കേരള സഭാപ്രതിഭകൾ -133
മോൺസിഞ്ഞോർ തോമസ് തലച്ചിറ
കാത്തലിക് യൂണിയൻ ഓഫ് തൃശൂർ, കേരള കാത്തലിക് യൂത്ത് മൂവ്മെന്റ്, കേരള ലേബർ മൂവ്മെന്റ് തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ മനുഷ്യാവകാശസംരക്ഷണത്തിനും സാമൂ ഹ്യനീതിക്കും ന്യൂനപക്ഷാവകാശസംരക്ഷണത്തിനുംവേണ്ടി നിരവധി ജന കീയ സമരങ്ങൾക്ക് നേതൃത്വംനൽകിയ മോൺ തോമസ് തലച്ചിറ 1931 ഒക്ടോബർ 13-ന് കിഴതടിയൂർ തലച്ചിറ കുടുംബത്തിൽ ഈപ്പൻ കത്രീന ദമ്പതി കളുടെ മകനായി ജനിച്ചു.
കിഴതടിയൂർ ഗവ.പ്രൈമറി സ്‌കൂൾ, പാലാ സെന്റ് തോമസ് ഹൈസ്‌കൂൾ, പാലാ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇന്റർമീഡിയറ്റ് പരീക്ഷ പാസ്സായി. തുടർന്ന് തലച്ചിറ കുടുംബം തൃശൂരിൽ പേരുംകുഴിയിലേക്ക് കുടിയേറി പാർത്തു. തൃശൂർ തോപ്പിലുള്ള മൈനർ സെമിനാരിയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു. ആലുവാ കർമ്മൽ ഗിരിയിലും മംഗലപ്പുഴ സെൻ്റ് ജോസഫ്‌സ് സെമിനാരി യിലും പഠിച്ച് 1963 മാർച്ച് 13-ാം തീയതി മാർ ജോർജ് ആലപ്പാട്ടു തിരുമേനി യിൽനിന്നും തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽവച്ച് വൈദികപട്ടം സ്വീകരിക്കു കയും അന്നുതന്നെ ദിവ്യബലിയർപ്പിക്കുകയും ചെയ്‌തു. (അദ്ദേഹത്തിന്റെ പിതാവിന്റെ സഹോദരനായിരുന്നു നിര്യാതനായ തോമസ് തലച്ചിറ. അദ്ദേഹം പ്രഥമദിവ്യബലിയർപ്പിച്ച ദിവസം ഒരു ബസ്സപകടത്തിലാണ് മര ണമടയുന്നത്.)
തലച്ചിറയച്ചൻ പാലക്കാട് സെൻ്റ് റാഫേൽ പള്ളിയിലാണ് ഔദ്യോ ഗികജീവിതം ആരംഭിക്കുന്നത്. നാലുമാസത്തിനുശേഷം കണ്ടശാംകടവ് പള്ളിയിലേക്ക് മാറ്റം ലഭിച്ചു. പിന്നീട് പാലക്കാട്ടേക്ക് വീണ്ടും നിയമനം ലഭിച്ച അദ്ദേഹം വേലൂർ ഫൊ.പള്ളിയിലെ അസിസ്റ്റൻ്റ് വികാരിയായിട്ട് നിയ മിതനായി. പിന്നീട് മൂർക്കനാട്, പുത്തൻവേലിക്കര, മടത്തുംപടി എന്നീ പള്ളികളിൽ വികാരിയായി ജോലിനോക്കി. യുവജനങ്ങളെ സംഘടിപ്പിക്കു ന്നതിനും സാമൂഹ്യപ്രവർത്തനത്തിലേർപ്പെടുന്നതിനും തലച്ചിറയച്ചൻ പ്രത്യേകം ശ്രദ്ധ ചെലുത്തി. അദ്ദേഹത്തിൻ്റെ സംഘടനാവൈഭവം മനസ്സി ലാക്കിയ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കുണ്ടുകുളം 1972-അവസാനം കാത്തലിക് യൂണിയൻ ഓഫ് തൃശൂർ എന്ന ബഹുജന അൽമായ പ്രസ്ഥാ നത്തെ സംഘടിപ്പിക്കുവാൻ നിയോഗിച്ചു. അതോടൊപ്പംതന്നെ കാത്തലിക് ലേബർ അസോസിയേഷൻ്റെ രൂപതാ ഡയറക്ടറായും അദ്ദേഹത്തെ നിയമി ക്കുകയുണ്ടായി.
