Sathyadarsanam

പാരമ്പര്യത്തെ മുറുകെപ്പിടിക്കണമോ?

പാരമ്പര്യത്തെ മുറുകെപ്പിടിക്കണമോ?

പാരമ്പര്യത്തെക്കുറിച്ച് ശരിയും തെറ്റുമായ കാര്യങ്ങൾ ഇന്നു പ്രചരിക്കുന്നുണ്ട്. പാരമ്പ ര്യത്തെ മുറുകെപ്പിടിക്കുന്നവരും അതിനെ തള്ളിപ്പറയുന്നവരും ഉണ്ട്. ചിലർ പാരമ്പര്യത്തെക്കുറിച്ച് പുച്ഛമായി സംസാരിക്കുമ്പോൾ മറ്റുചിലർ അതിൽ അഭിമാനം കൊള്ളുന്നു. സഭയിൽ  ‘പാരമ്പര്യം’ ,ആദ്യകാലം മുതൽ തന്നെ ചർച്ചാവി ഷയമായിട്ടുള്ളതാണ്. ചർച്ച കാടുകയറിയ സന്ദർഭങ്ങളിൽ സഭ വ്യക്തമായ പ്രബോധനം നല്ലിയിട്ടുണ്ട്. ഇന്ന് സീറോമലബാർ സഭയിൽ ‘പാരമ്പര്യം’ ചർച്ചാവിഷയമാണ്. പാരമ്പര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ടോ? എത്രമാത്രം സംരക്ഷിക്കപ്പെടണം? തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സഭയുടെ ആരാധനാ പാരമ്പര്യത്തെക്കുറിച്ചാണ് അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായിരിക്കുന്നത് . പാരമ്പ ര്യത്തെക്കുറിച്ചുള്ള തിരുസ്സഭയുടെ ഔദ്യോഗിക പ്രബോധനം എന്താണെന്ന് പരിശോധിക്കുന്നത് ഈ സാഹചര്യത്തിൽ ഉചിതമാണല്ലോ.

സഭാപാരമ്പര്യം നിഷേധിച്ച ലൂതർ

സഭാപാരമ്പര്യത്തെ നിഷേധിക്കുകയും ദൈവവെളിപാടിന്റ്റെ ഉറവിടം ബൈബിൾ അഥവാ വി. ലിഖിതങ്ങൾ മാത്രമാണെന്ന് പ ഠിപ്പിക്കുകയും ചെയ്‌ത വ്യക്തിയാണ് മാർട്ടിൻ ലൂതർ. അദ്ദേഹം സഭാധികാരത്തെ തള്ളിപ്പറയുകയും ആർക്കും  സ്വതന്ത്രമായി ബൈബിൾ വ്യാഖ്യാനിക്കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സഭാ പാരമ്പര്യത്തെ അവഗണിച്ചതിലൂടെ കത്തോലിക്കാസഭയുടെ വിശ്വാസരഹസ്യങ്ങൾ മിക്കവയും അദ്ദേഹം ഉപേക്ഷിച്ചു. തിരുസ്സഭയിൽ വലിയ ഭിന്നിപ്പു സൃഷ്ടിക്കുകയും വലിയൊരു വിഭാഗം വിശ്വാസികളെ പാഷണ്ഡത യിൽ അകപ്പെടുത്തുകയും ചെയ്ത പ്രോട്ടസ്റ്റൻറ വിപ്ലവം ഉണ്ടായത് അങ്ങനെയാണ്. ശതക്ക ണക്കിന് വിഭാഗങ്ങളായി ചിതറിക്കിടക്കുന്ന പ്രോട്ടസ്റ്റൻറ് സമൂഹങ്ങൾ കത്തോലിക്കാസഭ പാവനമായികരുതുന്ന സഭാപാരമ്പര്യത്തിനെ തിരെ ഇന്നും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു. പാരമ്പര്യത്തിൻറെ അർത്ഥവും പ്രാധാന്യവും ഗ്രഹി ക്കാത്ത സഭാതനയർ പ്രോട്ടസ്ററൻറുകാരുടെ കത്തോലിക്കാവിരുദ്ധ ആശയങ്ങൾ അറിഞ്ഞോ അറിയാതെയോ സ്വീകരിച്ച് സഭാ പാരമ്പര്യത്തെ പുച്ഛിക്കയോ നിരസിക്കയോ ചെയ്യുന്നു. പ്രോട്ടസ്റ്റൻറുകാരുടെ അബദ്ധ പഠനങ്ങളെ ത്രെന്തോസ് സൂനഹദോസ് ശപിക്കുകയും പാരമ്പ ര്യത്തെക്കുറിച്ചും മറ്റുമുള്ള കത്തോലിക്കാ വിശ്വാ സമെന്തെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

