്‍ബന്ധബുദ്ധ്യാ ആവശ്യപ്പെടുന്ന ഒരു കാര്യമാണ്അച്ചടക്കം.അപ്രകാരമല്ലാതെ ചിട്ടയിലും ക്രമത്തിലും പ്രവത്തിക്കുവാനോ ഭൗതികമായപുരോഗതി പ്രാപിക്കുവാനോ സാധ്യമല്ല.തിരുസ്സഭയെ സംബന്ധിച്ചിടത്തോളം ക്രിസ്തീയമായ സ്‌നേഹത്തിന്റെ വെളിച്ചത്തിലാണ് അച്ചടക്കം പരിശീലിക്കപ്പെടുന്നത് ശിക്ഷണത്തിന്റെ യഥാര്‍ത്ഥകാരണം സ്‌നേഹമാണ്.
വ്യക്തിയെഅനുതാപത്തിലേക്ക് നയിക്കാനുതകും വിധംമായിരിക്കണം തിരുസ്സഭ അച്ചടക്കം പരിശീലിപ്പിക്കേണ്ടത് എന്ന് വിശുദ്ധഗ്രന്ഥാധിഷ്ടിതമായ കാഴ്ചപ്പാടാണ്.20-ാം നൂറ്റാണ്ട് വരെ അച്ചടക്കം തിരുസ്സഭയില്‍ പ്രഥമപരിഗണനയുള്ള വിഷയങ്ങളില്‍ക്രൈസ്തവ വിശ്വാസത്തിന് വെല്ലുവിളിയൊരുക്കി പുതിയ നിയമ വ്യവസ്ഥിതിയുമായി ചൈന നടപ്പിലാക്കാത്തതില്‍ നാ ല്‍ നിന്നും ഉണ്ടാകും ഇവര്‍ നേടിയെടുത്തത് മാണ് ആണ് കേരളത്തിന്റ അഭിമാനമായ കൊച്ച് ആണ് താണ് ഇവര്‍ക്ക് ഒന്നായിരുന്നു.സ്വയം നവീകരിക്കുന്നതിനേക്കാള്‍ സമൂഹത്തെനവീകരിക്കുന്നതില്‍ യഥാര്‍ത്ഥത്തില്‍ ശ്രദ്ധ ചെലുത്താനാരംഭിച്ചതോടെ അകത്തളങ്ങളിലെ അച്ചടക്കചിന്തകള്‍ തിരുസ്സഭക്ക് സാവധാനം കൈമോശം വരാന്‍ തുടങ്ങി.തിരുസ്സഭയില്‍ അച്ചടക്കം ശീലിക്കാന്‍ പരാജയപ്പെടുമ്പോള്‍സുവിശേഷപ്രഘോഷണം, സുവിശേഷവരണം, സഭാരൂപീകരണം എന്നിവയുംസാവധാനം വെല്ലുവിളിക്കപ്പെടുന്നു. ചെയ്യരുതാത്തത്ചെയ്യുന്നവരെതിരുത്താനുംതിരുത്തലിലൂടെതിരിച്ചുകൊണ്ടുവരാനുംതിരുസ്സഭ മടികാണിച്ചുതുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിലെ സ്വതന്ത്രചിന്തകളുടെ ആവിര്‍ഭാവത്തോടെയും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിരവധിയായ അബദ്ധസിദ്ധാന്തങ്ങള്‍പ്രചാരത്തിലായതോടെയുമാണ്.
അച്ചടക്കനടപടികളുടെ എക്കാലത്തേയും ഉദ്ദേശം തിരിച്ചുകൊണ്ടുവരലും പുനഃസ്ഥാപനവുമാണ്.തിരുസ്സഭയുടെ നിലവിലുള്ള സംവിധാനങ്ങള്‍ അന്യൂനം പരിപാലിക്കപ്പെടുന്നതിന് അത്തരം നടപടികള് അനിവാര്യമാണ് താനും.അച്ചടക്കത്തിന്റെയും തിരുസ്സഭയുടെ നന്മകളുടെയും ദുരുപയോഗം തിരുസ്സഭ ഗൗരവത്തിലെടുക്കുകയും അത്തരം ദുഷ്പ്രവണതകളെ
പ്രതിരോധിക്കുകയും ചെയ്യുന്നില്ലായെങ്കില്‍അത് തിരുസ്സഭയില്‍ ശേഷിക്കുന്നവന്‍ സഭയുടെസംവിധാനമികവിലുള്ള വിശ്വാസം നഷ്ടപ്പെടാനും അവരുള്‍പ്പെടുന്ന സമാനസാഹചര്യങ്ങളില്‍ എതിര്മ നോഭാവങ്ങള്‍ രൂപപ്പെടാനും കാരണമാകും.തിരുസ്സഭയിലെ അച്ചടക്കത്തെയും അച്ചടക്കനടപടികളെയും കുറിച്ച് സൂചിപ്പിക്കുകയായിരുന്നു.കെട്ടുറപ്പുള്ള സമൂഹത്തിന് അച്ചടക്കം അനിവാര്യതയാണ്. തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത്‌സ്വയം വിശ്വസിക്കുകയും അത് കുറച്ചധികംആളുകളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിലവിലിരിക്കുന്ന സംവിധാനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ അക്രമമാണ് പ്രവര്‍ത്തിക്കുന്നത് അത്തരം നടപടികള്‍നേരിടുന്നവര്‍ മറ്റൊരാള് ഇതിനുമുമ്പ് അതേ തെറ്റോഅതിലും ഗൗരവമായതോ ചെയ്‌തെന്ന് വാദിക്കുന്നതിലുംകഴമ്പില്ല.യഥാര്‍ത്ഥത്തില്‍ അധികാരത്തെയും അധികാരികളുടെ ഇടപെടലുകളെയും ദൈവികമായുംനന്മയായും സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ സഭയുടെ കൂട്ടായ്മാചിന്തയില്‍ വ്യാപരിക്കുന്നവരല്ലെന്ന് വ്യക്തമാണ്. അത്തരക്കാ നിരന്തരമായി സഭാപരമായ ഇടപെടലുകളെ വിമര്‍ശിക്കുകയും എഴുതുകയും പറയുകയും ചെയ്തുകൊണ്ടേയിരിക്കും.
സമാപനം
അയഞ്ഞ സംസാരങ്ങളുടെയും ആഴമില്ലാത്തസംവാദങ്ങളുടെയും കാലത്ത് ആര് പറയുന്നതാണ് വിശ്വസിക്കേണ്ടതെന്ന് ചോദിക്കുന്നവരോട്മറുപടിഒന്നുമാത്രമേയുള്ളു – തിരുസ്സഭയുടെ ഔദ്യോഗികവിശദീകരണങ്ങളെ മാത്രം വിശ്വസിക്കുക.അതിനെ എതിര്‍ക്കുകയും വെല്ലുവിളിക്കുകയുംവളച്ചൊടിച്ച് അവതരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയുംചെയ്യുക.തിരുസ്സഭയുടെഅച്ചടക്കനടപടികളെഅതിന്റേതായചൈതന്യത്തില്‍സ്വീകരിക്കാനുംഅതിന്റെനന്മകളെഅംഗീകരിക്കാനുംസാധിക്കുന്നില്ലായെങ്കില്‍ തിരുസ്സഭാമക്കളെന്ന നിലയില്‍ നാം പരാജിതരും ക്രൈസ്തവചൈതന്യത്തില്‍ നഷ്ടം സംഭവിച്ചവരുമായിരിക്കുമെന്ന് സാരം.









Leave a Reply