1978 മുതൽ കേരളാ കാത്തലിക് യൂത്ത് മൂവ്‌മെന്റ്റിന്റെയും കേരളാ ലേബർമൂവ്മെന്റ്റിൻ്റെയും സംസ്ഥാന ഡയറക്ടറായി തലച്ചിറയച്ചൻ നിയമി തനായി. 1980-ൽ ക്യാനഡയിലെ കോടി ഇൻ്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂ ട്ടിൽനിന്നും സോഷ്യൽ ഡവലപ്മെൻ്റിൽ ഒരു ഡിപ്ലോമ കരസ്ഥമാക്കി. തൃശൂർ കാത്തലിക് യൂണിയനും, കെ.സി.വൈ.എം-ം മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും സാമൂഹ്യനീതി എല്ലാവർക്കും ലഭ്യമാക്കുന്നതിനും ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുന്നതിനുംവേണ്ടി പല ജനകീയ സമ രങ്ങൾക്കും നേതൃത്വം നൽകി. കളക്‌ടറേറ്റ് ധർണ, കളക്ടറേറ്റ് മാർച്ച്, സസ്ഥാ ന വാഹനജാഥകൾ എല്ലാം പ്രത്യേകം എടുത്തുപറയേണ്ടതാണ്. യുവജ നങ്ങൾക്കും വനിതകൾക്കും മുതിർന്നവർക്കും പ്രത്യേകം പരിശീലനങ്ങൾകടമകൾ നിർവ്വഹിക്കാനുള്ള ഉത്തരവാദിത്വത്തെപ്പറ്റി ബോദ്ധ്യപ്പെടുത്തി. തൊഴിലാളികൾക്ക് ഒരു പുത്തൻ ഉണർവി അദ്ദേഹം പ്രദാനം ചെയ്‌തു.
1988-ൽ ഫാ.തോമസ് തലച്ചിറയുടെ വിവിധങ്ങളായ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ അദ്ദേഹത്തിന് മോൺസിഞ്ഞോർ സ്ഥാനം നൽകി ബഹുമാനിച്ചു.
1988 സെപ്റ്റംബറിൽ കല്യാൺ രൂപതയിൽ സേവനത്തിനായി മോൺ. തലച്ചിറ വിളിക്കപ്പെട്ടു. ബോംബെയിൽ ആയിരുന്നു പ്രവർത്തനം. ഒരു ആസ്‌തിയും സൗകര്യങ്ങളുമില്ലാതിരുന്ന ഒരു രൂപതയായിരുന്നു കല്യാൺരൂ പത. രൂപതയിലെ സീറോ-മലബാർ അംഗങ്ങളെ കണ്ടെത്തുവാനും ശുശ്രൂ ഷിക്കുവാനുമാണ് മോൺസിഞ്ഞോർ അച്ചനെ കല്യാൺ ബിഷപ്പ് നിയോ ഗിച്ചത്. വാടകവട്ടിൽ താമസിച്ചുകൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്. സീറോ-മലബാർ കുർബാന അവിടെയർപ്പിക്കുവാൻ അദ്ദേഹത്തിന് അവ സരം ലഭിച്ചു. ബോംബെയുടെ ചരിത്രത്തിൽ ഇത് ആദ്യമായിരുന്നു. കേവലം മൂന്നരവർഷംകൊണ്ട് വാഷി, ഐരൊളി, സിബിടി, കല്ലംപൊലി, പനവേൽ, വൊപ്പോളി, നഗത്തോണ, ഉറാൻ, റോഹ, ആലിബാഗ്, പെൻ, രസായനി എന്നീ സ്ഥലങ്ങളിലെല്ലാം സീറോ-മലബാർ കേന്ദ്രങ്ങൾ തുടങ്ങുവാനും ജന ങ്ങളെ അവിടേക്ക് കൊണ്ടുവരുവാനും അദ്ദേഹത്തിന് സാധിച്ചു. ഇന്ന് ന്യൂബോംബെയിൽ ഇവ കൂടാതെ ആറു കോൺവെൻ്റുകളും മൂന്ന് ഹൈസ്‌കൂളുകളും ഒരു ആതുരാലയവും പ്രവർത്തിക്കുന്നുണ്ട്.