പാരമ്പര്യം – സഭയുടെ പ്രബോധനം

a. സത്യത്തിൻറെ ഏക ഉറവിടം ദൈവിക പാരമ്പര്യം

കൃത്യമായിപ്പറഞ്ഞാൽ വെളിപ്പെടുത്തപ്പെട്ട സത്യത്തിന് ഒരു ഉറവിടമേ ഉള്ളൂ. അതും ദൈ വിക പാരമ്പര്യമാണ്. ശ്ലീഹന്മാരിൽ നിന്ന് കൈമാറപ്പെട്ടതും കത്തോലിക്കാ സഭയുടെ സി ദ്ധാന്തങ്ങളിലും പഠനങ്ങളിലും അനുഷ്ഠാനങ്ങളി ലും അടങ്ങിയിരിക്കുന്നതുമായ വെളിപാടു സത്യമാണ് ഈ പാരമ്പര്യം. അതായത് മിശിഹായെ നേരിട്ടനുഭവിച്ച ശ്ലീഹന്മാരിൽ നിന്ന് അവകാശമായി ലഭിച്ചതും തലമുറകളിലൂടെ കൈമാറപ്പെട്ടതുമായ വിശ്വാസത്തെയും സന്മാർഗ്ഗത്തെയും സംബന്ധിക്കുന്ന സഭയുടെ ആദ്ധ്യാത്മിക പൈതൃകമാണിത്. ത്രെന്തോസ് സൂഹദോസിന്റെ നിർവ്വചനമനുസരിച്ച് പരിശുദ്ധാ രൂപിയുടെ നിവേശത്താൽ എഴുതപ്പെട്ട വിശുദ്ധ ഗ്രന്ഥങ്ങളും എഴുതപ്പെടാതെ കൈമാറിയ പാരമ്പര്യങ്ങളും ചേരുന്നതാണിത്. ഇവ രണ്ടിൻന്റെയും കർത്താവ് ദൈവം ഒരുവൻതന്നെ. ഇടമുറിയാത്ത ശ്ലൈഹിക പിൻതുടർച്ചയിലൂടെ കത്തോലിക്കാസഭയിൽ ഇവ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

വി. പാരമ്പര്യത്ത നിഷേധിക്കുന്നവൻ ശപിക്കപ്പെട്ടവൻ

ആരെങ്കിലും ഈ ഗ്രന്ഥങ്ങളെ വിശുദ്ധ‌വും ആധികാരികവുമായി  അംഗീകരിക്കാതിരിക്കുകയോ, പാരമ്പര്യങ്ങളെ അറിഞ്ഞുകൊണ്ടോ മനഃപൂർവ്വമോ നിഷേധിക്കുകയോ ചെയ്യുന്നെങ്കിൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ എന്നും ത്രെന്തോസ് സൂനഹദോസ് പ്രഖ്യാ പിക്കുന്നു (Session IV) ‘എൻറെ സഹോദരരേ, നിങ്ങൾ ഉറച്ചു നില്ക്കുകയും ഞങ്ങളുടെ പ്രസംഗം മൂലമോ ലേഖനം മൂലമോ  പഠിച്ചിട്ടുള്ള കല്‌പനകളെ  മുറുകെപ്പിടിക്കുകയും ചെയ്യുവിൻ ‘ (2 തെസ്സ. 2:15) എന്നുമുള്ള പൗലോസ്ശ്ലീഹായുടെ ആഹ്വാനം ശ്ലൈഹിക പാരമ്പര്യത്തിൻറ വിശ്വസ്തമായ പിൻതുടർച്ചയെയാണ് സൂചിപ്പി ക്കുക.

b. വി. ലിഖിതങ്ങളും പാരമ്പര്യവും

ബൈബിളിൻറെ അഥവാ വി.ലിഖിതങ്ങളുടെ പ്രാധാന്യത്തെ ക്രൈസ്തവരാരും തന്നെ തള്ളിപ്പറയുന്നില്ലെങ്കിലും പാരമ്പര്യത്തെ  വിമർശിക്കുന്ന പ്രവണതയുള്ള കാര്യം സൂചിപ്പിക്കുകയുണ്ടായല്ലോ. ഇതു സഭയുടെ പ്രബോധനത്തിന് വിരുദ്ധമാണെന്നും വ്യക്തമാക്കിക്കഴിഞ്ഞു. രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത് “വി. ലിഖിതങ്ങളും പാരമ്പര്യവും ഒരേ ബഹുമാനത്തോടും ഒരേ ആദരവോടും കൂടി നാം സ്വീകരിച്ചു വണങ്ങേണ്ടതാണ്.” ((D V = ദൈവാവിഷ്കരണം എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ – 9) എന്നാണ്.

അതിനുള്ള കാരണങ്ങൾ:-

1 അവ രണ്ടിൻറെയും ഉത്ഭവം ദൈവവചനമെന്ന ഒരേയൊരു ദിവ്യശ്രോതസ്‌സിൽ നിന്നാണ്.

2 ഇവ രണ്ടും ഒന്നുചേർന്ന് ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

3 വി. ലിഖിതങ്ങൾ ദൈവവചസ്സുകളാണ്.

4 പാരമ്പര്യം വഴി ദൈവവചനം തീർത്തും കലർപ്പില്ലാതെ ലഭിക്കുന്നു (DV 9).

c. പാരമ്പര്യം ഉപേക്ഷിക്കുന്നവൻ വിശ്വാസം ത്യജിക്കുന്നു.

മനുഷ്യാവതാരം ചെയ്ത ദൈവവചനമാണ് ഈശോമിശിഹാ (യോഹ. 1:1). വി. ലിഖിതങ്ങളുടെയും പാരമ്പര്യത്തിൻറെയും ഉറവിടം ദൈവവചനമായ മിശിഹായാണെന്നു സഭ പഠിപ്പിക്കുന്നു. മിശിഹായെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ മന സ്സോടും കൂടെ സ്നേഹിക്കുകയും സ്വീകരിക്കു കയും ചെയ്യുന്നതാണ് വിശ്വാസം.

മിശിഹായുടെ തന്നെ തുടർച്ചയായ സഭയിലൂടെയാണ് ഇതു സാധിക്കുക. വി. പാരമ്പര്യങ്ങളും വി. ലിഖിതങ്ങളുമാണ് അതിനുള്ള ഉപാധികൾ. മിശിഹായിലേയ്ക്ക് ഇവ നമ്മെ നയിക്കുന്നു. സഭ അംഗീകരിച്ചിരിക്കുന്ന വി. ഗ്രന്ഥങ്ങളെയോ വി. പാരമ്പര്യങ്ങളെയോ നിരാകരിക്കുന്നവർ വിശ്വാസം ത്യജിക്കുന്നു. കാരണം അതുവഴി മീശ ഹായെ ജീവിതത്തിൽ നിന്ന് അവർ അകറ്റി നിർത്തുന്നു. അങ്ങനെയുള്ളവരെയാണ് ത്രെന്തോസ് സുന്നഹദോസ് ശപിക്കുന്നത്.

