Sathyadarsanam

സത്യദർശനമാല എഡിറേറാറിയൽ Vol., No.1

സത്യദർശനമാല

“സത്യം നിങ്ങളെ സ്വതന്ത്രരാക്കും’

Vol. 1 No. 1

ദനഹാ ജനുവരി 6, 1994

പ്രിയപ്പെട്ടവരേ,

ഈശോ അരുൾചെയ്തു: ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും.’ അങ്ങനെയെങ്കിൽ അസത്യം നമ്മെ അടിമകളാക്കും. നിത്യജീവനിലേക്കു നയിക്കുന്ന സത്യമാർഗ്ഗം ഈശോമിശിഹാ മാത്രമാണ്. ‘വഴിയും സത്യവും ജീവനും ഞാനാകുന്നു, എന്നിലൂടെയല്ലാതെ ആരും എൻറെ പിതാവിൻറെ പക്കലേക്കു വരുന്നില്ല’ (യോഹ. 14:6). ഈ സത്യമാറ്റം ലോകത്തിനു കാണിച്ചുകൊടുക്കുവാനുള്ള ദൗത്യമാണ് സഭയെ ഭരമേല്പിച്ചിരിക്കുന്നത് . സഭയുടെ ഈ ദൗത്യനിർവ്വഹണം നാമോരോരുത്തരിലൂടെയാണ് നടക്കേണ്ടത് . അതിന് സത്യമെന്തെന്ന് നാമറിയണം.

പരിശുദ്ധ പിതാവ് പ്രഖ്യാപിച്ചിട്ടുള്ള ഇവാഞ്ചലൈസേഷൻ 2000 ന് ഒരുക്കമായി സുവിശേഷവത്കരണ പ്രവർത്തനങ്ങൾക്ക് പുതീയ രൂപവും ഭാവവും നല്ലിക്കൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. സത്യം അറിയുകയും പ്രചരിപ്പിക്കുകയും അസത്യത്തിന് അടിമകളായിരിക്കുന്നവരെ സ്വതന്ത്രരാക്കുകയും ചെയ്യുന്നതാണ് സുവിശേഷവല്ക്കരണത്തിൻറെ കാതൽ എന്നു പറയാം. ഇതിന് മാർഗ്ഗദർശനം നൽകുന്ന ഒരു സംരംഭമാണ് സത്യദർശനമാല.

സഭാകാര്യങ്ങളെക്കുറിച്ച് പലരും ഇന്നും നുണകൾ പ്രചരിപ്പിക്കുന്നുണ്ട്. നുണയെ നേരായും നേരിനെ നുണയായും അനേകർ ധരിക്കാനിടയാകുന്നു. അപകടത്തിലേക്കാണ് ഈ അസത്യമാർഗ്ഗം നമ്മെ നയിക്കുക. വി. പാരമ്പര്യവും വി. ലിഖിതങ്ങളുമാണ് സത്യം എന്തെന്നറിയാനുള്ള മാർഗ്ഗം. സഭയുടെ പ്രബോധനങ്ങൾ കാലാനുസൃതമായി വിശദീകരിക്കുന്നത് വിശുദ്ധ പാരമ്പര്യങ്ങളും വി. ലിഖിതങ്ങളും അടിസ്ഥാനമാക്കി യായിരിക്കണം. ഇവയുടെ അടിസ്ഥാനത്തിൽ നാമെല്ലാവരും അറിഞ്ഞിരിക്കേണ്ട സത്യത്തിന്റ്റെ അംശങ്ങൾ ലളിതവും ഹൃസ്വവുമായ രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് ‘സത്യദർശനമാല’,

ആരാധനക്രമം, ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ ആസ്‌പദമാക്കി ശാസ്ത്രീയവും ചരിത്രപരവുമായ പഠനങ്ങൾ തുടരണമെന്നുള്ള ഇക്കഴിഞ്ഞ സീറോ മലബാർ സഭാ സിനഡിന്റ്റെ ആഗ്രഹം സഫലമാക്കാനുള്ള എളിയ ശ്രമവുമാണ് ഈ ‘സത്യദർശനമാല’

പ്രിയ സഹോദരരേ, ആഴ്ചയിലൊരിക്കൽ സത്യത്തിന്റ്റെ സന്ദേശവുമായി ‘സത്യദർശനമാല’ നിങ്ങളെ തേടിയെത്തും, നിങ്ങൾ തിരസ്ക്കരിക്കയില്ലെന്ന പ്രത്യാശയോടെ. നമ്മളെല്ലാവരും സത്യം അറിഞ്ഞ് സ്വതന്ത്രരാകണമെന്നു മാത്രമേ ‘സത്യദർശനമാല’ ആഗ്രഹിക്കുന്നുള്ളൂ .

വിശുദ്ധ പാരമ്പര്യം, ബൈബിൾ, സഭയുടെ പ്രബോധനങ്ങൾ, സഭാചരിത്രം,  സഭാവിജ്ഞാനീയം, ആരാധനക്രമം, ദൈവശാസ്ത്രം എന്നിവയുടെ വെളിച്ചത്തിൽ നടത്തുന്ന ഈ പരമ്പര വസ്തുനിഷ്ഠവും ആധികാരികവും ആയിരിക്കും. വ്യക്തിപരമായും കുടുംബകൂട്ടായ്മകളിലും ഇടവക തലത്തിലും ഈ ലേഖനങ്ങൾ പഠനവിഷയമാക്കുന്നത് അഭികാമ്യമാണു്.

നിഷ്പക്ഷവും ക്രിയാത്മകവുമായ വിലയിരുത്തലുകൾ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ സഹകരണമാണ് നമ്മുടെ വിജയം. അഭിപ്രായങ്ങളും നിദ്ദേശങ്ങളും സംശയങ്ങളും ചീഫ് എഡിററർ. സത്യദർശനമാല, മാർത്തോമ്മാ വിദ്യാനികേതൻ പി.ബി നമ്പർ 20 ചങ്ങനാശേരി എന്ന വിലാസ ത്തിൽ അയച്ചുതരേണ്ടതാണ്.

സത്യമായ മിശിഹാ ലോകത്തിന് വെളിപ്പെട്ട ദനഹാത്തിരുനാളിൽ സത്യദർശനമാല യുടെ ആദ്യകണ്ണി വെളിച്ചം കാണുന്നു. എല്ലാവർക്കും ദനഹാത്തിരുനാളിൻറെ മംഗളങ്ങൾ അനുഗ്രഹാശിസുകൾ,

എഡിറേറാറിയൽ ബോർഡ്

 

Leave a Reply

Your email address will not be published. Required fields are marked *

16 − 6 =