പോവായ് എന്ന സ്ഥലത്തേക്ക് അദ്ദേഹത്തിന് സ്ഥലംമാറ്റം കിട്ടി. അതോടെ കല്യാൺരൂപതയുടെ വികാരിജനറാളുമായി അദ്ദേഹത്തെ നിയ മിച്ചു. പതിനൊന്നുവർഷക്കാലം ആ ജോലി തുടർന്നു. സാക്കിനാക്ക, ജെറി മെറി, കാഞ്ഞൂർ വെസ്റ്റ്, കാഞ്ഞൂർ ഈസ്റ്റ് എന്നീ ഇടവകകളിലും ജോലി ചെയ്തു. ഈ കാലഘട്ടത്തിലാണ് കല്യാൺ മാത്യസംഘവും, കല്യാൺ ലെയ്റ്റിമൂവ്മെന്റും രൂപതാലെവലിൽ സംഘടിപ്പിച്ചത്. മാതൃസംഘം എല്ലാ ഇടവകകളിലും തന്നെ പ്രവർത്തിക്കുന്നുണ്ട്. അംഗങ്ങൾക്ക് ഉപകാരപ്രദ മായ പല പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നുമുണ്ട്. 15 കൊല്ലത്തെ കല്യാൺരൂപതയിലെ സേവനത്തിനുശേഷം മാതൃരൂപതയായ തൃശൂരിലേക്ക് പോന്നു. ഇപ്പോൾ തൃശൂർ രൂപതയുടെ നേതൃത്വത്തിലുള്ള മേരി മാതാ മേജർ സെമിനാരിയിൽ ആദ്ധ്യാത്മികോപദേഷ്ടാവായി പ്രവർത്തിക്കുന്നു.
1972-ലെ സർവ്വകലാശാലാനിയമത്തിനെതിരെ സഭ നടത്തിയ സമരം ചരിത്രത്തിലെ ഒരു പ്രധാന സംഭവം ആണ്. അന്നത്തെ തൃശൂർ അതിരൂപ തയിൽ ഉണ്ടായിരുന്ന നാലുകത്തോലിക്കാ എം.എൽ.എ.മാരും (പി.പി. ജോർജ്, എൻ.ഐ. ദേവസിക്കുട്ടി, പി.ആർ.ഫ്രാൻസീസ്, പി.എ. ആന്റണി) സഭയുടെ ചിന്താധാരയ്ക്കെതിരെ നില കൊണ്ടു. അവരുടെ രാഷ്ട്രീയനില പാടുകൾക്കെതിരെ ആഞ്ഞടിക്കുവാനും അവകാശങ്ങൾക്കുവേണ്ടി ധീരമായിപോരാടുവാനും തൃശൂർ മെത്രാൻ മാർ ജോസഫ് കുണ്ടുകുളം മുന്നോട്ടുവ ന്നു. രാജ്യമെമ്പാടും നടന്ന കോളേജുപ്രക്ഷോഭണത്തിൽ തൃശൂർ രൂപത നിർണ്ണായകമായ പങ്കുവഹിച്ചു. കോളേജ് സമരം വൻവിജയമായിരുന്നു. അൽമായൻ ക്രിയാത്മകമായ ശക്തിയെ സംഘടനാരൂപത്തിൽ കൊണ്ടു വരുവാൻ ക്രാന്തദർശിയായ കുണ്ടുകുളം പിതാവ് ആഗ്രഹിച്ചു. അതിനു വേണ്ടി ചർച്ചകളും സെമിനാറുകളും നിരവധി നടത്തി. അതിന്റെയടിസ്ഥാ നത്തിൽ രൂപംകൊണ്ടതാണ് തൃശൂർ രൂപതയിലെ കാത്തലിക് യൂണിയൻ. കുണ്ടുകുളം പിതാവിന്റെ പിന്നിൽ ഉറച്ചുനിന്നുകൊണ്ട് കോളേജ് പ്രക്ഷോ ഭണം വിജയിപ്പിക്കുന്നതിലും സംഘടന കെട്ടിപ്പടുക്കുന്നതിലും മുഖ്യനേ തൃത്വം വഹിച്ചത് മോൺ. തോമസ് തലച്ചിറയാണ്. ഈ ലക്ഷ്യസാക്ഷാ ത്കാരത്തിനായി 1973 മാർച്ചുമാസത്തിൽ കുണ്ടുകുളം പിതാവ് പ്രസിദ്ധീക രിച്ച് വിജ്ഞാപനത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു. “ഭൗതികവാദത്തി നെതിരായ സമരത്തിൽ മുൻകൈയെടുക്കേണ്ടവരാണ് ക്രിസ്ത്യാനികൾ. അതിലും പ്രത്യേകിച്ച് കത്തോലിക്കർ. എന്നാൽ കത്തോലിക്കർ എന്തെ ങ്കിലും ഫലപ്രദമായി ചെയ്യാൻ കഴിയണമെങ്കിൽ അവരെ ഒറ്റക്കെട്ടായി നിറു ത്താൻ സാധിക്കണം.”
അതിനു വേണ്ടിയാണ് മോൺ. തോമസ് തലച്ചിറയും ബി.സി. വർഗീസും, ഷെവ.എൻ.എ.ഔസേപ്പുമെല്ലാം രംഗത്തിറങ്ങിയത്. പുരുഷ ന്മാർക്കും സ്ത്രീകൾക്കും യുവാക്കൾക്കും യുവതികൾക്കും പ്രത്യേകം പ്രത്യേകം ഫാറങ്ങൾ നിലവിൽ വന്നു. കാത്തലിക് യൂണിയന്റെ യൂത്ത് വിംഗാണ് പിൽക്കാലത്ത് കെ.സി.വൈ.എം.ൻ്റെ രൂപതാഘടകമായി മാറിയ ത്. സംഘടന നടത്തിയ സെമിനാറുകൾ, ക്യാമ്പുകൾ, ചർച്ചാക്ലാസ്സുകൾ, റാലികൾ, ജാഥകൾ, സൈക്കിൾ റാലികൾ, സമരങ്ങൾ, പിക്കറ്റിംഗുകൾ തുട ങ്ങിയവ വഴി യൂണിയൻ വളർന്നു വന്നു ജനശ്രദ്ധ പിടിച്ചുപറ്റി. 1972-ൽ നടന്ന കോളേജ്സമരത്തെ എതിർത്ത രാഷ്ട്രീയനേതാക്കളെ പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുവാൻ തക്കവണ്ണം കാത്തലിക് യൂണി യൻ ശക്തമായി തീർന്നു. കാത്തലിക് യൂണിയൻ ഈ കാലയളവിൽ ഭവ നനിർമ്മാണത്തിനും ദാരിദ്ര്യനിർമ്മാർജ്ജനത്തിനും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. അണികൾക്ക് ആവേശം പകരുവാൻ ടെമ്പസ്റ്റ് മാസികയും ആരംഭിച്ചു. ഈ സംരംഭങ്ങളുടെയെല്ലാം പിന്നിൽ ഉറച്ചുനിന്ന് പ്രവർത്തിച്ച ഒരു സംഘാടകശ്രേഷ്‌ഠനാണ് തലച്ചിറ മോൺ അച്ചൻ.
വിലാസം – മോൺ. തോമസ് തലച്ചിറ, മേരിമാതാ മേജർ സെമിനാരി,
മണ്ണുത്തി, പി.ബി. നമ്പർ-7, തൃശൂർ










Leave a Reply