d. വി. ലിഖിതങ്ങൾ സഭാ പാരമ്പര്യത്തിൻറ ഭാഗം

പഴയനിയമത്തിലും പുതിയനിയമത്തിലും വെളിപ്പെടുത്തപ്പെട്ട ദൈവിക സത്യങ്ങളുടെ മുഴുവൻ കലവറയാണ് തിരുസ്സഭ. ഈ സത്യങ്ങൾ ജീവിതമാക്കുന്ന സഭ തന്നെത്തന്നെയും താൻ വിശ്വസിക്കുന്നതൊക്കെയും പകർന്നു കൊടുക്കുന്നതാണ് പാരമ്പര്യം. ഈ പാരമ്പര്യ ലിഖിതത്തിൻെറ ഒരു ഭാഗമായിട്ടാണ് വി. ലിഖിതങ്ങളെ കരുതേണ്ടത്. സഭാപാരമ്പര്യത്തെ അവഗണിച്ചുകൊണ്ട് വി. ലിഖിതങ്ങളെ സംരക്ഷിക്കുക സാധ്യമല്ല. കാരണം. “സഭയിൽ അംഗീകൃതങ്ങളായിരിക്കുന്ന  വി. ലിഖിതങ്ങളുടെ പട്ടിക മുഴുവനും പാരമ്പര്യം വഴിയാണ് അറിയുന്നത്”. മാത്രമല്ല,  ഈ പാരമ്പര്യം വഴിതന്നെ അവൾ വി. ലിഖിതങ്ങളെ കൂടുതൽ ഗാഢമായി ഗ്രഹിക്കുകയും ചെയ്യുന്നു (DV-8) എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠി പ്പിക്കുന്നു. ശ്ലീഹന്മാർ നൽകിയ പാരമ്പര്യത്തിൽ ദൈവജനത്തിന്റെ ജീവിതവിശുദ്ധിക്കും വിശ്വാസാഭിവൃദ്ധിക്കും ആവശ്യമായതെല്ലാം അടങ്ങി യീട്ടുണ്ടെന്നും, പ്രബോധനവും ജീവിതവും ആരാധനയും വഴി സഭ അത് തലമുറയായി പകർന്നുകൊടുക്കുന്നുവെന്നും കൗൺസിൽ പഠിപ്പിക്കുന്നു (DV-8).

e. ആരാധന വി. പാരമ്പര്യത്തിൻറ ശ്രേഷ്‌ടഘടകം

പ്രബോധനവും ജീവിതവും ആരാധനയും വഴി കൈമാറപ്പെടുന്ന സഭാ പാരമ്പര്യത്തിൻറ ഏറ്റം ശ്രേഷ്ടമായ ഘടകം ആരാധനക്രമമാണെന്നു സഭ പഠിപ്പിക്കുന്നു. “സഭയുടെ പ്രവർത്തനം തന്നെ ആരാധനക്രമമാകുന്ന അത്യുച്ചസ്ഥാനത്തേയ്ക്കാണ്  തിരിഞ്ഞിരിക്കുന്നത്. അവളുടെ ശക്തി മുഴുവൻ നിർഗ്‌ഗളിക്കുന്നതും അവിടെ നിന്നു തന്നെ” (SC-10) എന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത് . പ്രേഷിത വേലയുടെ ലക്ഷ്യം വിശ്വാസവും മാമ്മോദീസായും വഴി ദൈവമക്കളാക്കപ്പെട്ടവരെല്ലാം ഒന്നുചേർന്ന് ദിവ്യബലിയിൽ സം ബന്ധിച്ചും പരി. കുർബാന സ്വീക രിച്ചും സഭയിൽ ദൈവത്തെ പുകഴ്ത്തുകയെന്നതാണ്.’ (SC ആരാധനക്രമം എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണ രേഖ-10

f. ആരാധനാപൈതൃകം സംരക്ഷിക്കാൻ നമുക്കു കടമയുണ്ട്.

ഓരോസഭയും അതിൻറെ ആരാധനാപൈതൃകം സംരക്ഷിക്കണമെന്ന് സഭ ഉദ്ബോധിപ്പിക്കുന്നു. “നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും  സംരക്ഷിക്കാമെന്നും സംരക്ഷ‌ിക്കണമെന്നും എല്ലാ പൗരസ്‌ത്യസഭകളും സുനിശ്ചിതമായി അറിഞ്ഞിരിക്ക ട്ടെ…. തങ്ങൾക്കു ചേരാത്തവിധത്തിൽ ഇവയിൽ നിന്നും വ്യതിചലിച്ചുപോ യിട്ടുണ്ടെങ്കിൽ പൗരാണിക പാരമ്പര്യത്തിലേക്ക് തിരിയുവാൻ അവർ ശ്രദ്‌ധിക്കേണ്ടതാണ്” (SC-6).

സഭാമക്കളായ നമ്മൾ തിരുസ്സഭയുടെ ഉദ്ബോധനം അനുസരിക്കേണ്ടതുണ്ട്. നമ്മുടെ പാരമ്പര്യം, പ്രത്യേകിച്ച് നമ്മുടെ ആരാധനാപെതൃകം എന്താണെന്ന് നമ്മൾ അറിയണം. വി ശ്വസ്തതയോടെ അതു പാലിക്കയും വേണം.

Leave a Reply

Your email address will not be published. Required fields are marked *

fourteen − ten =